World News
കുവൈറ്റിലെ ഐക്യ കൂട്ടായ്മ യ്ക്ക് പുതിയ നേതൃത്വം .പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ
യുണൈറ്റഡ് പെന്തകോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് പാസ്റ്റർ ബെൻസൺ തോമസ് കൺവീനർ , ഷിബു വി. സാം ജനറൽ കോഡിനേറ്റർ , ഡോ. സണ്ണി ആൻഡ്രൂസ് സെക്രട്ടറി, വിനോദ് നൈനാൻ ട്രഷറാർ . കുവൈറ്റിലെ പതിനെട്ട് പെന്തകോസ്ത് സഭകളുടെ ഐക്യ കൂട്ടായ്മ യു.പി. എഫ്.കെ യ്ക്ക് 2023 ൽ പുതിയ നേതൃത്വം . റോയി കെ. യോഹന്നാൻ പാസ്റ്റർ സാം തോമസ് എന്നിവർ ഉപദേശക സമതിയിൽ പ്രവർത്തിക്കും. ജോസ് ഡാനിയൽ ജോയിന്റ് സെക്രട്ടറിയായും കെ.സി. സാമുവേലിനെ ജോ.ട്രഷറായും തെരഞ്ഞെടുത്തു.ജോജി ഐസക്ക് സാമ്പത്തിക ഉപദേശകനായും സജു രാജ് സിനു ഫിലിപ്പ് എന്നിവർ കണക്ക് പരിശോധകരായും പ്രവർത്തിക്കും.പാസ്റ്റർ ജോസ് തോമസ്, പാസ്റ്റർ ബിനു പി.ജോർജ്ജ് , പാസ്റ്റർ ബിജിലി സൈമൺ, പാസ്റ്റർ സുജു മോൻ , പാസ്റ്റർ സുബി ഫിലിപ്പ് എന്നിവർ പ്രോഗ്രാം കമ്മറ്റിയിലും പ്രവർത്തിക്കും. പാസ്റ്റർ ബിജിലി സൈമൺ ജയിംസ് തോമസ്,ബിജോ കെ. ഈശ്ശോ എന്നിവരാണ് പ്രാർത്ഥനാ സഹകാരികൾ. ഷാജി വി.എം. , ഡോ. അനിൽ ജോയി തോമസ് എന്നിവർ പബ്ലിസിറ്റിയിലും ബിനു ഏബ്രഹാം സൂവനിയറിലും സന്തോഷ് വർഗ്ഗീസ് , ജിനു ചാക്കോ എന്നിവർ വാഹനക്രമീകരണങ്ങളും നിർവഹിക്കും. ഷൈൻ തോമസ് , ഫിന്നി ജേക്കബ് ഗായക സംഘത്തിന്റെ ചുമതല വഹിക്കും.തോമസ് ഫിലിപ്പ് ബിനോയ് ജോൺ എന്നിവർ വാളന്റിയേഴ്സ് കൺവീനർ മാരായി പ്രവർത്തിക്കും.ഗ്ലാഡ്സൺ വർഗീസ്, റ്റിജോ സി. സണ്ണി എന്നിവർ യഥാക്രമം ഫോട്ടോ വീഡിയോ ഉത്തരവാധിത്വങ്ങൾ നിർവഹിക്കും.ജേക്കബ് തോമസ് അജു ഏബ്രഹാം സാങ്കേതിക ചുമതകൾ നിർവഹിക്കും.
World News
പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാർ.
കൊല്ലം:പാസ്റ്റർ ജോൺ തോമസ്, കാനഡ പാസ്റ്റർ വിജി ചാക്കോ, ജോർജിയ എന്നിവരെ അസംബ്ലീസ് ഓഫ് ഗോഡ് മധ്യമേഖല ജനറൽ കോർഡിനേറ്റർമാരായി നിയമിച്ചിരിക്കുന്നു. മേഖലാ ഡയറക്ടറായി രണ്ടാമൂഴവും തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജെ.സജി മേഖലയുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് മേഖലാ കോർഡിനേറ്റർമാരെ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുവാദത്തോടെ കണ്ടെത്തിയത്.
കൊല്ലം സ്വദേശിയായ പാസ്റ്റർ ജോൺ തോമസ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ അസിസ്റ്റന്റ് സൂപ്രണ്ടായിരുന്ന പാസ്റ്റർ പി.ഡി തോമസിന്റെ മകനാണ്.
കാനഡയിലെ ടൊറൻ്റോയിലെ ഇന്റർനാഷണൽ റിവൈവൽ ചർച്ചിന്റെ സീനിയർ പാസ്റ്ററും AGIFNA ഗ്രേറ്റ് ലേക്ക് റീജിയൻ്റെ വൈസ് പ്രസിഡൻ്റുമായ ഇദ്ദേഹം ടൊറൻ്റോയിൽ നടക്കുന്ന AGIFNA-2025 കോൺഫറൻസിൻ്റെ നാഷണൽ കൺവീനർ കൂടിയാണ്.
പല പതിറ്റാണ്ടുകളായി കാനഡയിൽ സഭാശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ ജോൺ തോമസിന്റെ സേവനം മധ്യമേഖലയ്ക്ക് കൂടുതൽ ഉണർവ്വ് പകരുമെന്നു പ്രതീക്ഷിക്കുന്നു.
പത്തനാപുരം സ്വദേശിയായ പാസ്റ്റർ വിജി ചാക്കോ അസംബ്ലീസ് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകനും പ്രെസ്ബെറ്ററി അംഗവും ആയിരുന്ന പാസ്റ്റർ വൈ. ചാക്കോയുടെ മകനാണ്.
ഇപ്പോൾ ജോർജ്ജിയയിലുള്ള അറ്റ്ലാൻ്റ AG സഭയിൽ വിവിധ ശുശ്രുക്ഷകളിൽ സഹായം ചെയ്യുന്നു.
ദീർഘവർഷങ്ങളായി മലയാളം ഡിസ്ട്രിക്ടിൻ്റെ പല പ്രവർത്തനങ്ങളെ സഹായിക്കുന്ന പാസ്റ്റർ വിജി ചാക്കോ കോട്ടയം കുമളി സെക്ഷനുകളുടെ കോർഡിനേറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട് തന്റെ പ്രവർത്തനം മധ്യമേഖലയ്ക്ക് പ്രയോജനമായി തീരുമെന്നു പ്രത്യാശിക്കുന്നു.
കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം ജില്ലകളിലായി 26 സെക്ഷനുകൾ മദ്ധ്യമേഖലയിലുണ്ട്. റീജിയനിലുണ്ട് 600 പാസ്റ്റർമാരും ഇരുപതിനായിരത്തിലധികം സജീവ അംഗങ്ങളും ഈ മേഖലയിലുണ്ട്. കൊല്ലം എ.ജി.സഭാ ശുശ്രുഷകൻ പാസ്റ്റർ ജെ.സജിയാണ് മേഖലാ ഡയറക്ടർ.
World News
മലയാളി പെന്തക്കോസ്ത് ആത്മീയ സമ്മേളനം’ ജൂലൈ നാലിന് , ഹൂസ്റ്റൺ പട്ടണം ഒരുങ്ങി.
ഹൂസ്റ്റൺ : അമേരിക്കൻ മലയാളി പെന്തക്കോസ്ത് സമൂഹം ഒരു വർഷമായി പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിന്ന ധന്യ മുഹൂർത്തത്തിന് ഇനി രണ്ട് നാൾ മാത്രം. കേരളത്തിന് പുറത്ത് വിദേശ രാജ്യങ്ങളിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ പി.സി.എൻ.എ.കെ ആത്മീയ സമ്മേളനത്തിന് 4 ന് വ്യാഴാഴ്ച ജോർജ് ആർ. ബ്രൗൺ കൺവൻഷൻ സെന്ററിൽ തുടക്കമാകും.
വ്യാഴാഴ്ച വൈകിട്ട് 6 ന് പാസ്റ്റർ കെ. പി മാത്യുവിന്റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന മഹാസമ്മേളനം നാഷണൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ ഉദ്ഘാടനം നിർവ്വഹിക്കും. “മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ” (ലൂക്കോസ് 3:8) എന്നതാണ് കോൺഫ്രൻസിന്റെ ചിന്താവിഷയം.
ലോക്കൽ സെക്രട്ടറി സജിമോൻ ജോർജ് സ്വാഗതവും ലോക്കൽ കൺവീനർ പാസ്റ്റർ സണ്ണി താഴാംപള്ളം സങ്കീർത്തന വായനയും നിർവ്വഹിക്കും. പ്രഥമ ദിവസത്തെ മുഖ്യ പ്രാസംഗികരെ നാഷണൽ സെക്രട്ടറി രാജു പൊന്നോലിൽ സദസ്സിന് പരിചയപ്പെടുത്തും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൻ (കേരളം), ജൂലിയസ് സുബി (കെനിയ) എന്നിവരായിരിക്കും പ്രാരംഭ ദിവസത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത്.
ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീത സദ്ധികളുടെ സ്വരലയ താളങ്ങളിലേക്ക് ഏവരെയും കൊണ്ടെത്തിക്കുവാൻ അനുഗ്രഹീത ഗായകൻ കെ ബി ഇമ്മാനുവേലിനോടൊപ്പം ദേശീയ ഗായക സംഘവും ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പങ്കെടുക്കുന്ന വിശ്വാസികൾ ആത്മീയ ഉന്നതി പ്രാപിക്കുക, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ , സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന ആത്മീയ സമ്മേളനത്തിനാണ് ഹൂസ്റ്റൺ പട്ടണം വേദിയാകുന്നത്.
ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള പാസ്റ്റർ വ്ളാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് – യു.കെ എന്നിവരാണ് ഈ വർഷത്തെ കോൺഫ്രൻസിന്റെ മുഖ്യ പ്രസംഗകർ. ഇവരെ കൂടാതെ സ്വദേശത്തും വിദേശത്തും നിന്നുമുള്ള ദൈവഭൃത്യന്മാർ വിവിധ സെക്ഷനുകളിൽ വചനം പ്രഘോഷിക്കും.
കുട്ടികൾക്കും, യുവാക്കൾക്കും, സഹോദരിമാർക്കും വിവിധ ദിവസങ്ങളിൽ പ്രത്യേക സെക്ഷനുകൾ ഉണ്ടായിരിക്കും. കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം സമ്മേളനം, ഒമാൻ പെന്തക്കോസ്തൽ അസംബ്ലി സംഗമം, ബോംബെ ബിലിവേഴ്സ് സംഗമം, കോട്ടയം സംഗമം, ഉണർവ് യോഗം , കാത്തിരിപ്പ് യോഗം, 1980 ഗ്രൂപ്പ് ഇംഗ്ലീഷ് സെക്ഷൻ, സ്പോർട്ട്സ് തുടങ്ങി വിവിധ സമ്മേളനങ്ങളും കോൺഫ്രൻസിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും .
ജൂലൈ 7ന് ഞായറാഴ്ച സംയുക്ത ആരാധനയോടും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി ആത്മീയ സമ്മേളനം സമാപിക്കും. ദേശീയ പ്രതിനിധികളുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റൺ പട്ടണത്തിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. സമ്മേളന നഗറിലേക്ക് ആയിരങ്ങൾ എത്തിച്ചേരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.
ഹൂസ്റ്റൺ IAH, HOU എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫ്രൻസ് സെന്ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗ്ഗമായി എത്തിച്ചേരുന്നവർക്കും കൺവെൻഷൻ സെന്ററിൽ സൗജന്യ പാർക്കിംഗ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്.
വ്യത്യസ്തമായ പ്രോഗ്രാമുകൾ, മികച്ച നിലയിലുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ കുറ്റമറ്റ രീതിയിൽ ക്രമീകരിക്കുന്നതിനായി നാഷണൽ – ലോക്കൽ കമ്മിറ്റികൾ അഹോരാത്രം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org
വാർത്ത: നിബു വെള്ളവന്താനം
(നാഷണൽ പബ്ലിസിറ്റി കോർഡിനേറ്റർ
World News
യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ
യു.കെ : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുക, ആത്മീയ അനുഭവങ്ങളും, വിശ്വാസജീവിതത്തിൻ്റെ നല്ല പാഠങ്ങളും, വിഭവസ്രോതസ്സുകളും പരസ്പരം പങ്കുവെയ്ക്കുവാനുള്ള ഒരു പൊതുവേദി സജ്ജീകരിക്കുക, ഭാവി തലമുറയെ ശാക്തീകരിക്കുക, എന്നെ ഉദ്ദേശങ്ങളാണ് സംഘടനക്കുള്ളത്.
സംഘടനയുടെ പ്രഥമ നാഷണൽ കോൺഫ്രൻസ് 2024 നവംബർ 2 നു യു.കെയിലെ നോർത്താംപ്ടണിൽ നടക്കും. കോൺഫ്രൻസിന്റെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് നടന്നുവരുന്നത്. വിവിധ പെന്തക്കോസ്ത് സഭകളുടെ സീനിയർ പാസ്റ്റർമാർ ഉൾപ്പെടയുള്ള മുൻനിര പ്രവർത്തകർ സംഘടനയ്ക്ക് നേതൃത്വം നൽകും. നിലവിൽ എക്സിക്യൂട്ടീവ് ബോർഡ്, കോർ ടീം, ഇ.എം.പി.സി (യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി) ഫാമിലി ഗ്രൂപ്പ് എന്നിവയ്ക്ക് രൂപം നൽകിയിട്ടുണ്ട്.
ഇതിൻ്റെ പുതിയ ഐക്യസംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് ആദ്യ പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ശനിയാഴ്ച (10.30am -1pm) ഡെർബി പെന്തക്കോസ്തൽ ചർച്ചിൽ വെച്ച് നടക്കുന്നതാണ്. (Address: Derby Pentecostal Church,
Breach Road, Heaner,
DE 75 7HQ U.K)
Local contact numbers : +44 7878 104772,07940444507,07916571478,07411539877,07812165330
-
Breaking12 months ago
ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ഈ ആപ്പുകൾ ഡിലീറ്റ് ചെയ്യുക, അല്ലങ്കിൽ പണി കിട്ടും.
-
Breaking12 months ago
പി. വൈ. പി. എ. കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ നാളെ
-
Breaking11 months ago
ഐ പി സി കുണ്ടറ സെൻ്റർ 21-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
-
Breaking12 months ago
ഐ.പി.സി നിലമേല് സെന്റര് 9-ാം മത് വാര്ഷിക കണ്വന്ഷന് ജനുവരിയില്
-
Breaking9 months ago
250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്
-
Breaking10 months ago
ക്രൈസ്തവ സമൂഹം ലോകത്തിൻ്റെ വെളിച്ചമാകണം: പാസ്റ്റർ ജോസ് കെ ഏബ്രഹാം
-
Breaking10 months ago
ഐ പി സി പുനലൂർ സെൻ്റർ കൺവൻഷന് ഇന്ന് തുടക്കം
-
Breaking9 months ago
റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷന് ഇന്ന് തുടക്കം