Top News
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി

കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം
ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
ഒന്നായി ചേർന്ന് ഒരേ സ്വരത്തിൽ ഒരേ വേഷത്തിൽ ഒരുമയോടെ ഒന്നിച്ചു പാടുന്ന കൊട്ടാരക്കര മേഖലയുടെ സംഗീതവിഭാഗം കൺവെൻഷൻ്റെ ആത്മീക അന്തരീക്ഷം വാനോളമുയർത്തി
അർത്ഥസമ്പുഷ്ടമായ പഴയ ആത്മീയ ഗാനങ്ങൾ തെരഞ്ഞെടുത്ത് പാടുന്നത് വേറിട്ട അനുഭവമായി മാറി. “കൊട്ടാരങ്ങളുടെ നാട്” എന്നറിയപ്പെടുന്ന കൊട്ടാരക്കര ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും ഒരു കുറവും ഇല്ലാത്ത നാടാണ് എന്നാൽ ആത്മീക അനുഭവങ്ങളുടെ നല്ല ദിനങ്ങളാക്കി കൺവെൻഷനെ മാറ്റാൻ കൺവെൻഷൻ ക്വയറിന് സാധിച്ചു എന്നത് വേദിയിൽ എഴുന്നേൽക്കുന്ന എല്ലാ വിശിഷ്ട അതിഥികളുടെയും മുക്തകണ്ഠ പ്രശംസക്ക് പാത്രമായി.
പെന്തക്കോസ്ത് കൺവൻഷൻ വേദികളിൽ കൺവൻഷൻ ക്വയറിന് വലിയ പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ പാസ്റ്റർ ജേക്കബ് ജോർജ്ജിൻ്റെയും ബ്രദർ ജോജി കൃപയുടെ ഉള്ളിൽ ഉരിതിരിഞ്ഞ ഒരാശയമായിരുന്നു ഒരു ഗായക സംഘം. പത്തനാപുരം കൺവൻഷനിൽ ആരംഭിച്ചു കൊട്ടാരക്കര മേഖല കൺവൻഷനിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് ഏഴ് വർഷം പിന്നിടുന്നു.
ഐ.പി.സി കൊട്ടാരക്കര മേഖലയിലെ എല്ലാ സെൻ്റെറിൽ നിന്നും നിരവധി കഴിവുറ്റ ഗായകരെ തെരഞ്ഞെടുത്ത് പരിശീലനം നൽകി അണിനിരത്തുക യായിരുന്നു മ്യൂസിക് കൺവീനറായ ബ്രദർ ജോജി കൃപ പത്തനാപുരവും മ്യൂസിക് കോർഡിനേറ്റർ ആയ ബ്രദർ ജേക്കബ് ജോണും. ക്രൈസ്തവ കൈരളിക്ക് സുപരിചിതനായ അനുഗ്രഹീത ഗായകൻ ജെമൽസണിൻ്റെ നേതൃത്വം ടീമിന് മികവേകി.


Top News
റ്റി.പി.എം ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 മുതൽ

കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.
ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 23 വ്യാഴം മുതൽ 26 ഞായർ വരെ ഹെന്നൂർ – ബാഗലൂർ റോഡിൽ ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ സെന്ററിൽ നടക്കും.
കൺവൻഷന് മുന്നോടിയായി സുവിശേഷ വിളംബര റാലിയിൽ ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കും.
വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
ഞായറാഴ്ച രാവിലെ 9 ന് കർണാടകയിൽ ഗോകുല, ഫ്രാസർ ടൗൺ, യെലഹങ്ക, ബെല്ലാരി, തുംകൂർ, ചിക്കമംഗളൂർ, ഹൂബ്ലി, മൈസൂർ, ഉഡുപ്പി, ഇച്ചിലംപാടി, മംഗളൂരു, ഗോവയിലെ പഞ്ചിം, വെർനാ, ആന്ധ്രാപ്രദേശിലെ ഗുന്റകല് തമിഴ്നാട്ടിലെ ഹൊസൂർ തുടങ്ങിയ ബെംഗളൂരു സെന്ററിലെ 46 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.
Top News
കൊട്ടാരക്കര സെന്റർ പി. വൈ. പി. എ. യ്ക്ക് പുതിയ ഭരണ സമിതി

കൊട്ടാരക്കര : ഇന്നു നടന്ന കൊട്ടാരക്കര സെന്റർ PYPA ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു.*രക്ഷാധികാരി: പാസ്റ്റർ എ ഒ തോമസുക്കുട്ടി**പ്രസിഡന്റ് : പാസ്റ്റർ. ജോമോൻ ജോസ്**വൈസ് പ്രസിഡന്റുമാർ:*1.*അഡ്വ*. *എം ബിനോയ്*2. *ബ്രദർ. റ്റിറ്റി രാജു**സെക്രട്ടറി: ബ്രദർ. റിനു പൊന്നച്ചൻ**ജോയിന്റ് സെക്രട്ടറിമാർ:*1. *ബ്രദർ*. *ആൽവിൻ ജിയോ എബ്രഹാം*2.*ബ്രദർ. റിജിൽ രാജു**ട്രഷറർ: ബ്രദർ . ഡെന്നി മാത്യു**പബ്ലിസിറ്റി കൺവീനർ: ബ്രദർ. സാൽവിൻ തോമസ്**കമ്മിറ്റി അംഗങ്ങൾ:*1.*ബ്രദർ*. *ഷാലൂ*2.*ബ്രദർ . റിജോ രാജു*3.*ബ്രദർ . ആൽവിൻ പി ഷാജി*4.*ബ്രദർ . സാം കെ അലക്സ്*5.*ബ്രദർ . ഏബൻ എസ്. പി*6.*ബ്രദർ . ശേത്ത് , എസ്*7.*ബ്രദർ . സുമിത്ത് തങ്കച്ചൻ*
Top News
ടീൻ ചലഞ്ചും വചനഘോഷണവും നാളെ (26 ന് )

മേപ്രാൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സൺഡേസ്കൂൾ – വൈപിഇ സംയുക്തമായി സംഘടിപ്പിക്കുന്ന കിഡ്സ് ആൻഡ് ടീൻസ് ചലഞ്ചായ ഷൈൻ ’23 യും അവേക്ക് സംഗീത സായാഹ്നവും വചനഘോഷണവും നാളെ (ഞായർ) സഭാഹാളിൽ നടക്കും. 3 ന് ഷൈൻ സമ്മേളനത്തിൽ ബാല- കൗമാര സുവിശേഷകൻ കെ.സി.ജോബി ക്ലാസ് നയിക്കും. 5.30ന് അവേക്ക് സുവിശേഷ സമ്മേളനം സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റെജി ശാസ്താംകോട്ട വചനപ്രഘോഷണം നടത്തും. പാസ്റ്റർ കെ.ബെന്നി അധ്യക്ഷത വഹിക്കും. ജോയൽ പടവത്ത് സംഗീത ശുശ്രൂഷ നടത്തും.
-
Top News8 months ago
ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.
-
Breaking11 months ago
ക്രിസ്ത്യന് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന് ശ്രമിച്ച പ്രതിക്ക് ജാമ്യം
-
Breaking10 months ago
ക്രൈസ്തവര് ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം
-
Tech News10 months ago
പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി
-
Breaking12 months ago
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 99-ാമത് ജനറല് കണ്വന്ഷന് ഇന്ന് ആരംഭിക്കും
-
Breaking10 months ago
ക്രിസ്ത്യന് പള്ളികള് പൊളിക്കണം.എല്ലാം ബുള്ഡോസ് ചെയ്യണമെന്ന് ശ്രീരാമ സേനമൈസൂര്
-
Breaking7 months ago
പാസ്റ്റർ എം. ജോൺസൺ നിത്യതയില്
-
Breaking2 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്