Breaking

ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്

Published

on

പദ്ധതിയുടെ മുഴുവൻ സാമ്പത്തികവും വാഗ്ദാനം ചെയ്ത് ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ഉമ്മൻ

പാസ്റ്റർ ഏബ്രഹാം ഉമ്മൻ

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റിനു കീഴിലുള്ള അർഹരായ എല്ലാ ശുശ്രൂഷകന്മാർക്കും ആക്സിഡന്റ് ഇൻഷുറൻസ് നടപ്പിലാക്കാൻ പദ്ധതി രൂപീകരിച്ചു.കേരളാ സ്റ്റേറ്റിനു കീഴിൽ ഏകദേശം 3000 ത്തോളം ശുശ്രൂഷകർക്കും കൗൺസിൽ അംഗങ്ങൾക്കും ഐപിസിയിലെ മാധ്യമ പ്രവർത്തകർക്കും ഇൻഷുറൻസ് ഏർപ്പെടുത്താനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

ഇതിനു വേണ്ടി വരുന്ന മുഴുവൻ സാമ്പത്തികവും ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ നല്കും.ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായുള്ള തുക ജനുവരി 3 ന് കുമ്പനാട് ഓഫീസിൽ നടന്ന യോഗത്തിൽ പാസ്റ്റർ എബ്രഹാം ഉമ്മൻ, കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി.തോമസിനു നല്കി. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനില്ക്കുന്നതിൽ അദ്ധ്യക്ഷനായിരുന്നു.

Advertisement

സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട് പദ്ധതി വിശദീകരണം നടത്തി. വൈസ് ചെയർമാൻ ബ്രദർ ജോസ് ജോൺ സ്വാഗതം പറഞ്ഞു.സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ എബ്രഹാം ജോർജ്, പാസ്റ്റർ രാജു ആനിക്കാട്, ജയിംസ് ജോർജ്, പി.എം. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.

ഇന്ത്യ പെന്തെക്കോസ്ത് ചർച്ച് ഓഫ് ഗോഡിന്റെ രണ്ടാം തലമുറക്കാരനായ പാസ്റ്റർ എബ്രഹാം ഉമ്മൻ ഐപിസിയുടെ സ്ഥാപകരിൽ ഒരാളും മുൻ പ്രസിഡന്റുമായിരുന്ന പാസ്റ്റർ ടി.ജി ഉമ്മന്റെ ഇളയ മകനുമാണ്. അനേകർക്ക് തയ്യൽ മെഷീനുകളും നിരവധി പാസ്റ്റർമാർക്ക് സൈക്കിളുകളും അർഹാരായ കുടുംബങ്ങൾക്ക് നിരവധി വീടുകളും നിർമ്മിച്ചു നൽകിയും ജീവകാരുണ്യ മേഖലയിൽ സജീവമായ പാസ്റ്റർ ഏബ്രഹാം ഉമ്മൻ നിരവധി നഴ്സിംഗ് വിദ്യാർത്ഥികൾക്കും എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും അവരുടെ കോഴ്സ് പൂർത്തിയാകുന്നതു വരെയുള്ള വിദ്യാഭ്യാസത്തിനു സഹായവും നൽകിയിട്ടുണ്ട്.

Advertisement

കോവിഡ് -19 സമയത്ത്, 1200 ലധികം പാസ്റ്റർമാർക്ക് അദ്ദേഹം സാമ്പത്തിക സഹായം നൽകുകയും നിരവധി കുടുംബങ്ങൾക്ക് ഭക്ഷണ സഹായം നൽകുകയും ചെയ്തു. ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് മറ്റുള്ളവർക്ക് സഹായം നല്കുന്നത്. നാളുകളായി ശുശ്രൂഷകന്മാർ ആവശ്യപ്പെടുന്ന പദ്ധതിയാണ് ഐപിസി സോഷ്യൽ വെൽഫെയർ ബോർഡിലൂടെ നിവർത്തീകരിക്കപ്പെടുന്നത്. സോഷ്യൽ വെൽഫെയർ ബോർഡ് ചെയർമാൻ സജി മത്തായി കാതേട്ട്, വൈസ് ചെയർമാൻ ജോസ് ജോൺ കായംകുളം, സെക്രട്ടറി ബേസിൽ അറക്കപ്പടി, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബോബൻ ക്ലീറ്റസ് ,ട്രഷറാർ ജോബി എബ്രഹാം നേര്യമംഗലം, സ്റ്റേറ്റ് കോർഡിനേറ്റർ പാസ്റ്റർ ജോൺസൻ കുര്യൻ, ഫിനാൻസ് കോർഡിനേറ്റർ ജോർജ് തോമസ് വടക്കഞ്ചേരി എന്നിവരും സ്പോൺസർ ഡയറക്ടറായി വെസ്ളി മാത്യുവും ചേർന്ന ബോർഡാണ് പദ്ധതി നിർവഹണം നടത്തുന്നത്.

പദ്ധതിയിൽ ചേരാനാഗ്രഹിക്കുന്ന എല്ലാ ശുശ്രൂഷകന്മാരും സ്ഥിരവിലാസം, ജനന തീയതി ഉള്ള ആധാർ കാർഡിന്റെ കോപ്പി, നോമിനിയുടെ പേരും ജനനത്തീയതിയും ആധാർ നമ്പർ , ഫോൺ നമ്പർ, ഇപ്പോൾ ശുശ്രൂഷിക്കുന്ന ജില്ല, സെന്റർ എന്നിവ അതാതു സെന്ററിലെ സെക്രട്ടറിയുടെ പക്കലോ, കുമ്പനാട് കൺവൻഷൻ ഗ്രൗണ്ടിലെ സ്റ്റാളിലോ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 94474 86110 , 94473 72726

Advertisement

Trending

Exit mobile version