Breaking
ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് ഉല്ഘാടനം ചെയ്യും. അസ്സോസ്സിയേറ്റ് സെക്രട്ടറി പാസ്റ്റർ റ്റി എ തോമസ് വടക്കഞ്ചേരി ,.സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ തോമസ്മാത്യു ചാരുവേലി ,ട്രഷറാർ ഫിന്നി പി മാത്യു എന്നിവർ പ്രഭാഷണം നടത്തും .പാസ്റ്റർ വിറ്റി അന്ത്രയോസ് ,പാസ്റ്റർ ബിജു വർഗീസ്സ് ,സഹോദരന്മാരായ സജി എം വർഗിസ് ,ജോജി ഐപ്പ് മാത്യൂസ് എന്നിവർ നേതൃത്വം നല്കും . സംസ്ഥാനത്തെ 14മേഖലകളിൽ നിന്നും വിവിധ വിഷയങ്ങളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികള്‍ പങ്കെടുക്കും .പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികള്‍ക്കും ഉച്ചഭക്ഷണം അസ്സോസ്സിയേഷൻ സൗജന്യമായി നല്കും . ഭക്ഷണത്തിനുള്ള കൂപ്പൺ റജിസ്ട്രെഷൻ കൗണ്ടറിൽ നിന്നും മെഖലാ ഭാരവാഹികൾ കൈപ്പറ്റേണ്ടതാണ് . മേഖലകലിൽ നിന്നുള്ള ലിസ്റ്റ് സ്വികരിക്കുന്ന സമയം നവംബർ 22 ന് അവസാനിച്ചു .സംസ്ഥാന താലന്ത് പരിശോധനാഫലത്തിന്റെ കോപ്പി അന്നേ ദിവസം വൈകിട്ട് മെഖലാ ഭാരവാഹികൾക്ക് നൽകുന്നതാണ് .അധ്യാപകരുടെ താലന്ത് പരിശോധന പിന്നീട് നടത്തും .കൂടുതൽ വിവരങ്ങൾക്ക് -പാസ്റ്റർ TA തോമസ് വടക്കഞ്ചേരിയുമായി ബന്ധപ്പെടുക .ഫോൺ :94478 66414


Breaking
ഐപിസി സോദരി സമാജം:ആനി തോമസ് സംസ്ഥാന പ്രസിഡന്റ്;ജയമോള്‍ രാജു സെക്രട്ടറി

കുമ്പനാട്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സോദരി സമാജം സംസ്ഥാന പ്രസിഡന്റായി ആനി തോമസും (ആലപ്പുഴ) സെക്രട്ടറിയായി ജയമോള്‍ രാജുവും (പത്തനംതിട്ട) തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികള്‍: ആലീസ് ജോണ്‍ റിച്ചാര്‍ഡ് കൊല്ലം, ഗീതമ്മ സ്റ്റീഫന്‍ കോട്ടയം (വൈസ് പ്രസിഡന്റുമാര്‍), ലിസി വര്‍ഗീസ് മലപ്പുറം, സൂസന്‍ ജോണ്‍ തിരുവന്തപുരം (ജോയിന്റ് സെക്രട്ടറിമാര്‍), ജോയമ്മ ബേബി പത്തനംതിട്ട (ട്രഷറര്‍).
ചൊവ്വാഴ്ച്ച (10) ജനറല്‍ബോഡിയോടനുബന്ധിച്ച് വോട്ടെടുപ്പ് നടന്നു. ഇന്നലെ (ബുധന്‍) വോട്ടെണ്ണിയാണ് ഫലപ്രഖ്യാപനം നടത്തിയത്. ജെയിംസ് ജോര്‍ജ്ജ് വേങ്ങൂര്‍ (ഇലക്ഷന്‍ കമ്മീഷണര്‍), ജോജി ഐപ്പ് മാത്യൂസ്, സജി മത്തായി കാതേട്ട് (റിട്ടേണിങ്ങ് ഓഫീസര്‍മാര്‍) എന്നിവര്‍ തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ആലപ്പുഴ വെസ്റ്റ് സെന്ററിലെ ഐപിസി ചെട്ടിയാട് സഭയുടെ പാസ്റ്റര്‍ തോമസ് ബാബുവിന്റെ ഭാര്യയാണ് പ്രസിഡന്റായ ആനി തോമസ്. തിരുവല്ല സെന്ററിലെ ആനപ്രമ്പാല്‍ സഭയുടെ പാസ്റ്റര്‍ രാജു ജോണിന്റെ ഭാര്യയാണ് സെക്രട്ടറി ജയമോള്‍ രാജു. പന്തളം സെന്ററിലെ ഐപിസി കാരയ്ക്കാട് സഭാംഗമാണ് ട്രഷററായ ജോയമ്മ ബേബി.
അനുമോദന സമ്മേളനത്തില്‍ ജെയിംസ് ജോര്‍ജ് വേങ്ങൂര്‍ അധ്യക്ഷത വഹിച്ചു. ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ കെ.സി.തോമസ് ഉദ്ഘാടനം ചെയ്തു. സജി മത്തായി കാതേട്ട്, ജോജി ഐപ്പ് മാത്യുസ്, ഐപിസി സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം ജോര്‍ജ്, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ രാജു ആനിക്കാട്, പാസ്റ്റര്‍ ജോണ്‍ റിച്ചാര്‍ഡ്, പാസ്റ്റര്‍ സാം പി ജോസഫ്, ഫിന്നി പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍ ചുമതല ഏറ്റെടുത്തു.
Send by Joji Iype Mathews- 9446392303
(Returning Officer)
Breaking
കേരളാ സംസ്ഥാന പി വൈ പി എ യുടെ ‘നിറവ് 2023’ നാളെ കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര മേഖല പി. വൈ. പി. എ യുടെ സഹകരണത്തോടെ, നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ചാണ് നിറവ് നടത്തപ്പെടുന്നത്.ആത്മശക്തിയാൽ നിറയുവാനും കൃപാവരങ്ങൾ പ്രാപിക്കുവാനും കർത്താവിനെ ആത്മാവിൽ ആരാധിക്കുവാനും ദൈവ വചനത്തിന്റെ ആഴങ്ങൾ ഗ്രഹിക്കുവാനുമുള്ള അസുലഭ നിമിഷങ്ങൾ നിറഞ്ഞ ഒൻപത് മണിക്കൂറുകളാണ് നിറവിൻ്റെ പ്രത്യേകത.നാളെ നടക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ മനോജ് കുഴിക്കാല, ബ്രദർ ജോൺ മാത്യു എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ വിൽസൺ സാമുവേൽ, ബ്രദർ ജോൺസൺ ഡേവിഡ്, ബ്രദർ ബിജോയ് തമ്പി, ബ്രദർ സ്റ്റാൻലി സാം വയല, ബ്രദർ സൈലസ് കെ. ദേവസ്യ, ബ്രദർ ബ്ലെസ്സൻ കെ. ആർ., ബ്രദർ ജോസ് കലയപുരം, സിസ്റ്റർ ഇവാജ്ഞലിൻ ജോൺസൺ മേമന എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
Breaking
യുവജന സമ്മേളനങ്ങൾ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ യുവജനങ്ങളുടെ ആത്മീക മുന്നേറ്റത്തിന് വേണ്ടി ഏകദിന യുവജന ക്യാമ്പുകൾ നടക്കുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ യുവജനങ്ങൾക്കുള്ള പ്രത്യേക കൗൺസിലിംഗ്, തീരുമാനങ്ങൾ എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, ലഹരിക്കെതിരെ ജാഗ്രത, പ്രണയചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രഗൽഭരായവർ ക്ലാസുകൾ നയിക്കുന്നു. 15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കാവുന്നതാണ്.
കോട്ടയം ജില്ലയിലെ യുവജനങ്ങൾക്ക് വേണ്ടി 2023 സെപ്റ്റംബർ 27 ാം തീയതി ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ കോട്ടയം സുവാർത്ത ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. വർക്കി എബ്രഹാം കാച്ചാണത്ത് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ബിനു വടശേരിക്കര, ഗ്ലാഡ്സൻ ജയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ജസ്റ്റിൻ ജോസ് ആരാധനക്കു നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്. 95444 63176
-
Top News11 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking11 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking11 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking11 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Obituaries11 months ago
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി.
-
Breaking11 months ago
അടിയന്തര സൂം പ്രാർത്ഥനാ സമ്മേളനം ജനു.10
-
Breaking12 months ago
ഐ. പി. സി. കുണ്ടറ സെൻ്റർ 20-ാമത് വാർഷിക കൺവൻഷൻ ഇന്ന് മുതൽ
-
Breaking11 months ago
ഐപിസി തിരുവല്ല സെന്റര്‍ കണ്‍വന്‍ഷന്‍ജനുവരി 12 മുതല്‍