Breaking
പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോകല്‍ വീണ്ടും തുടര്‍ക്കഥ; മൂന്ന് ആഴ്ചകൾക്കിടയിൽ 3 ക്രിസ്ത്യന്‍ പെൺകുട്ടികൾ.

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ മൂന്ന് ആഴ്ചകൾക്കിടയിൽ മൂന്ന് ക്രൈസ്തവ പെൺകുട്ടികൾ നിർബന്ധിത വിവാഹത്തിനു വേണ്ടി തട്ടിക്കൊണ്ടുപോകലിന് ഇരയായതായി റിപ്പോര്‍ട്ട്. ഏഷ്യന്യൂസാണ് അടുത്തടുത്ത് നടന്ന വിവിധ സംഭവങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെറാബ് എന്ന പെൺകുട്ടിയെ ആയിരത്തിഇരുന്നൂറോളം ക്രൈസ്തവ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഒറാംഗി പട്ടണത്തിൽ നിന്നും തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മാർച്ച് ഏഴാം തീയതി നോമാൻ എന്ന പേരിലറിയപ്പെടുന്ന ക്രിമിനൽ പശ്ചാത്തലമുളള ഒരു വ്യക്തിയാണ് മെറാബിനെ തട്ടിക്കൊണ്ടുപോയത്.
നോമാന്റെ മൂന്നു കൂട്ടാളികൾ പിടിയിലായെങ്കിലും, .ഇയാളെയും, പെൺകുട്ടിയെയും കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. തന്റെ മകൾക്ക് പ്രായപൂർത്തിയായിട്ടില്ലായെന്നും, അവൾ നിരപരാധിയാണെന്നും പെൺകുട്ടിയുടെ അമ്മയായ സുമൈര പറഞ്ഞു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തയ്യാറാകണമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോടും, സിന്ധ് സർക്കാരിനോടും സുമൈര ആവശ്യപ്പെട്ടു. തന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് നോമാൻ വെല്ലുവിളി മുഴക്കിയിട്ടുണ്ടെന്ന് പറഞ്ഞ അവർ പെൺകുട്ടി സുരക്ഷിതയായി തിരികെ മടങ്ങാൻ വേണ്ടി പ്രാർത്ഥിക്കണമെന്ന് ക്രൈസ്തവ വിശ്വാസികളോട് അഭ്യർത്ഥിച്ചു.
ബക്കായി ആശുപത്രിയിലെ ഒരു പരിശീലനത്തിൽ പങ്കെടുക്കാൻ പോകവേ ഫെബ്രുവരി 25-നു 18 വയസ്സുള്ള മറിയം എന്ന ക്രൈസ്തവ പെൺകുട്ടിയും ഇതേ സ്ഥലത്തുനിന്ന് തട്ടിക്കൊണ്ടു പോകലിന് ഇരയായിരിന്നു. വിധവയായ അമ്മയ്ക്കും, ഇളയ സഹോദരങ്ങൾക്കും അത്താണിയായിരുന്നു മറിയം. ഫൈസലാബാദിൽ മാതാപിതാക്കൾ നോക്കിനിൽക്കേ വീട്ടിൽ നിന്ന് 15 വയസ്സുള്ള പ്രിസ്കില എന്ന പെൺകുട്ടി തട്ടിക്കൊണ്ടുപോകപെട്ട സംഭവവും അടുത്തിടെയാണ് ഉണ്ടായത്. വീട്ടിൽ ഉറങ്ങിക്കിടക്കുന്ന സമയത്താണ് മുഹമ്മദ് കാസിം എന്ന ഒരു വ്യക്തി അതിക്രമിച്ചുകയറി മകളെ തട്ടിക്കൊണ്ടു പോയെതെന്ന് കുട്ടിയുടെ പിതാവായ ദിലവാർ പറഞ്ഞു.
ഒറാംഗി പട്ടണത്തിൽ നിന്നും കഴിഞ്ഞ ഏഴ് മാസത്തിനിടെ ഏഴ് ക്രൈസ്തവ പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകപെട്ടിട്ടുണ്ടെന്നും, അഞ്ചുവർഷത്തിനിടെ 120 പെൺകുട്ടികളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തിയിട്ടുണ്ടെന്നും മനുഷ്യാവകാശ പ്രവർത്തകനും, പാക്കിസ്ഥാൻ ക്രിസ്ത്യൻ അസോസിയേഷന്റെ വിവരാകാശ സെക്രട്ടറിയുമായ നവീദ് ലാസർ പറഞ്ഞു. പാക്കിസ്ഥാനില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപ്പോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിവാഹത്തിനും ഇരയാക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നുണ്ടെങ്കിലും വേണ്ട നടപടിയെടുക്കാന്‍ ഭരണകൂടം തയാറാകുന്നില്ലായെന്നതാണ് വസ്തുത.
Breaking
പുതിയ സാദ്ധ്യതകൾ ചിന്തിക്കുന്ന ഭരണ നേതൃത്വം ഐ പി സിക്ക് അനിവാര്യം. സജി മത്തായി കാതേട്ട്

ചോ:എന്തിനാണ് മത്സര രംഗത്ത് നിലയുറപ്പിച്ചത്
ഉ: സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി സ്ഥാനത്തേക്ക്.
ഐപിസി പ്രസ്ഥാനത്തിൻ്റെയും സഭയുടെയും സമഗ്രമായ വളർച്ചയ്ക്കും (Holistic Development)വികസനത്തിനും വേണ്ടി.
ചോ: ഐ.പി.സിയുടെ ഭാവി വളർച്ചയ്ക്കുള്ള സ്വപ്നം
ഉ: ഐ പി സി യ്ക്ക് പ്രൗഢമായ ആത്മീയ പൈതൃകവും ശ്രേഷ്ഠതയും ഉണ്ടെങ്കിലും സഭാ ശുശ്രൂഷകന്മാരുടെയും വിശ്വാസികളുടെയും സാമ്പത്തിക സുസ്ഥിരതയും ഭൗതിക വളർച്ചയും തികച്ചും ശുഷ്കമാണ്.
അതിനായി പുതിയ സാദ്ധ്യതകൾ എൻ്റെ മനസിലുണ്ട്.
ചോ: നിലവിൽ തുടർന്ന ഭരണ സമിതിയുടെ ഭരണ പ്രതിസന്ധ്യയുടെ കാരണം
ഉ:ലീഡർഷിപ്പ് ദൈവം തരുന്ന ശുശ്രൂഷയാണ്. ആർജവമില്ലായ്മയും തീരുമാനമെടുക്കാനുള്ള ശേഷിക്കുറവും ഭരണനിർവഹണത്തെ ബാധിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ശ്രമിക്കാതെ ചിലരുടെ കൺട്രോളിൽ ഭരണനിർവഹണം നടത്തിയതിനാലും വർദ്ധിച്ചു കൊണ്ടിരിക്കുന്ന കോടതി വ്യവഹാരങ്ങളും സഭയെ വലച്ചു.
ചോ: കോടതിയിൽ കേസ് വർദ്ധിക്കുന്നതിൻ്റെ കാരണം
ഉ:കാര്യശേഷിയുള്ള ഭരണനേതൃത്വമില്ലാത്തതും വിവിധ സഭകളിലും മറ്റും ഉടലെടുക്കുന്ന പ്രശ്നങ്ങളെ നിസാരവത്ക്കരിച്ച് അവഗണിക്കുന്നതിനാലുമാണ് കോടതി വ്യവഹാരം കൂടാനിടയായത്.
സഭാ ജനങ്ങളുടെ വിശ്വസ്തരായിരിക്കണം സഭയുടെ ഭരണാധികാരികൾ.
ചോ: ഐ.പി.സി എന്ന പ്രസ്ഥാനത്തിൻ്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് താങ്കളുടെ കാഴ്ച്ചപ്പാട്?
ഉ: ഒരു നൂറ്റാണ്ടിലേക്ക് അടുക്കുന്ന ഐ പി സി ഭാരത സുവിശേഷകരണത്തിൽ മുഖ്യപങ്കുവഹിച്ചു.
വചനാനുസൃതമായി
പുതിയ കാലത്തിനനുസരിച്ചുള്ള പുതിയ സാദ്ധ്യതകൾ ചിന്തിക്കുന്ന ഭരണ നേതൃത്വം ഐ പി സിക്ക് അനിവാര്യം.
പരമ്പര്യം കളയാതുള്ള നവ മുഖം നമ്മുടെ സഭയ്ക്ക് ഉണ്ടാവണം. താഴെ പറയുന്ന മൂന്നു കാര്യങ്ങളിലെങ്കിലും നാം ശ്രദ്ധയൂന്നണം.
- കൃപാവര പ്രാപ്തരും വചന പാണ്ഡിത്യമുള്ള ശുശ്രൂഷകർ
- പുതിയ നൂറ്റാണ്ടിലെ സഭയെക്കുറിച്ചുള്ള Goal Setting, Implementation & Monitoring.
- നേതൃത്വതലം മുതൽ വിശ്വാസികൾ വരെ
ഒട്ടും ഗ്യാപില്ലാത്ത Communication flow.
ചോ: ശുശ്രഷകന്മാർക്കും സഭയ്ക്കും വേണ്ടി എന്ത് ചെയ്യും?
ഉ:ശുശ്രൂഷകമാർക്കും വിശ്വാസികൾക്കും സാമ്പത്തിക സുസ്ഥിരതയ്ക്കു വേണ്ടി Income Generation Projects കൊണ്ടുവരാൻ ശ്രമിക്കും.
മലബാർ, ഹൈറേഞ്ച്, തീരദേശ മേഖല, തിരുവനന്തപുരം , കോട്ടയത്തിൻ്റെ കിഴക്കൻ മേഖലകൾക്കായി പ്രത്യേക പ്രോജക്ടുകൾ മനസിലുണ്ട്.
Breaking
കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ട് മക്കളും മരിച്ചു

തിരുവല്ല: പുറമറ്റം കല്ലുപാലത്ത് കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പാസ്റ്ററും രണ്ട് മക്കളും മരിച്ചു. ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകനായ പാസ്റ്റർ ചാണ്ടി മാത്യുവും മക്കളായ ഫേബ ചാണ്ടി, ബ്ലെസ്സി ചാണ്ടി എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയിൽ നല്ല വെള്ളമുണ്ടായിരുന്ന തോട്ടിലേക്ക് റോഡിൽ നിന്നും കാർ തെന്നി മറിയുകയായിരുന്നു. മുൻപേ ഉണ്ടായിരുന്ന വാഹനത്തിലെ ആളുകൾ അറിയിച്ചതനുസരിച്ച് നാട്ടുകാർ നടത്തിയ തിരച്ചിലിൽ പൂർണ്ണമായി മുങ്ങിയ നിലയിൽ കാർ കാണപ്പെടുകയായിരുന്നു. മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
(Photo courtesy: Manorama Online)
Breaking
ബി. ബി. എ. – എൽ. എൽ. ബി. യിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് നേടി സാറ ജോൺ

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ബി. ബി. എ. – എൽ. എൽ. ബി. യിൽ രണ്ടാം റാങ്ക് നേടി സാറ ജോൺ. തിരുവനന്തപുരം നാലഞ്ചിറ മാർ ഗ്രിഗോറിയസ് ലോ കോളജിലെ വിദ്യാർത്ഥിനിയാണ് സാറ ജോൺ. ഐ. പി. സി. നേര്യമംഗലം സെന്ററിലെ കറുകടം പ്രയർ സെന്റർ സഭാംഗമാണ്. എം. എം. യോഹന്നാൻ, ശലോമി യോഹന്നാൻ എന്നിവരുടെ മകളാണ് സാറ ജോൺ.
- Top News1 month ago
ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.
- Breaking4 months ago
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യം
- Breaking9 months ago
പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വാക്കുകള വൈറലാകുന്നു
- Breaking9 months ago
പാസ്റ്റർ ഷിബു നെടുവേലിയുടെ മറുപടി
- Breaking2 months ago
ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം
- Breaking8 months ago
ഡോ.പി.എസ്ഫിലിപ്പ് നിത്യതയിൽ
- Tech News3 months ago
പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി
- World News6 months ago
ഈ സിനിമ കണ്ടതിനുശേഷം ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് രണ്ടര ലക്ഷം ആളുകൾ