Connect with us

Breaking

അടിയന്തര സഹായവുമായി ദുരിതബാധിതമേഖലയിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ

Published

on

കേരള സ്റ്റേറ്റ് പി വൈ പി എ എക്സിക്യൂട്ടീവ്സ്‌ പ്രളയ ബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തി.

കുമ്പനാട് :കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ കെടുതിയിൽ തകർന്ന മുണ്ടക്കയം പട്ടണത്തിലെ വിവിധ ഭവനങ്ങളിൽ സംസ്ഥാന പി വൈ പി എ പ്രവർത്തകർ സന്ദർശനം നടത്തി.

Advertisement
Advertisement

അടിയന്തര സഹായം നൽകുകയും തുടർന്നുള്ള ചുവട് വെപ്പുകൾക്ക് പി വൈ പി എയുടെ എല്ലാ പിന്തുണയും വാഗ്ദാനം നൽകുകയും ചെയ്തു.

പാസ്റ്റർ തോമസ് മാത്യു ചാരുവേലി സെന്റർ ശ്രുശ്രുഷ നിർവഹിക്കുന്ന എരുമേലി സെന്ററിലെ ദൈവദാസന്മാർക്കാണ് ഏറ്റവും അധികം പ്രളയം ബാധിക്കപ്പെട്ടത്. ഭവനങ്ങൾ നഷ്ടമാകുകയും ഏറെ പ്രതിസന്ധികൾ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. പാലാ, കാഞ്ഞിരപ്പള്ളി മേഖലകളിലും സമാന സാഹചര്യം ആണ്.

സംസ്ഥാന പി വൈ പി എയുടെ പ്രളയ ദുരിതാശ്വാസ പദ്ധതിയിൽ പ്രാർത്ഥന, പങ്കാളിത്തം, സാമ്പത്തിക സഹകരണങ്ങൾ കൊണ്ടും പങ്കാളികൾ ആകുവാൻ ഏവരെയും സംസ്ഥാന പി വൈ പി എ ആഹ്വാനം ചെയ്യുന്നു.

Advertisement
Advertisement

പ്രളയ ദുരിതാശ്വാശ പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 7.00 മുതൽ മുണ്ടക്കയം മലയോര പ്രദേശങ്ങളായ ഏന്തയാർ, കൂട്ടിക്കൽ എന്നീ സ്ഥലങ്ങളിൽ സംസ്ഥാന പി വൈ പിഎ യുവജനങ്ങൾ ചെളിയും വെള്ളവും നിറഞ്ഞ വിശ്വാസികളുടെ ഭവനങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

കൂടുതൽ വിവരങ്ങൾക്ക്,
▫️956 7675 635
▫️860 6055 666
▫️956 7183 010
▫️994 6314 458
▫️974 7047 293
▫️934 9389 473
▫️949 6375 386

Advertisement
Advertisement
Advertisement Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Breaking

ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു നേരെ ബജ്രംഗ്ദളിന്റെ അതിക്രമം

Published

on

സമീപകാലത്തായി ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവായിരിക്കുന്ന കര്‍ണ്ണാടകയില്‍ വീണ്ടും ഭീഷണിയുമായി തീവ്ര ഹിന്ദുത്വവാദികള്‍. ഹസ്സന്‍ ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളിലേക്ക് അതിക്രമിച്ച് കയറിയ കാവിയണിഞ്ഞ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനം ആരോപിച്ചു കൊണ്ട് ആക്രോശിക്കുകയും പ്രാര്‍ത്ഥന തടസ്സപ്പെടുത്തുകയും ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. സംഭവത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തുകൊണ്ടിരുന്ന സ്ത്രീകളോട് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ തട്ടിക്കയറുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം.ഓണ്‍ലൈന്‍ മാധ്യമമായ ‘ദി ന്യൂസ് മിനിറ്റ്’ (ടി.എന്‍.എം) ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭവമറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്തെത്തിയെന്നും തങ്ങള്‍ എത്തിയപ്പോള്‍ ഇരുവിഭാഗവും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നെന്നുമാണ് പോലീസ് വിശദീകരണം. ബജ്രംഗ്ദള്‍, ശ്രീരാമസേന തുടങ്ങിയ തീവ്ര ഹിന്ദുത്വ വര്‍ഗ്ഗീയവാദികള്‍ ക്രൈസ്തവ ദേവാലയങ്ങളിലും, പ്രാര്‍ത്ഥനാ ഹാളുകളിലും അതിക്രമിച്ചു കയറി സംഘര്‍ഷമുണ്ടാക്കുന്നത് സമീപകാലത്ത് വര്‍ദ്ധിച്ചിരിക്കുകയാണ്. ഉഡുപ്പി, കൊടഗ്, ബെലഗാവി, ചിക്ബല്ലാപൂര്‍, കണകപുര, അര്‍സികേരെ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Advertisement
Advertisement

ഹിന്ദുത്വവാദികളുടെ ആക്രമണം ഒഴിവാക്കുവാനായി പ്രാര്‍ത്ഥനകള്‍ നടത്തരുതെന്ന ബെലഗാവി പോലീസ് മുന്നറിയിപ്പ് വിവാദമായിരിന്നു. കഴിഞ്ഞ ആഴ്ച ക്രൈസ്തവ നേതൃത്വം പോലീസുമായി ചര്‍ച്ച നടത്തിയപ്പോള്‍ സംരക്ഷണം ഉറപ്പ് വാഗ്ദാനം ചെയ്തു ദിവസങ്ങള്‍ക്കകമാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. കര്‍ണ്ണാടക സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം അവതരിപ്പിക്കുവാന്‍ പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട് മതപരിവര്‍ത്തനത്തിനെതിരെ ഒരു പ്രതികൂല കാലാവസ്ഥ സൃഷ്ടിക്കുക എന്നത് തന്നെയാണ് ആക്രമണങ്ങളുടെ പിന്നിലെ ലക്ഷ്യമെന്ന് കഴിഞ്ഞ മാസം തങ്ങളുമായി സംസാരിച്ച ഹിന്ദുത്വവാദികള്‍ സമ്മതിച്ചതായും ‘ടി.എന്‍.എം’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Advertisement
Advertisement
Continue Reading

Breaking

സൂര്യനിൽ ഒരു വലിയ ദ്വാരം. ഭുമിയെ അപകടത്തിലാക്കുമോ?

Published

on

നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്‌സര്‍വേറ്ററി സൂര്യന്റെ ബാഹ്യ പരിതസ്ഥിതിയില്‍ ഒരു വലിയ ദ്വാരം കണ്ടെത്തി.ഇത് ‘കൊറോണല്‍ ഹോള്‍’ എന്നറിയപ്പെടുന്നു. സൂര്യന്റെ തെക്കന്‍ അര്‍ദ്ധഗോളത്തിലെ കൊറോണയിലെ ദ്വാരം കണ്ടെത്തിയിരിക്കുന്ന ഭാഗത്തെ താപനില 1.1 ദശലക്ഷം ഡിഗ്രി സെല്‍ഷ്യസ് ആണ്.
സൗര കൊടുങ്കാറ്റായി മാറി ഇത് ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളെ അപകടത്തിലാക്കിയേക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലെ മാറിയ പരിതസ്ഥിതികളുടെ ഫലമായി ഭൂമിയെ ഉള്‍പ്പെടെ ബാധിച്ചേക്കാവുന്ന ഒരു വലിയ സൗര കൊടുങ്കാറ്റ് ഉണ്ടായേക്കാമെന്ന് ഗവേഷകര്‍ പറഞ്ഞു. കാരണം, സൂര്യന്റെ ഉപരിതലത്തില്‍ കണ്ടെത്തിയ ദ്വാരം ചാര്‍ജ്ജ് കണങ്ങളുടെ തുടര്‍ച്ചയായ സ്‌ഫോടനമാണ് ഉണ്ടാക്കുന്നത്.

സ്പേസ് വെതര്‍ പറയുന്നതനുസരിച്ച്‌, ചാര്‍ജിത കണങ്ങള്‍ കാരണം ഭൂമിയുടെ ഭൗമ കാന്തികക്ഷേത്രത്തില്‍ നേരിയ ചലനം ഉണ്ടാകാം. ഇതിനര്‍ത്ഥം ഭൂമിയിലേക്കുള്ള പ്രവാഹം ധ്രുവപ്രദേശങ്ങളില്‍ അറോറ പ്രഭാവത്തിന് കാരണമായേക്കാം എന്നാണ്. ഇതിന്റെ ഫലമായി ഉത്തര, ദക്ഷിണ ധ്രുവങ്ങളിലെ ആകാശത്ത് അറോറകളുടെ ഉയര്‍ന്ന സാധ്യതയുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സൂര്യന്‍ ചെറിയ ചലനം കാണിക്കുന്നുണ്ടെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ ബഹിരാകാശ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ പ്രോജക്‌ട് കോര്‍ഡിനേറ്ററായ ബില്‍ മുര്‍താഗ് പറയുന്നു.
ഗവേഷകര്‍ പറയുന്നതനുസരിച്ച്‌, സൗര കൊടുങ്കാറ്റുകള്‍ ഭൂമിയുടെ ബാഹ്യ പരിസ്ഥിതിയെ അമിതമായി ചൂടാക്കും. ഇത് ഉപഗ്രഹങ്ങള്‍, ജിപിഎസ് മാപ്പിംഗ്, മൊബൈല്‍ ഫോണ്‍ ട്രാന്‍സ്മിഷന്‍, സാറ്റലൈറ്റ് ടെലിവിഷന്‍ സിഗ്‌നലുകള്‍ എന്നിവയില്‍ സ്വാധീനം ചെലുത്തും. കാരണം, വൈദ്യുതി ലൈനുകള്‍ക്ക് ധാരാളം കറന്റ് വഹിക്കാന്‍ കഴിയും, ഇത് സര്‍ക്യൂട്ടുകള്‍ പൊട്ടിത്തെറിക്കാന്‍ ഇടയാക്കും. എന്നിരുന്നാലും, ഭൂമിയുടെ കാന്തികക്ഷേത്രം, അതിനെതിരായ ഒരു സംരക്ഷണ രൂപമായി പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇത്തരം സ്‌ഫോടനങ്ങള്‍ അപൂര്‍വ്വമായി മാത്രമേ സംഭവിക്കുകയുള്ളു. ശാസ്ത്രലോകം കൂടുതല്‍ ഗവേഷണത്തിലാണ്. വൈകാതെ ഇതിന് ഉത്തരം ലഭിക്കുമെന്നാണ് സൂചന

Advertisement
Advertisement

(കടപ്പാട് Atn)

Advertisement
Advertisement
Continue Reading

Breaking

സോഷ്യൽ മീഡിയ വിമർശനത്തിന് വിലക്ക്;കർശന നടപടിയുണ്ടാകും

Published

on

കുമ്പനാട്: സഭാനേതൃത്വത്തിന് എതിരെ സോഷ്യൽ മീഡിയയിൽ കൂടി നടത്തുന്ന വിമർശനങ്ങൾക്കും

അധിക്ഷേപങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഐ.പി.സി ജനറൽ കൗൺസിൽ.ഐ.പി.സിയുടെ ലോഗോയും പേരും ഉപയോഗിച്ചുള്ള ഗ്രൂപ്പുകൾ പാടില്ലെന്ന് ആഴ്ചകൾക്ക് മുൻപ് അറിയിപ്പുണ്ടായതിനു പിന്നാലെയാണ് ഈ കടുത്ത തീരുമാനം. കത്തിൻ്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.

Continue Reading

Latest Updates

Breaking5 days ago

ക്രിസ്ത്യന്‍ കൂട്ടായ്മയ്ക്കു നേരെ ബജ്രംഗ്ദളിന്റെ അതിക്രമം

സമീപകാലത്തായി ക്രൈസ്തവര്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവായിരിക്കുന്ന കര്‍ണ്ണാടകയില്‍ വീണ്ടും ഭീഷണിയുമായി തീവ്ര ഹിന്ദുത്വവാദികള്‍. ഹസ്സന്‍ ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥനാ ഹാളിലേക്ക് അതിക്രമിച്ച് കയറിയ കാവിയണിഞ്ഞ ബജ്രംഗ്ദള്‍...

Breaking1 week ago

സൂര്യനിൽ ഒരു വലിയ ദ്വാരം. ഭുമിയെ അപകടത്തിലാക്കുമോ?

നാസയുടെ സോളാര്‍ ഡൈനാമിക് ഒബ്‌സര്‍വേറ്ററി സൂര്യന്റെ ബാഹ്യ പരിതസ്ഥിതിയില്‍ ഒരു വലിയ ദ്വാരം കണ്ടെത്തി.ഇത് ‘കൊറോണല്‍ ഹോള്‍’ എന്നറിയപ്പെടുന്നു. സൂര്യന്റെ തെക്കന്‍ അര്‍ദ്ധഗോളത്തിലെ കൊറോണയിലെ ദ്വാരം കണ്ടെത്തിയിരിക്കുന്ന...

World News2 weeks ago

സന്ദര്‍ശന നിരോധനം യുഎസ് പിന്‍വലിച്ചു

ട്രംപ് ഭരണകാലത്താണ് യാത്രാനിരോധനം തുടങ്ങിവച്ചതെങ്കിലും ബൈഡന്‍ ഭരണകൂടം കൂടുതല്‍ രാജ്യങ്ങളെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രാജ്യാന്തര സന്ദര്‍ശകര്‍ക്ക് ഇനി മുതല്‍ വാക്‌സിനേഷന്‍ സ്വീകരിച്ചതിന്റെ തെളിവും കോവിഡ് പരിശോധനാ...

Breaking2 weeks ago

സോഷ്യൽ മീഡിയ വിമർശനത്തിന് വിലക്ക്;കർശന നടപടിയുണ്ടാകും

കുമ്പനാട്: സഭാനേതൃത്വത്തിന് എതിരെ സോഷ്യൽ മീഡിയയിൽ കൂടി നടത്തുന്ന വിമർശനങ്ങൾക്കും അധിക്ഷേപങ്ങൾക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഐ.പി.സി ജനറൽ കൗൺസിൽ.ഐ.പി.സിയുടെ ലോഗോയും പേരും ഉപയോഗിച്ചുള്ള ഗ്രൂപ്പുകൾ...

Breaking3 weeks ago

പ്രചോദനമേകിയത് വിശുദ്ധ ബൈബിള്‍ പകര്‍ന്നു തന്ന പാഠങ്ങളുമാണെന്ന് പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വാക്കുകള വൈറലാകുന്നു

ചെന്നൈ: കനത്ത മഴയില്‍ കുഴഞ്ഞു വീണയാളെ സ്വന്തം ചുമലിലേറ്റി രക്ഷാപ്രവർത്തനം നടത്തിയ തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥ രാജേശ്വരിയുടെ വീഡിയോ വൈറലായതിന് പിന്നാലേ അവരുടെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു....

Breaking3 weeks ago

ലോകത്തിൽ ക്രിസ്തുവിൻ്റെ വെളിച്ചം പരത്തുന്നവരായി തീരണം യുവാക്കൾ; പാസ്റ്റർ ജോസ് കെ എബ്രഹാം

പുനലൂർ :അന്ധകാര നിബിഡമായ ലോകത്തിൽ പ്രകാശം പരത്തുന്നവരായി തീരണം യുവാക്കൾ. പ്രകാശം ആയിത്തീരാൻ ദൈവം തിരഞ്ഞെടുത്തിണ്ടെങ്കിൽ ആർക്കും നമ്മെ തടയാൻ കഴിയില്ല എന്ന് പുനലൂർ സെൻ്റർ പി...

World News3 weeks ago

കൽദായ യുവജനങ്ങളുടെ സംഗമം ബാഗ്ദാദിൽ

ബാഗ്ദാദ്: ഏകദേശം നാനൂറോളം വരുന്ന കൽദായ യുവജനങ്ങളുടെ സംഗമം ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നവംബർ 18 മുതൽ 20 വരെ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള...

Breaking4 weeks ago

ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 41-മത് ജനറൽ കൺവെൻഷൻ നവംബർ 10 മുതൽ 14 വരെ

നവാപ്പൂർ: ഉദയ്‌പൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച് ഓഫ് ഇൻഡ്യയുടെ 41-മത് ജനറൽ കൺവെൻഷൻ നവംബർ 10 മുതൽ 14 വരെ വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ...

Breaking4 weeks ago

പാസ്റ്റർ ഷിബു നെടുവേലിയുടെ മറുപടി

കഴിഞ്ഞ 35 വർഷമായി ഞാൻ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ഒരു ശുശ്രൂഷകനാണ് കഴിഞ്ഞ ചില ദിവസങ്ങളായി എൻ്റേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ എൻ്റെ ശ്രദ്ധയിൽ പെട്ടു....

World News4 weeks ago

ദേവാലയത്തില്‍ വെടിവെയ്പ്പ്: രണ്ടുപേര്‍ കൊല്ലപ്പെട്ടു, നൂറിലധികം പേരെ തട്ടിക്കൊണ്ടുപോയെന്നും റിപ്പോര്‍ട്ട്

ക്രൈസ്തവ ദേവാലയത്തില്‍ അതിക്രമിച്ചു കയറിയ തോക്കുധാരികൾ രണ്ടുപേരെ കൊലപ്പെടുത്തുകയും നൂറിലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ട്. രണ്ട് ക്രൈസ്തവരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.നൈജീരിയയില്‍ കടൂണ സംസ്ഥാനത്ത്...

Trending