Connect with us

Breaking

ന്യൂയോർക്കിൽ ഹെൻറി ആഞ്ഞുവീശി, വൈദ്യുതി മുടങ്ങി ആയിരങ്ങൾ വലയുന്നു

Published

on

ന്യൂയോർക്ക്, :  ഹെൻറി ചുഴലിക്കാറ്റ്  റോഡ് ഐലൻഡിലെ വെസ്റ്റർലിക്ക് സമീപം 60 മൈൽ വേഗതയിൽ വീശിയതോടെ  ആയിരക്കണക്കിന് ആളുകൾ വൈദ്യുതിയില്ലാതെ വലയുന്നു.

കണക്റ്റിക്കട്ട്, റോഡ് ഐലൻഡ് എന്നിവിടങ്ങളിൽ നിന്ന് ഹാംപ്ടൺസിലേക്കും ചുഴലിക്കാറ്റ് വീശിയേക്കുമെന്ന  മുന്നറിയിപ്പ് നൽകി. 

Advertisement

ഈ മേഖലകളിലെ  മിക്ക പ്രധാന വിമാനത്താവളങ്ങളും ഞായറാഴ്ച തുറന്നെങ്കിലും നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി.

 ന്യൂയോർക്ക്, കണക്റ്റിക്കട്ട്, റോഡ് ഐലന്റ്, തെക്കൻ മസാച്യുസെറ്റ്സ് എന്നിവിടങ്ങളിൽ പലയിടത്തും കനത്ത മഴയുണ്ട്, ഇത് വലിയ വെള്ളപ്പൊക്കത്തിനും 75 മൈൽ വേഗതയിൽ കാറ്റിനും കാരണമാകുമെന്ന് എൻബിസി ന്യൂസ് ഞായറാഴ്ച അറിയിച്ചു.

Advertisement

മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നാണ് കരുതുന്നത്.

ടെന്നസിയിൽ വെള്ളപ്പൊക്കം; 21 മരണം, 20 പേരെ കാണാതായി 

Advertisement

വാഷിംഗ്ടൺ, ഓഗസ്റ്റ് 23 :  യുഎസിലെ  ടെന്നസിയിലെ ഹംഫ്രീസ് കൗണ്ടിയിൽ ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ 21 പേർ മരിക്കുകയും 20 പേരെ കാണാതാവുകയും ചെയ്തതായി  കൗണ്ടി ഷെരീഫ് ക്രിസ് ഡേവിസ് ഞായറാഴ്ച വ്യക്തമാക്കി.

മരണപ്പെട്ടവരിൽ 2 പിഞ്ചുകുഞ്ഞുങ്ങളും  അഞ്ച് കുട്ടികളും പ്രായമായവരും ഉൾപ്പെടുന്നതായും  അദ്ദേഹം അറിയിച്ചു.

Advertisement

സോഷ്യൽ മീഡിയയിലൂടെ കാണാതായ 40 പേരുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്  ഇരുപതോളം പേരെ കണ്ടെത്താൻ സഹായിച്ചതായി  പബ്ലിക് സേഫ്റ്റി വകുപ്പ് ഡയറക്ടർ ഗ്രാന്റ് ഗില്ലെസ്പി പറഞ്ഞു.

വെള്ളപ്പൊക്കം കാരണം ഈ ആഴ്ച ക്ലാസുകൾ ഉണ്ടായിരിക്കില്ലെന്ന് ഹംഫ്രീസ് കൗണ്ടി സ്കൂളുകൾ പ്രഖ്യാപിച്ചു.

Advertisement

17-ഇഞ്ചിൽ കൂടുതൽ മഴ ശനിയാഴ്ച മക്കീവനിൽ ലഭിച്ചതായി നാഷ്വില്ലെയിലെ നാഷണൽ വെതർ സർവീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 24 മണിക്കൂറിൽ യു എസിലെ സംസ്ഥാനത്ത് രേഖപ്പെടുന്ന റെക്കോർഡാണിത്.

Advertisement
Advertisement

Breaking

ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യ പ്രഭാഷക :ഓൾ ഇന്ത്യാ ക്രിസ്ത്യൻ സൂം പ്രയർ മീറ്റ് മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം 2pm ന്

Published

on

വയനാട് : സഭാ -സംഘടനാ വ്യത്യാസമില്ലാതെ ലീഡേഴ്സിനെയും സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റിൽ സിസ്റ്റർ ഗ്ലാഡിസ് സ്റ്റെയിൻസ് പ്രസംഗിക്കും.2024 മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ് പ്രാർത്ഥനാ സമ്മേളനം. സുവി. എബിൻ അലക്സ് സംഗീത ശുശ്രൂക്ഷക്ക് നേതൃത്വം നൽകും. അതിഥി ഗായകരും ഗാനാലാപനം നടത്തും.(Local Time Zones : Indian Time – 2pm, New York & Toronto -4.30am, Chicago & Texas 3.30am, Australia- VIC ,QLD,SYD -6.30pm, Perth- 4.30pm, U.K. & Ireland- 9.30am, Qatar, Bahrain, KSA, Kuwait – 11.30pm, U.A.E & Oman- 12.30pm)

സൂം ലിങ്ക്.
Join Zoom Meeting
https://us02web.zoom.us/j/8858130710?pwd=RFpCNy9CUnNrWkR6S2hCV0p5MGc5dz09

Advertisement

Meeting ID: 885 813 0710
Passcode: 2024

ജനറൽ കോഡിനേറ്ററായി പാസ്റ്റർ കെ.ജെ. ജോബ് വയനാടും ,കൺവീനേഴ്സായി സെൽമോൻ സോളമൻ, സന്ദീപ് വിളുമ്പുകണ്ടം, പാസ്റ്റർ ജോൺസൺ ജോർജ്ജ് എന്നിവരും പ്രവർത്തിക്കുന്നു.
വിവരങ്ങൾക്ക് ഫോൺ: +919447545387, +918157089397

Advertisement

കുറിപ്പ്: ഒറീസയിൽ ക്രിസ്തുവിന് വേണ്ടി രക്തസാക്ഷിയായ ആസ്ത്രേലിയൻ മിഷിനറി ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യയാണ് ഗ്ലാഡിസ് സ്റ്റെയിൻസ് (ജനനം 1951). ഒറീസയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷൻ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. 1999 ജനുവരി 22 ന് ഗ്രഹാമും പത്തുവയസുകാരൻ ഫിലിപ്പും, എട്ടുവയസുകാരൻ തിമോത്തിയും അഗ്നിക്ക് ഇരയായി രക്തസാക്ഷികളായി.

പ്രധാന പ്രതികളിലൊരാളായ ബജ്റംഗ്ദൾ പ്രവർത്തകൻ ധാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോൾ അയാളെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസാണ്. അന്ന് ഗ്ലാഡിസ് പറഞ്ഞത് ”എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭർത്താവിന്റെ ജീവിതം എനിക്ക് നൽകിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കൾ വളർന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വർഗത്തിൽ അവർ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കർത്താവിന്റെ പീഡനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാൽ സ്റ്റെയിൻസ് ഗ്രഹാമിന്റെ ഘാതകനോട് ഞാൻ ക്ഷമിക്കുന്നു.” ഭർത്താവിന്റെ മരണശേഷം മയൂർഭഞ്ച് വിട്ടുപോകാതെ ഇന്ത്യയിൽ തുടർന്ന ഗ്ലാഡിസിപ്പോൾ ജന്മനാട്ടിലാണ്.

Advertisement

2005 ൽ ഭാരതം പത്മശ്രീ നൽകി ഈ വനിതയെ ആദരിച്ചു .ഈ തുകയാൽ അവർ പരിപാലിച്ചു വന്നിരുന്ന കുഷ്ഠരോഗാലയം ഒരാശുപത്രിയാക്കി മാറ്റി. നവംബർ 2015 ൽ GLADYS STAINES ന് സാമൂഹ്യനീതിക്കായുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ചു.
ഗ്ലാഡിസ് സ്റ്റെയിൻസിനെ സൂമിൽ നേരിൽ കാണാനുള്ള ഈ അപൂർവ്വ അവസരം നഷ്ടമാക്കരുതേ. (2024 May 27 Monday 2pm Indian Time on Zoom Platform)

Advertisement
Continue Reading

Breaking

250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്

Published

on

കൂട്ടിക്കൽ: വർഷങ്ങളായി കുടിവെള്ളക്ഷാമപ്രദേശവും കുടിവെള്ളത്തിന് തക്കതായ സ്രോതസ്സും ഇല്ലാത്ത കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള 5 സെൻറ് സ്ഥലം സൗജന്യമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് നൽകി ബ്രദർ. സാം പ്രസാദ് .
സന്നദ്ധ പ്രവർത്തനത്തിന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ ശ്രീ സെബാസ്റ്റ്യൻ കുളത്തിങ്കൽ പൊന്നാട അണിയിച്ചു ആദരിച്ചു.

കോട്ടയം മേഖല പി വൈ പി എ ട്രഷറും, പി വൈ പി എ സ്റ്റേറ്റ് കൗൺസിൽ അംഗവും ആണ്. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും പാലാ ഈസ്റ്റ് ഏരിയ കൺവീനറുമായിരിക്കുന്ന പാസ്റ്റർ. സി സി പ്രസാദ് മണർകാടിന്റെ ഏക മകനും ആണ്.

Advertisement
Continue Reading

Breaking

ചർച്ച് ഓഫ് ഗോഡ് കുമിളി സെന്റർ കൺവെൻഷൻ

Published

on

സെന്റർ കൺവെൻഷൻ കുമിളി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 11മുതൽ 14 വരെ ചേറ്റുകുഴി വൈറ്റ് ഹൌസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കുമളി സെന്റർ ശുശ്രുഷകൻ പാസ്റ്റർ എൻ. ആർ. സെനു ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ കേരളാ സ്റ്റേറ്റ് ഓവർസിയർ റവ സി. സി. തോമസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി, എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ. മാത്യു, പാസ്റ്റർ ബി മോനച്ചൻ, പാസ്റ്റർ അനീഷ്‌ ഏലപ്പാറ, പാസ്റ്റർ ജെൻസൻ ജോയ് എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോടുകൂടി സെന്റർ കൺവൻഷൻ സമാപിക്കും.പാസ്റ്റർ ജെൻസൺ ജോയ് നയിക്കുന്ന കുമളി സെന്റർ ക്വയർ ഗാനശ്രുശ്രൂഷകൾക്ക്നേതൃത്വം നൽകും.

Continue Reading

Latest Updates

Top News6 days ago

ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും

ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ സാഹിത്യ...

Breaking6 days ago

ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യ പ്രഭാഷക :ഓൾ ഇന്ത്യാ ക്രിസ്ത്യൻ സൂം പ്രയർ മീറ്റ് മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം 2pm ന്

വയനാട് : സഭാ -സംഘടനാ വ്യത്യാസമില്ലാതെ ലീഡേഴ്സിനെയും സഭാ അംഗങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റിൽ സിസ്റ്റർ...

World News3 weeks ago

യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി ‘ – പുതിയ ഐക്യസംഘടന : പ്രമോഷണൽ മീറ്റിംഗ് ജൂൺ 22ന് ഡെർബിയിൽ

യു.കെ : യു.കെ – യൂറോപ്പ് മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ഐക്യത്തിനായി യൂറോപ്യൻ മലയാളി പെന്തെക്കോസ്തൽ കമ്മ്യൂണിറ്റി എന്ന പുതിയ സംഘടനാ രൂപീകരിച്ചു. വിശ്വാസികൾക്കിടയിൽ കൂട്ടായ്മയും ആത്മീയ...

Top News3 weeks ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 ന് തുടങ്ങും.

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ കൽപ്പറ്റ തുർക്കി റോഡ് ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ എബ്രഹാം...

Top News1 month ago

ഷാലോം പ്രയർ വാരിയേഴ്‌സ് രണ്ടാം വാർഷിക കൺവെൻഷൻ 2024

ഷാലോം പ്രയർ വാരിയേഴ്‌സ് എന്ന ഓൺലൈൻ പ്രാർത്ഥനാ കൂട്ടായ്മയുടെ രണ്ടാമത് വാർഷിക കൺവെൻഷൻ 2024 മെയ് 1 മുതൽ 3 വരെ രാത്രി 7 മണിക്ക് സൂം...

Top News1 month ago

സി ഇ എം 2024 – 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ശാരോൻ സഭാ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് നിർവഹിച്ചു

തിരുവല്ല: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് 5 ന് ആലുവ-അശോകപുരം ശാരോൻ ഫെല്ലോഷിപ്പ്...

Top News1 month ago

യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ച് (റ്റി.പി.എം): അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് വെള്ളിയാഴ്ച മുതൽ

ഡബ്ലിൻ: യൂണിവേഴ്സൽ പെന്തക്കോസ്തൽ ചർച്ചിന്റെ (റ്റി.പി.എം) ആഭിമുഖ്യത്തിൽ ‘അയർലൻഡ് റിവൈവൽ മീറ്റിംഗ്‌സ് 2024’ ഏപ്രിൽ 26 വെള്ളി മുതൽ 28 ഞായർ വരെ ലുക്യാൻ റോസ്സി കോർട്ട്...

Top News1 month ago

ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ (യു എ ഇ) സെന്റർ ഏകദിന ഗോസ്പൽ കൺവൻഷൻ ഏപ്രിൽ 23 ചൊവ്വാഴ്ച

പാസ്റ്റർ പ്രിൻസ് തോമസ് റാന്നി(പവർ വിഷൻ ടി വി പ്രഭാഷകൻ) മുഖ്യ പ്രസംഗകനായെത്തുന്നു യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് റാസ് അൽ ഖൈമ...

Obituaries1 month ago

പാസ്റ്റർ എം. രാജു നിതൃതയിൽ

ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട കായംകുളം (കാക്കനാട്) ഐ.പി.സി.ഏലീം സഭാംഗമായ പാസ്റ്റർ എം. രാജു നിതൃതയിൽ പ്രവേശിച്ചു. നാലു പതിറ്റാണ്ടിലധികം ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ ശുശ്രൂഷകനായിരുന്നു...

Top News2 months ago

വേൾഡ് പെന്തെക്കോസ്തു കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ലേഡീസ് ക്യാമ്പും കൺവെൻഷനും

ഏപ്രിൽ 29 മുതൽ മേയ് 2 വരെ എറണാകുളം മനക്കക്കടവ് ട്രിനിറ്റി വർഷിപ്പ് സെൻറിൽ (വണ്ടർലയ്ക്ക് എതിർവശം) നടക്കും.പ്രാരംഭ ദിനം ഉച്ചക്ക് 2 മണിക്ക് ആരംഭിക്കും. മേയ്...

Trending

Copyright © 2021 | Faith Track Media