Breaking
ക്രൈസ്തവര്‍ ക്രൂരമായി കൊല്ലപ്പെട്ടപ്പോഴും ആഘോഷ വിരുന്ന് വ്യാപക പ്രതിഷേധം

അബൂജ: ഇന്നലെ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന വെടിവെയ്പ്പില്‍ അന്‍പതോളം ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെട്ട വാര്‍ത്ത ആഗോള തലത്തില്‍ ചര്‍ച്ചയാകുമ്പോള്‍ ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്ന നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയ്ക്കെതിരെ വ്യാപക പ്രതിഷേധം. ആക്രമണം നടന്ന് മണിക്കൂറുകൾക്ക് ശേഷം പ്രസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ് പ്രസിഡന്റ് യെമി ഒസിൻബാജോ, ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസിന്റെ (എപിസി) മറ്റ് അംഗങ്ങൾ എന്നിവരോടൊപ്പം ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പുറത്തുവന്നിരിക്കുന്നത്.
വർണ്ണാഭമായ വസ്ത്രം ധരിച്ച രാഷ്ട്രീയക്കാർ പുഞ്ചിരിക്കുന്നത് അടക്കമുള്ള ചിത്രങ്ങള്‍ ഇതിലുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള കൺവെൻഷൻ അബുജയിൽ നടക്കുകയാണ്. ലോകത്തെ നടുക്കിയ ആക്രമണത്തെ കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞിട്ടും ആഘോഷങ്ങളില്‍ പങ്കെടുക്കുന്ന പ്രസിഡന്റിനെതിരെ സൈബര്‍ ലോകത്ത് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജ്യത്തെ സുരക്ഷിതത്വമില്ലായ്മയും അക്രമികള്‍ക്ക് ധൈര്യം പകരുന്ന പ്രസിഡന്റിന്റെ നിലപാടും ജനങ്ങളുടെ ഇടയില്‍ രോഷത്തിന് കാരണമായിരിക്കുകയാണ്. ബുഹാരിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക മെത്രാന്മാര് നിരവധി തവണ രംഗത്തുവന്നിരിന്നു.
ലോകത്ത് മതവിശ്വാസത്തിന്റെ പേരില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപെടുന്ന രാഷ്ട്രമായി മാറിയിരിക്കുകയാണ് നൈജീരിയ. 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെയുള്ള 15 മാസക്കാലയളവില്‍ 6006 ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ സൊസൈറ്റീസ് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’യുടെ (ഇന്റര്‍സൊസൈറ്റി) പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരിന്നു. നൈജര്‍, കടൂണ, ടരാബ, ബെന്യു, പ്ലേറ്റോ, അഡാവാമ, കെബ്ബി, ബോര്‍ണോ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 17,500 ക്രിസ്ത്യന്‍ ദേവാലയങ്ങളും, രണ്ടായിരത്തോളം ക്രിസ്ത്യന്‍ സ്കൂളുകളും നൈജീരിയയില്‍ ആക്രമിക്കപ്പെട്ടിരിന്നു.(കടപ്പാട്)


Breaking
പാസ്റ്റർ സാബു ആര്യപ്പള്ളിയുടെ മാതാവ് നിത്യതയിൽ
പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപള്ളിയുടെ മാതാവ് സിസ്റ്റർ അന്നമ്മ ഏബ്രഹാം (66) നിത്യതയിൽ ചേർക്കപ്പെട്ടു.കൂടുതൽ വിവരങ്ങൾ പിന്നാലെ.
Breaking
ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുണ്ടറ സെന്ററിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ചുമതലയേറ്റു

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കുണ്ടറ സെന്ററിൻ്റെ ശുശ്രൂഷകനായി പാസ്റ്റർ പൊന്നച്ചൻ എബ്രഹാം ചുമതലയേറ്റു. ഇന്ന് (മാർച്ച് 16) അമ്പലത്തുംകാല സെൻ്റ് ജോൺസ് ആഡിറ്റോറിയത്തിൽ നടന്ന മീറ്റിംഗിൽ ഐ. പി. സി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് പ്രാർത്ഥിച്ച് ചുമതല ഏൽപിച്ചു. ഐ. പി. സി. കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം ജോർജ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിന്റ് സെക്രട്ടറി ജയിംസ് ജോർജ്ജ്, ട്രഷറാർ പി. എം. ഫിലിപ്പ് എന്നിവർ നേതൃത്വം വഹിച്ചു. കൊട്ടാരക്കര മേഖലയിലെ സെൻ്റർ ശുശ്രൂഷകന്മാർ, കൗൺസിൽ മെമ്പർമാർ, കുണ്ടറ സെൻ്ററിലെ ശുശ്രൂഷകന്മാർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.

Breaking
ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു.

വൺ റുപ്പി ചലഞ്ച് ഏറ്റെടുത്ത് തിരുവനന്തപുരം മേഖല
സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ)
കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു. മാർച്ച് നാലിന് തിരുവനന്തപുരം മരുതൂരിൽ നടന്ന സമ്മേളനത്തിൽ വെൽഫെയർ ബോർഡ് സോഷ്യൽ മീഡിയ സജി മത്തായി കാതേട്ട് അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് ഐ.പി.സി കേരളാ സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നൽകുന്ന ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനവും നടന്നു.

ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ ആണ് എല്ലാ ശുശ്രൂഷകന്മാർക്കമുള്ള ഇൻഷുറൻസിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത്. കൂടാതെ സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വൺ റുപ്പി ചലഞ്ച് ബോക്സ് വിതരണ ഉത്ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിച്ചു. ശുശ്രൂഷകന്മാരുടെ മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ് വൺ റുപ്പി ചലഞ്ചിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഭാരവാഹികളായ ട്രഷറാർ പി.എം ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ്, സ്റ്റേറ്റ് കൗൺസിൽ അംഗം ഡേവിഡ് സാം എന്നിവർ ആശംസകൾ അറിയിച്ചു. ബോർഡ് ഭാരവാഹികൾ വിവിധ പദ്ധതികളുടെ വിശദ്ധീകരണങ്ങൾ നടത്തി. സമ്മേളനത്തിൽ ജില്ലയിലെ സെന്റർ ശുശ്രൂഷകന്മാരും, നിരവധി പാസ്റ്റർമാരും, നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.ഐപിസി കേരള സ്റ്റേറ്റ് ഭരണ സമിതിയുടെ പ്രധാന പദ്ധതികളിലൊന്നായ ‘വൺ റുപ്പി ചലഞ്ച്’ പ്രോജക്ടിന് ആവേശകരമായ വരവേൽപ്പാണ് തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത്. ഉൽഘാടനസമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും ബോക്സിൽ പണം നിക്ഷേപിച്ചു മികച്ച പിന്തുണയാണ് പദ്ധതിയ്ക്ക് നൽകിയത്. കേരളത്തിലെ എല്ലാ സഭകളിലും അടുത്ത ദിവസങ്ങളിൽ ബോക്സുകൾ എത്തിക്കും. എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ (വൺ റുപ്പീ) ഹാളിൽ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്സിൽ നിക്ഷേപിക്കുക. കൃത്യമായ ഇടവേളകളിൽ തുക ശേഖരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. സഭാ ജനങ്ങൾക്ക് വലിയ ഭാരം നൽകാതെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിന് വളരെ പിന്തുണയാണ് വിവിധ സഭകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. കൂടാതെ വിദേശ സഭകളേയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപ്പരരായ ആളുകളയേയും ഉൾപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും മുഖ്യ ലക്ഷ്യമാണ്. സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കും. സ്പോൺസർ ഡയറക്ടർമാരായി പാസ്റ്റർമാരായ എബ്രഹാം ഉമ്മൻ, ജോസഫ് വില്യംസ്, ഫിലിപ്പ് പി. തോമസ്, ജോൺ എസ്. മരത്തിനാൽ എന്നിവർ പ്രവർത്തിക്കുന്നു.
-
Top News9 months ago
ഒരു രൂപ ചലഞ്ചുമായി KC ടീം പ്രചരണം ശക്തമാകുന്നു.
-
Breaking11 months ago
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച പ്രതിക്ക് ജാമ്യം
-
Tech News10 months ago
പാസ്റ്റർ റോബി ഏബ്രഹാമിന് മികച്ച വിജയം അങ്ങനെപാസ്റ്റർ പഞ്ചായത്ത് മെമ്പറായി
-
Breaking10 months ago
ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കണം.എല്ലാം ബുള്‍ഡോസ് ചെയ്യണമെന്ന് ശ്രീരാമ സേനമൈസൂര്
-
Top News3 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking7 months ago
പാസ്റ്റർ എം. ജോൺസൺ നിത്യതയില്‍
-
Breaking3 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking3 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി