Connect with us

Breaking

ലോകത്തിൽ ക്രിസ്തുവിൻ്റെ വെളിച്ചം പരത്തുന്നവരായി തീരണം യുവാക്കൾ; പാസ്റ്റർ ജോസ് കെ എബ്രഹാം

Published

on

പുനലൂർ :അന്ധകാര നിബിഡമായ ലോകത്തിൽ പ്രകാശം പരത്തുന്നവരായി തീരണം യുവാക്കൾ. പ്രകാശം ആയിത്തീരാൻ ദൈവം തിരഞ്ഞെടുത്തിണ്ടെങ്കിൽ ആർക്കും നമ്മെ തടയാൻ കഴിയില്ല എന്ന് പുനലൂർ സെൻ്റർ പി വൈ പി എ യുടെ പ്രവർത്തന ഉദ്ഘാടനം നടത്തിക്കൊണ്ട് സെൻ്റെർ ശുശ്രൂഷകൻ ആയ പാസ്റ്റർ ജോസ് കെ എബ്രഹാം യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .പി വൈ പി എ പ്രസിഡൻറ് പാസ്റ്റർ ബോബൻ ക്ലീറ്റസിൻ്റെ അധ്യക്ഷതയിൽ നവംബർ 14 ഞായറാഴ്ച 4 മണിക്ക് ചെമ്മന്തൂർ ഐപിസി കർമ്മേൽ ടൗൺ ചർച്ചിൽ വച്ച് നടന്ന പ്രവർത്തന ഉദ്ഘാടനസമ്മേളനത്തിൽ സംസ്ഥാന പി വൈ പി എ സെക്രട്ടറി ഷിബിൻ സാമുവേൽ മുഖ്യ സന്ദേശം അറിയിച്ചു. ലോകത്തിലുള്ള സകലത്തിനെക്കാളും ദൈവത്തെ സ്നേഹിക്കണം എന്ന് യുവാക്കളെ ഓർമിപ്പിച്ചുണർത്തി. പി വൈ പി എ വൈസ് പ്രസിഡൻറ് പാസ്റ്റർ ജോൺസൺ തോമസ് സ്വാഗതപ്രസംഗം നിർവഹിച്ചു. 2021 -2024 വർഷത്തെ വിശാല പ്രവർത്തന പദ്ധതി പി വൈ പി എ സെക്രട്ടറി ബ്രദർ ഷിബിൻ ഗിലയാദ് അവതരിപ്പിച്ചു. പ്രോഗ്രാം കലണ്ടർ സൺഡേസ്കൂൾ സൂപ്രണ്ട് പാസ്റ്റർ ജി മോനച്ചൻ പ്രകാശനം നിർവഹിച്ചു .യുവ നാദം മാഗസിൻ കവർ പി വൈ പി എ പബ്ലിസിറ്റി കൺവീനർ ബ്രദർ സ്റ്റീഫൻ സാം സൈമൻ്റെ കയ്യിൽ നിന്നും ഏറ്റുവാങ്ങി സെൻറർ പബ്ലിസിറ്റി കൺവീനർ ആയ പാസ്റ്റർ ഷാജി വർഗീസ് പ്രകാശനം നിർവഹിച്ചു. ചാരിറ്റി ബോർഡ് ഉദ്ഘാടനം സെൻ്റർ ട്രഷറാർ ബ്രദർ സി.ജി ജോൺസൺ പ്രഥമ ഫണ്ട് പി വൈ പി എ ചാരിറ്റി കൺവീനർ ബ്രദർ ബോവസ് അച്ചൻകുഞ്ഞിന് കൈമാറി നിർവഹിച്ചു മ്യൂസിക് ബാൻഡിൻ്റെ ലോഗോ പ്രകാശനം സെൻറർ സോദരി സമാജം പ്രസിഡൻറ് സിസ്റ്റർ മിനി ജോസ് മ്യൂസിക് കൺവീനർ ബ്രദർ സന്തോഷിൻ്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു ആശംസ അറിയിച്ചു.സെൻ്ററിലെ ശുശ്രൂഷകൻ മാരെ പ്രതിനിധീകരിച്ച് സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ ഷാജി സോളമൻ ആശംസ അറിയിച്ച് 2021 -2024 പ്രവർത്തന സമിതിയെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു പി വൈ പി എ ജോയിൻ്റ്സെക്രട്ടറി ബ്രദർ ജിനീഷ് പ്ലാച്ചേരി നന്ദി അറിയിച്ചു. വിപുലവും വ്യത്യസ്തവുമായ പ്രവർത്തന പദ്ധതികളെ പി വൈ പി എ പ്രവർത്തകർ നിറഞ്ഞ മനസ്സോടെ ഏറ്റെടുത്തു.

Advertisement

Breaking

250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്

Published

on

കൂട്ടിക്കൽ: വർഷങ്ങളായി കുടിവെള്ളക്ഷാമപ്രദേശവും കുടിവെള്ളത്തിന് തക്കതായ സ്രോതസ്സും ഇല്ലാത്ത കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള 5 സെൻറ് സ്ഥലം സൗജന്യമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന് നൽകി ബ്രദർ. സാം പ്രസാദ് .
സന്നദ്ധ പ്രവർത്തനത്തിന് കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ ശ്രീ സെബാസ്റ്റ്യൻ കുളത്തിങ്കൽ പൊന്നാട അണിയിച്ചു ആദരിച്ചു.

കോട്ടയം മേഖല പി വൈ പി എ ട്രഷറും, പി വൈ പി എ സ്റ്റേറ്റ് കൗൺസിൽ അംഗവും ആണ്. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ മെമ്പറും പാലാ ഈസ്റ്റ് ഏരിയ കൺവീനറുമായിരിക്കുന്ന പാസ്റ്റർ. സി സി പ്രസാദ് മണർകാടിന്റെ ഏക മകനും ആണ്.

Advertisement
Continue Reading

Breaking

ചർച്ച് ഓഫ് ഗോഡ് കുമിളി സെന്റർ കൺവെൻഷൻ

Published

on

സെന്റർ കൺവെൻഷൻ കുമിളി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ കേരളാ സ്റ്റേറ്റ് കുമളി സെന്റർ കൺവൻഷൻ ഏപ്രിൽ 11മുതൽ 14 വരെ ചേറ്റുകുഴി വൈറ്റ് ഹൌസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കുമളി സെന്റർ ശുശ്രുഷകൻ പാസ്റ്റർ എൻ. ആർ. സെനു ഉത്ഘാടനം ചെയ്യുന്ന യോഗത്തിൽ കേരളാ സ്റ്റേറ്റ് ഓവർസിയർ റവ സി. സി. തോമസ്, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ. റെജി, എഡ്യൂക്കേഷൻ ഡയറക്ടർ ഡോക്ടർ ഷിബു കെ. മാത്യു, പാസ്റ്റർ ബി മോനച്ചൻ, പാസ്റ്റർ അനീഷ്‌ ഏലപ്പാറ, പാസ്റ്റർ ജെൻസൻ ജോയ് എന്നിവർ പ്രസംഗിക്കും. ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോടുകൂടി സെന്റർ കൺവൻഷൻ സമാപിക്കും.പാസ്റ്റർ ജെൻസൺ ജോയ് നയിക്കുന്ന കുമളി സെന്റർ ക്വയർ ഗാനശ്രുശ്രൂഷകൾക്ക്നേതൃത്വം നൽകും.

Continue Reading

Breaking

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷന് ഇന്ന് തുടക്കം

Published

on

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ സാർവ്വദേശീയ കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഇന്ന് മാർച്ച് 6 മുതൽ 10 ഞായർ വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ റ്റി.പി.എം സഭ ആസ്ഥാനത്ത് നടക്കും.
ദിവസവും വൈകിട്ട് 6 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിംഗ് എന്നിവ നടക്കും.
ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് 9 ന് ഇരുമ്പല്ലിയൂർ, അഡയാർ, കടലൂർ, വെല്ലൂർ സെന്ററുകളിലെ 120 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 6 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് വിശ്വാസികളും പതിനയ്യായിരത്തോളം ശുശ്രൂഷകരും കൺവൻഷനിൽ പങ്കെടുക്കും. സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. പ്രസംഗം തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.

ഇന്ന് മാർച്ച് 5 ന് ശുശ്രൂഷക സമ്മേളനവും മാർച്ച്‌ 11 ന് സഭയുടെ വാർഷിക ജനറൽ ബോഡി യോഗവും പാസ്റ്റേഴ്‌സ് ഓഡിനേഷനും പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും. ദൈവിക രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റിപിഎം സഭകളിൽ മാർച്ച് 2 ന് പ്രത്യേക ഉപവാസ പ്രാർത്ഥന നടന്നു. കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി സഭ ആസ്ഥാനത്ത് 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും കൺവൻഷൻ ദിവസങ്ങളിൽ നടക്കും.
ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ കൺവൻഷന് നേതൃത്വം നൽകും.
വിശാലമായ വാഹന പാർക്കിംഗ് സംവിധാനങ്ങൾ കൺവൻഷൻ ഗ്രൗണ്ടിനും സമീപം ക്രമീകരിച്ചിട്ടുണ്ട്. കൺവൻഷന് പങ്കെടുക്കുന്നവർക്ക്‌ ഭക്ഷണം, താമസം സൗജനൃമായി ഒരുക്കിട്ടുണ്ട്. കൺവൻഷൻ അന്വേഷണ കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും കൺവൻഷൻ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകൾ തമിഴ്നാട്‌ സർക്കാര്‍ ക്രമീകരിക്കും. ബസ്‌, റെയിൽവേ, എയർ ടിക്കറ്റ്‌ എടുക്കുവാൻ ഉള്ള ക്രമീകരണങ്ങൾ സഭ ആസ്ഥാനത്ത് ഒരുക്കിട്ടുണ്ട്. ആയിരത്തോളം വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
സഭയുടെ സാർവ്വദേശീയ (അന്തർദേശീയ) കൺവൻഷനുകൾ ചെന്നൈ, കൊട്ടാരക്കര, കോക്കാവിള (ശ്രീലങ്ക), പെൻസിൽവാനിയ (യു എസ്) എന്നിവിടങ്ങളിലാണ് നടക്കുന്നത്.

Advertisement
Continue Reading

Latest Updates

Top News12 hours ago

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻകേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 – 15 വരെ കുട്ടിക്കാനത്ത്

കുമ്പനാട്: ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ കേരള സ്റ്റേറ്റ് ക്യാമ്പ് മെയ് 13 മുതൽ 15 വരെ കുട്ടിക്കാനം മാർ ബസേലിയോസ് എൻജിനീയറിങ് കോളേജ് ക്യാമ്പസിൽ നടക്കും...

Top News6 days ago

ഇന്ത്യ പെന്തക്കോസ്ത് ദൈവ സഭപുനലൂർ സെൻ്റർ ശുശ്രൂഷക സമ്മേളനം നടന്നു.

ഐ .പി.സി പുനലൂർ സെന്റർ ശുശ്രൂഷക സമ്മേളനം 2024 മാർച്ച് 20 പകൽ 10 മണി മുതൽ 1 മണി വരെ ഐ.പി.സി. ഹെബ്രോൺ അലിമുക്ക് സഭയിൽ...

Top News7 days ago

സിസ്റ്റർ സൂസൻ ഷാലുവിന് എം.ജി. യൂണിവേഴ്സിറ്റി ബി.എഡ്. ഒന്നാം റാങ്ക്

എറണാകുളം മാമല ശാരോൻ ഫെലോഷിപ് ചർച്ച് ശുശ്രൂഷകൻ ഷാലു ചെറിയാന്റെ ഭാര്യയാണ് സൂസൻ. വാഴൂർ പുളിയ്ക്കൽ കവല(14-ാം മൈൽ) ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം പാറത്താനത്ത് സൂസൻ...

World News7 days ago

ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പ് 2024 ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള ഐ പി സി സഭകളുടെ ഐക്യ കൂട്ടായ്മയായ ഐ പി സി ഹൂസ്റ്റണ്‍ ഫെല്ലോഷിപ്പിന്റെ ജനറല്‍ ബോഡി മാര്‍ച്ച് 10 ശനിയാഴ്ച ഐ...

Top News2 weeks ago

റ്റി.പി.എം ബെംഗളൂരു വാർഷിക സെന്റർ കൺവൻഷൻ മാർച്ച് 21 മുതൽ

ബെംഗളൂരു: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കൺവൻഷൻ മാർച്ച് 21 വ്യാഴം മുതൽ 24 ഞായർ വരെ ഹെന്നൂർ...

Top News2 weeks ago

റ്റി.പി.എം സഭയുടെ പ്രാർത്ഥന വാരം മാർച്ച് 25 മുതൽ

ചെന്നൈ: മുഴ ലോകത്തിലും ഉള്ള ദി പെന്തെക്കൊസ്ത് മിഷൻ സഭകളിൽ ഈസ്റ്റർ വാരം മാർച്ച് 25 തിങ്കൾ മുതൽ 30 ശനി വരെ ലോകസമാധാനത്തിനും സഭയുടെ ആത്മീയ...

Top News2 weeks ago

പുനലൂർ സെൻ്റർ സൺഡേസ്ക്കൂളിന് പുതിയ നേതൃത്വം

പുനലൂർ : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ പുനലൂർ സെൻ്റർ സൺഡേ സ്ക്കൂൾ അസോസിയേഷന് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു 10-03-2024 ഞായറാഴ്ച്ച ഐ.പി.സി കർമ്മേൽ ടൗൺ സഭാഹാളിൽ സെൻ്റർ...

Top News2 weeks ago

സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി

തിരുവനന്തപുരം: സെനറ്റ് ഓഫ് സെറാംമ്പുരിൽ നിന്നും കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടി ഇവാഞ്ചലിൽ ലാജി .സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ സൈബർ അക്രമം: ദൈവശാസ്ത്രം സൈബർ വുമണിസ്റ്റ് കാഴ്ചപ്പാടിൽ എന്നതായിരുന്നു ഗവേഷണ...

Breaking2 weeks ago

250 വീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി പി വൈ പി എയുടെ അഭിമാനം ബ്രദർ. സാം പ്രസാദ് മണർകാട്

കൂട്ടിക്കൽ: വർഷങ്ങളായി കുടിവെള്ളക്ഷാമപ്രദേശവും കുടിവെള്ളത്തിന് തക്കതായ സ്രോതസ്സും ഇല്ലാത്ത കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിന്റെ നാലാം വാർഡിൽ തന്റെ ഉടമസ്ഥതയിലുള്ള 5 സെൻറ് സ്ഥലം സൗജന്യമായി കുടിവെള്ള പദ്ധതിക്ക് വേണ്ടി...

Top News2 weeks ago

റ്റി.പി.എം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ സമാപിച്ച

പൂർണ സമയ സുവിശേഷ വേലക്കായി 35 സഹോദരന്മാരേയും 94 സഹോദരിമാരേയും പുതിയതായി തിരഞ്ഞെടുത്തു. ചെന്നൈ: ആത്മനിറവിന്റെ അഞ്ച് ദിനങ്ങൾക്ക് ചെന്നൈ ഇരുമ്പല്ലിയൂരിൽ അനുഗ്രഹ സമാപ്തി. ദി പെന്തെക്കൊസ്ത്...

Trending

Copyright © 2021 | Faith Track Media