Lifestyle

വിലയേറിയതിനെ വലിച്ചെറിയരുതേ. ബിജു പി. സാമുവൽ,

Published

on

പ്രസിദ്ധനും പ്രതിഭാശാലിയുമായ ചിത്രകാരനായിരുന്നുജോൺ റസ്കിൻ (John Ruskin). ഒരിക്കൽ സുഹൃത്തായ ഒരു സ്ത്രീ വിലയേറിയ ഒരു തുവാലയും ആയി അദ്ദേഹത്തിന്റെഅടുത്തെത്തി. പക്ഷേ മായ്ക്കാനാവാത്ത നിലയിൽ മഷി വീണ് ആ തുവാല വികൃതമായിരുന്നു. ആ സ്ത്രീ വളരെ സങ്കടപ്പെട്ടു. വലിച്ചെറിഞ്ഞ് കളയുക മാത്രമാണ് ഇനി ചെയ്യാനുള്ളത്. എങ്കിലും ആ തുവാല തനിക്കു നൽകാൻ ജോൺ ആവശ്യപ്പെട്ടു. അവൾ അത് നൽകാൻ തയ്യാറായി. നന്നാക്കാൻ ആവാത്ത നിലയിൽ നശിച്ചിരുന്ന ആ തുവാല എന്തിനാണ് അദ്ദേഹം ചോദിക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല. ചില ദിവസങ്ങൾക്ക് ശേഷം ജോൺ തുവാലയുമായി മടങ്ങി വന്നു. തന്റെ പഴയ തുവാല തന്നെയാണെന്ന് വിശ്വസിക്കാനാവാത്ത നിലയിൽ അത് വ്യത്യാസപ്പെട്ടിരുന്നു.ജോൺ എന്താണ് ചെയ്തത്?മഷി വീണുണ്ടായ ആപാട് കേന്ദ്രമാക്കി തുവാലയിൽ കലാപരമായിചിത്രപ്പണി ചെയ്ത് അദ്ദേഹം അതിനെ വളരെ മനോഹരമാക്കി. വൃത്തിഹീനമായതിനാൽ വലിച്ചെറിയണം എന്ന് ചിന്തിച്ചിരുന്നആ തുവാലയെ സൗന്ദര്യത്തിന്റെയും സന്തോഷത്തിന്റെയും വസ്തുവാക്കി മാറ്റി. പ്രീയ സുഹൃത്തേ, നിങ്ങളുടെ ജീവിതം പുന:ക്രമീകരിക്കാൻ ആവാത്ത വിധം തകർന്ന് പോയെന്ന് തോന്നുന്നുണ്ടോ?ജീവിതം ഇനി ഉപേക്ഷിക്കുകയാണ് നല്ലതെന്ന ചിന്തയിലാണോ? തെറ്റുകൾ ചെയ്തു കൂട്ടി ജീവിതം മുഴുവൻ കറപുരണ്ട അവസ്ഥയിലാണോതാങ്കൾ?ഒരു നിമിഷം ശ്രദ്ധിക്കൂ..വിശുദ്ധ ബൈബിളിൽ പാപത്തെ ചുവപ്പു നിറത്തോട് ഉപമിച്ചിട്ടുണ്ട്. എന്താണ് ചുവപ്പ് നിറത്തിന്റെ പ്രത്യേകത? രക്തവർണ്ണം പെട്ടെന്ന്മായ്ക്കാൻ ആവാത്തതാണ്.പിന്നെ, എത്ര ദൂരം നിന്നാലും ദൃഷ്ടിയിൽ പെടുന്നതുമാണ് ചുവപ്പ് നിറം. എല്ലാവരുടെയും മുമ്പിൽ വെളിപ്പെട്ടതും ഇനി ഒരിക്കലും മായ്ക്കാൻ കഴിയാത്തതുമായ പാപങ്ങളാണ് ജീവിതത്തിൽ ഉള്ളതെന്ന്താങ്കൾകരുതുന്നുണ്ടോ? ഇതാ… നന്മയിലേക്ക് മടങ്ങാൻ നിങ്ങൾക്കൊരു സുവർണാവസരം…വിശുദ്ധ ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക:”നിങ്ങളുടെ പാപങ്ങൾ എത്ര കടുംചുവപ്പ് ആയിരുന്നാലും ഹിമംപോലെ വെളുക്കും;രക്താംബരം പോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെആയിത്തീരും (യെശയ്യാവ് 1: 18).താങ്കൾ ഒരു യൗവനക്കാരൻ ആകാം. അല്ലെങ്കിൽ യൗവനത്തിൽ സംഭവിച്ച ചില തെറ്റുകളുടെ ഭാരം ഇപ്പോഴും വഹിച്ച്നീറിപ്പുകയുന്ന വ്യക്തിയാകാം. കര കയറാനാവാത്ത നിലയിൽ ജീവിതംഇനി മുക്കിക്കളയരുതേ…നിങ്ങൾ ദൈവത്തിന്റെ കരവേലയാണ്. കൈവിട്ടു പോയി എന്ന് നിങ്ങൾ ചിന്തിക്കുന്ന ആ ജീവിതം സൃഷ്ടികർത്താവായ യേശുവിന്റെ കരങ്ങളിൽ സമർപ്പിക്കൂ… മരപ്പണി മാത്രമറിയുന്ന ഒരു തച്ചനല്ല അവിടുന്ന്… നിങ്ങളുടെ ജീവിതത്തെയും പണിത് മനോഹരമാക്കാൻ അവിടുത്തേക്ക് കഴിയും.നിങ്ങളുടെ ജീവിതം വിലയേറിയതാണ്.അത് പാഴാക്കിക്കളയരുതേ.

Trending

Exit mobile version