മണിപ്പൂരിൽ നടക്കുന്നത് ആസൂത്രിത കലാപം, ഭരണകൂടം മൗനം വെടിയണം: സംസ്ഥാന പി.വൈ.പി.എ
തിരുവല്ല : ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ യുവജന വിഭാഗമായ പെന്തെക്കോസ്ത് യുവജന സംഘടനയുടെ (പി.വൈ.പി.എ.) കേരള ഘടകത്തിന്റെ നേതൃത്വത്തിൽ തിരുവല്ല നഗരസഭാ ഓപ്പൺ സ്റ്റേജിൽ മണിപ്പൂരിൽ നടക്കുന്ന വംശഹത്യക്കെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഏകദിന ഉപവാസ പ്രാർത്ഥനയും, പൊതുസമ്മേളനവും, സമാധാന റാലിയും നടന്നു.
രാവിലെ ആരംഭിച്ച ഏകദിന ഉപവാസം പി.വൈ.പി.എ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഇവാ. മോൻസി പി. മാമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന നേതാക്കളായ ലിജോ സാമുവേൽ, ഷിബിൻ ഗിലെയാദ്, ബിബിൻ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം തിരുവല്ല പട്ടണത്തിൽ നടന്ന സമാധാന റാലി യുവജന പങ്കാളിത്തം കൊണ്ടും, അച്ചടക്കം കൊണ്ടും പൊതുജന ശ്രദ്ധയാകർഷിച്ചു. ഐ.പി.സി. കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ ഫ്ലാഗ് ഓഫ് ചെയ്ത റാലിക്ക് സഭയുടെ സംസ്ഥാന, ജനറൽ കൗൺസിൽ അംഗങ്ങൾ, ദൈവദാസന്മാർ, പി.വൈ.പി.എ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.
Advertisement
വൈകിട്ട് നടന്ന ഐക്യദാർഢ്യ പൊതുസമ്മേളനത്തിലെ ബഹുജന പങ്കാളിത്തം വേറിട്ടൊരനുഭവമായി. ജനറൽ കൗൺസിലംഗം സുധി കല്ലുങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനം മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട എം.പി. ശ്രീ ആന്റോ ആന്റണി, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, യുഡിഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമൻ, മുൻ ജനപ്രതിനിധി രാജു എബ്രഹാം, ഐപിസി കേരളാ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ, പാസ്റ്റർമാരായ അനിൽ കൊടിത്തോട്ടം, രാജു പൂവക്കാല, ഷിബു നെടുവേലിൽ, ചാക്കോ ജോൺ, ബ്രദർ പീറ്റർ മാത്യു വല്യത്ത് എന്നിവർ പ്രസംഗിച്ചു. കൂടാതെ രാവിലെ മുതൽ ആരംഭിച്ച പൊതു പരിപാടിയിൽ പാസ്റ്റർമാരായ അനീഷ് കാവാലം, സാം പനച്ചയിൽ, സുനിൽ വെട്ടമല, അജു അലക്സ്, ടിപ്സൺ തോമസ്, ജിജി ചാക്കോ തേക്കുതോട്, അലൻ ജോസഫ്, സാം പി ജോസഫ്, റ്റിജു ചാക്കോ, ബിനു കൊന്നപ്പാറ എന്നിവരും കൗൺസിൽ അംഗങ്ങളായ ജോജി ഐപ്പ് മാത്യൂസ്, ബിനോയ് ഇടക്കല്ലൂർ, റോയ് ആന്റണി, സാബു കടമ്മനിട്ട, ഷാജി വളഞ്ഞവട്ടം, ബോബി തലപ്പാടി, ജോസി പ്ലാത്താനത്ത്, ബെനിസെൻ പി ജോൺസൺ എന്നിവരും പ്രസംഗിച്ചു.
കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര മേഖല പി. വൈ. പി. എ യുടെ സഹകരണത്തോടെ, നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ചാണ് നിറവ് നടത്തപ്പെടുന്നത്.ആത്മശക്തിയാൽ നിറയുവാനും കൃപാവരങ്ങൾ പ്രാപിക്കുവാനും കർത്താവിനെ ആത്മാവിൽ ആരാധിക്കുവാനും ദൈവ വചനത്തിന്റെ ആഴങ്ങൾ ഗ്രഹിക്കുവാനുമുള്ള അസുലഭ നിമിഷങ്ങൾ നിറഞ്ഞ ഒൻപത് മണിക്കൂറുകളാണ് നിറവിൻ്റെ പ്രത്യേകത.നാളെ നടക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ മനോജ് കുഴിക്കാല, ബ്രദർ ജോൺ മാത്യു എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ വിൽസൺ സാമുവേൽ, ബ്രദർ ജോൺസൺ ഡേവിഡ്, ബ്രദർ ബിജോയ് തമ്പി, ബ്രദർ സ്റ്റാൻലി സാം വയല, ബ്രദർ സൈലസ് കെ. ദേവസ്യ, ബ്രദർ ബ്ലെസ്സൻ കെ. ആർ., ബ്രദർ ജോസ് കലയപുരം, സിസ്റ്റർ ഇവാജ്ഞലിൻ ജോൺസൺ മേമന എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ യുവജനങ്ങളുടെ ആത്മീക മുന്നേറ്റത്തിന് വേണ്ടി ഏകദിന യുവജന ക്യാമ്പുകൾ നടക്കുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ യുവജനങ്ങൾക്കുള്ള പ്രത്യേക കൗൺസിലിംഗ്, തീരുമാനങ്ങൾ എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, ലഹരിക്കെതിരെ ജാഗ്രത, പ്രണയചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രഗൽഭരായവർ ക്ലാസുകൾ നയിക്കുന്നു. 15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കാവുന്നതാണ്.
കോട്ടയം ജില്ലയിലെ യുവജനങ്ങൾക്ക് വേണ്ടി 2023 സെപ്റ്റംബർ 27 ാം തീയതി ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ കോട്ടയം സുവാർത്ത ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. വർക്കി എബ്രഹാം കാച്ചാണത്ത് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ബിനു വടശേരിക്കര, ഗ്ലാഡ്സൻ ജയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ജസ്റ്റിൻ ജോസ് ആരാധനക്കു നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്. 95444 63176
പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിലായിരുന്നു. ഇന്നലെ (17/09/2023, ഞായറാഴ്ച) വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ. പി. സി. അയലറ വെസ്റ്റ് ബേത്-ലഹേം സഭാംഗമാണ്.
ഭാര്യ: കുഞ്ഞുമോൾ മക്കൾ: ബിന്ദു, ബീന, രാജേഷ് മരുമക്കൾ: അനി, അനിൽ, സുസ്മിത
Advertisement
45 വർഷങ്ങളിലധികം സുവിശേഷ വേലയിലായിരുന്നു. സുവിശേഷത്തിനു വേണ്ടി ലജ്ജയില്ലാതെ പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. അതേ ശൈലിയിലൂടെ അനേകരെ യേശുക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ ഇന്ന് (18/09/2023, തിങ്കളാഴ്ച) മൂന്നിന് പ്ലാച്ചേരി സെമിത്തേരിയിൽ.