Breaking
ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു.

വൺ റുപ്പി ചലഞ്ച് ഏറ്റെടുത്ത് തിരുവനന്തപുരം മേഖല
സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ)
കുമ്പനാട് : ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫെയർ ബോർഡ് സംസ്ഥാനതല ഉത്ഘാടനം സംസ്ഥാന പ്രസിഡൻറ് പാസ്റ്റർ കെ. സി. തോമസ് നിർവഹിച്ചു. മാർച്ച് നാലിന് തിരുവനന്തപുരം മരുതൂരിൽ നടന്ന സമ്മേളനത്തിൽ വെൽഫെയർ ബോർഡ് സോഷ്യൽ മീഡിയ സജി മത്തായി കാതേട്ട് അധ്യക്ഷത വഹിച്ചു. വെൽഫെയർ ബോർഡ് ഐ.പി.സി കേരളാ സ്റ്റേറ്റിലെ എല്ലാ ശുശ്രൂഷകർക്കും കൗൺസിൽ അംഗങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും നൽകുന്ന ഇൻഷുറൻസ് പോളിസി വിതരണോദ്ഘാടനവും നടന്നു.

ഐപിസി ഹരിയാന സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ഉമ്മൻ ആണ് എല്ലാ ശുശ്രൂഷകന്മാർക്കമുള്ള ഇൻഷുറൻസിനുള്ള സാമ്പത്തിക സഹായം നല്കുന്നത്. കൂടാതെ സോഷ്യൽ വെൽഫെയർ ബോർഡ് നടപ്പിലാക്കുന്ന വൺ റുപ്പി ചലഞ്ച് ബോക്സ് വിതരണ ഉത്‌ഘാടനം സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ നിർവഹിച്ചു. ശുശ്രൂഷകന്മാരുടെ മക്കളുടെ ഉപരിപഠന സഹായ പദ്ധതി, ഭവനനിർമ്മാണ പദ്ധതി, വിവാഹ സഹായപദ്ധതി, വിധവ സഹായ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളാണ് വൺ റുപ്പി ചലഞ്ചിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഭാരവാഹികളായ ട്രഷറാർ പി.എം ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ്, സ്റ്റേറ്റ് കൗൺസിൽ അംഗം ഡേവിഡ് സാം എന്നിവർ ആശംസകൾ അറിയിച്ചു. ബോർഡ് ഭാരവാഹികൾ വിവിധ പദ്ധതികളുടെ വിശദ്ധീകരണങ്ങൾ നടത്തി. സമ്മേളനത്തിൽ ജില്ലയിലെ സെന്റർ ശുശ്രൂഷകന്മാരും, നിരവധി പാസ്റ്റർമാരും, നൂറുകണക്കിന് വിശ്വാസികളും പങ്കെടുത്തു.ഐപിസി കേരള സ്റ്റേറ്റ് ഭരണ സമിതിയുടെ പ്രധാന പദ്ധതികളിലൊന്നായ ‘വൺ റുപ്പി ചലഞ്ച്’ പ്രോജക്ടിന് ആവേശകരമായ വരവേൽപ്പാണ് തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത്. ഉൽഘാടനസമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരും ബോക്സിൽ പണം നിക്ഷേപിച്ചു മികച്ച പിന്തുണയാണ് പദ്ധതിയ്ക്ക് നൽകിയത്. കേരളത്തിലെ എല്ലാ സഭകളിലും അടുത്ത ദിവസങ്ങളിൽ ബോക്സുകൾ എത്തിക്കും. എല്ലാ സഭകളിലും ഓരോ വിശ്വാസിയും എല്ലാ ഞായറാഴ്ചകളിലും ഓരോ രൂപ (വൺ റുപ്പീ) ഹാളിൽ പ്രത്യേകം സ്ഥാപിക്കപ്പെടുന്ന ബോക്സിൽ നിക്ഷേപിക്കുക. കൃത്യമായ ഇടവേളകളിൽ തുക ശേഖരിക്കുകയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി. ലഭിക്കുന്ന തുക അർഹതപ്പെട്ട കരങ്ങളിൽ എത്തിക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. സഭാ ജനങ്ങൾക്ക് വലിയ ഭാരം നൽകാതെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി ചെയ്യുവാൻ ഉദ്ദേശിക്കുന്ന ഈ പ്രോജക്ടിന് വളരെ പിന്തുണയാണ് വിവിധ സഭകളിൽ നിന്നും നിലവിൽ ലഭിക്കുന്നത്. കൂടാതെ വിദേശ സഭകളേയും, ക്ഷേമ പ്രവർത്തനങ്ങൾക്ക് താൽപ്പരരായ ആളുകളയേയും ഉൾപ്പെടുത്തി വിവിധ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുക എന്നതും മുഖ്യ ലക്ഷ്യമാണ്. സജി മത്തായി കാതേട്ട് (ചെയർമാൻ), ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ), ബേസിൽ അറക്കപ്പടി (സെക്രട്ടറി), പാസ്റ്റർ ബോബൻ ക്ലീറ്റസ് (ജോയിൻ സെക്രട്ടറി) , ജോബി എബ്രഹാം (ട്രഷറർ), പാസ്റ്റർ ജോൺസൺ കുര്യൻ (കോഡിനേറ്റർ), ജോർജ് തോമസ് (ഫിനാൻസ് കോഡിനേറ്റർ), സന്ദീപ് വിളമ്പുകണ്ടം (മീഡിയ കൺവീനർ) തുടങ്ങിയവർ അടങ്ങുന്ന സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വെസ്ലി മാത്യു (ഡാളസ്) ആണ് ഡയറക്ടർ. സോഷ്യൽ വെൽഫെയർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കായി കൗൺസിൽ അംഗങ്ങളെ കൂടാതെ എല്ലാ ജില്ലകളിലും കോർഡിനേറ്റരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കും. സ്പോൺസർ ഡയറക്ടർമാരായി പാസ്റ്റർമാരായ എബ്രഹാം ഉമ്മൻ, ജോസഫ് വില്യംസ്, ഫിലിപ്പ് പി. തോമസ്, ജോൺ എസ്. മരത്തിനാൽ എന്നിവർ പ്രവർത്തിക്കുന്നു.


Breaking
കേരളാ സംസ്ഥാന പി വൈ പി എ യുടെ ‘നിറവ് 2023’ നാളെ കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കേരളാ സംസ്ഥാന പി. വൈ. പി. എ. വിവിധ മേഖലകളുമായി സഹകരിച്ച് നടത്തി വരുന്ന നിറവ് 2023 എന്ന ആത്മീയ സംഗമം നാളെ കൊട്ടാരക്കരയിൽ. കൊട്ടാരക്കര മേഖല പി. വൈ. പി. എ യുടെ സഹകരണത്തോടെ, നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 വരെ കൊട്ടാരക്കര കേരളാ തിയോളജിക്കൽ സെമിനാരിയിൽ വെച്ചാണ് നിറവ് നടത്തപ്പെടുന്നത്.ആത്മശക്തിയാൽ നിറയുവാനും കൃപാവരങ്ങൾ പ്രാപിക്കുവാനും കർത്താവിനെ ആത്മാവിൽ ആരാധിക്കുവാനും ദൈവ വചനത്തിന്റെ ആഴങ്ങൾ ഗ്രഹിക്കുവാനുമുള്ള അസുലഭ നിമിഷങ്ങൾ നിറഞ്ഞ ഒൻപത് മണിക്കൂറുകളാണ് നിറവിൻ്റെ പ്രത്യേകത.നാളെ നടക്കുന്ന ആത്മീയ സംഗമത്തിൽ പാസ്റ്റർ ബെഞ്ചമിൻ വർഗീസ്, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ അനീഷ് കൊല്ലം, പാസ്റ്റർ മനോജ് കുഴിക്കാല, ബ്രദർ ജോൺ മാത്യു എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ വിൽസൺ സാമുവേൽ, ബ്രദർ ജോൺസൺ ഡേവിഡ്, ബ്രദർ ബിജോയ് തമ്പി, ബ്രദർ സ്റ്റാൻലി സാം വയല, ബ്രദർ സൈലസ് കെ. ദേവസ്യ, ബ്രദർ ബ്ലെസ്സൻ കെ. ആർ., ബ്രദർ ജോസ് കലയപുരം, സിസ്റ്റർ ഇവാജ്ഞലിൻ ജോൺസൺ മേമന എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.
Breaking
യുവജന സമ്മേളനങ്ങൾ

തിരുവല്ല: എക്സൽ മിനിസ്ട്രീസിന്റെ യുവജന വിഭാഗമായ എക്സൽ യൂത്തും പ്രമുഖ ക്രൈസ്തവ മാസികയായ ഹാലേലുയ്യയും ചേർന്ന് ഒരുക്കുന്ന “സഫല്‍” “ഫലമുള്ളവരാകുക” എന്ന പേരിൽ കേരളത്തിലെ 14 ജില്ലകളിൽ യുവജനങ്ങളുടെ ആത്മീക മുന്നേറ്റത്തിന് വേണ്ടി ഏകദിന യുവജന ക്യാമ്പുകൾ നടക്കുന്നു. പ്രസ്തുത മീറ്റിങ്ങുകളിൽ യുവജനങ്ങൾക്കുള്ള പ്രത്യേക കൗൺസിലിംഗ്, തീരുമാനങ്ങൾ എടുക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ, ലഹരിക്കെതിരെ ജാഗ്രത, പ്രണയചതിക്കുഴികൾ തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രഗൽഭരായവർ ക്ലാസുകൾ നയിക്കുന്നു. 15 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പങ്കെടുക്കാവുന്നതാണ്.
കോട്ടയം ജില്ലയിലെ യുവജനങ്ങൾക്ക് വേണ്ടി 2023 സെപ്റ്റംബർ 27 ാം തീയതി ബുധനാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4 മണി വരെ കോട്ടയം സുവാർത്ത ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. വർക്കി എബ്രഹാം കാച്ചാണത്ത് ഉത്ഘാടനം നിർവ്വഹിക്കും. പാസ്റ്റർ ബിനു വടശേരിക്കര, ഗ്ലാഡ്സൻ ജയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ജസ്റ്റിൻ ജോസ് ആരാധനക്കു നേതൃത്വം നല്കും. കൂടുതൽ വിവരങ്ങൾക്ക്. 95444 63176
Breaking
പ്രശസ്ത സുവിശേഷകൻ ആർച്ചൽ രാജപ്പൻ ഉപദേശി നിത്യതയിൽ

പുനലൂർ: കർത്താവിൽ പ്രസിദ്ധനായ സുവിശേഷകൻ രാജപ്പൻ ഉപദേശി എന്നറിയപ്പെടുന്ന ആർച്ചൽ ചരുവിള പുത്തൻ വീട്ടിൽ S. രാജപ്പൻ ഉപദേശി (72) നിത്യതയിൽ ചേർക്കപ്പെട്ടു. കുറച്ചു നാളുകളായി ശാരീരിക അസ്വസ്ഥതകൾ കാരണം ചികിത്സയിലായിരുന്നു. ഇന്നലെ (17/09/2023, ഞായറാഴ്ച) വൈകിട്ട് 6:30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ഐ. പി. സി. അയലറ വെസ്റ്റ് ബേത്-ലഹേം സഭാംഗമാണ്.
ഭാര്യ: കുഞ്ഞുമോൾ
മക്കൾ: ബിന്ദു, ബീന, രാജേഷ്
മരുമക്കൾ: അനി, അനിൽ, സുസ്മിത
45 വർഷങ്ങളിലധികം സുവിശേഷ വേലയിലായിരുന്നു. സുവിശേഷത്തിനു വേണ്ടി ലജ്ജയില്ലാതെ പ്രവർത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ശൈലി. അതേ ശൈലിയിലൂടെ അനേകരെ യേശുക്രിസ്തുവിൻ്റെ സ്നേഹത്തിലേക്ക് നയിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
സംസ്കാര ശുശ്രൂഷ ഇന്ന് (18/09/2023, തിങ്കളാഴ്ച) മൂന്നിന് പ്ലാച്ചേരി സെമിത്തേരിയിൽ.
-
Top News9 months ago
കൊട്ടാരക്കര ഒന്നായി പാടുന്നു ഇവരോടൊപ്പം.ഐപിസി കൊട്ടാരക്കര മേഖല ക്വയർ ശ്രദ്ധേയമായി
-
Breaking9 months ago
ഐപിസിയിലെ ശുശ്രൂഷകർക്കെല്ലാം ഇൻഷുറൻസുമായി ഐപിസി സോഷ്യൽ വെൽഫെയർ ബോർഡ്
-
Breaking9 months ago
ഐ. പി. സി. കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി 4 മുതൽ
-
Breaking9 months ago
കൊട്ടാരക്കര മേഖലാ കൺവൻഷനിൽ വിപുലമായ ഭക്ഷണക്രമീകരണവും ആയി ഫുഡ് കമ്മിറ്റി
-
Obituaries9 months ago
ചരിത്രത്തിൻ്റെ ഭാഗമായി മാറിയ കുഞ്ചച്ചേടത്ത് സോളമൻ മാസ്റ്റർ (83) നിര്യാതനായി.
-
Top News10 months ago
ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്
-
Breaking10 months ago
സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് നാളെ തുടക്കം
-
Breaking9 months ago
അടിയന്തര സൂം പ്രാർത്ഥനാ സമ്മേളനം ജനു.10