ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് ഗൂഗിൾ സെർച്ചിന്റെ ഈ പുതിയ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്. എയർടെൽ, വോഡഫോൺ ഐഡിയ, ജിയോ, ബിഎസ്എൻഎൽ എന്നിങ്ങനെയുള്ള ഇന്ത്യയിലെ എല്ലാ മുൻനിര ടെലിക്കോം ഓപ്പറേറ്റമാരുടെ പ്രീപെയ്ഡ് പ്ലാനുകളും ഗൂഗിൾ സെർച്ചിലൂടെ റീചാർജ് ചെയ്യാൻ സാധിക്കും. ഐഒഎസ് ഉപയോക്താക്കൾക്കും ഈ സേവനം അധികം വൈകാതെ ലഭ്യമായേക്കും. ഇന്ത്യയിലെ ടെലിക്കോം വിപണിയുടെ സാധ്യതകളും പ്രീപെയ്ഡ് റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കളുടെ എണ്ണവും ധാരാളമാണ് എന്നതുകൊണ്ട് തന്നെയാണ് ആഗോള ടെക്ഭീമനായ ഗൂഗിൾ ഇത്തരത്തിലൊരു സേവനം ഇന്ത്യയിൽ ആരംഭിച്ചത് എന്ന കാര്യത്തിൽ സംശയമില്ല. പ്രീപെയ്ഡ് റീച്ചാർജുകൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത.ഗൂഗിൾ സെർച്ചിൽ റീചാർജ് ചെയ്യേണ്ടതെങ്ങനെ ഗൂഗിൾ സെർച്ചിലൂടെ റീചാർജ് ചെയ്യുന്നതിന് ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ഉപയോക്താക്താക്കൾ അവരുടെ ഡിവൈസിലേക്ക് സൈൻ ഇൻ ചെയ്യണം. ഇതിന് ശേഷം ഗൂഗിൾ സെർച്ചിൽ ‘സിം റീചാർജ് ‘,…
Read MoreCategory: Tech News
വാട്ട്സ്ആപ്പ് : വോയിസ് കോളുകള്‍ക്കുള്ള നിയന്ത്രണം യു.എ.ഇ നീക്കുന്നു
ദുബായ്: വാട്ട്സ്ആപ്പ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പിലൂടെ ചെയ്യാവുന്ന വോയ്സ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ ആലോചിക്കുന്നതായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളുകള്‍ വാട്ട്സ്ആപ്പിലൂടെ ചെയ്യുന്നവര്‍ക്ക് സന്തോഷംപകരുന്നതാണ് ഈ വാര്‍ത്ത. മറ്റുള്ള രാജ്യങ്ങളില്‍ വാട്ട്സ്ആപ്പിലൂടെ വോയ്സ്കോള്‍ ചെയ്യാനുള്ള സംവിധാനം ലഭ്യമാകുമ്പോഴാണ് യു.എ.ഇയില്‍ ഇതിന് നിയന്ത്രണം വന്നത്. വാട്ട്സ്ആപ്പ് കൂടാതെ സ്കൈപ്പ്, ടാന്ഗോ, ഫെയ്സ്ടൈം, വൈബര്‍ എന്നീ ആപ്പുകളിലൂടെയും വോയിസ് കോളുകള്‍ ചെയ്യാനുള്ള സംവിധാനം അതോറിറ്റി നിയന്ത്രണവിധേയമാക്കിയിരുന്നു. ഫെയ്സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്ട്സ്ആപ്പ് പോലെ ലോകമാകമാനം പ്രചാരമുള്ള ആപ്ലിക്കേഷനുകളുമായുള്ള സഹകരണം മെച്ചപ്പെടുത്തി വരുന്നതായി യു.എ.ഇയിലെ ദേശീയ ഇലക്ട്രോണിക് സുരക്ഷാ അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി കുവൈത്തി ഒരു ദേശീയ മാദ്ധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. വാട്ട്സ്ആപ്പുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വാട്ട്സ്ആപ്പ് കോളുകള്‍ക്കുള്ള നിയന്ത്രണം വളരെപ്പെട്ടെന്നു തന്നെ നീക്കും. അതേസമയം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് യു.എ.ഇ…
Read Moreസാംസങ്ങിന്റെ ‘ഫോള്‍ഡിങ് വണ്ടര്‍’ ഫോണ്‍, ഗ്യാലക്സി 10 ഫെബ്രുവരി 20ന്.
സാംസങ്ങിന്റെ ഫോള്‍ഡിങ് ഫോണ്‍ ഫെബ്രുവരി 20ന് അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്സി 10 ഹാൻഡ്സെറ്റും അന്നേ ദിവസം പുറത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്. ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാന്‍ഫ്രാന്‍സിസ്കോയിലെ ബില്‍ ഗ്രയാം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 20ന് ഒരു പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. സാംസങ്ങിന്റെ മടക്കാവുന്ന ഫോണ്‍ ഉടന്‍ എത്തുമെന്ന് കമ്പനി കഴിഞ്ഞയാഴ്ച പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ഇത് കമ്പനിയുടെ മുഖ്യ എതിരാളിയായ ആപ്പിളിന്റെ ഏറ്റവും വിലകൂടിയ മോഡലായ ഐഫോണ്‍ XS മാക്സിനെക്കാള്‍ വിലയുള്ളതായിരിക്കാമെന്നാണ് കരുതുന്നത്. ഏകദേശം 1760 ഡോളറും പിന്നെ ടാക്സും കൂടുന്നതായിരിക്കും വിലയെന്നു കരുതുന്നു. ഐഫോണ്‍ XS മാക്സിന്റെ തുടക്ക വില 1099 ഡോളറാണല്ലോ.പുറത്തുവന്ന റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കില്‍, ഫോണിന് തുറക്കുമ്പോള്‍ 7.3-ഇഞ്ച് വലുപ്പമുള്ള സ്ക്രീന്‍ ലഭിക്കും. ഫോള്‍ഡ് ചെയ്യുമ്പോള്‍ വലുപ്പം 4.5 ഇഞ്ചായി കുറയും. ചെറിയ ഡിസ്പ്ലെയും വലിയ ഡിസ്പ്ലെയില്‍ തുടരാവുന്ന രീതിയിലായിരിക്കും…
Read MoreBSNL 1 ജിബി ഒരു രൂപ പ്ലാന്‍
റിലയന്‍സ് 4ജി സേവനം വന്നതോടു കൂടി 4ജി സര്‍വ്വീസുകള്‍ ഇപ്പോള്‍ വമ്പിച്ച ഓഫറുകളിലാണ് വരുന്നത്. ഇതു കാരണം മറ്റു ഉപഭോക്താക്കളും അവരുടെ താരിഫ് പ്ലാനുകള്‍ മാറ്റുകയാണ്. റിലയന്‍സ് ജിയോ വീണ്ടും നിരക്കുകള്‍ കുറയ്ക്കുന്നു! ജിയോയുടെ JioFi Mi-Fi ഡിവൈസ് ഉളളതിനാല്‍ ഉപഭോക്താക്കള്‍ക്ക് വയലെസ് ഹോട്ട്സ്പോട്ടായി ഉപയോഗിക്കാന്‍ കഴിയുന്നു. കൂടാതെ സൗജന്യ 4ജി ഡാറ്റയും കോളും ഉപയോഗിക്കാം.ഇതിനിടയിലാണ് BSNL ന്റെ പുതിയ ഓഫറായ 1ജിബി/ഒരു രൂപയ്ക്ക് ഇറങ്ങിയത്. അതായത് 300 ഡിബി ഡാറ്റ വരെ ഒരു മാസം ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. 300 ജിബിയ്ക്ക് 247 രൂപ നിലവിലുളള ഉപഭോക്താക്കള്‍ക്ക് പരിധി ഇല്ലാത്ത ഡാറ്റയും 2Mbps സ്പീഡുമാണ്. എന്നാല്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് 300 ജിബി 249 രൂപയ്ക്ക് നേടാവുന്നതാണ്. ഇത് ആറു മാസത്തേയ്ക്കാണ്. ഇതു കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുളള പ്ലാനുകള്‍ തിരഞ്ഞെടുക്കാം. നിലവില്‍ BSNL ന്…
Read More