Breaking

പി. വൈ. പി. എ. കൊട്ടാരക്കര മേഖലയുടെ ഏകദിന ക്യാമ്പിന്
അനുഗ്രഹീത സമാപനം

Published

on

കൊട്ടാരക്കര: മേഖലാ പി. വൈ. പി. എ. യുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ10, ശനിയാഴ്ച (10/09/2022) കൊട്ടാരക്കര ബേർ-ശേബ ഹാളിൽ വെച്ച് നടന്ന ഏകദിന ക്യാമ്പിന് അനുഗ്രഹീത സമാപനം. യുവജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിൽ റജിസ്റ്റർ ചെയ്ത 275 യുവജനങ്ങൾ ഉൾപ്പെടെ 300-ൽ പരം ആളുകൾ പങ്കെടുത്തു.

രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് പി. വൈ. പി. എ. കേരളാ സ്റ്റേറ്റ് സെക്രട്ടറി ഇവാ: ഷിബിൻ ജി. ശാമുവേൽ ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മേഖലാ പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ അധ്യക്ഷനായിരുന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. ജോയിൻ്റ് സെക്രട്ടറി ബ്രദർ ജോയൽ റെജി സ്വാഗതം ആശംസിച്ചു. പാസ്റ്റർ എബി അയിരൂർ ക്ലാസ്സ് നയിച്ചു.

ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 4 മണി വരെ തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ് നടന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. കൗൺസിൽ അംഗം അഡ്വ: ബിനോയ് കൊട്ടാരക്കര അധ്യക്ഷനായിരുന്നു.

വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച മൂന്നാമത് സെഷനിൽ ഐ. പി. സി. കേരളാ സംസ്ഥാന കൗൺസിൽ മെമ്പർ ബ്രദർ തോമസ് ജോൺ കൊട്ടാരക്കര അധ്യക്ഷനായിരുന്നു. കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. പബ്ലിസിറ്റി കൺവീനർ ബ്രദർ മാത്യു ജോൺ സ്വാഗതപ്രസംഗം നടത്തി. ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് മെറിറ്റ് അവാർഡ് വിതരണം ഉത്ഘാടനം ചെയ്തു. കൊട്ടാരക്കര മേഖലയിലെ പത്താം ക്ലാസ്സ്, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 30 കുട്ടികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. 2020 – വർഷത്തെ താലന്ത് പരിശോധനയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. പുനലൂർ സെൻ്റർ പി. വൈ. പി. എ. അംഗങ്ങൾ മനോഹരമായ കൊറിയോഗ്രഫി അവതരിപ്പിച്ചു. പി. വൈ. പി. എ. മെതുകുമേൽ അംഗം ദേബോര കഥാപ്രസംഗം അവതരിപ്പിച്ചു.

വിവിധ സെഷനുകളിലെ അദ്ധ്യക്ഷന്മാർ

അവസാന സെഷനിൽ ഐ. പി. സി. കേരളാ സ്റ്റേറ്റ് ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട് അനുഗ്രഹീത സന്ദേശം നൽകി. ഐ. പി. സി. നിലമേൽ സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജി. തോമസ്കുട്ടി അധ്യക്ഷനായിരുന്നു. പി. വൈ. പി. എ. കൊട്ടാരക്കര മേഖലാ ട്രഷറർ ബ്രദർ ജെറിൻ ജെയിംസ് സ്വാഗതം ചെയ്തു. മേഖല ലാ പി. വൈ. പി. എ. സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ് കൃതജ്ഞത അറിയിച്ചു. രാത്രി 9 മണിയോടെ ക്യാമ്പ് അവസാനിച്ചു.

ബ്രദർ ബിജോയ് തമ്പി, രമ്യ സാറ ജേക്കബ്, ഇവഞ്ചലിൻ ജോൺസൺ മേമന എന്നിവരോടൊപ്പം കൊട്ടാരക്കര മേഖലാ പി. വൈ. പി. എ. ക്വയർ പ്രെയിസ് & വർഷിപ്പിന് നേതൃത്വം നൽകി.

ഐ. പി. സി. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ബ്രദർ റോബിൻ RR വാളകം, പാസ്റ്റർ ബോബൻ ക്ലീറ്റസ് എന്നിവർ ആശംസകൾ അറിയിച്ചു.

മേഖലാ പി. വൈ. പി. എ. പ്രസിഡൻ്റ് പാസ്റ്റർ സാം ചാക്കോ, വൈസ് പ്രസിഡൻ്റുമാരായ ബ്രദർ ബ്ലസ്സൻ ബാബു, ബ്രദർ ബ്ലെസ്സൻ മാത്യു, സെക്രട്ടറി ബ്രദർ ഷിബിൻ ഗിലെയാദ്, ജോയൻ്റ് സെക്രട്ടറി ബ്രദർ ജോയൽ റെജി, ട്രഷറർ ബ്രദർ ജെറിൻ ജെയിംസ് എന്നിവർ നേതൃത്വം നൽകി.

പബ്ലിസിറ്റി കൺവീനർ
ബ്രദർ മാത്യു ജോൺ

Advertisement

Trending

Exit mobile version