Breaking

സംയുക്ത ഉപവാസ പ്രാർത്ഥനയക്ക് അനുഗ്രഹീത സമാപ്തി

Published

on

പുനലൂർ സെൻറർ പി വൈ പി എ യുടെ ആഭിമുഖ്യത്തിൽ നടന്ന സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് അനുഗ്രഹീത സമാപ്തി. പുനലൂർ നെല്ലിപ്പള്ളി ഐ.പി.സി സഭയിൽ സെൻറർ പി.വൈ.പി.എ പ്രസിഡൻ്റ് പാസ്റ്റർ ബോബൻ ക്ലീറ്റസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ഉപവാസ പ്രാർത്ഥന ഡിസ്ട്രിക്ട് പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർ ബിജു മുളവന മുഖ്യ സന്ദേശം അറിയിച്ചു.സെൻറർ വൈസ്. പ്രസിഡൻ്റ് പാ. ഷാജി സോളമൻ, സെക്രട്ടറി പാ.കെ.പി ജോസ്, സൺഡേസ്കൂൾ സൂപ്രണ്ട് പാ.ജി.മോനച്ചൻ, സെക്രട്ടറി പാ.വി. സി അനിയൻകുഞ്ഞ്, പാസ്റ്റർമാരായ ബോവസ് ദാനിയേൽ, ബിജു പനന്തോപ്പ്, എം.സി ജോസഫ്, ഷാലു വർഗീസ്, ഉണ്ണൂണ്ണി, തുടങ്ങിയ ദൈവദാസന്മാരും വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളും യോഗത്തിൽ പങ്കെടുത്തു. പി.വൈ.പി.എ സെക്രട്ടറി ഷിബിൻ ഗിലെയാദ് സ്വാഗത പ്രസംഗം നിർവഹിച്ചു.പി.വൈ.പി.എ വൈസ്.പ്രസിഡൻ്റ് പാ.ജോൺസൺ തോമസ് കൃതജ്ഞത അറിയിച്ചു. സുവി.റ്റോം മാത്യു സാമിൻ്റെ നേത്യത്വത്തിൽ പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.
ഈ അടുത്ത കാലത്ത് കണ്ടിട്ടില്ലാത്ത ആത്മീയ ഉണർവിനാണ് കടന്ന് വന്നവർ സാക്ഷ്യം വഹിച്ചത്. നെല്ലിപ്പള്ളി ഐ.പി.സി ചർച്ചിൻ്റെ ശുശ്രൂഷകൻ പാസ്റ്റർ റെനി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

Advertisement

Trending

Exit mobile version