Breaking

ഫൈനൽ ലിസ്റ്റിലെ അപാകത പരിഹരിക്കപ്പെടുമോ?പ്രതികരിക്കുന്നു പാസ്റ്റർ സി.സി ഏബ്രഹാമും ,പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിലും.

Published

on

കുമ്പനാട്: ഓഗസ്റ്റ് 2 ന് ആരംഭിക്കുന്ന ഐ. പി.സി കേരള സ്റ്റേറ്റ് തിരഞ്ഞെടുപ്പിൻ്റെ ഫൈനൽ വോട്ടേഴ്സ് ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തു വന്നു. അതേ തുടർന്ന് വ്യാപകമായ പരാതി ഉയർന്നു വരുന്ന സാഹചര്യത്തിൽ പരാതി പരിഹരിക്കപ്പെടുന്നതിന് ഉത്തരവാദിത്വത്തിലുള്ളവർ തന്നെ തടസ്സമായി നിൽക്കുന്നു എന്ന ആരോപണം ഉന്നയിക്കുകയാണ് ആക്ടിങ്ങ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ. ഈ മാസം 12 ന് നടക്കുന്ന സംസ്ഥാന കൗൺസിലിൽ ഈ പരാതികൾ മുഴുവനും വായിക്കും എന്നും അദ്ദേഹം ഫെയ്ത്ത് ട്രാക്ക് റിപ്പോർട്ടറോട് പറഞ്ഞു. ഫൈനൽ ലിസ്റ്റിന് ശേഷം വന്ന പരാതികളും പരിഹരിക്കണം വോട്ട് ചെയ്യുക എന്നത് മൗലിക അവകാശമാണ് അതിന് അനുകൂല നടപടികൾക്കായി ശ്രമിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്ടിങ്ങ് പ്രസിഡൻ്റ് പാസ്റ്റർ സി.സി ഏബ്രഹാം ഇലക്ഷൻ കമ്മീഷനോട് ലിസ്റ്റിലെ പരാതികൾ പരിഹരിച്ച് സപ്ളിമെൻ്റ് ലിസ്റ്റ് നൽകിയാൽ അംഗീകരിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോർട്ടറുടെ ചോദ്യത്തിനോട് പ്രതികരിച്ചു. ഇലക്ഷൻ കമ്മീഷൻ അതിനെക്കുറിച്ച് നിയമോപദേശം തേടിയതിന് ശേഷം അന്തിമതീരുമാനം അറിയിക്കും എന്ന് പറഞ്ഞു. ഇലക്ഷൻ നടക്കാൻ ഇനി അധികനാളുകൾ ഇല്ലാതിരിക്കെ ഇതുവരെ പരാതി പരിഹരിക്കുവാൻ കഴിയാത്തതിനാൽ വ്യാപകമായ ആക്ഷേപം ഉയർന്ന് വരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിൽ ആരുടെയും വോട്ട് അവകാശം ലംഘിക്കപ്പെടാതിരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണം.

Trending

Exit mobile version