Breaking

ക്രൈസ്തവ സമൂഹം ലോകത്തിൻ്റെ വെളിച്ചമാകണം: പാസ്റ്റർ ജോസ് കെ ഏബ്രഹാം

Published

on

ക്രിസ്തീയ സമൂഹം ലോകത്തിന് വെളിച്ചം പരത്തുന്നവരായിരിക്കണമെന്ന് 48 – ) മത് ഐ.പി .സി പുനലൂർ സെൻ്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സെൻ്റർ മിനി സ്റ്റർ പാസ്റ്റർ ജോസ് കെ ഏബ്രഹാം പ്രസംഗിച്ചു.യേശുവിനെ പിൻപറ്റിയ ശിഷ്യ സമൂഹത്തെ നോക്കി ഗുരുവും കർത്താവുമായ യേശുക്രിസ്തു പറഞ്ഞത് അന്ധകാരനിബിഡമായ ലോകത്തിന് പ്രകാശം പരത്തുവാൻ കഴിയണമെന്നാണ്. ലോകത്തിന് ക്രൈസ്തവ സമൂഹം വെളിച്ചമായി തീർന്നത് ഒരു കെട്ടുകഥയല്ല ചരിത്ര സത്യമാണ് ഈ കാലഘട്ടത്തിലും പ്രകാശമായി തീരാൻക്രിസ്ത്രീയ സമൂഹത്തിന് കഴിഞ്ഞാൽ ലോകത്തിൻ്റെ അന്ധകാരത്തെ മാറ്റുവാൻ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ജനറൽ കൺവീനർ പാസ്റ്റർ ബിജു പനം തോപ്പ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ 48 – ) മത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പാസ്റ്റർ ജി .മോനച്ചൻ സങ്കീർത്തനം വായിക്കുകയും പാസ്റ്റർ ഷാജി സോളമൻ, പാസ്റ്റർ ബോബൻ ക്ലീറ്റസ്, ബ്രദർ ഷിബിൻ ഗിലെയാദ്, ബ്രദർ സി.ജി ജോൺസൺ എന്നിവർ നേതൃത്വം നൽകി. പാസ്റ്റർ ഷാജി.എം.പോൾ വെണ്ണിക്കുളം മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.ഗിലെയാദ് മ്യൂസിക്ക് ബാൻ്റ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. എൺപതു പേരോളം അടങ്ങുന്ന കൺവൻഷൻ കമ്മറ്റി വിപുലമായ ക്രമീകരണങ്ങൾക്കായി പ്രവർത്തിക്കുന്നു. 4-)o തീയതി ഞായറാഴ്ച സംയുക്ത സഭാ യോഗത്തോടും പൊതുയോഗത്തോടും കൂടി കൺവൻഷൻ സമാപിക്കും.

Trending

Exit mobile version