Top News

റ്റി.പി.എം കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷൻ ഫെബ്രുവരി 7 മുതൽ

Published

on


കൊട്ടാരക്കര: റ്റി.പി.എം സാർവ്വദേശീയ കണ്‍വൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും മലങ്കരയിലെ പെന്തെക്കോസ്ത് ഉണർവിന് തുടക്കം കുറിച്ച കൊട്ടാരക്കരയിൽ.

ഫെബ്രുവരി 7 മുതൽ 11 വരെ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന് മുന്നോടിയായി ഫെബ്രുവരി 7 ബുധനാഴ്ച ശുഭ്രവസ്ത്രധാരികളായ വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര ജാഥ സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര ടൗൺ വഴി കൺവൻഷൻ ഗ്രൗണ്ടിൽ എത്തിച്ചേരും തുടർന്ന് ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ സ്നാന ശുശ്രൂഷ, സംയുക്ത സഭായോഗം, ശിശു പ്രതിഷ്ഠ. വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ഫെബ്രുവരി 12 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

Advertisement

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, കൊട്ടാരക്കര സെന്റർ പാസ്റ്റർ എം ജോസഫ്കുട്ടി, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ ജെ ഫിലിപ്പോസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകും. സാർവ്വദേശീയ കണ്‍വൻഷന്റെയും ദൈവീക രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി കൊട്ടാരക്കര സെന്ററിലെ എല്ലാ പ്രാദേശിക സഭകളിലും പ്രത്യേക ഉപവാസ പ്രാർത്ഥനയും കണ്‍വൻഷൻ ദിവസങ്ങളിൽ കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിന് സമീപമുള്ള പ്രാർത്ഥന ഹാളില്‍ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും. വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റിയേഴ്‌സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.

1923 ൽ മലയാളിയായ പാസ്റ്റർ പോൾ ശ്രീലങ്കയിൽ സ്ഥാപിച്ച സഭയാണ് ഇന്ത്യയിൽ റ്റി.പി.എം എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്നത്. ഓരോ രാജ്യത്തും പ്രാദേശിക പേരുകളിൽ അറിയപ്പെടുന്ന സഭയുടെ ആസ്ഥാനം ചെന്നൈയിലെ ഇരുമ്പല്ലിയൂരിലാണ്. 65 ൽ അധികം രാജ്യങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ സാർവ്വദേശീയ (അന്തർദേശീയ) കൺവൻഷനുകൾ ചെന്നൈ, കൊട്ടാരക്കര, കോക്കാവിള (ശ്രീലങ്ക), പെൻസിൽവാനിയ (യു എസ്) എന്നിവിടങ്ങളിലാണ് നടക്കുന്നത്.

Advertisement

Trending

Exit mobile version