Top News

‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ നിർമ്മാണ ഉദ്ഘാടനം ജനു 1വരി 16 നാളെ

Published

on

വാർത്ത:സന്ദീപ് വിളമ്പുകണ്ടം. കുമ്പനാട്: ഐപിസി കേരള സ്റ്റേറ്റ് സ്റ്റേറ്റിന്റെ ഭവന നിർമ്മാണ പദ്ധതിയായ ‘ഒരു തുണ്ട് ഭൂമിയും അതിലൊരു വീടും’ പ്രൊജക്ടിന്റെ നിർമ്മാണ ഉദ്ഘാടനം ജനുവരി 16 നാളെ വൈകിട്ട് 3.30ന് പത്തനാപുരത്ത് നടക്കും. ഭവനരഹിതരായ സുവിശേഷകർക്ക് വീട് നിർമ്മിക്കുന്നതിനായി സംസ്ഥാന ട്രഷറർ പി.എം ഫിലിപ്പ് സൗജന്യമായി നൽകിയ സ്ഥലത്താണ് പുതിയ പ്രൊജക്റ്റ് ആരംഭിക്കുന്നത്. ഉദ്ഘാടനം പാസ്റ്റർ കെ.സി തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ്) നിർവഹിക്കും. എബ്രഹാം ജോർജ് (വൈസ് പ്രസിഡൻ്റ്) അധ്യക്ഷത വഹിക്കും. പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ (സെക്രട്ടറി) പ്രൊജക്റ്റ് അവതരണം നടത്തും. ജോയിൻ്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ്, ട്രഷറർ പി.എം. ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും. പ്രൊജക്റ്റ് കൺവീനർ സജി മത്തായി കാതേട്ട് , പാസ്റ്റർ ജോൺ റിച്ചാർഡ്സ് , പാസ്റ്റർ ജോസ് കെ. എബ്രഹം , പാസ്റ്റർ എം.എ. തോമസ് , പാസ്റ്റർ ഏബ്രഹാം വർഗീസ്,  പാസ്റ്റർ ബോബൻ ക്ലീറ്റസ് , സഹോദരന്മാരായ പീറ്റർ മാത്യു കല്ലൂർ, ബിനു വി. ജോർജ്, ബോബി തോമസ് തലപ്പാടി , ജോസ് ജോൺ കായംകുളം, കെ.എം ഡാനിയേൽ, ജോബി ഏബ്രഹാം , റോബിൻ ആർ. ആർ. എന്നിവരടങ്ങിയ സമിതിയാണ് ഈ പ്രോജക്റ്റിന് നേതൃത്വം നല്കുന്നത്.

ഐപിസി ജനറൽ സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളും സെൻറർ ശുശ്രൂഷകന്മാരും മറ്റു സഭ മുൻനിര പ്രവർത്തകരും പങ്കെടുക്കും

Advertisement

Trending

Exit mobile version