Breaking

ഐ.പി.സി നിലമേല്‍ സെന്‍റര്‍ 9-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്‍ ജനുവരിയില്‍

Published

on

നിലമേല്‍: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ നിലമേല്‍ സെന്‍ററിന്‍റെ 9-ാം മത് വാര്‍ഷിക കണ്‍വന്‍ഷന്‍ 2024 ജനുവരി 10 മുതല്‍ 14 വരെ മടത്തറ ബസ് സ്റ്റാന്‍റിന് സമീപം നടക്കും. സെന്‍റര്‍ പ്രസിഡന്‍റ് *പാസ്റ്റര്‍. ജി.തോമസ് കുട്ടി* ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ ജോണ്‍സന്‍ തോമസ്,ജോൺസൻ മേമന,രാജു ആനിക്കാട്,റെജി ശാസ്താംകോട്ട,ഫിലിപ്പ്.പി.തോമസ്,ജോൺസൻ ഡാനിയേൽബ്രദര്‍.ജെയിംസ് ജോര്‍ജ്ജ്,വേങ്ങൂര്‍സുവി. ജോസ്.കെ.വർഗീസ് എന്നിവര്‍ ദൈവ വചനം ശുശ്രൂഷിക്കും.സെന്‍റര്‍ ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വ്വഹിക്കും.

ഇവാ.നഥാനിയേല്‍(പ്രയര്‍),ഇവാ.മഹേഷ് കുമാര്‍.ഡി (പബ്ലിസിറ്റി),ബ്രദര്‍.സുഗതന്‍ (ഫുഡ്),ബ്രദര്‍.രാജു(ഫിനാന്‍സ്&ഗതാഗതം),ഇവാ.ഷിബു ജോണ്‍(സ്റ്റേജ്),ബ്രദര്‍.പ്രകാശ് രാജു,ബ്രദര്‍.ദാനിക്കുട്ടി(വിജിലന്‍സ്&വാളണ്ടിയേഴ്സ്) എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റി കണ്‍വന്‍ഷന് നേതൃത്വം നല്‍കും.

Advertisement

Trending

Exit mobile version