Breaking

പി. വൈ. പി. എ. കേരള സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ നാളെ

Published

on

കുമ്പനാട് : പി. വൈ. പി. എ. സംസ്ഥാന താലന്ത് പരിശോധന ‘മികവ് 2K23’ നാളെ (ഡിസം. 9 ന്) കുമ്പനാട് ഹെബ്രോൻപുരത്ത് നടക്കും. രാവിലെ കൃത്യം 8 മണിക്ക് രജിസ്‌ട്രേഷൻ ആരംഭിക്കും. ഐ. പി. സി. കേരളാ സ്റ്റേറ്റ് ട്രഷറർ പി.എം. ഫിലിപ്പ് ഉത്‌ഘാടനം നിർവഹിക്കും. പ്രസിഡന്റ് ഇവാ. ഷിബിൻ ജി. സാമുവേൽ അധ്യക്ഷത വഹിക്കും. 9:15 ന് എല്ലാ വിഭാഗങ്ങളുടെയും വാക്യം എഴുത്ത് മത്സരം ആരംഭിക്കും.

കേരളത്തിലെ 14 മേഖലകളിൽ നിന്നും 500 ൽ പരം മത്സരാർഥികൾ 5 വേദികളിലായി നടത്തപ്പെടുന്ന ‘മികവ് 2K23’ ൽ മാറ്റുരയ്ക്കും. സംസ്ഥാന താലന്ത് കൺവീനറായി ജെറിൻ ജെയിംസ് വേങ്ങൂർ, ജോയിന്റ് താലന്ത് കൺവീനറായി പാസ്റ്റർ ഫിലിപ്സൺ മാത്യു എന്നിവർ പ്രവർത്തിക്കുന്നു.

Advertisement

സംസ്ഥാന ഭാരവാഹികളായ സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, ജോ. സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്: +91 99610 23437, +91 95398 54053

Advertisement

Trending

Exit mobile version