പാസ്റ്റര്‍ വി.പി.ഫിലിപ്പ് മതപരിവര്‍ത്തന നിരോധനം; ക്രൈസ്തവ പ്രതികരണം.

പാസ്റ്റര്‍ വി.പി.ഫിലിപ്പ് മതപരിവര്‍ത്തന നിരോധനം; ക്രൈസ്തവ പ്രതികരണം. നമുക്ക് എന്തു ചെയ്യാനാകും? ഈ ചോദ്യം ഏറെ പ്രസക്തമാണ്. പ്രത്യേകിച്ച് മതപരിവര്‍ത്തന നിരോധന നിയമം സാധാരണക്കാരായ സുവിശേഷകന്മാരെ ഇരുവ്‌ഴിക്കുള്ളിലേക്ക് നയിക്കുവാന്‍ സാദ്ധ്യതയുള്ള പശ്ചാത്തലത്തില്‍ വേദപുസ്തക ഭാഷയില്‍ ഈ ചോദ്യത്തിന് മറുപടി നല്‍കിയിട്ട് നമ്മുടെ സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കാം. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ വന്നു എന്നിരിക്കട്ടെ. നിയമത്തിന്റെ മറവില്‍ ഇന്ത്യാമഹാരാജ്യത്തിലെ സമാധാനസുവിശേഷത്തിന്റെ വെള്ളരിപ്രാവുകളായ ഉപദേശിമാരെയും മിഷണറിമാരെയും ഇവിടുത്തെ ജയിലില്‍ നിറച്ചു എന്നിരിക്കട്ടെ. എന്തു സംഭവിക്കും? ചരിത്രം ആവര്‍ത്തിക്കും. ഏത് ചരിത്രം? കഠിന പീഢനത്തിന്റെ ഇടയില്‍ തഴച്ചു വളരുന്ന ക്രൈസ്തവളരുന്ന ക്രൈസ്തവസഭയുടെ ചരിത്രം. അതുകൊണ്ടാണ് സഭാചരിത്രകാരനായ തെര്‍ത്തുല്യന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പെഴുതിയത്. നിങ്ങള്‍ ഞങ്ങളെ എത്രയധികം കഷണം കഷണമാക്കുന്നുവോ അത്രയധികം ഞങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കും. ക്രിസ്ത്യാനികളുടെ രക്തമാണ് അതിന്റെ വിത്ത്. തെര്‍ത്തുല്യന്‍ പറഞ്ഞതിന്റെ അര്‍ത്ഥം റഷ്യയും ചൈനയും മനസ്സിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ നൂറ്റാണ്ടുകള്‍ തെളിയിച്ചു.…

Read More