ഹ്യൂസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി സഭാംഗം പാസ്റ്റർ തങ്കച്ചൻ ശാമുവേൽ (69) നിത്യതയിൽ.

ഹ്യൂസ്റ്റൺ: പുനലൂർ ഇടമൺ മുതുമരത്തിൽ വീട്ടിൽ പാസ്റ്റർ തങ്കച്ചൻ ശാമുവേൽ (69) ജൂൺ 4-നു നിത്യതയിൽ പ്രവേശിച്ചു. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹ്യൂസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി സഭാംഗമാണു. ഇൻഡ്യൻ വ്യോമസേനയിൽ 15 വർഷം ഔദ്യോഗികജോലിയിൽ ആയിരുന്ന ശേഷം ദൈവവേലയോടനുബന്ധിച്ച് ഭാരതത്തിൽ രാജ്ഘോട്ടിലും, പിന്നീട് ജാംനഗറിലും ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രാദേശിക സഭാ ശുശ്രൂഷയിൽ ആയിരുന്നു. 1999-ൽ അമേരിക്കയിൽ ഹ്യൂസ്റ്റണിൽ താമസമാക്കിയശേഷം, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ശുശ്രൂഷയിൽ വ്യാപൃതനായിരുന്നു. എഴുമറ്റൂർ കൊല്ലാല വീട്ടിൽ മേരി തങ്കച്ചൻ ആണു സഹധർമ്മിണി. മക്കൾ – പാസ്റ്റർ സാം തങ്കച്ചൻ – ബെൻസിബെറ്റ്സി – ബെന്നി തോമസ്. പരേതനു 5 കൊച്ചുമക്കളുണ്ട്. ഭൗതീകശരീരം ജൂൺ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണീക്ക് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹ്യൂസ്റ്റൺ സഭാ മന്ദിരത്തിൽ (1120 S. Post Oak Road, Houston, Texas 77035) പൊതുദർശനത്തിനുവെയ്ക്കുകയും,…

Read More

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം 2019 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് സഭാംഗങ്ങളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ക്രൈസ്തവ സാഹിത്യ രചന മത്സരത്തില്‍ വിജയികളായവരെ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുളളള ബ്രദര്‍ സി.എസ്.ജോര്‍ജ്ജ് എഴുതിയ ക്രിസ്തു ഇന്നെവിടെ ക്രിസ്തീയ വിശ്വാസം എവിടെ വരെ…എന്ന ലേഖനം മലയാളവിഭാഗത്തിലും ഡാളസ്സില്‍ നിന്നുമുള്ള സിസ്റ്റര്‍ ലൗലി ഷാജി തോമസ് എഴുതിയ വെളിച്ചത്തിന്‍ മക്കളോ ഇരുളിന്റെ മക്കളോ കവിത വിഭാഗത്തിലും 2019 ലെ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പുരസ്‌ക്കാരത്തിന് അര്‍ഹത നേടി . പുസ്തക രചനയിലൂടെ ആത്മീയ സമൂഹത്തിന് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തി ഡോ.തോംസണ്‍ കെ മാത്യു രചിച്ച what will your tombstone say എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിനും ബ്രദര്‍ ജോസഫ് കുര്യന്‍ എഴുതിയ the power of…

Read More