ഫെയ്‌സ് ബുക്കിലെ 8.70 കോടി അക്കൗണ്ടുകളിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു

ന്യൂയോര്‍ക്ക്: ഫേസ്ബു്ക്കിലെ 8.70 കോടി അക്കൗണ്ടുകളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതായി വെളിപ്പെടുത്തല്‍. ഫെയ്‌സ് ബുക്ക് സിഇഒ സക്കര്‍ബര്‍ഗ് നേരത്തെ അറിയിച്ചിരുന്നത് 5 കോടി അക്കൗണ്ടുകള്‍ ചോര്‍ന്നു എന്നായിരുന്നു. എന്നാല്‍ 3.70 കോടി അക്കൗണ്ടുകള്‍ കൂടി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തി എന്ന് ഫേസ്ബുക്ക് ചീഫ് ടെക്‌നോളജി ഓഫീസറാണ് പുതുതായി വെളിപ്പെടുത്തിയത്. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നതില്‍ 11 ലക്ഷം അക്കൗണ്ടുകള്‍ യുകെയില്‍ നിന്നുള്ളതാണെന്നാണ് പുറത്ത് വരുന്ന വിവരം. ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങളെടുക്കുമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരത്തെ അറിയിച്ചിട്ടുണ്ട്. അതേ സമയം തന്റെ കമ്പനി തേഡ് പാര്‍ട്ടിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചതിന് വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്നതിനിടയില്‍ തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അപേക്ഷയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് രംഗത്ത് വന്നു. വലിയ തെറ്റാണ് ചെയ്തത്.…

Read More