ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ് ഡാളസില്‍ നടന്നു

രാജു തരകന്‍ ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി സഭകളുടെ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ് ഏപ്രില്‍ 7ന് ഐ.പി.സി ഹെബ്രോന്‍ സഭാഹാളില്‍ നടന്നു. റവ.ഡോ.വി.എ.വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡാളസ് പട്ടണത്തിലെ ഐ.പി.സി സഭകളില്‍ നിന്നുള്ള സഭാശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. ഡാളസ് പ്രതിനിധി ഫിലിപ്പ് ജോണ്‍ യോഗത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ഐ.പി.സി ഹെബ്രോന്‍ ക്വയറാണ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചത്. ഫ്‌ളോറിഡയില്‍ ഓര്‍ലാന്റോ പട്ടണത്തില്‍ ജൂലൈ 25 മുതല്‍ 28 വരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. സ്വദേശത്തും വിദേശത്തും നിന്നും കടന്നുവരുന്നവരാണ് പ്രഭാഷണം നിര്‍വ്വഹിക്കുന്നത്. നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ ആന്റണി റോക്കി (ചെയര്‍മാന്‍), സി.എം.ഏബ്രഹാം (സെക്രട്ടറി), അനവധി പെന്തെക്കോസ്ത് കോണ്‍ഫറന്‍സുകള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ജോണ്‍സണ്‍ ഏബ്രഹാമാണ് നാഷണല്‍ ട്രഷററായി പ്രവര്‍ത്തിക്കുന്നത്. ഡാളസില്‍ നിന്നും ധാരാളം വ്യക്തികള്‍ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുണ്ട്. ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍…

Read More

ഐ പി സി യിലെ എഴുത്തുകാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും മീഡിയ ഗ്ലോബല്‍ മീറ്റ് ജനുവരി 19 ന്

ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടേയും മാധ്യമ പ്രവര്‍ത്തകരുടേയും ആഗോളതല സംഗമം 2019 ജനുവരി 19 ന് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് ജനറല്‍ കൗണ്‍സില്‍ ഹാളില്‍ നടക്കും. പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ അദ്ധ്യക്ഷനാകുന്ന സമ്മേളനം ഉദ്ഘാടനും ചെയ്യുന്നത് ഐപിസി ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ കെ സി ജോണ്‍ ആണ്. കൂടാതെ ഐ പി സി യിലെ ജനറല്‍ സംസ്ഥാന തലങ്ങളിലെ പ്രമുഖരായവര്‍ പങ്കെടുക്കും. കേരളത്തെ കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ലോകമെമ്പാടുമുള്ള എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും അണിനിരക്കുന്ന സമ്മേളനത്തില്‍ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ മാധ്യമ ധര്‍മ്മവും ചര്‍ച്ച ചെയ്യും. കൂടാതെ പുരസ്‌കാര വിതരണവും, മികച്ച സൃഷ്ടികള്‍ക്കുള്ള അവാര്‍ഡുകളും വിതരണം ചെയ്യും. അവലോകനം, പുതിയ പദ്ധതി അവതരണം, ചര്‍ച്ച, അംഗത്വ വിതരണം, ഐഡി കാര്‍ഡ് വിതരണം…

Read More