നല്ല ഭാര്യയാകാന്‍

ലോകത്ത്‌ എല്ലാ സമൂഹങ്ങളിലും പുരുഷമേധാവിത്തം രൂഢമൂലമാണ്‌. ജീവ ശാസ്ത്രപരമായി എല്ലാ ജന്തുജാലങ്ങളിലും പുരുഷവര്‍ഗത്തിനു കായികമായി ലഭിച്ചിട്ടുള്ള മൂന്‍തൂക്കമാണ്‌ ഇതിനു കാരണം. നമ്മുടെ സാമൂഹികക്രമങ്ങളെല്ലാം പുരുഷമേധാവിത്തം ഊട്ടിയുറപ്പിക്കുംവിധമാണ്‌.പരിഷ്ക്രിതസമൂഹങ്ങളില്‍ ഈ അവസ്ഥയ്ക്ക്‌ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്‌. പല സന്ദര്‍ഭങ്ങളിലും “ലേഡീസ്‌ ഫസ്റ്റ്‌” എന്ന ചിട്ട പ്രബലമായിക്കൊണ്ടിരിക്കുന്നു. എങ്കിലും കുടുംബജീവിതത്തില്‍ പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങള്ക്ക്‌ പ്രാധാന്യം കൊടുക്കാനാണ്‌ സ്ത്രീകള്‍ പോലും താല്പര്യപ്പെടുന്നത്‌. ഭര്‍ത്താവിന്റെ സ്നേഹം കൈയടക്കാത്ത ഭാര്യക്ക്‌ സന്തോഷമൂണ്ടാകില്ല. സ്നേഹിക്കല്‍ ഒരു വണ്‍ വേ ട്രാഫിക്‌ പോലെയാകരുത്‌. ഒരു കാര്യം മറക്കേണ്ട. . എല്ലാം തികഞ്ഞ ഒരു പുരുഷനെ ഭര്‍ത്താവായി ആര്‍ക്കും കിട്ടില്ല. എല്ലാവര്‍ക്കും കുറ്റങ്ങളും കുറവുകളും ഉണ്ടാകും. അതു മനസ്സിലാക്കി സ്വന്തം ഭര്‍ത്താവിനെ ഏറ്റവും നല്ല ആളായി സങ്കല്പിക്കാന്‍ ഭാര്യക്കു കഴിയണം. കലവറയില്ലാത്ത, ആത്മാര്‍ത്ഥമായ സ്നേഹം ഭര്‍ത്താവിനു നല്കുക. നിങ്ങളുടെ ഭര്‍ത്താവാണ്‌ നിങ്ങളുടെ ഹീറോ. ആ ഹീറോയുടെ കണ്ണുകളില്‍ നോക്കി പുഞ്ചിരിക്കുക.…

Read More