സരിൻ’ തപാലിലെത്തി, ഫേസ്ബുക്ക് ആസ്ഥാനത്തെ നാല് കെട്ടിടങ്ങൾ ഒഴിപ്പിച്ചു

സാൻഫ്രാൻസിസ്‌കോ: മാരക വിഷമായ സരിൻ വാതകം കണ്ടെത്തിയതിനെ തുടർന്ന്‍ ഫേസ്ബുക്കിന്റെ ആസ്ഥാനം ഒഴിപ്പിച്ചു. ഫേസ്ബുക്ക് നാല് കെട്ടിടങ്ങളിൽ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. കമ്പനിയുടെ സിലിക്കൻ വാലിയിലെ തപാൽ സംവിധാനത്തിൽ വിഷവാതകത്തിന്റെ സാന്നിധ്യം ഉറപ്പിച്ചതിനെ തുടർന്നാണ് നടപടി. പക്ഷാഘാതം, ബോധക്ഷയം, ശ്വാസകോശ സംബന്ധമായ തകരാറുകൾ എന്നിവയ്ക്ക് കാരണമാകുന്ന മാരകമായ വിഷമാണ് സരിൻ. ഇന്നലെ രാവിലെ സംശയാസ്പദമായി കണ്ട പായ്ക്കറ്റിലാണ് സരിൻ സാന്നിധ്യം കണ്ടെത്തിയത്. ഈ പായ്ക്കറ്റ് കൈകാര്യം ചെയ്ത ആളുകൾക്ക് ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഫേസ്ബുക്കിലേക്ക് എത്തുന്ന എല്ലാ പായ്ക്കറ്റുകളും പരിശോധിക്കാറുണ്ട്. ഇന്നലെ ഒരു പായ്ക്കറ്റിൽ പരിശോധനാഫലം പോസിറ്റീവായിരുന്നു. തുടർന്നാണ് നാല് ഓഫിസുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചത്.വിഷ വാതകമാണെന്ന് ബോധ്യപ്പെട്ടതോടെ നാല് കെട്ടിടങ്ങൾ ഒഴിപ്പിച്ചിരുന്നു. എന്നാൽ,​ സ്ഥിതിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ബോധ്യപ്പെട്ടതോടെ ഉച്ചതിരിഞ്ഞ് മൂന്നു കെട്ടിടങ്ങൾ പ്രവർത്തനമാരംഭിച്ചു. സാൻഫ്രാന്‍സിസ്‌കോയിൽ നിന്നുള്ള എഫ്.ബി.ഐ സംഘം സ്ഥലത്തെത്തി…

Read More