കാഷ്‌ലെസ് സ്റ്റോറുകള്‍ക്ക് നിരോധനം

ഫിലഡല്‍ഫിയ: കാഷ്‌ലെസ് സ്റ്റോറുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചു. റീട്ടെയില്‍ കടകള്‍ കാഷ് കൂടി വാങ്ങണമെന്ന് നഗരത്തിലെ പുതിയ നിയമം അനുശാസിക്കുന്നു. ന്യൂയോര്‍ക്കിലും. ന്യൂജേഴ്‌സിയിലും സമാന മുന്നേറ്റങ്ങള്‍ നടക്കുന്നുണ്ട്. ജീവനക്കാരെ സംബന്ധിച്ച് കാഷ് ഇടപാടുകള്‍ ഇല്ലാതിരിക്കുന്നത് ഏറെ സമയലാഭവും, സുരക്ഷിതത്വവും നല്‍കുന്നതിനു പുറമേ ഈ പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോകേണ്ടതില്ല എന്നതും പ്രധാനപ്പെട്ട കാര്യമാണെന്ന് കാഷ്‌ലെസ് ബിസിനസ് മേഖലയിലുള്ളവര്‍ പറയുന്നു. ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡുകളില്ലാത്തവരെ സംബന്ധിച്ച് ഇത്തരം കാഷ്‌ലെസ് സ്ഥാപനങ്ങള്‍ അപ്രാപ്യമാകുമെന്ന് ഇതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഫിലഡഡല്‍ഫിയയിലെ 26 ശതമാനം നഗരവാസികളും ദാരിദ്യരേഖയ്ക്ക് താഴെ കഴിയുന്നവരാണെന്നും, ഇവരില്‍ മിക്കവര്‍ക്കും ബാങ്ക് അക്കൗണ്ട് പോലും ഇല്ലെന്നും മേയര്‍ ജിം കെന്നിയുടെ വക്താവ് പറഞ്ഞു. കാഷ്‌ലെസ് സ്റ്റോറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം താത്കാലികമാണെന്നു കരുതുന്നുവെന്നും, ആധുനികവവത്കരണം മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും ഫിലഡല്‍ഫിയ അതില്‍ ഉണ്ടായിക്കേണ്ടതുണ്ടെന്നും നഗരത്തിന്റെ വാണിജ്യ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയായ…

Read More