മദ്രാസ് മെയില്‍ അതിവേഗത്തില്‍ കേരളത്തിലേക്ക് കുതിച്ച് പായുകയാണ്. ലോക്കല്‍ കമ്പാര്ട്ടുമെന്റെിലെ തിരക്ക് രാത്രി ഏറെ വൈകിയതോടെ തീര്‍ന്ന് കിട്ടിയ സൗകര്യത്തില്‍ തലചായ്ച്ച് പലരും മയക്കത്തിലേക്കും മയക്കത്തില്‍ നിന്ന് ഉറക്കത്തിലേക്കും വഴുതി വീണു. ട്രയിന്‍ ഒന്നു കുലുങ്ങി സാമുവേല്‍ ഞെട്ടി ഉണര്‍ന്നു. മടിയില്‍ ഉറങ്ങുകയാണ് സാം. തോളില്‍ ചാരി പാതി ഉറക്കത്തിലാണ് ഭാര്യയായ ഡെയ്സി. പ്രിയപ്പെട്ടവര്‍ക്ക് ഏറെ നാളത്തെ കാത്തിരുപ്പിനു ശേഷം ഉണ്ടായ സന്താനമാണ് സാം. ദീര്‍ഘമായ പതിനഞ്ച് വര്‍ഷമായി മദ്രാസിലെ ചേതുപ്പെട്ടിനടുത്തുള്ള ഒരു ഗ്രാമത്തില്‍ കര്‍ത്താവിന്റെ വേലചെയ്ത് വരികയായിരുന്നു. സ്വന്തനാട്ടിലെ കൊച്ചുവീട്ടില്‍ ഏകയായി കഴിയുന്ന തന്റെ മാതാവിന് വാര്ദ്ധ്യക്യസഹജമായരോഗത്താല് കിടപ്പിലായതോടെ മാതാവിനെ ശുശ്രൂഷിക്കാന്‍ നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ച് പോകുകയാണ്. പട്ടിണികിടന്ന് തന്നെ വളര്‍ത്തി കര്തൃവേലക്കയച്ച മാതാവിനെ ഇനിയുള്ളകാലം ശുശ്രൂഷിക്കണം എന്ന് സാമുവേല്‍ തീരുമാനമെടുത്തിരുന്നു. താന്‍ തീരെ ചെറിയ കുട്ടി ആയിരുന്നപ്പോഴെ പിതാവ് മരിച്ചു പോയിരുന്നു അതിന് ശേഷമുള്ള…
Read MoreCategory: Youth Voice
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം ഫെയ്ത്ത് മോന് ഒടുവില്‍, മാരക്കാനയിലെ പുല്‍ത്തകിടിയില്‍ അവന് മുട്ടുകുത്തി നിന്നു. കൈകള്‍ വിരിച്ച് അത്യുന്നതങ്ങളിലേക്കു നോക്കിയ കണ്ണുകളില്‍ കടലിരുമ്പുന്നുണ്ടായിരുന്നു. പത്തു കിലോമീറ്റര്‍ അപ്പുറത്ത്, കൊര്വൊക്കാഡോ മലയുടെ മുകളില്‍ ക്രിസ്തു അപ്പോഴും കൈകള്‍ വിരിച്ചു നിന്നു. അവിടെനിന്നൊരു നോട്ടത്തില്‍, പച്ച പുതച്ച പശ്ചാത്തലത്തില്‍, വാന്‍ഗോഗിന്റെ സൂര്യകാന്തിയെപ്പോലെ, ലോക പ്രശസ്തമായ ആ മഞ്ഞക്കുപ്പായം ജ്വലിച്ചു നിന്നിരിക്കും…. 100% ജീസസ് എന്നെഴുതിയ ബാന്‍ഡ് നെറ്റിയിലണിഞ്ഞപ്പോള് സ്റ്റേഡിയം ഒന്നാകെ പാടി അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. റിയോ ഡി ജനീറോയുടെയും ബ്രസീലിന്റെയാകെയും പ്രതീകമാണ് ക്രൈസ്റ്റ് ദ റെഡീമര്‍. ടിജൂക്ക കാടിനു നടുവിലെ മല മുകളില്‍ കൈകള്‍ വിരിച്ച്, 125 അടി പൊക്കത്തിലങ്ങനെ നില്ക്കുന്ന ലോക പ്രശസ്തമായ ശില്‍പ്പം. എന്നാല്‍, റിയൊയില്‍ നടന്ന ഈ ഒളംപിക്സിനെ ബ്രസീല്‍ ഇനിയോര്ക്കുക മൈതാനത്തു മുട്ടുകുത്തി കൈകള്‍ വിരിച്ച് കണ്ണൊരൊഴുക്കിയ നെയ്മറുടെ ചിത്രത്തിലൂടെയാകും. ഫുട്ബോളും പെലെയുമില്ലാത്ത…
Read Moreവെബ് അറിവ്:ഇന്റെര്‍നെറ്റിന് അടിമപ്പെടാതിരിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ്
വെബ് അറിവ് ഇന്റെര്‍നെറ്റിന് അടിമപ്പെടാതിരിക്കാന്‍ സഹായിക്കുന്ന വെബ്സൈറ്റ് സോഷ്യല്‍ മീഡിയ വെബ്സൈറ്റുകളായ ഫെയ്സ് ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ വെബ്സൈറ്റുകള്‍ നിരന്തരം നോക്കുന്നവരുടെ എണ്ണം കൂടിവരുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇന്റെര്‍നെറ്റ് ഉപയോഗിച്ചുള്ള വെബ്സൈറ്റ്കള് നിരന്തരം സന്ദര്‍ശിച്ച് ഒരു ശീലമായി അടിമപ്പെടുന്നവരുണ്ട്. ഏതെങ്കിലും ഒരു കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ മൊബൈല്‍ ഫോണിലോ തിരഞ്ഞെടുത്ത വെബ്സൈറ്റുകള്‍ സന്ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെങ്കില്‍ അത് കൃത്യമായി ചെയ്യുവാന്‍ ഇപ്പോള്‍ കീപ്മീഔട്ട് ഡോട്ട് കോം(www.keepmeout.com) എന്ന വെബ്സൈറ്റ് സൌജന്യമായി സേവനം നല്കുന്നു. വളരെ ഈസിയായി ഉപയോഗിക്കുന്ന വെബ്സൈറ്റാണിത്. ലോഗിന്‍ ചെയ്യേണ്ട ആവശ്യമില്ല. നിയന്ത്രിക്കേണ്ട വെബ്സൈറ്റിന്റെ അഡ്രസ്സും എത്ര സമയത്തിനുള്ളില്‍ വെബ്സൈറ്റ് പ്രത്യക്ഷപ്പെടുത്തണം എന്നും കൊടുക്കുക. നിശ്ചയിച്ച സമയത്തിനുള്ളില്‍ നിയന്ത്രിക്കേണ്ട വെബ്സൈറ്റ് വീണ്ടും കാണാന്‍ ശ്രേമിച്ചാല്‍ ഉടനടി കീപ്മീഔട്ട് ഡോട്ട് കോം മുന്നറിയിപ്പ് നല്‍കും.
Read Moreഫെയ്സ് ബുക്കിലെ ഹിറ്റ് പോസ്റ്റുകൾ കണ്ടുപിടിക്കാം.
ഫെയ്സ് ബുക്കിലെ ഹിറ്റ് പോസ്റ്റുകൾ കണ്ടുപിടിക്കാം. ഫെയ്സ് ബുക്ക് പോസ്റ്റുകൾ ഹിറ്റുകൾ ആകാനും ഹിറ്റുകൾ ആയത് കാണാനും ഇഷ്ടമില്ലാത്തവർ ആരാണ് ഉള്ളത്. ഹിറ്റുകൾ കാറ്റഗറികളിലായി വെളിവാകുന്ന ഒരു സൈറ്റുണ്ട് അതാണ് ലെയും ബുക്ക് ഡോട്ട് കോം ( lamebook .com ) ഇമേജുകൾ ആയി തന്നെ വെളിവാക്കുന്നു. കീ വേർഡ് സേർച് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നമുക്കും പോസ്റ്റു ചെയ്യാനുള്ള സൗകര്യം ഈ വെബ്സൈറ്റിന് ഉണ്ട്. തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.lamebook
Read Moreഅതിശയിപ്പിക്കുന്ന സുരക്ഷയുമായി വാട്സാപ്പ്
അതിശയിപ്പിക്കുന്ന സുരക്ഷയുമായി വാട്സാപ്പ് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയും ടെക് ഭീമന്മാരായ ആപ്പിളും തമ്മിലുണ്ടായ ശീതയുദ്ധത്തിനു പിന്നാലെ വാട്സാപ്പും സുറക്ഷാ വര്‍ധിപ്പിച്ചു.ഇനി മുതല്‍ വാട്ട്സ്ആപ്പിലൂടെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണുവാനോ ഹാക്ക് ചെയ്യുവാനോ സാധിക്കില്ല.പുതിയ സുരക്ഷാ സംവിധാനം നിലവില്‍ വന്നു. ‘എന്റ് ടു എന്റ് എന്ന എന്‍ക്രിപ്ഷന്‍’ എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. ചൊവ്വാഴ്ച മുതല്‍ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണുകളില്‍ ഈ സേവനം ലഭ്യമായി തുടങ്ങി.ഇനിമുതല്‍ വാട്ട്സാപ്പിലൂടെ അയക്കുന്ന മെസ്സേജുകള്‍ അവരുടെ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ് ആവുകയില്ല. ഇനി സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാലും ഒരാളുടെ വാട്ട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കമ്പനിക്ക് നല്‍കാനാവില്ല.വാട്ട്സ്ആപ്പിലെ ഓരോ ചാറ്റിനും പ്രത്യേകം എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭ്യമാണ്. ഇത് ആക്റ്റിവേറ്റ് ചെയ്യാന്‍ നിങ്ങളും ചാറ്റ് ബോക്സിലെ ഒരാളുടെ കോണ്ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന എന്റ്…
Read More