അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ടെക്സാസ് സെനറ്റ് ഡിസ്ട്രിക്ട് 8 ന്റെ ഔദ്യോഗിക ഭരണസമിതി അംഗമായി. ഡാളസ്-പാര്‍ക്കര്‍ എബ്രഹാം ജോര്‍ജ്ജ് വിവിധ മലയാളി പെന്തക്കോസ്ത് സംഘടനകളുടെ നേതൃത്വ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 31 സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടുകളുള്ള ടെക്സാസ് സംസ്ഥാനത്തിലെ ഡാളസ്, കോളിന് കൗണ്ടികള്‍ ഉള്‍പ്പെടുന്നതാണ് ഡിസ്ട്രിക്ട് 8. കഴിഞ്ഞ വാരത്#ില് നടന്ന പാര്‍ട്ടിയുടെ സ്റ്റേറ്റ് കണ്‍വന്‍ഷനില്‍ വെച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി സംഘത്തില്‍ നിന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 2 വര്‍ഷമാണ് നിയമനത്തിന്റെ കാലാവധി. പാര്‍ട്ടിയുടെ സംസ്ഥാനത്തെ ദൈനംദിനമായ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം, നയപരമായ പദ്ധതികളുടെ നിര്‍മ്മാണം,നടപ്പാക്കല്‍,സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം,പാര്‍ട്ടി പെരുമാറ്റ സംഹിതയുടെ പ്രചരണം, അതിന്റെ നടത്തിപ്പ് എന്നിവയില്‍ മേല്‍നോട്ടം വഹിക്കുക എന്നതാണ് ഭരണസമിതിയുടെ ചുമതലകള്‍. കഴിഞ്ഞ 25 വര്‍ഷമായി ഡാളസില്‍ താമസിക്കുന്ന എബ്രഹാം ജോര്‍ജ്ജ് കേരളത്തില്‍ കോട്ടയം നരിമറ്റത്ത് കുടുംബാംഗമാണ്. ഡാളസ് ഐ പി സി ഹെബ്രോന്‍ സഭാംഗം ആയ ഇദ്ദേഹം…
Read MoreCategory: World News
ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ ഇന്ത്യയെ ബ്ളാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് യു.എസ് .സി.ഐ.ആർ എഫ്
ന്യൂയോർക്ക്: ആരാധനാ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കുന്നതിൽ വളരെ പുറകിൽ നിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ,യു എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന് നിർദ്ദേശം നൽകി. ഗ്ളോബൽ റിലിജിയസ് ഫ്രീഡം നയരൂപീകരണത്തിന് 1998-ൽ കോൺഗ്രസ് നിയോഗിച്ചതാണ് ഇൻറർനാഷണൽ റിലിജിയസ് ഫ്രീഡം കമ്മീഷൻ. ഏപ്രിൽ 28 നാണ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പുറത്തുവിട്ടത്.ഈയിടെ ഇന്ത്യയിൽ നിലവിൽ വന്ന ന്യൂ സിറ്റിസൺഷിപ്പ് ലോ ,മുസ്ളീം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ നിരാശയിലാഴ്ത്തിയതായി കമ്മീഷൻ കണ്ടെത്തി. ഇപ്പോൾ ബ്ളാക്ക് ലിസ്റ്റിൽ സ്ഥാനം പിടിച്ചിരിക്കുന്ന സുഡാൻ, ഉസ്ബകിസ്ഥാൻ എന്നീ രാജ്യങ്ങളെ ഈ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. യു.എസ് കമ്മീഷന്റെ ഈ റിപ്പോർട്ടിനെതിരെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് വക്താവ് അനുരാഗ് ശ്രീവാസ്തവ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
Read Moreനൂറുകണക്കിന് കുറ്റവാളികൾക്ക് ജയിൽ മോചനം
ഓക്ലഹോമ ∙ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി നൂറുകണക്കിന് കുറ്റവാളികൾക്ക് ഒരേ സമയം ശിക്ഷയിളവ് നൽകി. 462 തടവുകാരാണ് നവംബർ 4ന് ജയിൽ വിമോചിതരായത്. ഇതു സംബന്ധിച്ചു ഉത്തരവ് ഓക്ലഹോമ ഗവർണർ കെവിൻ സ്റ്റിറ്റ് ഒപ്പുവച്ചിരുന്നു. 527 പേരാണ് ശിക്ഷയിളവിന് അർഹരായത്. എന്നാൽ 65 പേരെ പിന്നീട് വിട്ടയക്കും. ഓക്ലഹോമ ജയിലിൽ വർധിച്ചു വരുന്ന പ്രതികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമായ താമസ സൗകര്യം ഇല്ലാത്തതാണ് ചെറിയ കുറ്റങ്ങൾക്ക് ശിക്ഷയനുഭവിച്ചിരുന്നവരെ വിട്ടയയ്ക്കാൻ തീരുമാനിച്ചത്. സ്റ്റേറ്റ് പാർഡൻ ആന്റ് പരോൾ ബോർഡ് പ്രതികളുടെ കേസ് വിശദമായി പരിശോധിച്ചതിനുശേഷമാണ് ശിക്ഷയിളവിന് നിർദേശിച്ചത്. ചെറിയ തോതിൽ മയക്കുമരുന്ന് കൈവശം വച്ചവർ, ഭവനഭേദനം നടത്തിയവർ എന്നിവരാണ് ജയിൽ വിമോചിതരായി പുറത്തിറങ്ങിയത്. പുറത്തിറങ്ങിയവരിൽ 75 ശതമാനം പുരുഷന്മാരും, 25 ശതമാനം സ്ത്രീകളുമാണ്.
Read Moreഐ.പി.സി.ഫാമിലി കോൺഫറൻസ് ഉപവാസ പ്രാർത്ഥനാ ആരംഭിച്ചു.
ഒക്കലഹോമ: വടക്കേ അമേരിക്കയിലും കാനഡയിലുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 18 മത് കുടുംബ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിനായു0 അനുഗ്രഹത്തിനായു0 ആദ്യഘട്ടമായി 40 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 1ന് ആരംഭിച്ചു. ഡിസംബർ 10 വരെ ആയിരിക്കും ഒന്നാം ഘട്ട ഉപവാസ പ്രാർത്ഥനകൾ. രണ്ടാമത്തെ ഉപവാസ പ്രാർത്ഥന തീയതികൾ പിന്നീട് പ്രഖ്യാപിക്കും. പ്രാദേശിക പ്രാർത്ഥന കോർഡിനേറ്റർ പാസ്റ്റർ പി. സി. മാത്യുവിനൊപ്പം ദേശീയ പ്രാർത്ഥന കോർഡിനേറ്റർ പാസ്റ്റർ പി വി മമ്മനും പ്രാർത്ഥനകൾ ഏകോപിപ്പിക്കും. പ്രാർത്ഥനയ്ക്കായുള്ള സൈൻ അപ്പ് ഷീറ്റുകൾ രണ്ട് കോർഡിനേറ്റർമാരിൽ നിന്നും ലഭ്യമാണ്. ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പാസ്റ്റർ പി. വി. മമ്മൻ (586-549-7746), പി. സി. മാത്യു (405-822-07250) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. 2020 മാർച്ച് 1 ന് ദേശീയ പ്രാർത്ഥന ദിനമായി വേർതിരിക്കും. സഭകളിലെ ആരാധന വേളയിൽ കുറച്ച് സമയം നീക്കിവയ്ക്കാനും സമ്മേളനത്തിന്റെ…
Read Moreപ്രൊലൈഫ് നയം ഹംഗറിയില്‍ വീണ്ടും; മൂന്നും അതില്‍ കൂടുതലും കുട്ടികളുള്ളവര്‍ക്ക് 33,000 ഡോളര്‍
ഹംഗറിയില്‍ വിവാഹിതരാകുന്ന ദമ്പതികള്‍ക്ക് 33,000 ഡോളര്‍ ലോണായിട്ട് നല്കുന്നതെങ്കിലും മൂന്ന് കുട്ടികളായാല്‍ പണം തിരികെ അടയ്ക്കേണ്ടി വരില്ല. ക്രിസ്തീയ വിശ്വാസം മുറുകെ പിടിക്കുന്ന പ്രധാനമന്ത്രി വിക്ടര്‍ ഓര്ബാന്റെറ തീരുമാനം മാധ്യമങ്ങളില്‍ ഇടം നേടുന്നു. രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ പ്രൊലൈഫ് നയത്തിന്റെ അടിസ്ഥാനത്തില്‍ ഭരണം നടത്തുന്ന ഭരണകൂടം എടുക്കുന്ന സുപ്രധാന തീരുമാനമാണിത്. ഏതാണ്ട് 2400 ഓളം കുടുംബങ്ങള്‍ ലോണ്‍ കിട്ടാന്‍ വേണ്ടി ഇതിനകം അപേക്ഷിച്ചിട്ടുണ്ട്. ചെറിയ ഗഡുക്കളായാണ് സര്‍ക്കാര്‍ ഓരോ മാസവും പണം നല്‍കുന്നത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ ദമ്പതികള്‍ക്ക് ഒരു കുട്ടിയെങ്കിലും ഉണ്ടായാല്‍ ലോണിന്മേലുള്ള പലിശ തിരിച്ചടയ്ക്കേണ്ടി വരില്ല. മൂന്നു വര്‍ഷത്തേയ്ക്ക് ലോണ്‍ തിരിച്ചടയ്ക്കല്‍ കാലാവധിയും നീട്ടിക്കിട്ടും. ലോണിന് അപേക്ഷിക്കുന്ന ദമ്പതികളില്‍ ഒരാള്‍ എങ്കിലും ആദ്യത്തെ വിവാഹമായിരിക്കണമെന്നും വിവാഹിതയാകുന്ന സ്ത്രീ 18 നും 40 നും മധ്യേ പ്രായമുള്ള ആളായിരിക്കണമെന്നും നിയമമുണ്ട്. കുടുംബങ്ങള്‍ക്കായി പ്രഖ്യാപിച്ച ബഡ്ജറ്റിന്റെ ഭാഗമായ ഈ…
Read Moreകൂറ്റന്‍ പക്ഷി കൊത്തികൊന്നു.
ഫ്ളോറിഡ: വടക്കന്‍ ഫ്ളോറിഡയിലെ അലാചുവ കൗണ്ടിയിലാണ് എഴുപത്തഞ്ചുകാരനെ വീട്ടില്‍ വളര്‍ത്തിയ കൂറ്റന്‍ പക്ഷി കൊത്തികൊന്നത് . വെള്ളിയാഴ്ച അപൂര്‍വമായ ആക്രമണം നടന്നത്. കാസോവരി എന്നു വിളിക്കപ്പെടുന്ന ഭീമന് പക്ഷിയുടെ ആക്രമണം മൂലമാണ് മാര്വിന് ഹജോസ് എന്നയാളെ സ്വന്തം വീട്ടുവളപ്പില്‍ മാരകമായ രീതിയില്‍ മുറിവേറ്റനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അലാചുവ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. കഠാരപോലെ കൂര്‍ത്ത കൊക്കുകളുള്ള പക്ഷിയാണ് കാസോവരി. ആശുപത്രിയിലെത്തിയ വൃദ്ധനെ ഡോക്ടര്‍മാര്‍ക്ക് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പക്ഷിയെ കണ്ട് ഭയപ്പെട്ട് നിലത്തുവീണ വൃദ്ധനെ പക്ഷി ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് അനുമാനം. അതേ സമയം വന്യജീവികളെയും പ്രത്യേകതയുള്ള പക്ഷികളെയുമൊക്കെ വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ശീലമുള്ളയാളാണ് മാര്വിന് ഹജോസ് എന്ന് അയാളുടെ പങ്കാളി അറിയിച്ചു.
Read Moreക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് 1500 ഡോളര്‍ പ്രഖ്യാപിച്ചു.
വിശ്വാസപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ക്രൈസ്തവരെ പറ്റി വിവരം നല്‍കുന്നവര്‍ക്ക് 1,500 ഡോളര്‍ പ്രതിഫലമായി നല്‍കുമെന്ന് ഗുവാങ്സോ നഗരത്തിലെ റിലീജിയസ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ക്രൈസ്തവരെ ഒറ്റിക്കൊടുക്കുന്നവര്‍ക്ക് സാമ്പത്തിക പ്രതിഫലം വാഗ്ദാനം ചെയ്ത ചൈനയിലെ ആദ്യ നഗരമെന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ് ഗുവാങ്സോ നഗരം. ചൈനാക്കാരല്ലാത്ത മതനേതാക്കളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ചൈനീസ് യുവാന്‍ 5,000 മുതല്‍ 10,000 വരെയാണ് വാഗ്ദാനം. വിദേശ മതസംഘടനകളെക്കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 3,000 മുതല്‍ 5,000 ചൈനീസ് യുവാനും, പ്രാദേശിക മതകൂട്ടായ്മകളെ കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് 100 മുതല്‍ 3,000 ചൈനീസ് യുവാനുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ചൈനയിലെ മതങ്ങളെ കമ്മ്യൂണിസ്റ്റ് വത്കരിച്ച് സര്‍ക്കാര്‍ അനുകൂലികളാക്കി മാറ്റുവാനുള്ള പദ്ധതികളുടെ ഭാഗമായാണ് നടപടികളെ നിരീക്ഷകര്‍ നോക്കിക്കാണുന്നത്. അംഗീകാരമില്ലാതെ രഹസ്യമായി പ്രവര്‍ത്തിച്ചു വരുന്ന ദേവാലയങ്ങളെ ഇല്ലാതാക്കുകയാണ് ഈ നടപടിയുടെ പിന്നിലെ മറ്റൊരു ലക്ഷ്യം.
Read Moreഅമേരിക്കയിലെ വാഷിംഗ്ടണില്‍ ബൈബിള്‍ മ്യൂസിയത്തില്‍പ്രത്യേക പ്രദര്‍ശനം
ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഒരു വര്‍ഷം നീണ്ട പ്രദര്‍ശനത്തിന് അമേരിക്കയിലെ വാഷിംഗ്ടണിലെ ബൈബിള്‍ മ്യൂസിയത്തില്‍ പദ്ധതി ഒരുങ്ങുന്നു. അടുത്ത വര്‍ഷമാണ് നടക്കുക. മ്യൂസിയത്തിനു വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്ന ജോണ്‍ ടെമ്പിള്ടണ് ഫൗണ്ടേഷന് തന്നെയാണ് ഈ പ്രദര്‍ശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്. ജീവന്, സൃഷ്ടി, നിലനില്‍പ്പ് തുടങ്ങിയവയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ബൈബിളിലൂടെ നല്കുന്ന ഉത്തരമായിരിക്കും ആധുനിക മള്‍ട്ടിമീഡിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഈ പ്രദര്‍ശനമെന്ന് അധികൃതരുടെ പ്രസ്താവനയില്‍ പറയുന്നു. സൃഷ്ട്ട പ്രപഞ്ചം ആരംഭിച്ചതെങ്ങിനെ?, ലോകത്തെ നിയന്ത്രിക്കുന്ന ശക്തി ഏത്?, മനുഷ്യര്‍ മൃഗങ്ങളില്‍ നിന്നും വ്യത്യസ്ഥരാണോ?, നമ്മള് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?, നമ്മള് എങ്ങോട്ടേക്കാണ് പോകുന്നത്? എന്നീ അടിസ്ഥാന ചോദ്യങ്ങളിലൂടെ ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമായിരിക്കും ഈ പ്രദര്‍ശനം. അക്കാഡമിക് കോണ്‍ഫറന്‍സുകള്‍, മ്യൂസിയത്തിലൂടെയുള്ള യാത്ര ഉള്‍പ്പെടുന്ന പാഠ്യപദ്ധതി എന്നീ പരിപാടികള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഓണ്‍ലൈനിലൂടെ…
Read Moreഐ.പി.സി ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ് ഡാളസില്‍ നടന്നു
രാജു തരകന് ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി സഭകളുടെ ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ് ഏപ്രില്‍ 7ന് ഐ.പി.സി ഹെബ്രോന്‍ സഭാഹാളില്‍ നടന്നു. റവ.ഡോ.വി.എ.വര്‍ഗീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡാളസ് പട്ടണത്തിലെ ഐ.പി.സി സഭകളില്‍ നിന്നുള്ള സഭാശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു. ഡാളസ് പ്രതിനിധി ഫിലിപ്പ് ജോണ്‍ യോഗത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. ഐ.പി.സി ഹെബ്രോന്‍ ക്വയറാണ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചത്. ഫ്ളോറിഡയില്‍ ഓര്‍ലാന്റോ പട്ടണത്തില്‍ ജൂലൈ 25 മുതല്‍ 28 വരെയാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. സ്വദേശത്തും വിദേശത്തും നിന്നും കടന്നുവരുന്നവരാണ് പ്രഭാഷണം നിര്‍വ്വഹിക്കുന്നത്. നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ ആന്റണി റോക്കി (ചെയര്മാന്), സി.എം.ഏബ്രഹാം (സെക്രട്ടറി), അനവധി പെന്തെക്കോസ്ത് കോണ്‍ഫറന്‍സുകള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ള ജോണ്സണ് ഏബ്രഹാമാണ് നാഷണല്‍ ട്രഷററായി പ്രവര്‍ത്തിക്കുന്നത്. ഡാളസില്‍ നിന്നും ധാരാളം വ്യക്തികള്‍ രജിസ്ട്രേഷന് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍…
Read More