*ഓൺലൈൻ മീറ്റിംഗ്*justin george kayamkulam

കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് പേർസണൽ ലൈവ് ആയി മീറ്റിംഗ് നടത്താനുള്ള ആധുനിക രീതി ഈ കാലഘട്ടത്തിൽ വളരെ പ്രയോജനപ്പെടുന്നുണ്ട്. എല്ലാവർക്കും ഒന്നിച്ചു കൂടാൻ കഴിയാത്ത സ്ഥിതിക്ക് അത് ഉപയോഗിക്കുന്നതിൽ തെറ്റുമില്ല. സാങ്കേതിക വിദ്യയുടെ നല്ല വശങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. പലരും കുറ്റപ്പെടുത്തുന്നത് കണ്ടു. വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ പോരെ? ആത്മീയ അന്തരീക്ഷം കിട്ടുമോ? , ഓൺ ചെയ്തിട്ട് മീൻ നോക്കാൻ പോകും, ശ്രദ്ധിക്കില്ല എന്നൊക്കെ. അതിപ്പോൾ സഭാഹാളിൽ കൂടി വന്നാലും ഇരുന്നു ഉറങ്ങുന്നവർ, ഫോണിൽ കളിക്കുന്നവർ, ശ്രദ്ധിക്കാതെ വർത്തമാനം പറയുന്നവർ, കുഞ്ഞുങ്ങളെ കളിപ്പിക്കുന്നവർ, ഇടയ്ക്ക് പുറത്തിറങ്ങി വെള്ളം കുടിക്കാനും പോകുന്നവർ ഒക്കെയുണ്ടല്ലോ. അങ്ങനെയുള്ള ചിലർ ഇതിലും അത് പിന്തുടരും അത്രേയുള്ളൂ എന്നാൽ ആവലോടെ ശ്രദ്ധിക്കുന്നവർ ഫോൺ അല്ലെങ്കിൽ കംപ്യൂട്ടറിൽ എല്ലാവരെയും കാണാം എന്ന് ചിന്തിക്കുകയും ദൈവസാന്നിധ്യത്തിൽ ആയിരിക്കുകയും ചെയ്യുന്നുണ്ട്. പ്രാർത്ഥിക്കുന്നുണ്ട്, ദൈവവചനം കേൾക്കുന്നുണ്ട്. മറ്റാർക്കും ശല്യം…

Read More

ഐ.പി.സി ഫാമിലി കോൺഫറൻസിൽ കുട്ടികൾക്കായി “ROAR ” വിബിഎസ്

ഫ്ളോറിഡ: ജൂലൈ 25 മുതൽ 28 വരെ ഒർലാന്റോ ഡബിൾ ട്രീ ഹോട്ടൽ സമുച്ചയത്തിൽ വെച്ച് നടത്തപ്പെടുന്ന ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ കുടുംബ സംഗമത്തോടനുബദ്ധിച്ച് 17 മത് ഐപിസി ഫാമിലി കോൺഫറൻസിൽ ചിൽഡ്രൻസ് മിനിസ്ട്രിയുടെ നേത്യത്വത്തിൽ കുട്ടികൾക്കായി “ROAR ” എന്ന വിബിഎസ് തീം സെഷനുകൾ നടത്തുമെന്ന് കോർഡിനേറ്റർ ജിനോ സ്റ്റീഫൻ അറിയിച്ചു. ജീവിതം വന്യമാണ്, ദൈവം നല്ലവനാണ്! എന്നതായ വിഷയത്തെ ആസ്പദമാക്കിയുള്ള ഓരോ സെഷനും ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം മുതൽ 28 ഞായറാഴ്ച രാവിലെ വരെ മലയാളം പ്രധാന സെക്ഷനു അനുസൃതമായി നടക്കും. 5 മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് ഓരോ സെഷനിലും പങ്കെടുക്കാം. ഐപിസി ഫാമിലി കോൺഫറൻസ് വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്ട്രേഷൻ ലഭ്യമാണ്. ശനിയാഴ്ച പകൽ “ഇഗ്നൈറ്റ് യുവർ ലൈറ്റ് കിഡ്സ്” എന്ന പ്രത്യേക വിനോദ പരിപാടികളും ഉണ്ടായിരിക്കുമെന്ന് ടീം കോർഡിനേറ്റർ…

Read More

രാജസ്ഥാൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ യുവജന ക്യാമ്പും വി ബി എസ്സും ജൂൺ 19 മുതൽ 23 വരെ

ഉദയ്പൂർ: രാജസ്ഥാൻ പെന്തെക്കോസ്റ്റൽ ചർച്ചിന്റെ യുവജന ക്യാമ്പും വി ബി എസ്സും ജൂൺ 19 മുതൽ 23 വരെ ഫിലഡൽഫിയ കാമ്പസ്സിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എഴുന്നേറ്റു പണിയുക എന്നതാണ് ഈ വർഷത്തെ പ്രതിപാദ്യ വിഷയം. ബ്രദർ ജോർജ്ജ് എബനേസർ നേതൃത്വം നൽകുന്ന പ്രസ്തുത ക്യാമ്പിൽ പങ്കെടുക്കുവാൻ 13 വയസ്സ് കഴിഞ്ഞവർക്ക് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ബ്രദർ ജിനു കുര്യൻ, സിസ്റ്റർ ഷൈമോൾ ബിജു എന്നിവർ മുഖ്യ സംഘാടകർ ആയി പ്രവർത്തിക്കുന്നു. കുട്ടികൾക്കായുള്ള വി ബി എസ്സും ഈ ക്യാമ്പസ്സിൽ മേല്പറഞ്ഞ തീയ്യതികളിൽ നടക്കുന്നതാണ്. പാസ്റ്റർ പാറ്റേഴ്സൺ നയിക്കുന്ന “ചൈൽഡ് ഫോക്കസ്” (ബെംഗളൂരു) എന്ന സംഘടന ആണ് ഈ വർഷം വി ബി എസ് നടത്തുന്നത് എന്ന്‌ പ്രവർത്തകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി +91 70129 83595, 91163 28767 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read More

ക്രിസ്തുവിനെ തള്ളിപ്പറയുകയും സുവിശേഷ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്യാമെങ്കില്‍ ജയില്‍ ശിക്ഷ ഒഴിവാക്കാം. വാഗ്ദാനം തള്ളി സുവിശേഷകര്‍ ജയിലിലേയ്ക്ക്.

ഇറാനിലെ അഫ്ഗാന്‍ അതിര്‍ത്തി പ്രദേശമായ നെഹ്ബാബിനില്‍ സുവിശേഷ പ്രവര്‍ത്തനം നടത്തുകയും സഭ നയിക്കയും ചെയ്തിരുന്ന സാഹേബ് ഫദായിയും ഫാത്തിമ ഭക്തേരിയും 2018 ല്‍ ഒരു റെയ്ഡിനിടയില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തു. ഈ കേസില്‍ 2018 സെപ്റ്റംബര്‍ 22 ന് ഫദായിക്ക് 18 മാസവും ഫാത്തിമയ്ക്ക് 22 മാസവും തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ ഇരുവരും കോടതിയില്‍ അപ്പീല്‍ നല്‍കിയതിന്‍ പ്രകാരം 2019 ജനുവരി 15 ന് ടെഹ്‌റാന്‍ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ ജഡ്ജിമാരായ ഹസ്സന്‍ബബയിയും അഹമ്മദ് സാര്‍ഗറും നിങ്ങള്‍ യേശുക്രിസ്തുവിലുള്ള വിശ്വാസം ത്യജിച്ചാല്‍ ജയില്‍ ശിക്ഷ ഒഴിവാക്കിത്തരാം എന്നു നിര്‍ദ്ദേശിക്കുകയുണ്ടായി എന്നാല്‍ ഇരുവരും ഈ നിര്‍ദ്ദേശത്തെ തള്ളുകയും പിന്‍പറ്റിയ യേശുക്രിസ്തുവില്‍ വിശ്വസിക്കയും ചെ#്‌യുന്നുവെന്ന് കോടതിയെ അറിയിച്ചു. ഇതോടെ ഇരുവരേയും 10 വര്‍ഷത്തേയ്ക്ക് തടവിന് വിധിക്കുകയുണ്ടായി. ഇറാനില്‍ അനുവദനീയമല്ലാത്ത ഹൗസ് ചര്‍ച്ചുകള്‍ സ്ഥാപിക്കയും…

Read More

അമേരിക്കയിലെ വാഷിംഗ്‌ടണില്‍ ബൈബിള്‍ മ്യൂസിയത്തില്‍പ്രത്യേക പ്രദര്‍ശനം

ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഒരു വര്‍ഷം നീണ്ട പ്രദര്‍ശനത്തിന് അമേരിക്കയിലെ വാഷിംഗ്‌ടണിലെ ബൈബിള്‍ മ്യൂസിയത്തില്‍ പദ്ധതി ഒരുങ്ങുന്നു. അടുത്ത വര്‍ഷമാണ് നടക്കുക. മ്യൂസിയത്തിനു വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്ന ജോണ്‍ ടെമ്പിള്‍ടണ്‍ ഫൗണ്ടേഷന്‍ തന്നെയാണ് ഈ പ്രദര്‍ശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ നടത്തുന്നത്. ജീവന്‍, സൃഷ്ടി, നിലനില്‍പ്പ്‌ തുടങ്ങിയവയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ബൈബിളിലൂടെ നല്‍കുന്ന ഉത്തരമായിരിക്കും ആധുനിക മള്‍ട്ടിമീഡിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ഈ പ്രദര്‍ശനമെന്ന് അധികൃതരുടെ പ്രസ്താവനയില്‍ പറയുന്നു. സൃഷ്ട്ട പ്രപഞ്ചം ആരംഭിച്ചതെങ്ങിനെ?, ലോകത്തെ നിയന്ത്രിക്കുന്ന ശക്തി ഏത്?, മനുഷ്യര്‍ മൃഗങ്ങളില്‍ നിന്നും വ്യത്യസ്ഥരാണോ?, നമ്മള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?, നമ്മള്‍ എങ്ങോട്ടേക്കാണ് പോകുന്നത്? എന്നീ അടിസ്ഥാന ചോദ്യങ്ങളിലൂടെ ബൈബിളും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമായിരിക്കും ഈ പ്രദര്‍ശനം. അക്കാഡമിക് കോണ്‍ഫറന്‍സുകള്‍, മ്യൂസിയത്തിലൂടെയുള്ള യാത്ര ഉള്‍പ്പെടുന്ന പാഠ്യപദ്ധതി എന്നീ പരിപാടികള്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കും. ഓണ്‍ലൈനിലൂടെ…

Read More

ശാരോണ്‍ കോണ്‍ഫറന്‍സ് ജൂലൈ 11 മുതല്‍ 14 വരെ

ഡാളസ്: നോര്‍ത്ത് അമേരിക്കന്‍ ശാരോണ്‍ സഭകളുടെ പതിനേഴാമത് ദേശീയ സമ്മേളനം ജൂലൈ 11 മുതല്‍ 14 വരെ ഡാളസിനു സമീപമുള്ള പ്ലേനോ ഗ്രാന്റ് സെന്ററില്‍ നടക്കും. “ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു’ (1 കൊരിന്ത്യര്‍ 1:23) എന്നതാണ് ഈവര്‍ഷത്തെ ചിന്താവിഷയം. പാ. പ്രിന്‍സ് തോമസ് (റാന്നി), പാ. സിസില്‍ മാത്യു, പാ. ഇലായ് ബൊണില്ല, സി. റാണി മാണി മായാലില്‍ എന്നിവരാണ് പ്രധാന പ്രസംഗകര്‍. ഇവരെ കൂടാതെ ശാരോണ്‍സഭകളിലെ മറ്റു പാസ്റ്റര്‍മാരും വിവിധ സെഷനുകളില്‍ ദൈവ വചനം സംസാരിക്കും. അമേരിക്കയിലെ വിവിധ പട്ടണങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും കടന്നുവരുന്ന വിശ്വാസ സമൂഹത്തെ സ്വീകരിക്കാന്‍ ഡാളസ് പട്ടണം ഒരുങ്ങുകയായി. മികച്ച താമസ സൗകര്യവും ഭക്ഷണങ്ങളുമാണ് ഈവര്‍ഷം തയാറാക്കുന്നത്. പാസ്റ്റര്‍ ജോസഫ് ടി. ജോസഫിന്റെ നേതൃത്വത്തില്‍ ഇവാ. ജെയ് ജോണ്‍, റോയി കുര്യന്‍, ജെഫ് വര്‍ഗീസ്, ബെഞ്ചമിന്‍ ജോസഫ്, ലീറോയ്…

Read More

ഐ.പി.സി കുടുംബ സംഗമത്തിന്റെ യോഗവും സംഗീത സായ്ഹാനവും

ഒര്‍ലാന്റോ : 2019 ജൂലൈ 25 മുതല്‍ 28 വരെ ഫ്‌ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്റെ പ്രമോഷണല്‍ യോഗങ്ങളുടെ ഭാഗമായുള്ള രജിസ്‌ട്രേഷന്‍ സ്വീകരിക്കലും സംഗീത ശുശ്രൂഷയും മാര്‍ച്ച് 24ന് ഞായറാഴ്ച വൈകിട്ട് 5 ന് ഐ.പി.സി ഫിലദല്‍ഫിയ ദൈവസഭയില്‍ വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകരായ പാസ്റ്റര്‍ സിബി വര്‍ഗീസ്, സുവിശേഷകന്‍ ജോബി വര്‍ഗീസ് എന്നിവര്‍ ദൈവവചന പ്രഭാഷണം നടത്തും. രാജേഷ് ചെങ്ങന്നൂരിന്റെ നേതൃത്വത്തില്‍ ഐ.പി.സി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും. ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍), എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി വര്‍ഗീസ് പ്ലാമൂട്ടില്‍, പാസ്റ്റര്‍ തോമസ് മാത്യൂ, സുനില്‍ സാമുവേല്‍,…

Read More

ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരി

ന്യൂയോര്‍ക്ക്: .മൂന്നു വര്‍ഷം മുമ്പ് തുടക്കമിട്ട കോസ്‌മെറ്റിക്‌സ് കമ്പനിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാണ് 21 വയസുള്ള ജെന്നറിനെ ഫോബ്‌സ് മാസികയുടെ ബഹുമതിക്ക് അര്‍ഹയാക്കിയത്. പ്രശസ്ത ടെലിവിഷന്‍ റിയാലാറ്റി താരങ്ങളായ കിം, ഖോലെ, കര്‍ട്‌നി കര്‍ദിഷാന്‍ എന്നിവരുടെ അര്‍ധ സഹോദരിയാണ് ജെന്നര്‍. സ്വപ്രയത്‌നത്തിലൂടെ ശതകോടീശ്വര സ്ഥാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, ശതകോടീശ്വര സ്ഥാനം അലങ്കരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നീ ഇരട്ട ബഹുമതിക്ക് കെയിലെ ജെന്നര്‍ അര്‍ഹയായി 2015 ല്‍ ജെന്നര്‍ തുടക്കമിട്ട കെയിലെ കോസ്‌മെറ്റിക്‌സ് ഓണ്‍ലൈനിലൂടെ 29 ഡോളറിന് മാച്ചിംഗ് ലിപ്സ്റ്റിക്കുകളും, ലിപ് ലൈനറുകളും അടങ്ങുന്ന കിറ്റ് ലഭ്യമാണ്. കഴിഞ്ഞ വര്‍ഷം ജെന്നറിന്റെ കമ്പനി 360 മില്യണ്‍ ഡോളറിന്റെ വ്യാപാരം നടത്തിയതായി ഫോബ്‌സിന്റെ കണക്കുകള്‍ പറയുന്നു. കമ്പനിയുടെ നൂറു ശതമാനം ഉടമസ്ഥതയും ജെന്നറിനാണ്. ഈ ശതകോടീശ്വരിക്ക് ഒരു വയസുള്ള മകളുണ്ട്. പൈതൃകമായി ലഭിക്കുന്ന സമ്പത്തിലൂടെയും,…

Read More

ബെഥേൽ വോയിസ് ഇനി യുഎഇയിൽ

ക്രൈസ്തവ കൈരളിക്ക് എന്നും സുപരിചിതരായ ഒരുപറ്റം കലാകാരൻമാർ ഇതാ കർത്താവിനായി പാടുവാൻ യുഎഇയുടെ മണ്ണിൽ. അബുദാബി ,ഷാർജ ,ദുബായ് എന്നിവിടങ്ങളിലെ പ്രത്യേക യോഗങ്ങളിൽ ഫെബ്രുവരി 21 മുതൽ മാർച്ച് 5 വരെ അബുദാബിയിലും മാർച്ച്6മുതൽ 18 വരെ ഷാർജ, ദുബായ്‌ എന്നിവിടങ്ങളിലും സംഗീത ആസ്വാദകർക്കായി ആരാധനയുടെ നല്ല നിമിഷങ്ങൾ ബെഥേൽ വോയ്സ് ഒരുക്കുന്നു.ഓർമ്മകളിൽ ഒളിമങ്ങാതെ ഇന്നും നിലനിൽക്കുന്ന ഒരുപിടി പുതിയതും പഴയതുമായ ഗാനങ്ങൾ കോർത്തിണക്കി ആരാധന നിർഭരമായ ആത്മീക നിമിഷങ്ങൾ ഒരുക്കുന്നു .ബ്രദർ വിൽജി തോമസ് ,സിസ്റ്റർ മെറീന,ബ്രദർ ജമൽസൺ ജേക്കബ് ബ്രദർ ശമുവേൽ,ബ്രദർ സുബിൻ ബെന്നി, ബ്രിജിറ്റ്‌ എബനേസർ എന്നീ പ്രശസ്ത ഗായകർ ഗാനങ്ങൾ ആലപിക്കും.കൂടുതൽ വിവരങ്ങൾക്ക് 0971503839913, 09715863859Ol

Read More