പാചകം ഇന്നിവിടെ പരിചയപ്പെടുത്തുന്നത് ബീറ്റ്റൂട്ട് പച്ചടിയാണ്. പച്ചടി പലപ്പോഴും നാം ഉണ്ടാക്കുന്നതാണ് എന്നാല്‍ ഈ പച്ചടി വളരെ കളര്‍ഫുള്‍ ആയിരിക്കും. . അല്‍പ്പം എരിവും പുളിയും മധുരവും എല്ലാം ചേര്‍ന്നതാണ് ഈ പച്ചടി. എല്ലാവര്ക്കും വളരെയധികം ഇഷ്ടപ്പെടും തീര്‍ച്ച. ബീറ്റ്റൂട്ട് പച്ചടി ചേരുവകള്‍ ബീറ്റ്റൂട്ട് – ചെറുത് 1 എണ്ണം തേങ്ങ – മൂന്നു സ്പൂണ്‍ ജീരകം – 1/2 സ്പൂണ്‍ ചുവന്നുള്ളി – 5 എണ്ണം സവാള – ഒന്നിന്റെ പകുതി പച്ചമുളക് – 3 എണ്ണം തൈര് – 2 കപ്പ് പഞ്ചസാര – 1 സ്പൂണ്‍ കടുക് – ഒന്നര സ്പൂണ്‍ വറ്റല്‍മുളക് – 2 എണ്ണം വെളിച്ചെണ്ണ – ആവശ്യത്തിന് കറിവേപ്പില – ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക. ഇതില്‍ 1 പച്ചമുളക് വട്ടത്തില്‍ അരിഞ്ഞതും സവാള കൊത്തിയരിഞ്ഞതും…
Read More