അനുഭവസാക്ഷ്യം: ഡോക്ടറുടെ വിധിയെ മാറ്റിയെഴുതിയവനായ ദൈവം.

അനുഭവസാക്ഷ്യം ഡോക്ടറുടെ വിധിയെ മാറ്റിയെഴുതിയവനായ ദൈവം. സകല ഭക്തന്മാരുമായുള്ളോരേ വന്നു കേള്‍ക്കുവിന്‍. അവന്‍ എന്റെ പ്രാണനു വേണ്ടി ചെയ്തത് ഞാന്‍ വിവരിക്കാം (സങ്കീര്‍ത്തനം: 66:16) എന്റെ പേര് ലീലാമ്മ സാമുവേല്‍. ഒരു ക്രിസ്തീയ കുടുംബത്തില്‍ എട്ട് സഹോദരങ്ങളോടൊപ്പം ജനിച്ച് വളര്‍ത്തപ്പെട്ടവളായിരുന്നു ഞാന്‍. സാധാരണ ഒരു ക്രിസ്തീയ ഭവനത്തില്‍ ജനിച്ചു വളര്‍ത്തപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് കിട്ടേണ്ടതായ ദൈവീക പരിശീലനം എന്റെ ഭവനത്തില്‍ നിന്നും എനിക്ക് കിട്ടിയിരുന്നു. 12-ാം വയസ്സില്‍ എന്റെ യേശുവിനെ സ്വന്തം കര്‍ത്താവും രക്ഷിതാവുമായി സ്വീകരിച്ചു. നല്ല സാമ്പത്തിക ശേഷിയുള്ള ഒരു മര്‍ത്തോമ കുടുംബത്തില്‍ ജനിച്ചുവളര്‍ത്തപ്പെട്ടു എങ്കിലും എന്തോ നഷ്ടപ്പെട്ട പ്രതീതി, ശൂന്യത എന്നില്‍ അനുഭവപ്പെട്ടുകൊണ്ടിരുന്നു. ചെറുപ്രായത്തിലെ വചനം വായിക്കുക, ഉപവസിക്കുക, പ്രാര്‍ത്ഥിക്കുക ഒക്കെ എന്റെ ശീലമായിരുന്നു. ഈ ലോകപ്രകാരമുള്ള സുഖസൗകര്യങ്ങളെക്കാള്‍ ഏറെ ദൈവീകമായ സമാധാനവും സന്തോഷവുമാണ് വിലപ്പെട്ടതെന്ന് മനസ്സിലാക്കി അതിനു അനുസരണമായ ഒരു കുടുംബത്തിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു.…

Read More

സിസ്റ്റർ അഞ്ജലിപോളിന്‍റെ സാക്ഷ്യം…വീഡിയോകാണുക

സിസ്റ്റർ അഞ്ജലിപോളും മകനും വാഹനാപകടത്തിൽ മരണമടഞ്ഞു. തമിഴ്നാട്ടിൽ നാമക്കൽ രാമപുരത്ത് ഇവർ സഞ്ചരിച്ച kerala Line സ്വകാര്യ ബസും കാറ്റാടിക്കഴ ലോഡുചെയ്ത ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. പന്തളം അപ്പോസ്‌തോലിക് സഭയുടെ പാസ്റ്റര്‍ പാസ്റ്റര്‍ ജിജോയുടെ ഭാര്യയും പ്രസിദ്ധ സുവിശേഷ പ്രസംഗകയുമായ സിസ്റ്റര്‍ അജ്ഞലി പോളും മകന്‍ ആഷേറും അപകടത്തില്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട്ടിലെ ഈറോഡിനടുത്ത് വച്ചണ് അപകടം ഉണ്ടായത്. ബാംഗ്ലൂര്‍ ബഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ചിലെ മീറ്റിംഗിനു ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാംഗ്ലൂർ pr MA വർഗ്ഗീസിന്റെ സഭയിലെ മീറ്റിങ്ങിനു ശേഷം കേരളത്തിലേക്കുള്ള മടക്ക യാത്രയിൽ അവർ സഞ്ചരിച്ചിരുന്ന ബസും മറ്റൊരു ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഭർത്താവിന് നിസാരമായ പരുക്കുകൾ, സേലത്തിനടുത്ത് രാവിലെ 6 മണിക്കാണ് അപകടം സംഭവിച്ചത് , ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബ്ബത്തെ ഓർത്തു…

Read More

“സമയമാം രഥത്തില്‍”……. എന്ന ഗാനം മലയാളി മനസ്സില്‍ എങ്ങനെ? എപ്പോള്‍?

പാട്ടിന്‍റെ പാത “സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു”…… എന്ന ഗാനം ഒരു സിനിമയിലൂടെയാണ് ഏറ്റവും കൂടുതല്‍ മലയാളി മനസ്സില്‍ ഇടംനേടിയത്. 1970- ല്‍ റിലീസ് ചെയ്ത മലയാള സിനിമയായ ‘ അരനാഴിക നേരം’ എന്ന സിനിമയില്‍ വയലാര്‍ രാമ വർമ്മ യുടെയും ദേവരാജൻ മാസ്റ്ററുടെയും കൂട്ടുകെട്ടിലൂടെയാണ് മലയാളിയുടെ നാവിന്‍ തുമ്പില്‍ സമയമാം രഥത്തില്‍ എന്ന ഗാനം കയറികൂടിയത്, ഇതിന്‍റെ രചയ്താവ്”പോള്‍ ബ്രിറ്റ് നാഗല്‍” എന്ന സായിപ്പാണ്‌ . എന്നാല്‍ ഈ ഗാനം സിനിമയ്ക്ക് വേണ്ടി എഴുതിയതല്ല. ചരിത്രതാളുകളിലൂടെ 1867 ല്‍ നവംബര്‍ 3-)0 തീയതി ജര്‍മ്മനിയിലെ ഹേസ്സല്‍ എന്ന സ്ഥലത്ത് ജനിച്ച നാഗല്‍ വൈദിക വേലയ്ക്ക് വേണ്ടി സ്വിറ്റ്സര്‍ ലന്‍റെലെ ബാസല്‍ ലൂഥറന്‍ സെമിനാരിയില്‍ ചേര്‍ന്ന് പഠിച്ചു. അന്ധത പിടിച്ച ഇന്ത്യയെക്കുറിച്ചുണ്ടായ ആത്മഭാരം നിമിത്തം 1893 ല്‍ ഡിസംബറില്‍ കണ്ണൂരില്‍ എത്തി. മിസ് ഹാരിയെറ്റ്…

Read More