തെരുവോരം മുരുകന്‍ തെരുവിന്റെ വെളിച്ചം.

തമിഴ്‌നാട് സ്വദേശികളായ ഷണ്‍മുഖത്തിന്റെയും വള്ളിയുടെയും മകനായി ഇടുക്കിയിലെ പീരുമേട്ടിലാണ് മുരുകന്റെ ജനനം. 2-ാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ പീരുമേട് ബസ്റ്റാന്റില്‍ വച്ച് മകന്‍ വീട്ടിലേക്ക് പൊയ്‌ക്കോ അച്ഛന്‍ വന്നോളാം എന്ന് പറഞ്ഞ് പോയ അച്ഛന്‍ തങ്ങളെ ഉപേക്ഷിച്ച് പോവുകയാണെന്ന് പിന്നീടാണ് മുരുകന് മനസ്സിലായത്. 4 വര്‍ഷത്തിന് ശേഷം തിരികെ വന്ന അച്ഛന്‍ ഷണ്‍മുഖന്‍ കുടുംബത്തെ എറണാകുളത്തേയ്ക്ക് തന്റെ കൂടെ കൊണ്ട് പോയി. അങ്ങനെയാണ് ദുര്‍ഗന്ധം വമിക്കുന്ന അന്ധകാരകോളനിയെന്ന് അറിയപ്പെടുന്ന താമസക്കാരനായത്. കുപ്പ പെറുക്കി നടന്ന ബാല്യം തന്നെ തെരുവിന്‍രെ ദുരിതം പഠിപ്പിച്ചു. 8-ാം വയസ്സില്‍ പള്ളുരുത്തിയിലെ ഡോണ്‍ബോസ്‌കോ സ്‌നേഹഭവന്‍ അനാഥാലയത്തിലെത്തി അവിടെ നിന്നാണ് അക്ഷരാഭ്യാസവും തൊഴില്‍ പരിശീലനവും ലഭിച്ചത്. പകല്‍ മുഴുവന്‍ തെരുവോര സംഘടനയിലൂടെ ആശ്രയമില്ലാത്തവര്‍ക്ക് തണലാകുന്ന മുരുകന്‍ രാത്രി മുഴുവന്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തും.ഫെയ്ത്ത് ട്രാക്ക് റിപ്പോര്‍ട്ടര്‍ ബ്ലസന്‍ ചെറുവക്കല്‍ തയ്യാറാക്കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗം. 1.ഈ…

Read More

സംഗീത പ്രമാണിക്ക്…..

സംഗീത പ്രമാണിക്ക്….. പാസ്റ്റര്‍ രതീഷ് ഏലപ്പാറയും പാസ്റ്റര്‍ രാജേഷ് ഏലപ്പാറയും തയ്യാറാക്കിയത്: രതീഷ് ഏലപ്പാറ. ഈ തലമുറയുടെ ദൈവസഭയില്‍ ഏറെ അത്മപ്രചോദനമായ ദൈവസ്നേഹം തുളുമ്പി നില്‍ക്കുന്ന എന്‍ പ്രേമഗീതമാം.. എന്ന ഗാനത്തിന്‍റെ രചയിതാവും പ്രശസ്ത സുവിശേഷകനുമായ പാസ്റ്റര്‍ രാജേഷ് ഏലപ്പാറ ഫെയ്ത്ത് ട്രാക്കിനു നല്‍കിയ അഭിമുഖം. ചോദ്യം: കര്‍തൃശുശ്രൂഷയില്‍ എത്രനാള്‍ ആയി? ഉത്തരം: കര്‍ത്താവിന്‍റെ വേലയില്‍ 18 വര്‍ഷം ആയി. ചോദ്യം: താങ്കള്‍ എത്രത്തോളം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്? എത്ര സി.ഡി പുറത്തു വന്നു? ഉത്തരം: 100 ല്‍ അധികം ഗാനങ്ങള്‍ എഴുതി. 38 ഗാനങ്ങള്‍ എന്‍റെ സ്വന്തം സി.ഡി പുറത്തിറങ്ങി. ചോദ്യം: പുതിയ ഗാനങ്ങള്‍ ഉടന്‍ പുറത്തിറങ്ങുന്നുണ്ടോ? ഉത്തരം: “ദിനവും യേശുവിന്‍ കൂടെ” എന്ന ഗാനം ഉടനെ പുറത്തിറങ്ങുന്ന സി.ഡി യില്‍ ഉണ്ടാകും. ചോദ്യം: എന്താണ് ദിനവും യേശുവിന്‍റെ കൂടെ എന്ന ഗാനം നല്‍കുന്ന സന്ദേശം? ഉത്തരം:…

Read More