അധികാര മോഹികളുടെ സുവിശേഷം.

അധികാര മോഹികളുടെ സുവിശേഷം. അധികാര കൊതിയന്‍ പട്ടണവാതില്‍ക്കല്‍ കാത്തിരുന്നു കാര്യം ബോധിപ്പിക്കാന്‍ വന്നവരുടെ കാതില്‍ ഓതി കസേരയിലേക്കുള്ള വഴിവെട്ടിയ അബ്ശാലോമിന്‍റെ ആത്മാവുമായി പലരും നിര്‍മ്മല സുവിശേഷം പ്രസംഗിക്കുന്നു. ഈ കാലഘട്ടത്തിന്‍റെ സുവിശേഷ വിരോധികള്‍ പുറത്തെ പ്രകാര വാസികളല്ല അകത്തളത്തില്‍ ആത്മാവിലാണ് എന്ന് അഭിമാനിക്കുന്ന അധികാര കൊതിയന്മാരുമാണ്. അരങ്ങില്‍ ആടിതിമിര്‍ക്കുന്നതല്ല ആത്മീകം. ഉച്ചഭാഷിണിയുടെ ഉച്ചത്തില്‍ ആര്‍ക്കും മനസ്സിലാകാത്ത അന്യഭാഷ കര്‍ണ്ണഘടോരമായി ഘോഷിക്കുന്നതല്ല ആത്മീകം. സ്നാപകയോഹന്നാനെപ്പോലെ ഞാന്‍ കുറഞ്ഞാലും ക്രിസ്തു വളരേണം എന്ന് ഉറപ്പിച്ചു ക്രൂശിന്‍റെ മറവില്‍ മറഞ്ഞ് ഉയര്‍പ്പിന്‍ കര്‍ത്താവിനെ ഉയര്‍ത്തുന്നതാണ് യഥാര്‍ത്ഥ ആത്മീകം. വേദിയില്‍ നിന്ന് ഒഴിവാക്കൂ…. അധികാരത്തില്‍ കയറുവാന്‍ ക്രിസ്തീയ ധാര്‍മ്മിക മൂല്യങ്ങളെ എല്ലാം കാറ്റില്‍പറത്തിനടത്തുന്ന പേകൂത്തിനെ വച്ച് പൊറുപ്പിക്കരുത്. പ്രസംഗിക്കുന്നവന്‍ പ്രസംഗിക്കട്ടെ….അധികാരി അത് ചെയ്യട്ടെ.ദൈവത്തിനും ദൈവീക പ്രമാണങ്ങള്‍ക്കും നിരക്കാത്തത് ചെയ്യുന്നവനെകൊണ്ട് ആത്മീക ശുശ്രൂഷ ചെയ്യിക്കരുത്. കര്‍ത്താവ്‌ നല്‍കുന്ന ആയുസ്സ് മുഴുവന്‍ ഉത്തമ കുടുംബ ജീവിതം…

Read More

നിലപാട്:അസഹിഷ്ണുതയുടെ കാലത്തെ എഴുത്തും എഴുത്തുകാരും

നിലപാട്. അസഹിഷ്ണുതയുടെ കാലത്തെ എഴുത്തും എഴുത്തുകാരും . ആരാവാരങ്ങളും കൊട്ടിഘോഷങ്ങളോടെ പിറവികൊണ്ട പല മാധ്യമങ്ങളും മണ്‍മറഞ്ഞു. കാരണം ഒറ്റയ്ക്ക് നടക്കാന്‍ കഴിയാതെ വരുന്നു. നാമ്പ് നുള്ളാന്‍ ഇറങ്ങിതിരിച്ചവരും കാരണമാകുന്നു. ഭാരിച്ച സാമ്പത്തിക ചിലവ് വരിസംഖ്യ സമ്പ്രദായത്തിന്‍റെ തകര്‍ച്ച മുന്നോട്ട് പോകാന്‍ ചിലരുടെ കൈപിടിത്തം വേണം എന്ന സ്ഥിതി ചെന്നെത്തുന്നത് തിന്നുതീര്‍ക്കുന്ന ചില തീവിഴുങ്ങികളുടെ മുന്നില്‍ അത് കാരണം പല മാധ്യമങ്ങളും എഴുത്തുകാരും മിണ്ടാതെയായി അല്ലെങ്കില്‍ മിണ്ടാതെയക്കി. ആ കാലം ഇതാ കഴിയുന്നു. ഒറ്റയ്ക്ക് നടക്കാം വലിയ കൂട്ടത്തോട് സംസാരിക്കാം.വമ്പന്‍ കരവലയത്തില്‍ പിടിച്ചു വച്ചിരുന്ന മാധ്യമ സാമ്രാജ്യം സോഷ്യല്‍ മീഡിയ സംസ്കാരം തകര്‍ത്തെറിഞ്ഞു. അവരുടെ ആധിപത്യം അവസാനിച്ചതിന്‍റെ അവസാന റൌണ്ട്ആകാശവെടിയും മുഴങ്ങിക്കഴിഞ്ഞു. സത്യം പറയുന്നവനെ വായനക്കാര്‍ക്ക് വേണം. സകല തിന്മകള്‍ക്കു മുന്നുല്‍ കണ്ണുമടച്ചു ഇരിക്കുന്നത് തന്നെ വലിയ തിന്മയാണ്. എന്തിന് വേണ്ടി എഴുതണം? എന്ന ചോദ്യത്തിന് സ്വയം ഉത്തരവും…

Read More