പെന്തക്കോസ്റ്റൽ റൈറ്റേഴ്‌സ് ഫോറം ദേശീയ സമ്മേളനം ജൂലൈ ആറിനു

ഫ്ലോറിഡ:-നോർത്ത്‌ അമേരിക്കയിലും കാനഡായിലും ഉള്ള പെന്തക്കൊസ്തുകരായ എഴുത്തുകാരുടെ പൊതുവേദിയായ കേരളം പെന്തക്കോസ്റ്റൽ റൈറ്റേഴ്‌സ് ഫോറം 2019-ലെ ദേശീയ സമ്മേളനം ജൂലൈ ആറിനു മയാമി എയർപോർട്‌ കൺവൻഷൻ സെന്ററിൽ വച്ചു പിസിനാക് സമ്മേളനത്തോടനുബന്ധിച്ചു നടത്തപ്പെടും. പ്രശസ്ത എഴുത്തുകാരനും വേദാധ്യാപകനുമായ ഡോ. തോംസൺ കെ. മാത്യൂവാണ്‌ ഈ സമ്മേളനത്തിലെ മുഖ്യപ്രഭാഷകൻ. ഇൻഡ്യയിൽ നിന്നും മറ്റു വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പ്രഗൽഭരായ എഴുത്തുകാരും മാധ്യമ പ്രതിനിധികളും ഈ വർഷത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്‌. മികച്ച എഴുത്തുകാർക്കുള്ള 2019-ലെ അവാർഡുകളും സമ്മേളനത്തോടനുബന്ധിച്ചു നൽകുന്നതാണ്‌. സി. എസ്‌. ജോർജ്‌ , ലൗലി ഷാജി തോമസ്‌, ഡോ. തോംസൺ കെ. മാത്യൂ , ജോസഫ്‌ കുര്യൻ എന്നിവരാണ്‌ 2019-ലെ അവാർഡ്‌ ജേതാക്കൾ. പിസിനാക് -2019 നോടു അനുബന്ധിച്ചു യുവഎഴുത്തുകാർക്കു വേണ്ടിയുള്ള പ്രത്യേക ശില്പശാലയും ഉണ്ടായിരിക്കും. ഈ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി റവ. തോമസ്‌ കിടങ്ങാലിൽ (പ്രസിഡന്റ്‌),…

Read More

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം 2019 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് സഭാംഗങ്ങളായ പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുവാന്‍ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ക്രൈസ്തവ സാഹിത്യ രചന മത്സരത്തില്‍ വിജയികളായവരെ പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുളളള ബ്രദര്‍ സി.എസ്.ജോര്‍ജ്ജ് എഴുതിയ ക്രിസ്തു ഇന്നെവിടെ ക്രിസ്തീയ വിശ്വാസം എവിടെ വരെ…എന്ന ലേഖനം മലയാളവിഭാഗത്തിലും ഡാളസ്സില്‍ നിന്നുമുള്ള സിസ്റ്റര്‍ ലൗലി ഷാജി തോമസ് എഴുതിയ വെളിച്ചത്തിന്‍ മക്കളോ ഇരുളിന്റെ മക്കളോ കവിത വിഭാഗത്തിലും 2019 ലെ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം പുരസ്‌ക്കാരത്തിന് അര്‍ഹത നേടി . പുസ്തക രചനയിലൂടെ ആത്മീയ സമൂഹത്തിന് നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തി ഡോ.തോംസണ്‍ കെ മാത്യു രചിച്ച what will your tombstone say എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിനും ബ്രദര്‍ ജോസഫ് കുര്യന്‍ എഴുതിയ the power of…

Read More

കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറം സമ്മര്‍മീറ്റ് മെയ് 25ന്

ഡാളസ്സ്: കേരള പെന്റകോസ്റ്റല്‍ റൈറ്റേഴ്‌സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ്സ് ചാപ്റ്റര്‍ സമ്മര്‍ മീറ്റ് 2019 മെയ് 25 ശനിയാഴ്ച രാവിലെ പത്തു മുതല്‍ ഡാളസ്സ് ഹെബ്രോണ്‍ പെന്റകോസ്റ്റല്‍ ഫെല്ലോഷിപ്പ് ഹാളില്‍ വെച്ച് നടത്തപ്പെടുന്നു. ‘സ്‌നേഹത്തിലൂടെ സത്യത്തിന്റെ ആശയ വിനിമയം’ എന്ന വിഷയമാണ് സമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ച വിഷയം. കേരളത്തില്‍ നിന്നുള്ള സുവിശേഷകനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ പാസ്റ്റര്‍ തോമസ് ഫിലിപ്പാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. സമ്മേളനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടേണ്ടതാണ്. ഡോ ഷിബു സാമുവേല്‍ 214 394 6821 ബ്രദര്‍ വില്‍സന്‍ തരകന്‍ 972 841 8924 പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ 214 223 1194 ബ്രദര്‍ രാജി തരകന്‍ 469 274 2926 ബ്രദര്‍ വെസ്‌ലി മാത്യു 214 929 7614 സ്ഥലം ഹെബ്രോണ്‍…

Read More