ഡൽഹി: തിരുവല്ല നെല്ലാട് ഏബനേസർ വീട്ടിൽ പാസ്റ്റർ ബേബിക്കുട്ടി (71) കർത്താവിൽ നിദ്ര പ്രാപിച്ചു. ഐ.പി.സി ഖാൻപൂർ സഭയുടെ ശുശ്രൂഷകനായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രോഗബാധിതനായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം എയിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഭൗതീക ശരീരം എയിംസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്. പൊന്നമ്മ ബേബിയാണ് സഹധർമ്മിണി. മകൾ: ഫെബി ജെയിംസ് മരുമകൻ: പാസ്റ്റർ ജയിംസ് മാത്യു (ഐ.പി.സി. ഗാസിപൂർ, ഡൽഹി +919818838163 )
Read MoreCategory: Obutary
കോതമംഗലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ഫ്ളോറിഡയിൽ അപകടത്തിൽ മരിച്ചു
ഫ്ളോറിഡാ: സൗത്ത് ഫ്ളോറിഡയിലെ ദേശീയ പാതയിൽ ഉണ്ടായ വാഹന അപകടത്തിൽ കോതമംഗലം സ്വദേശികൾ ആയ ഒരു കുടുംബത്തിലെ മൂന്ന് പേര് അപകടത്തിൽ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തിൽ മത്തായി(എം.എ.കോളജ് റിട്ട.പ്രൊഫസർ) മകൻ ബോബി മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകൻ സ്റ്റീവ് (14) എന്നിവർ ആണ് മരിച്ചത്. ഓസ്റ്റിൻ സ്റ്റീവ്വിന്റെ മൂത്ത സഹോദരനാണ്. ഇവർ യാത്ര ചെയ്തിരുന്ന കാർ ദേശീയ പാതക്ക് അരികിൽ ഉള്ള തടാകത്തിലേക്ക് മറിയുകയായിരുന്നു. ഫ്ളോറിഡ സമയം ചൊവാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ഫ്ളോറിഡ മയാമി ഹോളിവുഡ് സയോൺ അസംബ്ളിസ് ഓഫ് ഗോഡ് സഭാ വിശ്വാസികളാണ്. ബാബു (ചിക്കാഗോ), ബീബ (ഡാളസ്) എന്നിവർ ബോബിയുടെ സഹോദരങ്ങൾ ആണ്. സംസ്കാരം പിന്നീട്.
Read Moreചര്‍ച്ച് ഓഫ് ഗോഡ് ഓവര്‍സീയര്‍ പാസ്റ്റര്‍ സി.സി.തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ നിത്യതയില്‍
ചര്‍ച്ച് ഓഫ് ഗോഡ് ഫുള്‍ ഗോസ്പല്‍ ഇന്‍ ഇന്ത്യയുടെ കേരള സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ റവ. സി.സി.തോമസിന്റെ മാതാവ് തങ്കമ്മ ചാക്കോ(96) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്ക്കാരം പിന്നീട്
Read More