പാസ്റ്റർ ബേബിക്കുട്ടി നിത്യതയിൽ

ഡൽഹി: തിരുവല്ല നെല്ലാട് ഏബനേസർ വീട്ടിൽ പാസ്റ്റർ ബേബിക്കുട്ടി (71) കർത്താവിൽ നിദ്ര പ്രാപിച്ചു. ഐ.പി.സി ഖാൻപൂർ സഭയുടെ ശുശ്രൂഷകനായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി രോഗബാധിതനായി ഭവനത്തിൽ വിശ്രമത്തിലായിരുന്നു. ശാരീരിക അസ്വാസ്ഥ്യങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസം എയിംസിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഭൗതീക ശരീരം എയിംസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട്. പൊന്നമ്മ ബേബിയാണ് സഹധർമ്മിണി. മകൾ: ഫെബി ജെയിംസ് മരുമകൻ: പാസ്റ്റർ ജയിംസ് മാത്യു (ഐ.പി.സി. ഗാസിപൂർ, ഡൽഹി +919818838163 )

Read More

കോതമംഗലം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ഫ്ളോറിഡയിൽ അപകടത്തിൽ മരിച്ചു

ഫ്ളോറിഡാ: സൗത്ത് ഫ്ളോറിഡയിലെ ദേശീയ പാതയിൽ ഉണ്ടായ വാഹന അപകടത്തിൽ കോതമംഗലം സ്വദേശികൾ ആയ ഒരു കുടുംബത്തിലെ മൂന്ന് പേര് അപകടത്തിൽ മരിച്ചു. കോതമംഗലം മാതിരപള്ളി കാക്കത്തോട്ടത്തിൽ മത്തായി(എം.എ.കോളജ് റിട്ട.പ്രൊഫസർ) മകൻ ബോബി മാത്യു (46) ഭാര്യ ഡോളി (42) അവരുടെ മകൻ സ്റ്റീവ് (14) എന്നിവർ ആണ് മരിച്ചത്. ഓസ്റ്റിൻ സ്റ്റീവ്വിന്റെ മൂത്ത സഹോദരനാണ്. ഇവർ യാത്ര ചെയ്തിരുന്ന കാർ ദേശീയ പാതക്ക് അരികിൽ ഉള്ള തടാകത്തിലേക്ക് മറിയുകയായിരുന്നു. ഫ്ളോറിഡ സമയം ചൊവാഴ്ച വൈകിട്ട് 6.30 നാണ് സംഭവം. ഫ്ളോറിഡ മയാമി ഹോളിവുഡ് സയോൺ അസംബ്ളിസ് ഓഫ് ഗോഡ് സഭാ വിശ്വാസികളാണ്. ബാബു (ചിക്കാഗോ), ബീബ (ഡാളസ്) എന്നിവർ ബോബിയുടെ സഹോദരങ്ങൾ ആണ്. സംസ്കാരം പിന്നീട്.

Read More

ഹ്യൂസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി സഭാംഗം പാസ്റ്റർ തങ്കച്ചൻ ശാമുവേൽ (69) നിത്യതയിൽ.

ഹ്യൂസ്റ്റൺ: പുനലൂർ ഇടമൺ മുതുമരത്തിൽ വീട്ടിൽ പാസ്റ്റർ തങ്കച്ചൻ ശാമുവേൽ (69) ജൂൺ 4-നു നിത്യതയിൽ പ്രവേശിച്ചു. ഹൃദയസംബന്ധമായ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഹ്യൂസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി സഭാംഗമാണു. ഇൻഡ്യൻ വ്യോമസേനയിൽ 15 വർഷം ഔദ്യോഗികജോലിയിൽ ആയിരുന്ന ശേഷം ദൈവവേലയോടനുബന്ധിച്ച് ഭാരതത്തിൽ രാജ്ഘോട്ടിലും, പിന്നീട് ജാംനഗറിലും ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രാദേശിക സഭാ ശുശ്രൂഷയിൽ ആയിരുന്നു. 1999-ൽ അമേരിക്കയിൽ ഹ്യൂസ്റ്റണിൽ താമസമാക്കിയശേഷം, അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ ശുശ്രൂഷയിൽ വ്യാപൃതനായിരുന്നു. എഴുമറ്റൂർ കൊല്ലാല വീട്ടിൽ മേരി തങ്കച്ചൻ ആണു സഹധർമ്മിണി. മക്കൾ – പാസ്റ്റർ സാം തങ്കച്ചൻ – ബെൻസിബെറ്റ്സി – ബെന്നി തോമസ്. പരേതനു 5 കൊച്ചുമക്കളുണ്ട്. ഭൗതീകശരീരം ജൂൺ 7 വെള്ളിയാഴ്ച വൈകിട്ട് 6 മണീക്ക് ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹ്യൂസ്റ്റൺ സഭാ മന്ദിരത്തിൽ (1120 S. Post Oak Road, Houston, Texas 77035) പൊതുദർശനത്തിനുവെയ്ക്കുകയും,…

Read More

വർഷിപ്പ് ലീഡർ വിനു ജേക്കബ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

  വർഷിപ്പ് ലീഡർ വിനു ജേക്കബ് (33) ഹൃദയാഘാതത്തെ തുടർന്ന്‌ അമേരിക്കയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പിതാവ്: ജേക്കബ് ഡാനിയേൽ, മാതാവ്: വത്സമ്മ ജേക്കബ്, സഹോദരി: ആൻ വത്സാ ജേക്കബ് സംസ്കാരം പിന്നീട്

Read More