ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അഭിമാനത്തോടെ നടപ്പിലാക്കിയ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ കൂറ്റന്‍ പ്രതിമയ്ക്കുള്ളില് മഴവെള്ളം നിറയുന്നു.നര്‍മദാ നദിയുടെ തീരത്ത് സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനോട് ചേര്‍ന്ന് 3000 കോടിരൂപ ചിലവിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരില്‍ പ്രതിമ നിര്‍മിച്ചത്. 182 മീറ്റര്‍ ഉയരമുള്ള പ്രതിമയുടെ ഉദ്ഘാടനം കഴിഞ്ഞ വര്‍ഷമാണ് കഴിഞ്ഞത്.വലിയ മഴപോലുമില്ലാതിരുന്നിട്ടും സന്ദര്‍ശക ഗാലറിക്കുള്ളില്‍ വെള്ളം നിറഞ്ഞുവെന്നാണ് സന്ദര്‍ശകര്‍ പരാതിപ്പെട്ടത്.ട്രോളുകളില്‍ കൂടിയും മറ്റും സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
Read MoreCategory: Secular News
വിലാപ യാത്ര പതുക്കെ നീങ്ങുന്നത് എന്തുകൊണ്ട്?
വിലാപ യാത്ര പതുക്കെ നീങ്ങുന്നത് എന്തുകൊണ്ട്? ജ്വലിക്കുന്നതീപന്തങ്ങളും കത്തുന്നമെഴുകുതിരികളും ഉപയോഗിച്ചയിരുന്നു റോമക്കാർ വിലാപയാത്ര നടത്തിയിരുന്നത്. ഫ്യൂണറൽ എന്ന വാക്കിന് ലത്തീൻ ഭാഷയിൽ തീപന്തമെന്നും അർത്ഥമുണ്ട് അക്കാലത്ത് ശവപ്പെട്ടിക്കു മുകളിൽ അനേക ശിഖരങ്ങൾ ഉള്ള സ്റ്റാൻഡിൽ മെഴുകുതിരി കത്തിച്ചു വച്ചുകൊണ്ടായിരിക്കും യാത്ര ഇങ്ങനെ യാത്ര ചെയ്യുമ്പോൾ മെഴുകുതിരി അണഞ്ഞു പോകാതിരിക്കാനാണ് പതുക്കെ യാത്ര ചെയ്തിരുന്നത് അതിന്റെ പിന്തുടർച്ചയെന്നവണ്ണം ഇന്നും വിലാപ യാത്രകളിൽ പതുക്കെ നടക്കുന്നത് പതിവായിരിക്കുന്നു.
Read More