തിരുവനന്തപുരം: ബാങ്കുകളില്‍ തിങ്കളാഴ്ച മുതല്‍ സേവിങ്ങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് നിയന്ത്രണം. അക്കൗണ്ട് നമ്പറിനനുസരിച്ച് ബാങ്കില്‍ എത്താന്‍ സമയം നിശ്ചയിച്ച് സംസ്ഥാന തല ബാങ്കേഴ്സ് സമിതി സര്‍ക്കുലര്‍ ഇറക്കി. കോവിഡ് ജാഗ്രതയുടെ ഭാഗമായി, ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനാണ് നടപടി. 0, 1, 2, 3 അക്കങ്ങളില്‍ അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ രാവിലെ പത്തിനും പന്ത്രണ്ടിനും ഇടയിലാണ് ബാങ്കില്‍ എത്തേണ്ടത്. 4, 5, 6, 7 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ പന്ത്രണ്ടിനും രണ്ടിനും ഇടയിലും 8,9 അക്കങ്ങളില്‍ അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്നവര്‍ രണ്ടരയ്ക്കും നാലിനും ഇടയിലും ബാങ്കില്‍ എത്തണം. സേവിങ്സ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമാണ്. മറ്റ് ബാങ്കിടപാടുകള്‍ക്കും വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും സമയ നിയന്ത്രണം ഇല്ല. അന്വേഷണങ്ങള്‍ക്ക് ബാങ്കിലേക്ക് ഫോണ്‍ ചെയ്താല്‍ മതി. തിങ്കള്‍ മുതല്‍ അടുത്ത മാസം 5…
Read MoreCategory: News
സംസ്ഥാന പി വൈ പി എ ടിവി ചലഞ്ച് പ്രോഗ്രാം പുരോഗമിക്കുന്നു
⚛️ *ഐപിസി കുവൈറ്റ് പി വൈ പി എ ഇരുപത്തിയഞ്ച് ടിവി സ്പോൺസർ ചെയ്തു.* ⚛️കോവിഡ് -19 എന്ന മഹാമാരിയിൽ നമ്മുടെ സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു. പല കുടുംബങ്ങളും സാമ്പത്തിക പ്രതിസന്ധിയിലാണ്. ⚛️ഓൺലൈൻ പഠനത്തിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അതിനുള്ള സംവിധാനം ഒരുക്കുന്ന പ്രവർത്തനമാണ് സംസ്ഥാന പി വൈ പി എയുടെ ടിവി ചലഞ്ച്. കുമ്പനാട് : സാധുക്കളായ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സംസ്ഥാന പി വൈ പി എ ആഹ്വാനം ചെയ്ത ടിവി ചലഞ്ചിന് കൈകോർത്തു ഐപിസി കുവൈറ്റ് പി വൈ പി എ. കേരളത്തിലെ വിവിധ മേഖലകളിൽ നിന്നും ലഭിച്ച അപേക്ഷകൾ പരിഗണിച്ചു 17 ഇടങ്ങളിലും കൂടാതെ കുവൈറ്റ് ഐപിസി സാമ്പത്തികമായി പിന്തുണയ്ക്കുന്ന നെന്മാറ, തെന്മല മിഷൻ ഫീൽഡുകളിൽ എട്ടെണ്ണവുമാണ് നൽകുന്നത്. ഐപിസി കുവൈറ്റ് സഭാ ശ്രുശ്രുഷകൻ പാസ്റ്റർ പി.കെ ജോൺസൺ,…
Read Moreസംസ്ഥാന പി.വൈ.പി.എ പ്രവർത്തകരുടെ വാഹനം അപകടത്തിൽപ്പെട്ടു. മരണത്തെ മുഖാമുഖമായി കണ്ട നിമിഷം
പുനലൂർ:ഐ.പി.സി കുവൈറ്റ് പി.വൈ.പി.എ. സ്പോൺസർ ചെയ്ത ടെലിവിഷൻ സെറ്റുകൾ അഞ്ചൽ, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനായി രാവിലെ മണക്കാലയിൽ നിന്നാണ് പുറപ്പെട്ട സംസ്ഥാന പി.വൈ.പി.എ പ്രവർത്തകരാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി സുവി. ഷിബിൻ സാമുവേലിന്റെ വാഹനം ആണ് അപകടത്തിൽ പെട്ടത്. മൂന്നു കരണം മറിഞ്ഞവാഹനത്തിൽ നിന്നും അതിൽ സഞ്ചരിച്ച എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു. കൂടെ വാഹനത്തിൽ ഉണ്ടായിരുന്ന സംസ്ഥാന പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, ജനറൽ ജോയിന്റ് കൺവീനർ ബിബിൻ കല്ലുങ്കൽ, കൊട്ടാരക്കര മേഖല ഉപാധ്യക്ഷൻ ബ്ലെസ്സൺ ബാബു എന്നിവരുമാണ് അത്ഭുതകരമായി രക്ഷപെട്ടത്. മരണത്തെ മുഖാമുഖമായി കണ്ട നിമിഷങ്ങൾ എന്നാണ് രക്ഷപെട്ടതിനു ശേഷം പ്രവർത്തകർ പങ്കുവച്ചത്. തൊട്ടു പുറകെ വാഹനത്തിൽ വന്ന കൂട്ട് പ്രവർത്തകരായ പാസ്റ്റർ ജെറി പൂവക്കാല, കോട്ടയം മേഖല അധ്യക്ഷൻ പാസ്റ്റർ ഷാൻസ് ബേബി, പത്തനംതിട്ട മേഖല…
Read Moreപാസ്റ്ററുടെ പിതാവ് വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ..
പാസ്റ്ററുടെ പിതാവ് വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ.. വൈദ്യുത ആഘാതമേറ്റ് നിത്യതയിൽ പുനലൂർ: പേപ്പർമിൽ കാഞ്ഞിരമലയിൽ ബേസിൽ(60) ഇന്ന് (29-06-20)രാവിലെ വൈദ്യുതാഘാതമേറ്റ് നിര്യാതനായി.ഐ പി സി പുത്തൂർക്കര ചർച്ച് മെമ്പറും കൊല്ലം നോർത്ത് സെന്ററിലെ ശുശ്രൂഷകൻ സുവി ബാലാജി (ബൈജു )വിന്റെ പിതാവാണ് സംസ്കാര ശുശ്രൂഷ പിന്നീട് സംസ്കാര ശുശ്രൂഷ ഇന്ന് 2 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പ്ലാച്ചേരി സെമിത്തേരിയിൽ വാർത്ത: സാജൻ_ഈശോ_പ്ലാച്ചേരി
Read Moreഇതാ സൂപ്പർ മൈക്ക് വലിയ വിലയും ഇല്ല. നിങ്ങൾക്കും വാങ്ങാം
പ്രസംഗിക്കുകയോ പാടുകയോ ചെയ്യുന്നവർ ആണോ ഇതാ സുപ്പർ മൈക്ക് ഇപ്പോൾ മൊബൈൽ ഉപയോഗിച്ച് പാട്ടും പ്രസംഗവും നടത്തുന്നവരുടെ എണ്ണം വർദ്ധിച്ച് വരുകയാണ്… ഏവർക്കും പ്രയോജനപ്പെടുന്ന ഒരു സൂപ്പർ മൈക്ക് വലിയ വിലയും ഇല്ല. ആമസോണിൽ നിന്ന് നിങ്ങൾക്ക് വാങ്ങാം ലിങ്ക് താഴെ👇 https://amzn.to/37RQszT Description Boya BY-M1 is an Omni directional lavaliere microphone, designed for Smartphones, DSLR, Camcorders, Audio recorders PC etc., it is perfect for video use. With Omni pickup pattern, for full 360‚ coverage, it absolutely gives you the possibility to capture anything in your sight. Moreover, the integrated 6-meter (20) cable with 3.5mm 4-pole gold plug is just a second…
Read Moreആരാധനാലയങ്ങൾ എട്ടുമുതൽ തുറക്കാം
ന്യൂഡൽഹി: രാജ്യത്തെ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടിയെങ്കിലും ആരാധനാലയങ്ങൾ,ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങൾ എന്നിവ ജൂൺ എട്ടുമുതൽ തുറന്നു പ്രവർ ത്തിക്കാൻ അനുമതി. എന്നാൽ കണ്ടയ്ൻമെന്റ് സോണുകളിൽ ഇവ തുറക്കാൻ അനുമതിയില്ലെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുക. മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാർക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികൾക്കും ഈ ഘട്ടത്തിൽ അനുവാദം നൽകും. നൈറ്റ് കർഫ്യൂ കർശനമായി തുടരും. എന്നാൽ സമയത്തിൽ മാറ്റമുണ്ട്. രാത്രി 7 മുതൽ രാവിലെ 7 വരെ എന്നുള്ളത് രാത്രി 9 മുതൽ രാവിലെ 5 വരെയാകും. കണ്ടെയിൻമെന്റ് സോണുകളിൽ ജൂൺ 30 വരെ ലോക്ക് ഡൗൺ തുടരും. കണ്ടെയിൻമെന്റ് സോണുകളിൽ അവശ്യസർവീസുകൾക്ക് മാത്രമായിരിക്കും അനുമതി.…
Read Moreആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം പെന്തെക്കോസ്തു നേതാക്കൾ
ആരാധനാലയങ്ങൾ തുറക്കാൻ അനുവദിക്കണം പെന്തെക്കോസ്തു നേതാക്കൾ കുമ്പനാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ തുറന്ന് ആരാധന നടത്താനുള്ള അനുവാദം നൽകണമെന്ന് പെന്തെക്കോസ്തു നേതൃസമ്മേളനം ആവശ്യപ്പെട്ടു. ലോക്ഡൗണിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരുകളുടേയും ആരോഗ്യവകുപ്പിന്റെയും നിബന്ധനകൾക്ക് വിധേയമായി നിയന്ത്രിതമായ ജനപങ്കാളിത്തത്തോടെയെങ്കിലും ആരാധന നടത്താനുള്ള അനുമതി നൽകണമെന്നാണ് വിശ്വാസസമൂഹം ആഗ്രഹിക്കുന്നത്. കൂട്ടായ്മകളുടെ അഭാവം വിശ്വാസികളിൽ മാനസിക സംഘർഷം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അതിനാൽ ഇളവുകളുടെ ഭാഗമായി കൂട്ടായ്മകൾക്ക് അടിയന്തിരമായി അവസരം നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്ന സമ്മേളനത്തിൽ ഐ.പി.സി. അന്തർദേശീയ ജനറൽ സെക്രട്ടറി റവ. സാം ജോർജ് അധ്യക്ഷതവഹിച്ചു. വിവിധ പെന്തെക്കോസ്തു സഭകളെ പ്രതിനിധീകരിച്ച് റവ. സി.സി. തോമസ് (ചർച്ച് ഓഫ് ഗോഡ് സംസ്ഥാന ഓവർസിയർ), പാസ്റ്റർ ടി.വി. പൗലോസ് (അസംബ്ലീസ് ഓഫ് ഗോഡ് സെക്രട്ടറി) പാസ്റ്റർ ജോൺസൺ കെ.…
Read Moreഡോക്ടറേറ്റ് കരസ്തമാക്കി പാസ്റ്റർ ഷാജി ഡാനിയേൽ
അമേരിക്കയിലെ കെന്റ്ക്കിയിലുള്ള യൂണിവേഴ്സിറ്റി ഓഫ് കമ്പർലൻഡ് – ൽ നിന്നും “കൗണ്‍സിലിംഗ്” ൽ ഡോക്ടറേറ്റ് കരസ്തമാക്കി പാസ്റ്റർ ഷാജി ഡാനിയേൽ. പരേതനായ പാസ്റ്റർ K. C. ഡാനിയേലിന്റെയും (ഐപിസി കൊട്ടാരക്കര മുൻ സെന്റർ ഡിസ്ട്രിക്ട് പാസ്റ്റർ) പരേതയായ ഏലിയാമ്മ ദാനിയലിന്റെയും മകനാണ്. സെറാംപോർ യൂണിവേഴ്സിറ്റിയിൽ നിന്നും B.Th, B.D, M.Th ബിരുദങ്ങൾ നേടിയ ശേഷം ഹൂസ്റ്റൻ യൂണിവേഴ്സിറ്റിയിൽ നിന്നും M.Ed കരസ്ഥമാക്കി. ടെക്സാസ് ബോർഡ് -ന്റെ സർട്ടിഫൈഡ് ലൈസൻസ്ഡ് പ്രൊഫഷണൽ കൗണ്‍സിലർ കൂടിയാണ് പാസ്റ്റർ ഷാജി. ഐപിസി നീലേശ്വരം, ഐപിസി കുരീപ്പുഴ, ഐപിസി കുവൈറ്റ്, ഇമ്മാനുവേൽ പെന്തക്കോസ്തൽ ചർച്, സ്റ്റഫോർഡ് ഐപിസി ഹെബ്രോൻ, എന്നിവിടങ്ങളിൽ സഭാ ശുശ്രുഷ നിർവഹിച്ചിട്ടുണ്ട്. ഇപ്പോൾ ക്രിസ്ത്യൻ അസംബ്ലി ഓഫ് ഹുസ്റ്റന്റെ പാസ്റ്ററുമാണ്. തന്റെ ഭാര്യ ഡോ. മേരി ഡാനിയേൽ യൂണിവേഴ്സിറ്റി ഓഫ് അലബാമയിൽ നിന്നും നർസിങ് പ്രാക്റ്റിസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശേഷം…
Read Moreട്രാൻസ്ഫർ സംബന്ധിച്ച അറിയിപ്പ് ഐപിസി കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററി യുടെ അറിയിപ്പ്
ഐപിസി കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററി യുടെ ട്രാൻസ്ഫർ സംബന്ധിച്ച അറിയിപ്പ് ഐപിസി കേരളാ സ്റ്റേറ്റ് പ്രസ്ബിറ്ററി യുടെ അറിയിപ്പ് പ്രിയ കർത്തൃദാസനും സഭക്കും സ്നേഹവന്ദനം ശുശ്രൂഷകൻമാരുടെ സ്ഥലം മാറ്റത്തിന്റെ ഓർഡർകൾ ക്രമീകരിച്ച് അയക്കുവാൻ തുടങ്ങിയ സമയത്താണ് ലോക്ഡൗൺ ഉണ്ടായത് ആയത് ഇപ്പോഴും തുടരുകയാണ് ഈ സമയം സ്ഥലം മാറ്റം സംബന്ധിച്ച് വലിയ ആശങ്കകൾ ശുശ്രൂഷകൻമാക്കും സഭകൾക്കും ഉണ്ടായിരുന്നു, എന്നാൽ ഈ മാസം 18തീയതി മുതൽ ലോക് ഡൗണിൽ വലിയ ഇളവുകളാണ് ഉണ്ടായിട്ടുള്ളത്. ഈ പ്രത്യേക സാഹചര്യത്തിൽ എല്ലാ പ്രസ്ബിറ്ററി അംഗങ്ങളെയും വിളിച്ച് അഭിപ്രായങ്ങൾ ആരാഞ്ഞു, രണ്ട് പ്രസ്ബിറ്ററി അംഗങ്ങൾ ഒഴികെ ബാക്കി എല്ലാവരും സ്ഥലം മാറ്റം നടപ്പാക്കണം എന്നാവശ്യപ്പെട്ടു, സെന്റർ ശുശ്രൂഷകൻമാരിൽ ഭൂരിപക്ഷവും ഈ അഭിപ്രായം തന്നെ പ്രസ്ബിറ്ററിയെ അറിയിച്ചു. പ്രസ്ബിറ്ററിയുടെ തീരുമാനപ്രകാരം സ്ഥലം മാറ്റം ഉള്ള ശുശ്രൂഷകൻമാർ ജൂൺ മാസം 21ന് മുമ്പ് പുതിയ സ്ഥലങ്ങളിൽ…
Read Moreഐ.പി.സി കേരളാ സ്റ്റേറ്റ് ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം നിശ്ചയിച്ചു
ഇന്ന് രാവിലെ പ്രസ്ബിറ്ററി എക്സിക്യൂട്ടീവ്സ് തീരുമാനിച്ച പ്രകാരം 2020 മെയ് 31 ഞായറാഴ്ചയ്ക്കകം ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം നടക്കുന്നതാണ്. അടുത്ത ദിവസങ്ങള്ല് തന്നെ സ്ഥലമാറ്റ ഉത്തരവുകള്‍ അതാത് സെന്ററുകളില്‍ എത്തിക്കുന്നതാണ്.
Read More