ലോകത്ത് എല്ലാ സമൂഹങ്ങളിലും പുരുഷമേധാവിത്തം രൂഢമൂലമാണ്. ജീവ ശാസ്ത്രപരമായി എല്ലാ ജന്തുജാലങ്ങളിലും പുരുഷവര്ഗത്തിനു കായികമായി ലഭിച്ചിട്ടുള്ള മൂന്‍തൂക്കമാണ് ഇതിനു കാരണം. നമ്മുടെ സാമൂഹികക്രമങ്ങളെല്ലാം പുരുഷമേധാവിത്തം ഊട്ടിയുറപ്പിക്കുംവിധമാണ്.പരിഷ്ക്രിതസമൂഹങ്ങളില് ഈ അവസ്ഥയ്ക്ക് മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. പല സന്ദര്‍ഭങ്ങളിലും “ലേഡീസ് ഫസ്റ്റ്” എന്ന ചിട്ട പ്രബലമായിക്കൊണ്ടിരിക്കുന്നു. എങ്കിലും കുടുംബജീവിതത്തില്‍ പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാനാണ് സ്ത്രീകള്‍ പോലും താല്പര്യപ്പെടുന്നത്. ഭര്‍ത്താവിന്റെ സ്നേഹം കൈയടക്കാത്ത ഭാര്യക്ക് സന്തോഷമൂണ്ടാകില്ല. സ്നേഹിക്കല്‍ ഒരു വണ്‍ വേ ട്രാഫിക് പോലെയാകരുത്. ഒരു കാര്യം മറക്കേണ്ട. . എല്ലാം തികഞ്ഞ ഒരു പുരുഷനെ ഭര്‍ത്താവായി ആര്‍ക്കും കിട്ടില്ല. എല്ലാവര്ക്കും കുറ്റങ്ങളും കുറവുകളും ഉണ്ടാകും. അതു മനസ്സിലാക്കി സ്വന്തം ഭര്‍ത്താവിനെ ഏറ്റവും നല്ല ആളായി സങ്കല്പിക്കാന് ഭാര്യക്കു കഴിയണം. കലവറയില്ലാത്ത, ആത്മാര്‍ത്ഥമായ സ്നേഹം ഭര്‍ത്താവിനു നല്‍കുക. നിങ്ങളുടെ ഭര്‍ത്താവാണ് നിങ്ങളുടെ ഹീറോ. ആ ഹീറോയുടെ കണ്ണുകളില്‍ നോക്കി പുഞ്ചിരിക്കുക.…
Read MoreCategory: Lifestyle
കൊച്ചിയിലും പരിസര പ്രദേശങ്ങളിലും എവിടെയൊക്കെ നല്ല ഭക്ഷണം കിട്ടുമെന്ന് അറിയാൻ
ഭക്ഷണപ്രിയരായ ഒരു കൂട്ടം ആളുകൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒത്തുകൂടി. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഒത്തുചേരൽ വ്യത്യസ്തമാക്കി. ഭക്ഷണപ്രിയരായ ഇവർ പരിചയപെട്ടത്ത് ഫേസ്ബുക്കിലൂടെയാണ്. ഈറ്റ് കൊച്ചി ഈറ്റ് എന്ന കൂട്ടായ്മയിലിപ്പോൾ പതിെനണ്ണായിരത്തിലധികം അംഗങ്ങളുണ്ട്. അവരിൽ എൺപത് പേർ കഴിഞ്ഞ ദിവസം ഒത്തുകൂടി. മട്ടാഞ്ചേരിയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഒത്തുചേരൽ ആഘോഷമാക്കി. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും എവിടെയൊക്കെ നല്ല ഭക്ഷണം കിട്ടുമെന്ന് അറിയാൻ ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് പേജിൽ സൗകര്യമുണ്ട്. കോഴിക്കോട് തിരുവനന്തപുരം ഉൾപടെയുള്ള സ്ഥലങ്ങളിലെ ഭക്ഷണപ്രിയരെ കൂടി കൂട്ടായ്മയിൽ ഉൾപെടുത്താനുള്ള ശ്രമത്തിലാണ് സംഘാടകർ
Read Moreവിലാപ യാത്ര പതുക്കെ നീങ്ങുന്നത് എന്തുകൊണ്ട്?
വിലാപ യാത്ര പതുക്കെ നീങ്ങുന്നത് എന്തുകൊണ്ട്? ജ്വലിക്കുന്നതീപന്തങ്ങളും കത്തുന്നമെഴുകുതിരികളും ഉപയോഗിച്ചയിരുന്നു റോമക്കാർ വിലാപയാത്ര നടത്തിയിരുന്നത്. ഫ്യൂണറൽ എന്ന വാക്കിന് ലത്തീൻ ഭാഷയിൽ തീപന്തമെന്നും അർത്ഥമുണ്ട് അക്കാലത്ത് ശവപ്പെട്ടിക്കു മുകളിൽ അനേക ശിഖരങ്ങൾ ഉള്ള സ്റ്റാൻഡിൽ മെഴുകുതിരി കത്തിച്ചു വച്ചുകൊണ്ടായിരിക്കും യാത്ര ഇങ്ങനെ യാത്ര ചെയ്യുമ്പോൾ മെഴുകുതിരി അണഞ്ഞു പോകാതിരിക്കാനാണ് പതുക്കെ യാത്ര ചെയ്തിരുന്നത് അതിന്റെ പിന്തുടർച്ചയെന്നവണ്ണം ഇന്നും വിലാപ യാത്രകളിൽ പതുക്കെ നടക്കുന്നത് പതിവായിരിക്കുന്നു.
Read Moreഹാപ്പി ബർത്ത് ഡേ എന്ന ഗാനം പാടിയാൽ കേസാകും
ഹാപ്പി ബർത്ത് ഡേ എന്ന ഗാനം പാടിയാൽ കേസാകും. പിറന്നാൾ ആഘോഷത്തിന് പാടി പതിഞ്ഞ ഗാനമാണ് ഹാപ്പി ബർത്ത് ഡേ റ്റൂ യൂ…..1998-ലെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഇംഗ്ലിഷിൽ ഏറ്റവും അംഗീകരിക്കപ്പെട്ട ഗാനമാണിത്.18 ഭാഷയിലെങ്കിലും ഈ ഗാനം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.എന്നാൽ ഈ ഗാനം വ്യവസായ ലക്ഷ്യത്തോട് കൂടി പാടിയാൽ കേസാകും. കാരണം എന്തെന്നല്ലേ 1893 ൽ പാറ്റി സ്മിത്ത് ഹിൽ, മിൽഡ്രഡ് ജെ. ഹിൽ എന്നീ അമേരിക്കൻ സഹോദരിമാർ ചേർന്ന് ഗുഡ് മോർണിംഗ് ഡിയർ ചിൽഡ്രെൻസ് എന്ന മനോഹര ഗാനത്തിന് രൂപം നൽകി ആ ഗാനം പ്രശസ്തമാവുകയും ചെയ്തു.പാറ്റി സ്മിത്ത് ഹിൽ കെന്റക്കിയിലെ ലൂയിവിൽ എക്സ്പിരിമെന്റൽ കിന്റർഗാർട്ടൻ സ്കൂളിന്റെ പ്രിൻസിപ്പലും മിൽഡ്രഡ് ജെ. ഹിൽ അതേ സ്കൂളിലെ അദ്ധ്യാപികയും പിയാനിസ്റ്റുമായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു പബ്ലിഷർ അതിന്റെ കെട്ടും മട്ടും മാറ്റി ഇടയ്ക്കുള്ള…
Read Moreകുമ്പനാട് കണ്ട ലെഗിന്‍സ് വേഷധാരികള്‍.
കുമ്പനാട് കണ്ട ലെഗിന്‍സ് വേഷധാരികള്‍. ആത്മീയ സംഗമത്തില്‍ കുമ്പനാട് ഗ്രൌണ്ടില് പതിവില്‍ വിപരീതമായി കാണേണ്ടി വന്ന കാഴ്ച ദുഖവും ലജ്ജയും ഉളവാക്കി. എന്തിനും ഏതിനും മറ്റുള്ളവരെ വിമര്‍ശിക്കുന്ന നമ്മുടെ ഇടയില്‍ മാന്യതയും നഗ്നതയും എന്ത് എന്ന് തിരിച്ചറിയാത്ത ചിലര്‍ ലെഗിന്‍സ് ധരിച്ച് എത്തിയതിലൂടെ ആത്മീക സമൂഹത്തിന്റെ മാനവും അന്തസും പൊതു സമൂഹത്തിന്റെ മുന്പില് വില്പനക്ക് വച്ചു. അര്‍ത്ഥാല്‍ അരയ്ക്ക് താഴെ നഗ്നതയോടെ നടക്കുന്നു എന്നല്ലാതെ എന്തുപറയാന്‍. അടിവസ്ത്രം ധരിച്ച് പുറത്തിറങ്ങി നടക്കുന്നതാണോ അന്തസ്സ്, മൂക്കിന് തുമ്പില്‍ വിരലമര്‍ത്തി നാണമില്ലേ എന്നര്‍ത്ഥത്തില്‍ നോക്കുന്നവര്‍ ചോദിക്കുന്ന ചോദ്യം ഇതിന്റെയൊന്നും വീട്ടില്‍ അമ്മയും അപ്പനും ഇല്ലേ…ഭര്‍ത്താവ് എന്നോരുവാന് ആണാണെങ്കില്‍ ഇങ്ങനെ ഭാര്യയെ പൊതുപ്രദര്ശനമാക്കുമോ? 70 കളില്‍ ” പെട്രീഷ്യ ഫീല്‍ഡ്” മോഡേണ്‍ ലെഗിന്‍സ് രൂപകല്‍പ്പന ചെയ്തപ്പോള്‍ ലൈംഗിക ഉത്തേജക വസ്ത്രം എന്ന ആശയത്തില്‍ തന്നെ രൂപകല്‍പ്പന ചെയ്ത വസ്ത്രമാണ് ലെഗിന്‍സ്. ആത്മീയ…
Read More