കൊച്ചിയിലും പരിസര പ്രദേശങ്ങളിലും എവിടെയൊക്കെ നല്ല ഭക്ഷണം കിട്ടുമെന്ന് അറിയാൻ

ഭക്ഷണപ്രിയരായ ഒരു കൂട്ടം ആളുകൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒത്തുകൂടി. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഒത്തുചേരൽ വ്യത്യസ്തമാക്കി. ഭക്ഷണപ്രിയരായ ഇവർ പരിചയപെട്ടത്ത് ഫേസ്ബുക്കിലൂടെയാണ്. ഈറ്റ് കൊച്ചി ഈറ്റ് എന്ന കൂട്ടായ്മയിലിപ്പോൾ പതിെനണ്ണായിരത്തിലധികം അംഗങ്ങളുണ്ട്. അവരിൽ എൺപത് പേർ കഴിഞ്ഞ ദിവസം ഒത്തുകൂടി. മട്ടാഞ്ചേരിയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഒത്തുചേരൽ ആഘോഷമാക്കി. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും എവിടെയൊക്കെ നല്ല ഭക്ഷണം കിട്ടുമെന്ന് അറിയാൻ ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് പേജിൽ സൗകര്യമുണ്ട്. കോഴിക്കോട് തിരുവനന്തപുരം ഉൾപടെയുള്ള സ്ഥലങ്ങളിലെ ഭക്ഷണപ്രിയരെ കൂടി കൂട്ടായ്മയിൽ ഉൾപെടുത്താനുള്ള ശ്രമത്തിലാണ് സംഘാടകർ

Read More

നമുക്ക്‌ സമയത്തിന്‍റെ യജ­മാ­ന­ന്മാരാകാം

നമുക്ക്‌ സമയത്തിന്‍റെ യജ­മാ­ന­ന്മാരാകാം ഒരു മനു­ഷ്യന്റെ ശരാ­ശരി ആയുസ്‌ 657000 മണി­ക്കൂ­റാ­ണ്‌. ജീവി­ത­ത്തിലെ എത്രയെത്ര മണി­ക്കൂ­റു­ക­ളാണ്‌ നാം വെറുതെ പാഴാ­ക്കി­ക്ക­ള­യു­ന്ന­ത്‌. സമയം വിദ­ഗ്ദ്ധമായി ഉപ­യോ­ഗി­ക്കു­ന്നവര്‍ക്കേ ജീവി­ത­ത്തില്‍ ആന­ന്ദവും നേട്ട­ങ്ങളും കൈവ­രി­ക്കാ­നാ­വൂ. സമ­യാ­സൂ­ത്രണം ഇതിന്‌ അത്യാ­വ­ശ്യ­മാ­ണ്‌. സമയം പണം പോ­ലെ­യാ­ണ്‌. അത്‌ ധൂര്ത്ത്‌ അടി­ക്കാ­നു­ള്ള­ത­ല്ല. കാര്യ­ക്ഷ­മ­ത­യോടെ സമയത്തെ ഉപ­യോ­ഗി­ക്കാന്‍ ശീലി­ക്ക­ണം. ദിവ­സവും നമുക്ക്‌ ലഭി­ക്കുന്ന മണി­ക്കൂറു­കള്‍ കണ­ക്കാക്കി നമ്മുടെ കര്‍മ്മ­ങ്ങള്‍ ആസൂ­ത്രണം ചെയ്യ­ണം. എന്ത്‌ എപ്പോള്‍ എത്ര സമ­യം കൊണ്ട്‌ ചെയ്യാം എന്ന്‌ നിശ്ച­യി­ക്കുന്ന ഒരു പദ്ധതി ഉണ്ടാ­വ­ണം. ഒരു ദിവസം എന്തു ചെയ്യും ഒരു മാസ­ത്തില്‍ എന്തെല്ലാം ചെയ്യാം ഈ ഒരു വര്‍ഷംകൊണ്ട്‌ എന്തെല്ലാം പൂര്‍ത്തീ­ക­രിക്കാം എന്നി­ങ്ങനെ ചിന്തിച്ച്‌ വേണം ആസൂ­ത്രണം ചെയ്യേ­ണ്ട­ത്‌. നാളെ ചെയ്യേ­ണ്ട­തെ­ന്താ­ണെന്ന്‌ ഇന്നുതന്നെ നിശ്ച­യി­ക്ക­ണം ഒരേ ജോലി ഓരോ­രു­ത്തരും പലരീതി­യില്‍ സമ­യ­മെ­ടു­ത്താണ്‌ ചെയ്യു­ന്ന­ത്‌. ചെയ്യാ­നുള്ള ജോലി ചെയ്തു തീര്‍ക്കാ­നുള്ള ഈ സമയ വ്യത്യാസം…

Read More