വിവാഹമോചനം

കേടുപാടു സംഭവിച്ച ഒരു വീടുപോലെയാണോ നിങ്ങളുടെ ദാമ്പത്യം? ഒന്നുകിൽ നിങ്ങളുടെ ഇണ വിശ്വാസവഞ്ചന കാണിച്ചിരിക്കുന്നു; അല്ലെങ്കിൽ തർക്കവും വഴക്കും നിത്യസംഭവമായി മാറിയിരിക്കുന്നു. ഒരുപക്ഷേ, ‘സ്‌നേഹശൂന്യമായ ദാമ്പത്യമാണ്‌ ഞങ്ങളുടേത്‌;’ ‘ഞങ്ങൾ തമ്മിൽ ഒരു പൊരുത്തവുമില്ല;’ ‘എന്തു കണ്ടിട്ടാണാവോ ഞാൻ ഇങ്ങനെയൊരു ബന്ധത്തിൽ ചെന്നുചാടിയത്‌’ എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ‘ഇനി, വിവാഹമോചനമല്ലാതെ മറ്റു വഴിയൊന്നുമില്ല’ എന്നുപോലും നിങ്ങൾ വിചാരിക്കുന്നുണ്ടാകാം. എടുത്തുചാടി വിവാഹമോചനം നേടാൻ തീരുമാനിക്കുന്നതിനുമുമ്പ് നന്നായി ആലോചിക്കുക. വിവാഹമോചനത്തോടെ പ്രശ്‌നങ്ങൾക്കെല്ലാം അറുതിവരുമെന്ന് കരുതരുത്‌. പലപ്പോഴും അവയുടെ സ്ഥാനത്ത്‌ പുതിയ ചില പ്രശ്‌നങ്ങൾ സ്ഥാനംപിടിക്കുകയാണ്‌ പതിവ്‌. ഡോക്‌ടർ ബ്രാഡ്‌ സാക്‌സ്‌ തന്‍റെ ഒരു പുസ്‌തകത്തിൽ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വിവാഹമോചനം തേടുന്ന ദമ്പതികൾ സ്വപ്‌നം കാണുന്നത്‌ കാറ്റുംകോളുമൊക്കെ അടങ്ങി, തികച്ചും പ്രശാന്തസുന്ദരമായ ഒരു ജീവിതമാണ്‌. പക്ഷേ, സന്തോഷംമാത്രം അലയടിക്കുന്ന ഒരു ദാമ്പത്യംപോലെതന്നെ അസാധ്യമായ ഒന്നാണത്‌.” അതുകൊണ്ടുതന്നെ വിവാഹമോചനത്തിന്‍റെ വരുംവരായ്‌കകൾ വ്യക്തമായി മനസ്സിലാക്കി…

Read More

മാതാപിതാക്കളെ ഉപേക്ഷിക്കുന്നു

മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കുന്ന കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. 2010 മുതല്‍ ഈ വര്‍ഷം ജൂണ്‍ 19 വരെ മെയിന്റനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ ഓഫ് പാരന്റ്‌സ് ആന്‍ഡ് സീനിയര്‍ സിറ്റിസണ്‍സ് ആക്ട് പ്രകാരം 8568 കേസുകള്‍ ട്രൈബ്യൂണലുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. സ്വത്തിനു വേണ്ടി മാതാപിതാക്കളെ അനാഥാലയങ്ങളില്‍ തള്ളുന്നതും തിരക്കേറിയ നഗരങ്ങളിലും ക്ഷേത്രനടകളിലും ഉപേക്ഷിക്കുന്നതുമായ മക്കളുടെ എണ്ണം വര്‍ധിച്ചുവരുന്നതായും ട്രൈബ്യൂണല്‍ രേഖകളില്‍ പറയുന്നു. അന്യായമായി സ്വത്തുക്കള്‍ എഴുതി വാങ്ങുന്ന മക്കള്‍ മാതാപിതാക്കളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഭവങ്ങളും കുറവല്ല. കേരളത്തിന്റെ, അഥവാ ദൈവത്തിന്റെ സ്വന്തം നാടിന്റെ തലസ്ഥാന നഗരിയാണ് ട്രൈബ്യൂണലുകളില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം കേസുകളുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ മക്കള്‍ക്കെതിരേ മാതാപിതാക്കള്‍ നല്‍കിയ കേസുകളുടെ എണ്ണം 1826. മറ്റു ജില്ലകളിലും കേസുകളുടെ എണ്ണം കുറവല്ല. ഭൂരിപക്ഷം കേസുകളിലും മാതാപിതാക്കള്‍ക്ക് അനുകൂലമായ വിധിയാണ് ലഭിക്കുന്നത്. എങ്കിലും വിധി നടപ്പാക്കിക്കിട്ടുന്നതിന്…

Read More

നിങ്ങളുടെ മക്കള്‍ക്ക് സംഭവിക്കാന്‍ പോകുന്നത്

കുട്ടികളെ അമിതമായി നിയന്ത്രിക്കുന്ന മാതാപിതാക്കളുടെ മക്കള്‍ ചെറുപ്രായത്തില്‍ തന്നെ വളരെ അധികം കള്ളം പറയും. വളരെ ചെറുപ്പത്തില്‍ തന്നെ കൂടുതല്‍ കള്ളം പറയുന്ന ശീലം വലുതായാലും ഇവരെ വിട്ട് പോകില്ല. മാതാപിതാക്കളുടെ അമിതമായ ശകാരവും ശിക്ഷയും പേടിച്ചിട്ടാണു കുട്ടികള്‍ പലപ്പോഴും കള്ളം പറയുന്നത്. വളരെ കൊച്ചു പ്രായത്തില്‍ തന്നെ ഇങ്ങനെ കള്ളം പറയുന്നതു കുട്ടികളുടെ സ്വഭാവ വൈകല്യത്തിനു വരെ കാരണമായേക്കാം. മക്കളെ കാര്‍ക്കാശ്യത്തോടെ നോക്കുന്നതു വളരെ അപകടം ചെയ്യും എന്നു പഠനം. ഭാവിയില്‍ അനാവശ്യ കാര്യങ്ങളില്‍ പോലും കള്ളം പറയാന്‍ ഇവര്‍ക്കിതു പ്രചോദനമാകുമെന്നു പഠനം പറയുന്നു. മക്കളെ കാര്‍ക്കശ്യത്തോടെ വളര്‍ത്തുമ്പോള്‍ തന്നെ ഏതു കാര്യവും അവര്‍ക്കു പേടി കൂടാതെ നിങ്ങളോടു പറയാനുള്ള അവസരം ഉണ്ടായിരിക്കണം. ഇതു കുട്ടിയുടെ ആരോഗ്യകരമായ മാനസിക വളര്‍ച്ചയ്ക്കു സഹായിക്കും. മാത്രമല്ല മാതാപിതാക്കളുമായി നല്ല ബന്ധം സൂക്ഷിക്കാനും ഇത് ഉപകരിക്കും. കനോഡിയന്‍ സൈക്കോളജിസ്റ്റാണ് ഈ…

Read More