പായിപ്പാട്ടെ ബംഗാളി കലാപവും, ചില നഗ്ന യാഥാര്‍ത്ഥ്യങ്ങളും – ഡഗ്ളസ് ജോസഫ് പായിപ്പാട്

കഴിഞ്ഞ ദിവസമാണല്ലോ കോട്ടയം ജില്ലയിലെ പായിപ്പാട്ടു കൊറോണ ലോക്ക് ഡൗണിനു പുല്ലു വില കൊടുത്തു ഏകദേശം രണ്ടായിരത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ റോഡിലിറങ്ങിയത്. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയ നാട്ടുകാരെ കേരളത്തിൽ പലയിടത്തും പോലീസ് ലാത്തിക്കു പ്രഹരിച്ചും, ഏത്തമിടീപ്പിച്ചും തുരത്തുമ്പോഴാണ് ഭായിമാരുടെ ഈ അഴിഞ്ഞാട്ടം. ഇതേത്തുടർന്ന് ബംഗാളികളുടെ ക്ഷേമം അന്വേഷിക്കാൻ, അവരുടെ ലേബർ ക്യാമ്പിൽ ഭക്ഷണം എത്തിക്കാൻ , അവരെ അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരു കൊടുക്കാൻ ഒക്കെ മത്സരമാണ്. ഇതിനിടയിൽ എല്ലാവരും കണ്ണടച്ചു ഇരുട്ടാക്കാൻ ശ്രമിക്കുന്ന ചില വസ്തുതകളുണ്ട്. പായിപ്പാട് നിവാസികൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങളുണ്ട്. വെറും ഇരുപതു മിനിറ്റിനുള്ളിൽ രണ്ടായിരത്തോളം ബംഗാളികൾ പായിപ്പാട് കവലയിൽ എങ്ങനെ സംഘടിച്ചു? ഈ പ്രതിഷേധത്തിന് രണ്ടു ദിവസം മുൻപ് , പഞ്ചായത്ത്, പോലീസ് അധികാരികൾ വിളിച്ച യോഗത്തിൽ ലോക്ക് ഡൗൺ കാലയളവിൽ ബംഗാളികൾക്ക് ഭക്ഷണ സാധനങ്ങൾ എത്തിച്ചു…

Read More

നാണയക്കിലുക്കത്തിൽ കണ്ണടയ്ക്കുന്ന നാണം കെട്ടവർ

ബിജു പി.സാമുവൽ,ബംഗാൾ 08016306857 ശമര്യാ പട്ടണത്തിൽ ശിമോൻ എന്നൊരു മന്ത്രവാദി തന്റെ സിദ്ധി കൊണ്ട് ആളുകളെ സ്വാധീനിച്ചിരുന്നു. താൻ മഹാനാണെന്നും തന്നിലുള്ളത് മഹതി എന്ന ദിവ്യശക്തി ആണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനും ആഭിചാരം കൊണ്ട് ആളുകളെ ഭ്രമിപ്പിക്കാനും തനിക്ക് കഴിഞ്ഞു. അവിടെ ചെന്ന സുവിശേഷകനായ ഫിലിപ്പോസിന്റെ പ്രവർത്തനത്തിൽ ധാരാളം ആളുകൾ യേശുവിനെ വിശ്വസിച്ചു, സ്നാനം ഏറ്റു. കൂട്ടത്തിൽ ശിമോനും. (അപ്പൊ. പ്രവൃത്തി. 8:9-13). എങ്കിലും ശീമോന് കാര്യമായ മാനസാന്തരം ഒന്നും വന്നിരുന്നില്ല എന്നതാണ് സത്യം. ഒരു മന്ത്ര തന്ത്രങ്ങളും ഇല്ലാതെ ഫിലിപ്പോസ് ചെയ്യുന്ന വീര്യ പ്രവർത്തികളും അടയാളങ്ങളും കണ്ടു ഭ്രമിച്ച ശീമോൻ അങ്ങനെ ഫിലിപ്പോസിന്റെ ഒപ്പം കൂടിയതാണ്. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പത്രോസും യോഹന്നാനും ശമര്യയിലെത്തി. അവരുടെ കൈവെപ്പിനാൽ പലർക്കും പരിശുദ്ധാത്മാവും ലഭിച്ചു. ശീമോന്റെ മനസ്സിൽ ചെറിയൊരു ആഗ്രഹം. ഇതു പോലെ കൈ വയ്ക്കുമ്പോൾ പരിശുദ്ധാത്മാവ് മറ്റുള്ളവരിലേക്ക് പകരപ്പെടുന്നതിന്റെ…

Read More

അവരെ അവരുടെ വഴിക്ക് വിടുക!!!.. Pr ബി മോനച്ചൻ കായംകുളം

ലോകമെങ്ങും ജനകോടികൾക്ക്‌ ,ആശയും, ആവേശവും ,പ്രത്യാശയും സന്തോഷവും, സ്വസ്ഥതയും നൽകുന്ന മാർഗമാണ് . “പെന്തകോസ്ത് മാർഗ്ഗം ” മനുഷ്യവർഗ്ഗത്തിനു വേണ്ടിയുള്ള ദൈവത്തിൻറെ ആദ്യന്തിക വെളിപാടാണ് ഈ മാർഗ്ഗം എന്ന് പറയാം. കാരണം സകല ജാതി ,മത, വർഗ്ഗ ,വർണ്ണങ്ങളിൽ നിന്നുമുള്ള ഉള്ള ജനലക്ഷങ്ങൾ തങ്ങളുടെ സത്യാന്വേഷണങ്ങളുടെ അവസാനമായി എത്തിനിൽക്കുന്നത് ഈ മാർഗത്തിൽ ആണ് എന്ന് നാം മറക്കരുത്. അവരെല്ലാവരും മണ്ടന്മാരും ദൈവ കൃപയിൽ നിന്ന് വീണു പോയ ചില നവീന ഉപദേശക്കർ മാത്രം മിടുക്കന്മാരും എന്ന് ആരും കരുതരുത്. ആഗോളവ്യാപകമായി കത്തോലിക്ക സഭയും പിന്നിലാക്കി കൊണ്ട് പെന്തകോസ്ത് സഭകൾ ലോകവ്യാപകമായി വളരുന്നു. പെന്തക്കോസ്ത് ഉപദേശങ്ങൾ കാലഹരണപ്പെട്ട എന്നും ഇത് അധികം താമസിയാതെ ഇല്ലാതെയാകും എന്നും ചില ലെഗിയോൺ ബാധിതർ പറയുന്നത് . അത് പിശാചിൻറെ ആഗ്രഹമായതിനാൽ ആണ്. ഈ മാർഗവും ജീവിതരീതിയും കർത്താവിന്റെ വരവോളം ഇവിടെ നിലനിൽക്കും.…

Read More

പാസ്റ്റര്‍ വി.പി.ഫിലിപ്പ് മതപരിവര്‍ത്തന നിരോധനം; ക്രൈസ്തവ പ്രതികരണം.

പാസ്റ്റര്‍ വി.പി.ഫിലിപ്പ് മതപരിവര്‍ത്തന നിരോധനം; ക്രൈസ്തവ പ്രതികരണം. നമുക്ക് എന്തു ചെയ്യാനാകും? ഈ ചോദ്യം ഏറെ പ്രസക്തമാണ്. പ്രത്യേകിച്ച് മതപരിവര്‍ത്തന നിരോധന നിയമം സാധാരണക്കാരായ സുവിശേഷകന്മാരെ ഇരുവ്‌ഴിക്കുള്ളിലേക്ക് നയിക്കുവാന്‍ സാദ്ധ്യതയുള്ള പശ്ചാത്തലത്തില്‍ വേദപുസ്തക ഭാഷയില്‍ ഈ ചോദ്യത്തിന് മറുപടി നല്‍കിയിട്ട് നമ്മുടെ സാദ്ധ്യതകളെക്കുറിച്ച് ചിന്തിക്കാം. മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ വന്നു എന്നിരിക്കട്ടെ. നിയമത്തിന്റെ മറവില്‍ ഇന്ത്യാമഹാരാജ്യത്തിലെ സമാധാനസുവിശേഷത്തിന്റെ വെള്ളരിപ്രാവുകളായ ഉപദേശിമാരെയും മിഷണറിമാരെയും ഇവിടുത്തെ ജയിലില്‍ നിറച്ചു എന്നിരിക്കട്ടെ. എന്തു സംഭവിക്കും? ചരിത്രം ആവര്‍ത്തിക്കും. ഏത് ചരിത്രം? കഠിന പീഢനത്തിന്റെ ഇടയില്‍ തഴച്ചു വളരുന്ന ക്രൈസ്തവളരുന്ന ക്രൈസ്തവസഭയുടെ ചരിത്രം. അതുകൊണ്ടാണ് സഭാചരിത്രകാരനായ തെര്‍ത്തുല്യന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പെഴുതിയത്. നിങ്ങള്‍ ഞങ്ങളെ എത്രയധികം കഷണം കഷണമാക്കുന്നുവോ അത്രയധികം ഞങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കും. ക്രിസ്ത്യാനികളുടെ രക്തമാണ് അതിന്റെ വിത്ത്. തെര്‍ത്തുല്യന്‍ പറഞ്ഞതിന്റെ അര്‍ത്ഥം റഷ്യയും ചൈനയും മനസ്സിലാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ നൂറ്റാണ്ടുകള്‍ തെളിയിച്ചു.…

Read More

‘ കുരിശ് സമം സ്നേഹം’ കളിക്കളത്തിൽ വീണ്ടും വലിയൊരു സാക്ഷ്യം

ക്രിസ്തുവിന്റെ സ്നേഹത്തിന്റെ വലിയൊരു സാക്ഷ്യം ലോകത്തിന് കാണിച്ചുകൊടുത്ത കായികതാരങ്ങളുടെ പട്ടികയിലേക്ക് ആലിസൺ ബക്കർ എന്ന ബ്രസീലിയൻ സൂപ്പർതാരത്തിന്റെ പേരുകൂടി എഴുതി ചേർക്കപ്പെടുകയാണ്.ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ടോട്ടൻഹാമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയത്തിനു ശേഷം ‘ കുരിശ് സമം സ്നേഹം’ എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് അദ്ദേഹം തന്റെ വിശ്വാസം ധൈര്യപൂർവ്വം ലോകത്തിനുമുന്നിൽ കാണിച്ചുകൊടുത്തു.സോഷ്യൽ മീഡിയയിലൂടെ ക്രിസ്തുവിനെ ലോകത്തിനുമുന്നിൽ പ്രഘോഷിക്കാൻ ശ്രദ്ധാലുവാണ് ബ്രസീലുകാരനായ ഈ സൂപ്പർ താരം. കഴിഞ്ഞ വേൾഡ് കപ്പിൽ ബ്രസീലിയൻ ടീമിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ദൈവത്തിന് നന്ദി പറഞ്ഞ് അദ്ദേഹം പോസ്റ്റിട്ടിരുന്നു. വിജയിക്കാനായി ദൈവവിശ്വാസവും അത്യന്താപേക്ഷിതമാണ് എന്നാണ് ഒരിക്കൽ ഭാവി ഗോൾകീപ്പർമാർക്കുള്ള ഉപദേശമായി ലിവർപൂളിന്റെ ഗോളിയായ ആലിസൺ ബക്കർ പറഞ്ഞത്.

Read More

ചരിത്രത്തിലാദ്യമായി തമോഗര്‍ത്തത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തി.

ബുധനാഴ്ചയാണ് തമോഗര്‍ത്തത്തിന്റെ ആദ്യ ഫോട്ടോ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടു. തമോഗര്‍ത്തത്തെ വാതകവും പ്ലാസ്മയും നിറഞ്ഞ തീജ്വാലനിറമുള്ള വലയം ആവരണം ചെയ്തിരിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മെസിയോ 87 (എം87) എന്ന ആകാശഗംഗയിലുള്ള തമോഗര്‍ത്തം ഭൂമിയില്‍നിന്ന് 5.5 കോടി പ്രകാശവര്‍ഷം അകലെയാണ്. ഈ ദൂരം ഏകദേശ കണക്കാണെന്ന് ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ (സി.എന്‍.ആര്‍.എസ്.) ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രെഡറിക് ഗോഥ് പറഞ്ഞു. ബ്രസല്‍സ്, ഷാങ്ഹായി, ടോക്യോ, വാഷിങ്ടണ്‍, സാന്തിയാഗോ, തായ്പേയ് എന്നിവിടങ്ങളില്‍ ഒരേസമയം വാര്‍ത്താസമ്മേളനം നടത്തിയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം ലോകത്തെ അറിയിച്ചത്. 2017 ഏപ്രിലിലെ വ്യത്യസ്ത ദിവസങ്ങളിലായി ഹവായി, അരിസോണ, സ്പെയിന്‍, മെക്സിക്കോ, ചിലി തുടങ്ങി എട്ടിടങ്ങളിലായി സ്ഥാപിച്ച റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. 60 സ്ഥാപനങ്ങളില്‍നിന്നുള്ള 200 വിദഗ്ധര്‍ ചേര്‍ന്നു നടത്തിയ ആറു പഠനങ്ങള്‍ വിശകലനംചെയ്താണ് തമോഗര്‍ത്തത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ആസ്ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.…

Read More

വീടുകളില്‍ ആരുമറിയാതെ പണം കൊണ്ടുവന്നു വയ്ക്കുന്നു

കുറച്ച് ദിവസങ്ങളായി ഇവരുടെ വീടിന്റെ മുമ്പില്‍ പണം അടങ്ങിയ ബ്രൗണ്‍ നിറത്തിലുള്ള കവറുകള്‍ പ്രത്യക്ഷപ്പെടുന്നു. ചിലര്‍ക്ക് തപാല്‍ വഴിയും പണം കിട്ടുന്നുണ്ട്. ആരാണ് ഈ പണം കൊണ്ട് വയ്ക്കുന്നതെന്ന് ഇതുവരെയും ഈ ഗ്രാമവാസികള്‍ കണ്ടെത്തിയിട്ടില്ല. ആവശ്യങ്ങള്‍ക്ക് പണമില്ലാതെ കഷ്ടപ്പെടുന്നവരെ കണ്ടെത്തി അവരറിയാതെ വീട്ടു പടിക്കല്‍ പണം അടങ്ങിയ കവര്‍കൊണ്ടുവന്നു വയ്ക്കുന്ന അജ്ഞാതനെ തേടുകയാണ് സ്‌പെയിനിലെ വില്ലാറമിയേല്‍ ഗ്രാമവാസികള്‍. അയച്ച ആളിന്റെ പേരോ മേല്‍വിലാസമോ ഒന്നും തന്നെ വ്യക്തമല്ല. അത് കൊണ്ട് ആളെ തിരിച്ചറിയാന്‍ ഏറെ പ്രയാസമാണെന്നും മേയര്‍ പറയുന്നു. ഇതൊരു കുറ്റകൃത്യമല്ലെന്നും ഈ സംഭവത്തില്‍ ആര്‍ക്കെതിരെയും കേസെടുക്കാന്‍ പറ്റില്ലെന്നും മേയര്‍ നൂരിയ പറഞ്ഞു. 15 പേര്‍ക്ക് ഇതുവരെ പണം കിട്ടി കഴിഞ്ഞു. 100 യൂറോയ്ക്ക് മുകളിലാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. 800 ഓളം താമസക്കാര്‍ മാത്രമുളള ഗ്രാമത്തിലാണ് പണം എത്തുന്നത്. മേയര്‍ നൂരിയ സൈമണ്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം…

Read More

കൊല്ലം ബൈപ്പാസും കുമ്പനാട് ഹെബ്രോൻ പുരവും

കൊല്ലം ജില്ലയിലെ ഒരു പ്രധാന റോഡാണ് കൊല്ലം ബൈപ്പാസ് സമകാലീന മാധ്യമ ചർച്ചകളും നവമാധ്യമ ട്രോളുകളും ഇതിന്റെ ഉദ്ഘാടനത്തിന് വളരെ പ്രചാരം നേടിക്കൊടുത്തു ആകെ 13.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബൈപ്പാസിന് ആകെ ചെലവ് 352 കോടി രൂപയാണ് ഈ പാതയുടെ പിതൃത്വം ഏറ്റെടുക്കുവാൻ കേരളത്തിലെ മൂന്ന് പ്രധാന പാർട്ടികളും അടർക്കളത്തിൽ അടരാടിയതിന് കേരളം സാക്ഷിയാണ് വെറും 13.5 കിലോമീറ്റർ മാത്രമുള്ള ഈറോഡ് ഉദ്ഘാടനത്തിന് ഇന്ത്യയുടെ പ്രധാനമന്ത്രി നേരിട്ട് വരണമോ എന്നതായിരുന്നു ഉയർന്നുകേട്ട ചോദ്യങ്ങൾ അതിൻറെ അനുകൂല സംഘടനകൾ ഇതിനു നൽകിയ മറുപടി പണം മുടക്കിയവർക്ക് ഉദ്ഘാടനം ചെയ്യാൻ അറിയാം എന്നതായിരുന്നു ഇതിന് കേരളം സാക്ഷി. കുമ്പനാട് ഐപിസി യുടെ അന്തർദേശീയ മന്ദിരത്തിലെ നിർമ്മാണ പണികൾക്ക് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ടൂറിസം വകുപ്പിൽ പെടുത്തി ഒരുകോടി 63 ലക്ഷം രൂപ അനുവദിച്ചു എന്നത് ഏറെ ചർച്ച…

Read More

മാറ്റം ഇല്ലാത്ത സ്ഥലം മാറ്റം ഭാഗം-1: ഉപദേശി അത്രപോര….

മാറ്റം ഇല്ലാത്ത സ്ഥലം മാറ്റം ഭാഗം-1 ഉപദേശി അത്രപോര. പാസ്റ്റര്‍ ബോബന്‍ ക്ലീറ്റസ് നാട് മൊത്തം നടന്ന് സകല പരിചയക്കാരെയും കണ്ട് ചോദിച്ചും വാങ്ങിയും ചാക്കോ പാസ്റ്റര്‍ മനോഹരമായ ഒരു ആലയം പണി പൂര്‍ത്തിയാക്കി……ചില മാസങ്ങള്‍ കഴിഞ്ഞു കേരളമാകെ വരള്‍ച്ചവിതറിയ കാലാവസ്ഥ ശരീരം ചുട്ടുപൊള്ളുന്ന ഉഷ്ണക്കാറ്റ് അങ്ങനെ ഒരു സ്ഥലമാറ്റത്തിന്റെ സമയം ഇങ്ങ് അടുത്തു വന്നു. സ്ഥലം മാറ്റം ഉറപ്പാക്കിയവര്‍ പറ്റി നില്‍ക്കാന്‍ പറ്റിയ സ്ഥലം അന്വേഷിച്ച് ഓടുകയാണ്. ചാക്കോ പാസ്റ്റര്‍ക്ക് ഇതൊന്നും വിഷയമല്ലല്ലോ? ആലയം പണിതത് കൊണ്ട് തുടര്‍ന്ന് ഇരിക്കാം. ഒരു മാസയോഗം…. ആത്മീക നിര്‍വൃതിയുടെ നിമിഷങ്ങളില്‍ മാസയോഗത്തെ സാക്ഷ്യയോഗമാക്കാന്‍ ചിലര്‍ കിണഞ്ഞ് പരിശ്രമിക്കുന്ന സാക്ഷ്യ നിമിഷം. ചാക്കോ പാസ്റ്ററുടെ ഒരു സ്ത്രീ വിശ്വാസി…..ആ സഹോദരി സ്ത്രീ ശക്തിയിലെ അംഗമാണെന്ന് തോന്നുന്നു. അത്രയ്ക്ക് തന്റേടം മുഖത്ത് കാണാന്‍ ഉണ്ട് വാക്കിലെ കാര്യം പറയുകയേ വേണ്ട ഓരോന്ന്…

Read More

കുമ്പനാട് മാലിന്യപ്രശ്‌നവും ചില ചോദ്യങ്ങളും (പൊതുജനം ചിന്തിക്കുക)

ഐ.പി.സി അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ മൂലം പരിസരവാസികളുടെ കിണറുകള്‍ മലിനമാകുന്നുവെന്ന പരാതിയില്‍ നിന്ന് തികച്ചും സാധാരണ ജനങ്ങളുടെ ഉള്ളില്‍ നിന്ന് ഉയരുന്ന ചില ചോദ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു…. 1. സെപ്റ്റിക്ടാങ്കിലെ മാലിന്യങ്ങള്‍ എങ്ങനെ മണ്ണിലൂടെ സഞ്ചരിച്ച് മാലിന്യമായി കിണറുകളില്‍ എത്തുന്നു. 2. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ്  7 ദിനങ്ങളിലും ആയിരങ്ങള്‍ അവിടെ പാര്‍ത്ത് കണ്‍വന്‍ഷനില്‍ പങ്കെടുത്തു.ഇപ്പോള്‍ അത്തരത്തില്‍ ജനങ്ങള്‍  കൂട്ടത്തോടെ പാര്‍ത്തു കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നില്ല അന്ന്  ഇല്ലാതിരുന്ന മാലിന്യ പ്രശ്നം ഇപ്പോള്‍ എവിടെ നിന്ന്? 3.പാ.ജേക്കബ് ജോണിന്റെ നേതൃത്വകാലം മുതല്‍ മാത്രമേ ഈ മാലിന്യ പ്രശ്‌നം ഉയര്‍ന്ന് കേള്‍ക്കുന്നുള്ളൂ.. എന്ത്‌കൊണ്ട്? 4. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ കിണറും സെപ്റ്റിക്ടാങ്കുകളിലും സ്ഥിതിചെയ്യുന്നു അവിടെങ്ങും പ്രശ്‌നം ഇല്ല; കുമ്പനാട് മാത്രം എന്ത്‌കൊണ്ട്? 5. കുമ്പനാട് ജനങ്ങള്‍ വരുന്നത് കണ്‍വന്‍ഷനോ? ടോയിലറ്റില്‍ പോകാനോ?കൂടി വരുന്ന ജനങ്ങളില്‍ എത്രപേര്‍ ടൊയിലറ്റ് ഉപയോഗിക്കുന്നു? 6. മാലിന്യപ്രശ്‌നങ്ങള്‍എന്ന വിഷയം…

Read More