പഴയനിയമ പുസ്തകങ്ങള്‍ ദൈവത്തില്‍ നി് ഉള്ളതല്ലയെും, മോശയും മറ്റ് പ്രവാചകന്മാരും എഴുതിയ ചെറുകഥകളാണെും യാതൊരു ശങ്കയുമില്ലാതെ പറയു ഭോഷ്കന്മാരുടെ കാലമാണിത്. ബൈബിള്‍ മുഴുവനും തിരുവെഴുത്താണെും ദൈവവിശ്വാസ്യമാണെും വിശ്വസിക്കുവര്‍ ഇതിനെതിരെ പ്രതികരിക്കും. മനുഷ്യര്‍ പറഞ്ഞതും, പിശാച് പറഞ്ഞതും ദൈവം സംസാരിച്ചതും, പൗലോസിനെ പോലുള്ളവരുടെ അഭിപ്രായങ്ങളും ഇതിലൂടെ അത് അംഗീകരിച്ച് കൊണ്ട് ത െപറയുു ”ബൈബിള്‍ മുഴുവനും ദൈവ നിശ്വാസ്യമാണ്” സൃഷ്ടിയുടെ ആരംഭം, ഭൂമിയുടെ ഉല്പത്തി, മനുഷ്യവംശം, ജീവജാലങ്ങള്‍ തുടങ്ങിയവയുടെ ആരംഭം ഭൂമി പല ഭൂഖണ്ഡങ്ങളായി പിരിഞ്ഞത് എിങ്ങനെ സകലതും, മോശ എഴുതിയ ഉല്പത്തിയിലാണ്. ജീവജാലങ്ങളില്‍ ആണോ പെണ്ണോ ആദ്യം ഉണ്ടായത് എ് പറയുവാന്‍ പരിണാമ സിദ്ധാന്തത്തിന് കഴിയുില്ല. അതതു തരം എ ഉല്പത്തിയിലെ പ്രയോഗം ശ്രദ്ധിക്കുക. ഇത് ദൈവത്തിനല്ലാതെ ആര്‍ക്കും പറയുവാന്‍ കഴിയില്ല. ഇവയൊക്കെ മോശ എഴുതിയ ചെറുകഥകളാണെ് പറയുവനെ മണിയാശാന്റെ ഭാഷയില്‍ ഊളം പാറയില്‍ പോലും എടുക്കുവാന്‍…
Read MoreCategory: Articles
“വിശ്വസ്ഥയായ രൂത്ത്”.രൂത്ത് എന്ന പേരിന്റെ അര്‍ത്ഥം സ്നേഹിത എന്നാണ്.സിസ്റ്റര്‍ ഒമേഗ സുനില്‍
വിശ്വസ്ഥയായ രൂത്ത്. രൂത്ത് എന്ന പേരിന്റെ അര്‍ത്ഥം സ്നേഹിത എന്നാണ്. ന്യായാധിപന്മാരുടെ കാലത്ത് അഭയാര്‍ത്ഥികളായി മോഖാബ് ദേശത്തുപോയി താമസിച്ച എലീമലേക്കിന്റെയും നവോമിയുടെയും മൂത്തമകനായ മഹ്ലോന്റെ ഭാര്യയാണ് രൂത്ത്. ന്യായാധിപ ഭരണകാലത്തിന്റെ ഇരുളടഞ്ഞ പശ്ചാത്തലത്തില്‍ നിര്‍വ്യാജ സ്നേഹത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് രൂത്ത്. പാലസ്തീന് നാടിന്റെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന യെഹൂദയില്‍ നിന്നുള്ളവരാണ് ഈ കുടുംബം. ബെത്ലഹേമില്‍ നിന്നും യാത്ര തിരിച്ച് യിസ്രായേലിന്റെ ഒരു അയല്‍ രാജ്യമായ മോവാബില്‍ എത്തി. മെഡിറ്ററേനിയന്‍ സമനിരപ്പില്‍ നിന്നും മൂവായിരം അടി ഉയരത്തിലാണ് മോവാബ് സമഭൂമി സ്ഥിതി ചെയ്യുന്നത്. ബേത്ലഹേമില് ക്ഷാമം ഉണ്ടായപ്പോള്‍ എലീമേലക്കും കുടുംബവും സമൃദ്ധമായ മോവാബിലേക്ക് കുടിയേറി പാര്‍ക്കാന്‍ പോയി. എന്നാല്‍ അത് അവര്‍ക്ക് നഷ്ടത്തിന് കാരണമായി. ദൈവഹിതപ്രകാരമല്ലാത്ത എല്ലാ യാത്രകളും നേട്ടങ്ങളുമെല്ലാം തീരാ നഷ്ടത്തില്‍ കലാളിക്കുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പുറം ജാതിക്കാര്‍ എന്നുവിളിച്ച് അകറ്റി നിര്‍ത്തപ്പെട്ട പശ്ചാത്തലത്തിലുള്ള ഒരു സ്ത്രീ യേശുവിന്റെ…
Read Moreപറയാതിനി വയ്യ:എതിരില്ലാതെയല്ല എതിരില്ലാതാക്കി ജയിച്ചവര്‍.
പറയാതിനി വയ്യ. എതിരില്ലാതെയല്ല എതിരില്ലാതാക്കി ജയിച്ചവര്‍. പെന്തക്കോസ്ത് സമൂഹത്തില്‍ വച്ച് ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഇലക്ഷനാണ് ഐ.പി.സി യുടെ ഇലക്ഷന്. ഈ തിരഞ്ഞെടുപ്പ് സംവിധാനം തന്നെയാണ് സഭയുടെ തകര്‍ച്ചയ്ക്ക് ഒരു പ്രധാന കാരണവും. ഐ.പി.സി സംസ്ഥാന ഇലക്ഷനില്‍ ഒരു പാനല്‍ മുഴുവന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ ശ്രേദ്ധേയമായിരുന്നു. മണ്ധലാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പാനലിന്റെ വാശിയും ചേരിതിരിവും ഇല്ലാതെയാകും എന്ന് ആഗ്രഹിച്ചവരെ അന്ധാളിപ്പിക്കും വിധത്തിലുള്ള കാര്യപരിപാടികളായിരുന്നു അരങ്ങേറിയത്. എതിരില്ലാതാക്കി ജയിച്ചവര്‍. പാസ്റ്റര്‍ ജേക്കബ് ജോണ്‍ പ്രസിഡന്റായും പാസ്റ്റര്‍ കെ.സി.ജോണ്‍ സെക്രട്ടറിയായും പാസ്റ്റര്‍ തോമസ് ഫിലിപ്പ് വെണ്മണി ജോയിന്റ് സെക്രട്ടറിയായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുമ്പോള്‍ ഒരു സംശയം ആര്‍ക്കാണ് ഇവിടെ എതിരില്ലാതിരുന്നത്? പാസ്റ്റര്‍ ജേക്കബ് ജോണിനെതിരെ മത്സരിക്കാന്‍ അഥവാ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ പാസ്റ്റര്‍ വത്സന് ഏബ്രഹാമും പാസ്റ്റര്‍ ബേബി വര്‍ഗീസും മനസ്സുകൊണ്ട് തയ്യാറായിരുന്നു. ലഭിച്ച കാലംകൊണ്ട് ജനകീയനായി മാറുവാന്‍ പാസ്റ്റര്‍ ജേക്കബ്…
Read Moreയോഗയിലെ നിഗൂഢതകള്‍ ഒരു വിലയിരുത്തല്‍.
യോഗയിലെ നിഗൂഢതകള്‍ ഒരു വിലയിരുത്തല്‍ വേദപുസ്തകം കൈയ്യിലെടുത്ത് സങ്കീര്‍ത്തനം,സദൃശ്യവാക്യങ്ങള്‍, യോഹന്നാന്റെ സുവിശേഷം എന്നിവ വായിക്കുക എന്നിട്ട് മുട്ടിന്മേല് ഇരിക്കുക കണ്ണുകള്‍ അടച്ചു ഹൃദയം ശൂന്യമാക്കുക രണ്ട് കരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നിട്ട് പത്ത് മിനിട്ട് സ്തുതിക്കുക. യേശു പഠിപ്പിച്ച യോഗ ഇതാണെന്ന തലക്കെട്ടോടെ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിചിത്രമായ പോസ്റ്റാണിത്. വേദപുസ്തകം വായിച്ച് ധ്യാനിക്കാനും മുട്ടുമടക്കി പ്രാര്‍ത്ഥിക്കാനും ദൈവമക്കള്‍ക്ക് യോഗയെകൂട്ടുപിടിക്കേണ്ട ആവശ്യമെന്താണ്? യോഗ എന്താണെന്ന് ശരിക്കും ഗ്രഹിക്കാതെ സ്നേഹിതര്‍ക്കും പരിചയക്കാര്‍ക്കുമെല്ലാം മേല്‍ പറഞ്ഞ സന്ദേശം അതേപടി അയച്ചുകൊടുക്കുന്നു. എന്താണ് യോഗയെന്നും യോഗദൈവമക്കള്‍ക്ക് അനുവര്‍ത്തിക്കാമോ എന്നും നാം മനസ്സിലാക്കണം. യോഗ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ ലയിക്കുക ബന്ധിപ്പിക്കുക എന്നൊക്കെയാണ്. ഹൈന്ദവ സങ്കല്‍പ്പത്തില്‍ യോഗ എന്നാല്‍ ബ്രഹ്മനില്‍ ലയിക്കുക എന്നാണ്. ധ്യാനമാണ് യോഗയില്‍ പ്രധാനം. വിഷ്ണുവുമായി നിത്യമായ ബന്ധത്തില്‍ വരുന്നതാണ് യോഗ എന്നാണ് വൈഷ്ണവമതം പറയുന്നത്. നമസ്തേ എന്ന് പറഞ്ഞുകൊണ്ടാണ് യോഗാക്ലാസ്…
Read More