ഫിഷ് കട്‌ലറ്റ്

ഫിഷ് കട്‌ലറ്റ് ആവശ്യമുള്ള സാധനങ്ങള്‍ 1. മീന്‍ – 1കിലോ 2. ഇഞ്ചി – 100 ഗ്രാം 3. ഉരുളക്കിഴങ്ങ് – 1/2 കിലോ 4. റൊട്ടിപ്പൊടി – ആവശ്യത്തിന് 5. മസാല – ആവശ്യത്തിന് 6. പച്ചമുളക് – 1/2 കിലോ 7. കറിവേപ്പില – 1 തണ്ട് 8. കോഴിമുട്ട – 2 മുട്ടയുടെ വെള്ള 9. വെളിച്ചെണ്ണ – 1/2 കിലോ 10. ഉപ്പ് – ആവശ്യത്തിന് 1. മീന്‍ വൃത്തിയാക്കി ഉപ്പുവെള്ളത്തില്‍ വേവിച്ച് മാംസം അടര്‍ത്തിയെടുക്കുക. 2. ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചെടുക്കുക. 3. മുട്ട പതപ്പിച്ച് വയ്ക്കുക. 4. ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ ചെറുതായി അരിയുക. തയ്യാറാക്കുന്ന വിധം. പാനില്‍ അല്‍പ്പം എണ്ണ ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ വഴറ്റുക. ഇവ നന്നായി വഴന്നു കഴിയുമ്പോള്‍…

Read More

ചിക്കന്‍ 65 

ഹോട്ടലുകളില്‍ പോയി പലപ്പോഴും പലരും വാങ്ങിക്കഴിക്കാറുള്ള വിഭവമാണ് ചിക്കന്‍ 65. ഈ പേരിനു പിന്നിലൊരു കഥയുണ്ട്. 1965ലാണ് പ്രമുഖ ഹോട്ടലായിരുന്ന ബുഹാരി ഈ വിഭവം ആദ്യമായി ഉണ്ടാക്കിയത്. ഇതുകൊണ്ടാണ് 65 എന്ന പേരില്‍ ഇത് അറിയപ്പെടുന്നതും. ഇതിനോടനുബന്ധിച്ച് മറ്റു കഥകളും നിലവിലുണ്ട്. ചിക്കന്‍ 65 നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. എല്ലില്ലാത്ത ചിക്കന്‍-അരക്കിലോ മുട്ട-1 അരിപ്പൊടി, മൈദ, കോണ്‍ഫ്‌ളോര്‍-2 സ്പൂണ്‍ മുളകുപൊടി-2 സ്പൂണ്‍ ഗ്രാമ്പൂ-2 കറുവാപ്പട്ട ഏലയ്ക്ക-2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര സ്പൂണ്‍ പച്ചമുളക്-5 തൈര്-2 കപ്പ് നാരങ്ങാനീര് ഉപ്പ് എണ്ണ മല്ലിയില സവാള വറുത്തത് (അലങ്കാരത്തിന്) മുട്ട, ധാന്യ, മസാലപ്പൊടികളെല്ലാം കൂട്ടി യോജിപ്പിക്കുക. ഇതിലേക്ക് ഗ്രാമ്പൂ, കറുവാപ്പട്ട, എലയ്ക്ക എന്നിവ പൊടിച്ചതും ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. വെള്ളം ചേര്‍ത്ത് ഇത് കുഴമ്പുരൂപത്തിലാക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക. ഒരു…

Read More

ചില്ലി ചിക്കൻ

വളരെ എളുപ്പത്തിൽ ചില്ലി ചിക്കൻ ഉണ്ടാക്കുന്ന വിധം. കാപ്സികം മൂന്ന്എണ്ണം, സവാള മൂന്ന് എണ്ണം, മുട്ട മൂന്ന് എണ്ണം, കോണ്‍ഫ്ലോര്‍ അഞ്ചു ടി സ്പൂണ്‍, തക്കാളി സോസ് അമ്പതു മില്ലി, സോയ സോസ് നൂറു മില്ലി, ചില്ലി സോസ് ആവശ്യത്തിന്, ചിക്കന്‍ വളരെ ചെറുതായി നുറുക്കിയത് അരകിലോ, ഫുഡ്‌ കളര്‍ ചുമപ്പ്, മൈദാ മാവ്. ഉണ്ടാക്കുന്ന വിധം കാപ്സികം ,സവാള എന്നിവ തുല്യ വലിപ്പത്തില്‍ മുറിക്കുക, ചതുരത്തില്‍ആയാല്‍ വളരെ നന്ന് സവാള പാളികളായി പൊളിച്ചാല്‍ വളരെ എളുപ്പത്തില്‍ നല്ല ആകൃതിയില്‍ കട്ട്‌ ചെയ്ത് എടുക്കാം അതിനു ശേഷം ഒരു ചെറിയ പാത്രത്തില്‍ മുട്ടകള്‍ പൊട്ടിച്ചു കോണ്‍ ഫ്ലോറും മൈദയും ചേര്‍ത്ത് നന്നായി മിക്സ്‌ ചെയ്യുക ചുമന്ന കളര്‍ചേര്‍ത്ത്അതിനകത്ത് ചെറുതായി നുറുക്കിയ ചിക്കെന്‍ കഷണങ്ങള്‍ ഇട്ടു വയ്കുക കുറച്ചു സമയത്തിന് ശേഷം മുക്കിവെച്ച ചിക്കന്‍ തിളച്ച എണ്ണയില്‍ വറുത്തു…

Read More

പൈനാപ്പിള്‍ പച്ചടി

പാവയ്ക്കകൊണ്ടും പപ്പായകൊണ്ടുമൊക്കെ പച്ചടിയുണ്ടാക്കാം. എന്നാല്‍ അല്പം മധുരമുള്ള പച്ചടി ഇഷ്ടമുള്ളവര്‍ക്കോ. അവര്‍ക്ക് പൈനാപ്പിള്‍ കൊണ്ടൊരു പച്ചടി തയ്യാറാക്കാം. പഴുത്ത പൈനാപ്പിള്‍ ചെറുതായി മുറിച്ചത് 2 കപ്പ് മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍ മുളകുപൊടി 1/2 ടീസ്പൂണ്‍ വെള്ളം ആവശ്യത്തിന് തേങ്ങ ചുരണ്ടിയത്1/2 കപ്പ് ജീരകം 1 നുള്ള് കടുക് 1/2 ടീസ്പൂണ്‍ പച്ചമുളക്1 അധികം പുളിയില്ലാത്ത തൈര് 1 /4 കപ്പ് എണ്ണ 1 ടേബിള്‍ സ്പൂണ്‍ കടുക്1/2 ടീസ്പൂണ്‍ കറിവേപ്പില ഉണക്ക മുളക് 2 ,3 തയ്യാറാക്കുന്ന വിധം: പൈനാപ്പിളില്‍ മുളക് പൊടിയും, മഞ്ഞള്‍പ്പൊടിയും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു വേവിക്കുക. വെന്തതിനു ശേഷം 3/4 ഭാഗം നന്നായി ഉടക്കുക. വെള്ളം നന്നായി വറ്റണം. തേങ്ങയും കടുകും ജീരകവും പച്ചമുളകും സ്മൂത്തിയായി അരക്കുക. ഇത് പൈനപ്പിളില്‍ ചേര്‍ത്ത് ചെറിയ തീയില്‍ വേവിക്കുക… പിന്നീട് തൈര് ചേര്‍ത്ത് ചെറുതായി ചൂടാക്കുക.…

Read More

ചിക്കന്‍ ബിരിയാണി തയ്യാറാക്കുന്ന വിധം

1. ബസ്മതി അരി : 1 കിലൊ ( 5 ഗ്ലാസ്) 2. ചിക്കന്‍ : 1കിലൊ ( 8 പീസുകള്‍) 3. പച്ച മുളക് : 6 എണ്ണം 4. ഇഞ്ചി : ഒരു വലിയ കഷണം 5. വെളുത്തുള്ളി : 10 അല്ലി 6. പശുവിന്‍ നെയ് : 4-5 സ്പൂണ്‍ 7. എണ്ണ : 5-6 സ്പൂണ്‍ 8. വലിയ ഉള്ളി : 8 എണ്ണം 9. മല്ലിയില : കുറച്ച് 10. പൊതിയിനയില : കുറച്ച് 11. ചെരുനാരങ്ങ : 1 എണ്ണം. 12. തക്കാളി : 3 വലുത് 13. ബിരിയാണി മസാലപ്പൊടി : 3 വലിയ സ്പൂണ്‍ 14. മല്ലിപ്പൊടി : 1 സ്പൂണ്‍ 15. മുളകുപൊടി : അര സ്പൂണ്‍ 16. ഖരം മസാല: കാല്‍ സ്പൂണ്‍…

Read More

കൊച്ചിയിലും പരിസര പ്രദേശങ്ങളിലും എവിടെയൊക്കെ നല്ല ഭക്ഷണം കിട്ടുമെന്ന് അറിയാൻ

ഭക്ഷണപ്രിയരായ ഒരു കൂട്ടം ആളുകൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ ഒത്തുകൂടി. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങൾ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഒത്തുചേരൽ വ്യത്യസ്തമാക്കി. ഭക്ഷണപ്രിയരായ ഇവർ പരിചയപെട്ടത്ത് ഫേസ്ബുക്കിലൂടെയാണ്. ഈറ്റ് കൊച്ചി ഈറ്റ് എന്ന കൂട്ടായ്മയിലിപ്പോൾ പതിെനണ്ണായിരത്തിലധികം അംഗങ്ങളുണ്ട്. അവരിൽ എൺപത് പേർ കഴിഞ്ഞ ദിവസം ഒത്തുകൂടി. മട്ടാഞ്ചേരിയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ച് ഒത്തുചേരൽ ആഘോഷമാക്കി. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും എവിടെയൊക്കെ നല്ല ഭക്ഷണം കിട്ടുമെന്ന് അറിയാൻ ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫേസ്ബുക്ക് പേജിൽ സൗകര്യമുണ്ട്. കോഴിക്കോട് തിരുവനന്തപുരം ഉൾപടെയുള്ള സ്ഥലങ്ങളിലെ ഭക്ഷണപ്രിയരെ കൂടി കൂട്ടായ്മയിൽ ഉൾപെടുത്താനുള്ള ശ്രമത്തിലാണ് സംഘാടകർ

Read More