ഡോ. ജോര്‍ജ്ജ് കോവൂര്‍ (58) നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.

തൃശ്ശൂര്‍: സീനിയര്‍ ന്യൂറോളജിസ്റ്റും, സുവിശേഷ പ്രഭാഷകനും, പ്രശസ്ത സുവിശേഷ പ്രസംഗക സിസ്റ്റര്‍ മേരി കോവൂറിന്റെ മകനുമായ ഡോ. ജോര്‍ജ്ജ് കോവൂര്‍ നിത്യതയില്‍ ചേര്‍ക്കപ്പെട്ടു.കുറച്ചു നാളുകളായി വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഡോ.ജോര്‍ജ്ജ് കോവൂര്‍ തിരുവനന്തപുരത്തെ സെന്റ് തോമസ് ഇംഗ്ലീഷ് റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും, തുമ്പയിലെ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പ്രീ ഡിഗ്രി വിദ്യാഭ്യാസവും നേടി.എം ബി ബി എസ് പഞ്ചാബിലെ ലുധിയാനയിലെ പ്രശസ്ത ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലും, അതേ കോളേജില്‍ തന്നെ മാസ്റ്റര്‍ ഓഫ് ജനറല്‍ സര്‍ജറി ബിരുദവും നേടി. അതിനുശേഷം ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നോണ്‍ പി ജി രജിസ്ട്രാറായി ജോലി ചെയ്തു. ഇന്ത്യയില്‍ ന്യൂറോ സയന്‍സിന്റെ ശാഖ വികസിപ്പിച്ചെടുത്ത പയനീയര്‍മാരില്‍ ഒരാളായ ഡോ.എ കെ ബാനര്‍ജി, ഡോ.ടാന്‍ഡന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. ന്യൂറോ സയന്‍സിന്റെ മുന്‍നിര ഡെവലപ്പര്‍മാരില്‍ ഒരാളായി…

Read More

ലോക പ്രശസ്ത സുവിശേഷകൻ റവ. റെയിനാൾഡ് ബോങ്കെ നിത്യതയിൽ പ്രവേശിച്ചു.

  ജർമ്മൻ പെന്തക്കോസ്ത് സുവിശേഷകനായിരുന്നു റെയ്ൻഹാർഡ് ബോങ്കെ 1940 ഏപ്രിൽ 19 ന് ജർമ്മനിയിലെ ഈസ്റ്റ് പ്രഷ്യയിലെ കൊനിഗ്സ്ബെർഗിൽ ജനിച്ചു , ഒരു സൈനിക ലോജിസ്റ്റിക് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച താൻ കിഴക്കൻ പ്രഷ്യയിലെ പലായനസമയത്ത് പിതാവ് അമ്മയോടും സഹോദരങ്ങളോടും ഒപ്പം ഡെൻമാർക്കിലേക്ക് കൊണ്ടുപോയി .പത്താം വയസ്സിൽ ബോൻങ്കെ പരിശുദ്ധാത്മാവിൽ നിറയപ്പെട്ടു. തന്റെ പിതാവ് യുദ്ധസേവനത്തിനുശേഷം പാസ്റ്ററായി സുവിശേഷ വേല ചെയ്തു തന്റെ മകനും അതേ പാതയിൽ വളർന്നു വന്നു ബോൻകെ ബൈബിൾ കോളേജ് ഓഫ് വെൽസിൻ സ്വാൻസിയിൽ പഠിച്ച താൻ തികഞ്ഞ പ്രാർത്ഥനാ മനുഷ്യനായിരുന്നു എല്ലാ ദിവസവും മുടങ്ങാതെ പ്രാർത്ഥിക്കുമായിരുന്നു “കർത്താവേ, ഞാനും വിശ്വാസമുള്ള ഒരു മനുഷ്യനാകാൻ ആഗ്രഹിക്കുന്നു. ‘ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നിന്റെ വഴി കാണാൻ ഞാൻ ആഗ്രഹിക്കുന്നു.” അങ്ങനെയിരിക്കെ ലണ്ടനിലൂടെ താൻ കടന്നുപോകുമ്പോൾ, പ്രശസ്ത പ്രസംഗകനായ ജോർജ്ജ് ജെഫ്രീസുമായി ഒരു കൂടിക്കാഴ്ച നടത്തി അത് ബോൻകെയുടെ…

Read More

ക്രിസ്മസ് ദിനത്തില്‍ തെലുങ്കാനയിലെ 200 സഭകള്‍ക്ക് ഒരു ലക്ഷം രൂപയുടെ പാക്കേജ്: തെലുങ്കാന സര്‍ക്കാര്‍

ക്രിസ്മസ് ആഘോഷത്തിനായി തെലങ്കാന സര്‍ക്കാര്‍ നഗരത്തിലെ 200 പള്ളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാന്‍ അനുമതി നല്‍കി. കൂടാതെ ഓരോ സഭയ്ക്കും വസ്ത്രങ്ങള്‍ അടങ്ങിയ 500 ഗിഫ്റ്റ് പായ്ക്കുകളും ലഭിക്കും. പ്രാദേശിക നിയമസഭാംഗങ്ങളുടേയും കേര്‍പ്പറേഷന്‍ അംഗങ്ങളുടേയും സഹായത്തോടെ തിരഞ്ഞെടുക്കപ്പെടുന്ന സഭകള്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്നും കൂടാതെ സര്‍ക്കാരും ജി എച്ച് എം സി ഉദ്യോഗസ്ഥരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ചേര്‍ന്ന് ഡിസംബര്‍ 5 മുതല്‍ ഡിസംബര്‍ 10 വരെ ഗിഫ്റ്റ് പായ്ക്കുകളും വിതരണം ചെയ്യും. ഡിസംബര്‍ 19 ന് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് ഫെസ്റ്റ് സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന സഭകള്‍ അവരുടെ ബാങ്ക് അക്കൗണ്ടിന്റെയും ഐഎഫ്എസി കോഡിന്റെയും വിശദാംശങ്ങള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു കഴിയുമ്പോള്‍ അതുവഴി ധനസഹായം നല്‍കുമെന്ന് ഹൈദരാബാദ് മേയര്‍ ബോന്തു റാംമോഹന്‍ പറഞ്ഞു.

Read More

പ്രതിക്ക് ബൈബിള്‍ നല്‍കി ആശ്വസിപ്പിച്ച ജഡ്ജിക്കെതിരെ നിരീശ്വരവാദ സംഘടന രംഗത്ത്

ടെക്‌സസിലെ കോടതിയില്‍ കൊലക്കേസ് പ്രതിക്ക് വിധിന്യായത്തിനുശേഷം ജഡ്ജി ബൈബിള്‍ നല്‍കി ആശ്വസിപ്പിച്ച സംഭവത്തില്‍ രാജ്യത്തെ നിരീശ്വരവാദ സംഘടനയായ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ പരാതിയുമായി രംഗത്ത് വന്നു.ജഡ്ജിയുടെ നിലപാട് അധികാര പരിധി ലംഘനമാണെന്നും കാണിച്ച് ഫൗണ്ടേഷന്‍ പ്രതിനിധി ടെക്‌സസ് സ്റ്റേറ്റ് കമ്മീഷന്‍ ഓണ്‍ ജുഡീഷ്യന്‍ കോണ്ടസ്റ്റ് മുമ്പാകെ പരാതി നല്‍കി. സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വിശ്രമിക്കയായിരുന്ന വനിതാ പോലീസ് ഓഫീസറുടെ മുറിയിലേയ്ക്ക് മുറി മാറി കടന്നുവന്നയാളെ അക്രമിയെന്ന് തെറ്റിദ്ധരിച്ച് വെടിവെയ്ക്കുകയും അയാള്‍ കൊല്ലപ്പെടുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥയ്ക്ക് തെറ്റു പറ്റിയതാണെങ്കിലും നരഹത്യയായതിനാല്‍ 10 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. വിധി കേട്ടു കരഞ്ഞ ഉദ്യോഗസ്ഥയെ വനിതാ ജഡ്ജി കെംപ് ബൈബിള്‍ വചനങ്ങള്‍ പറഞ്ഞ് ആശ്വസിപ്പിക്കയും ബൈബിള്‍ സമ്മാനമായി നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സംഭവം വാര്‍ത്താ പ്രാധാന്യം നേടിയതോടെ നിരീശ്വരവാദ സംഘടന രംഗത്ത് വരികയായിരുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിച്ചുകൊണ്ട് ടെക്‌സസ്…

Read More

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു; കരട് നിയമം തയ്യാര്‍

  ഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധിതമാക്കുന്ന നിയമ നിര്‍മാണത്തിനൊരുങ്ങി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രാലയം. നിലവില്‍ ദിനപത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന മാതൃകയില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാര്‍ (ആര്‍എന്‍ഐ) സമക്ഷം ഓണ്‍ലൈന്‍ മാധ്യമങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം നിയമാനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിയമം ലക്ഷ്യമിടുന്നത്. രജിസ്‌ട്രേഷനില്ലാത്ത വാര്‍ത്താ വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം പുതിയ നിയമം നിലവില്‍ വരുന്നതോടെ നിയമവിരുദ്ധമായിമാറും.

Read More

ഐ പി സി മീഡിയ ഗ്ലോബല്‍ മീറ്റ് : ഡിസം. 2ന് ഷാര്‍ജയില്‍

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവര്‍ത്തകരുടേയും എഴുത്തുകാരുടേയും ആഗോളതല സംഗമം ഡിസംബര്‍ 2 ന് ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ വെച്ച് നടക്കും. സമ്മേളനത്തില്‍ ചെയര്‍മാന്‍ സി വി മാത്യൂ അദ്ധ്യക്ഷനായിരിക്കും. ഐ പി സി ജനറല്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. മലയാള മനോരമ ദുബായ് ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യൂ മുഖ്യാതിഥിയായിരിക്കും. ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാരും, മാധ്യമ പ്രതിനിധികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്തവ മാധ്യമ ധര്‍മ്മങ്ങളും ചര്‍ച്ച ചെയ്യും, ഇതിനോടനുബന്ധിച്ച് യു എ ഇ യില്‍ പുതിയ ചാപ്റ്റര്‍ രൂപീകരണവും നടക്കും. ഗ്ലോബല്‍ മീറ്റിനു ങാരവാഹികളായ സി വി മാത്യൂ (ചെയര്‍മാന്‍) സാംകുട്ടി ചാക്കോ നിലമ്പൂര്‍ (വൈസ് ചെയര്‍മാന്‍) സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി) ഫിന്നി മാത്യൂ…

Read More

ഗ്രെയ്‌സ് ടെയ്‌ലറിംഗ് ട്രെയ്‌നിംഗ് സെന്റര്‍ വാര്‍ഷികാഘോഷവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

ഗ്രെയ്‌സ് ഗ്ലോബല്‍ ഔട്ട് റീച്ച് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണയില്‍ നടന്നുകൊണ്ടിരിക്കുന്ന ഗ്രെയ്‌സ് ടെയ്‌ലറിംഗ് ട്രെയിനിംഗ് സെന്ററിലെ വാര്‍ഷികാഘോഷവും നേതൃത്വ പരിശീലന ക്ലാസ്സും നടന്നു. ടെയ്‌ലറിംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 23 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കി. പാസ്റ്റര്‍ ഷാജി പി തോമസിന്റെ അദ്ധ്യക്ഷതയില്‍ ഐ പി സി കേരളാ സ്റ്റേറ്റ് കൗണ്‍സിലംഗം പാസ്റ്റര്‍ ബിജോയ് കുര്യാക്കോസ് പരിശീലന ക്ലാസിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ബെന്‍സി ബിജോയ്, രമിത, ധനിജ എന്നിവര്‍ പ്രസംഗിച്ചു. റവ. കെ സി ജോണ്‍ (ഫ്‌ലോറിഡ) ഡയറക്ടറായി നേതൃത്വം നല്‍കുന്ന ഗ്രെയ്‌സ് ഗ്ലോബല്‍ ഒ#ൗട്ട് റീച്ച് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ മലബാറില്‍ 5 സ്ഥലങ്ങളില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ടെയ്‌ലറിംഗ് ട്രയിനിംഗ് സെന്ററുകള്‍ നടത്തി വരുന്നു. ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് ഈ സ്ഥാപനത്തില്‍ നിന്നും സൗജന്യമായി പരിശീലനം നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്.

Read More

വാട്ട്‌സ്ആപ്പ് : വോയിസ് കോളുകള്‍ക്കുള്ള നിയന്ത്രണം യു.എ.ഇ നീക്കുന്നു

  ദുബായ്: വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റന്റ് മെസേജ് ആപ്പിലൂടെ ചെയ്യാവുന്ന വോയ്‌സ് കോളുകള്‍ക്കുള്ള നിയന്ത്രണം നീക്കാന്‍ ആലോചിക്കുന്നതായി യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റി. വോയിസ് കോളുകള്‍ വാട്ട്‌സ്ആപ്പിലൂടെ ചെയ്യുന്നവര്‍ക്ക് സന്തോഷംപകരുന്നതാണ് ഈ വാര്‍ത്ത. മറ്റുള്ള രാജ്യങ്ങളില്‍ വാട്ട്‌സ്ആപ്പിലൂടെ വോയ്‌സ്‌കോള്‍ ചെയ്യാനുള്ള സംവിധാനം ലഭ്യമാകുമ്പോഴാണ് യു.എ.ഇയില്‍ ഇതിന് നിയന്ത്രണം വന്നത്. വാട്ട്‌സ്ആപ്പ് കൂടാതെ സ്‌കൈപ്പ്, ടാന്‍ഗോ, ഫെയ്‌സ്‌ടൈം, വൈബര്‍ എന്നീ ആപ്പുകളിലൂടെയും വോയിസ് കോളുകള്‍ ചെയ്യാനുള്ള സംവിധാനം അതോറിറ്റി നിയന്ത്രണവിധേയമാക്കിയിരുന്നു. ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണത്തിലുള്ള വാട്ട്‌സ്ആപ്പ് പോലെ ലോകമാകമാനം പ്രചാരമുള്ള ആപ്ലിക്കേഷനുകളുമായുള്ള സഹകരണം മെച്ചപ്പെടുത്തി വരുന്നതായി യു.എ.ഇയിലെ ദേശീയ ഇലക്‌ട്രോണിക് സുരക്ഷാ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അലി കുവൈത്തി ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. വാട്ട്‌സ്ആപ്പുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. വാട്ട്‌സ്ആപ്പ് കോളുകള്‍ക്കുള്ള നിയന്ത്രണം വളരെപ്പെട്ടെന്നു തന്നെ നീക്കും. അതേസമയം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് യു.എ.ഇ…

Read More

21 മത് റീമാ പുസ്തകമേള

തിരുവല്ല: റീമാ പബ്ലിഷേഴ്‌സിന്റെ 21 മത് വാര്‍ഷിക ബൈബിള്‍ പുസ്തകമേള നവംബര്‍ 11 മുതല്‍ 30 വരെ പുഷ്പഗിരി റോഡിലുള്ള റീമാ ബുക്ക് ഹൗസില്‍ നടക്കും. സ്ഥാപക ഡയറക്ടര്‍ റവ. സി.പി.മോനായിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മുന്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ ഉദ്ഘാടനം ചെയ്യും. തിരുവല്ല മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ.ചെറിയാന്‍ പോളച്ചിറയ്ക്കല്‍ ആദ്യ വില്പന നിര്‍വഹിക്കും. 5 പുതിയ പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. 20 ദിവസം നീണ്ടു നില്‍ക്കുന്ന പുസ്തകമേളയില്‍ പുസ്തകങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ട് ലഭിക്കും. റീമാ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച 460 ല്‍ അധികം ഗ്രന്ഥങ്ങള്‍ക്കും പ്രത്യേക ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ഷിക സമ്മേളനം തിരുവല്ല വൈ എം സി എ ഹാളില്‍ 30-ാം തിയതി ശനിയാഴ്ച നടക്കും. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ആത്മീയ നേതാക്കന്‍മാര്‍ പങ്കെടുക്കും.

Read More

ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സ് ഉദ്ഘാടനം ഫ്‌ളോറിഡയില്‍ ഒക്. 22 ന്

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡാ ആസ്ഥാനമാക്കി പ്രവര്‍ത്തനമാരംഭിക്കുന്ന ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സിന്റെ ഉദ്ഘാടന സമ്മേളനവും സംഗീത നിശയും ഒക്‌ടോബര്‍ 22 ന് വെസ്റ്റ് പാം ബീച്ചിലുള്ള കമ്യൂണിറ്റി ക്രിസ്ത്യന്‍ ചര്‍ച്ചില്‍ നടക്കും. മാത്യൂ ജോണ്‍, സാംസണ്‍ സാമുവല്‍, സിനി ഡാനിയേല്‍ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കും. അമേരിക്കന്‍ മലയാളികളുടെ സംഗീതപരമായ സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റാര്‍ സിംഗേഴ്‌സ് എന്ന ക്രിസ്ത്യന്‍ റിയാലിറ്റിഷോ, അമേരിക്കയില്‍ നടക്കുന്ന പ്രമുഖ സമ്മേളനങ്ങളുടെ തല്‍സമയ സംപ്രേക്ഷണം, ക്രൈസ്തവ സംഗീത വീഡിയോ നിര്‍മ്മാണം, ക്രിസ്തീയ റേഡിയോ സംപ്രേക്ഷണ പരിപാടി തുടങ്ങിയ നിരവധി പ്രവര്‍ത്തന പദ്ധതികളുമായാണ് ക്രിസ്ത്യന്‍ സ്റ്റാര്‍ പ്രൊഡക്ഷന്‍സ് ചുവടുവെയ്ക്കുന്നത്. സഭാ വിഭാഗീയ വിത്യാസമന്യേ എല്ലാ ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാവുന്ന സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ സീസണ്‍ 1 ലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ കിക്കോഫ്, സ്റ്റാര്‍ വിഷന്‍ ലോഗോ അനാവരണം എന്നിവയും ഇതിനോടനുബന്ധിച്ച് നടക്കും.

Read More