Connect with us

Special Stories

അഡ്വ. പി. എ. സൈറസ് സാറിനു വിട.

Published

on

സാം ചെമ്പകത്തിൽ *ജീവിതം* കൊണ്ടും കർമ്മം കൊണ്ടും ഒരു കാലഘട്ടത്തെയാകെ പ്രകാശമണിയിച്ച ഋഷി തുല്ല്യമായ ജീവിതത്തിന് ഉടമയായ അഡ്വ. പി. എ സൈറസ് അന്തരിച്ചു. 95വയസായിരുന്നു.കാവി മുണ്ടും ജുബയും നീട്ടി വളർത്തിയ താടിയും ചീകി ഒതുക്കാത്ത മുടിയും നഗ്നപാദനായി ഒരു സന്യസ്തനെപ്പോലെ ഭാരതത്തിലെ ഗ്രാമങ്ങളിൽ ജീവിച്ച് പാർ ശ്വവത്കരിക്കപ്പെട്ടവരുടെ മോചനത്തിനായി സ്വയം സമർപ്പിച്ച ജീവിതമായിരുന്നു. ദരിദ്രരോടു സുവിശേഷം അറിയിപ്പാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവൻ്റെ ആത്മാവ് എൻ്റെ മേൽ ഉണ്ട് – എന്ന ബൈബിൾ വചനം ഈ വേറിട്ട യാത്രയ്ക്ക് പ്രചോദനമായി.അഞ്ചു പതിറ്റാണ്ടോളം കേരളം, ഒറീസ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമങ്ങളിൽ നിസ്വാര്‍ത്ഥമായും വിശ്രമമരഹിതമായും അദേഹം സുവിശേഷദൗത്യം നിര്‍വഹിച്ചു. *സുവിശേഷം സ്വാധീനിച്ച കുട്ടിക്കാലം*

തിരുവനന്തപുരം പേരൂര്‍ക്കട എബനേസര്‍ മാർത്തോമ്മാ ഇടവകയിൽ പനക്കൽ അഡ്വ. പി. എ. സൈറസ് അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ചെങ്കിലും പൂര്‍ണ്ണസമയ സുവിശേഷപ്രവര്‍ത്തനത്തിനായി ജീവിതം സമര്‍പ്പിക്കുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ ക്രിസ്തു സ്നേഹത്താൽ സ്വാധീനിക്കപ്പെട്ട കൊച്ചു സൈറസ് കൂട്ടുകാരോടൊപ്പം വൈ.സി. എസ് എന്ന സംഘടനക്ക് രൂപം നൽകി തിരുവനന്തപുരം ഊന്നാംപാറ കേന്ദ്രീകരിച്ച് സുവിശേഷ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഫിലോസഫിയിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം സമ്പാദിച്ച് തിരുവനന്തപുരം ഏജീസ് ഓഫീസിൽ ഉദ്യോഗസ്ഥനായെങ്കിലും ജീവിതദൗത്യം ഇതല്ലെന്ന തിരിച്ചറിവിൽ ജോലി വേണ്ടെന്നു വച്ചു. മാതാപിതാക്കളും സഹോദരങ്ങളും അടങ്ങുന്ന 9 അംഗ കുടുംബത്തിൻ്റെ ഉത്തരവാദിത്വത്തേക്കാൾ മനസ്സിന് നീറ്റലായത് ഭാരതഗ്രാമങ്ങളിലെ ദരിദ്രലക്ഷങ്ങളുടെ യാതന നിറഞ്ഞ ജീവിതമായിരുന്നു. പാവപ്പെട്ടവർക്ക് നീതി ലഭ്യമാക്കാൻ അഭിഭാഷകനാകാൻ തീരുമാനിച്ച് ലോ കോളേജിൽ ചേർന്ന് ബി. എൽ പാസായി. തിരുവനന്തപുരത്തും പിന്നീട് ഹൈക്കോടതിയിലും പ്രാക്ടീസ് ആരംഭിച്ചു.ഇക്കാലത്തായിരുന്നു കെ. എസ്. ഇ. ബി ഉദ്യോഗസ്ഥ കോട്ടയം പുളിമൂട്ടിൽ അന്നമ്മയുമായുളള വിവാഹം . എബിയും എസിയും രണ്ടു മക്കൾ ജനിച്ചു. 1973ൽ ഒരു വെളിപാടു പോലെ വക്കീൽ കുപ്പായം അഴിച്ചു വച്ച് ലൗകിക ജീവിതത്തിൻ്റെ എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ച് പാർശ്വവത്കരിക്കപ്പെട്ട ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി. എറണാകുളം കത്രിക്കടവിൽ കുഷ്ടരോഗികളുടെ പുനരധിവാസത്തിലും ആദിവാസി മേഖലയായ വടാട്ടുപാറയിലെ ഈറ്റതോഴിലാളികളുടെ ജീവിത പോരാട്ടങ്ങളിലും പങ്കാളിയായി. പിന്നീട് വേള്‍ഡ് വിഷന്‍ ഓഫ് ഇന്‍ഡ്യയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയിലെ താളുകണ്ടം, വട്ടവട – കണ്ണംപടി തുടങ്ങിയ ആദിവാസി മേഖലകളിലേക്കും പ്രവർത്തന മേഖല വ്യാപിച്ചു. 73 ൽ ആരംഭിച്ച് 10 വർഷം പിന്നിട്ടപ്പോൾ പാറശാല മുതൽ കണ്ണൂർ വരെ ഗ്രാമീണമേഖലകളിലാകെ സൗഹ്യദകൂട്ടായ്മകളും പ്രവർത്തനങ്ങളും വളർന്നു.

Advertisement

*ആദിവാസി – ദളിത് സമൂഹങ്ങൾക്കായി സമർപ്പിച്ച നാല് പതിറ്റാണ്ട്*

ഭാരത ജനസംഖ്യയിൽ 25 ശതമാനം വരുന്ന ആദിവാസി, ദളിത് സമൂഹങ്ങളെ ചൂഷണത്തിൽനിന്നു മോചിപ്പിക്കാനുള്ള പദ്ധതി ഏറ്റെടുത്ത് 83ൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിലേക്ക് യാത്രയായി. പ്രവൃത്തി നിർവഹണത്തിൽ സന്തത സഹചാരിയായിരുന്ന എസ്. കെ. എബ്രഹാമും ഒപ്പം ചേർന്നു.തുടർന്നുളള നാല് പതിറ്റാണ്ട് ഉത്തരേന്ത്യൻ ഗ്രാമങ്ങളായിരുന്നു പ്രവർത്തന മേഖല. ആദിവാസി-ദലിത് സമൂഹങ്ങളുടെ പിന്നാക്കാവസ്ഥയ്ക്കും ചൂഷണത്തിനും കാരണം അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന തിരിച്ചറിവിൽ കുട്ടികളുടെ ബൗദ്ധികവും ആത്മീയവുമായ വികാസം ലക്ഷ്യമാക്കിയുളള പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്‌കൂളുകളും സ്‌കൂൾ സൗകര്യമുള്ള പ്രദേശങ്ങളിൽ ഹോസ്റ്റലുകളും തുടങ്ങി. റായ്പ്പൂരിനടുത്ത് ഗാത്താപ്പാറ ഗ്രാമം കേന്ദ്രമാക്കി സത്നാമീസ് എന്ന ദളിത് സമൂഹങ്ങൾക്കിടയിലായിരുന്നു ആദ്യ പ്രവർത്തനം. ജന്മിമാരുടെ ചൂഷണത്തിൽ നിന്ന് പാവപെട്ട കർഷകരെ മോചിപ്പിക്കേണ്ടത് സുവിശേഷ പ്രവർത്തനമായി കണ്ട് മഹാജൻ മസ്ദൂർ കിസാൻ സംഘ് എന്ന പേരിൽ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ച് പ്രതിരോധം ഒരുക്കി.റായ്പ്പൂരിനടുത്ത് ജില്ലയായ രാജ്‌നന്ദൻഗാവിലേക്കും പ്രവർത്തനം വളർന്നു. ഒറീസയിലെ കലഹണ്ടി ജില്ലയിൽ ഉർളാധനി ഗ്രാമത്തിലെയും ആന്ധ്രാപ്രദേശിലെ റയഗഡക്കടുത്ത് ജിമിദിപ്പേട്ടയിലെയും പ്രവർത്തനങ്ങളിൽ വ്യാപൃതനായി. മുംബൈ നവജീവൻ സെൻറർ, എറണാകുളത്തെ കുഷ്ഠരോഗികളുടെ റീഹാബിലിറ്റേഷൻ സെൻറർ തുടങ്ങിയവരുടെ ആരംഭത്തിലും അദേഹത്തിന്റെ കൈയ്യൊപ്പുപതിഞ്ഞു. മാർത്തോമ്മാ സ്റ്റുഡൻസ് കോൺഫ്രൻസ് മറ്റ് യുവജന കൂട്ടായ്മകളിൽ സജീവ സാന്നിദ്ധ്യമായി യുവജനങ്ങളുടെ നിർമ്മാണ നിർവഹണത്തിനായി ഒരുക്കി. എൺപത്തെട്ടാം വയസ്സിലും ഗ്രാമങ്ങളിലെ ദൈവരാജ്യ ശുശ്രൂഷക്കായി വിശ്രമരഹിതമായി ഓടുകയായിരുന്ന അദേഹത്തെ 2014ൽ ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ ശയ്യാവലംബിയാക്കി. തിരുവനന്തപുരത്തെ ഭവനത്തിൽ വിശ്രമിക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സും പ്രാർത്ഥനയും ഇന്ത്യയിലെ ഗ്രാമങ്ങളിലായിരുന്നു. പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പമായിരുന്നു. മാർത്തോമാ സഭയുടെ ഇക്കൊല്ലത്തെ മാനവസേവാ അവാർഡ് സൈറസ് സാറിനു നൽകി സഭ ആദരിക്കുകയുണ്. Reporter Georgekutty panackal

Advertisement

Special Stories

രുഹമാ ആൻ ബോബന് കൊമേഴ്‌സിൽ പി. എച്ച്. ഡി.

Published

on

ഭാരതിയാർ സർവകലാശാലയിൽ നിന്നും കൊമേഴ്സിൽ പി. എച്ച്. ഡി. നേടിയ രുഹമാ ആൻ ബോബൻ. കോയമ്പത്തൂർ കെ. പി. ആർ. കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറായ രുഹമാ വെണ്ണിക്കുളം കച്ചിറയ്ക്കൽ കർമേൽ ഹോമിൽ (കൊറ്റംകോട്ടാൽ) പാസ്റ്റർ ബോബൻ ജോർജിൻ്റെയും (CCG Director) ആനി ബോബൻ്റെയും മകളാണ്. വെണ്ണിക്കുളം ചർച്ച് ഓഫ് ഗോഡ് (Full Gospel) സഭാംഗമാണ്.

Advertisement
Continue Reading

Special Stories

സക്കായിയേ വേഗം ഇറങ്ങി വരൂ

Published

on

ക്രിസ്‌തുവിന്റെ ഐഹിക ശുശ്രൂഷയില്‍ നടന്ന സംഭവങ്ങളില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌ സക്കായിയുടേത്‌. പാപിയായ ഒരു മനുഷ്യനോടുള്ള യേശുവിന്റെ മനോഭാവം പ്രകടമാക്കുന്നതാണീ സംഭവം. ലൂക്കോസ്‌ 19:1-10 ല്‍ രേഖപ്പെടുത്തിയിട്ടുള്ള ആ സുപരിചിത വേദഭാഗത്തെക്കുറിച്ചുള്ള ഒരു ധ്യാനപഠനമാണ്‌ ഈ അദ്ധ്യായത്തില്‍
യേശു എങ്ങനെയുള്ളവന്‍ എന്നു കാണ്മാന്‍ ശ്രമിച്ചു.
യെരിഹോ പട്ടണത്തിലെ ചുങ്കക്കാരില്‍ പ്രമുഖനായ സഖായിക്ക്‌ യേശുവിനെ നേരിട്ടൊന്ന്‌ കാണാനാഗ്രഹം യേശുവിനെ ഒന്നു കണ്ടരിയാന്‍ സഖായിയെ പ്രേരിപ്പിച്ചതായി അനുമാനിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്‌.
1. യേശു പറഞ്ഞ ഉപമ: ലൂക്കോസ്‌ 18:9 -14 ല്‍ വിവരിച്ചിരിക്കുന്ന ചുങ്കക്കാരന്റെയും പരീശന്റെയും ഉപമ ഇവനും അറിഞ്ഞിരിക്കാം. പാപിയായ എന്നോടു കരുണ തോന്നേണമേ എന്ന്‌ അനുതപിച്ച്‌ ചുങ്കക്കാരന്‍ ദൈവത്താല്‍ നീതീകരിക്കപ്പെട്ടവനായി എന്ന്‌ യേശു പ്രസ്‌താവിച്ചു. തന്നെത്താന്‍ താഴ്‌ത്തുന്നവനെയും ചുങ്കക്കാരനെയും ദൈവം സ്‌നേഹിക്കുന്നു എന്നവന്‍ അറിഞ്ഞിരിക്കുന്നു.
2.ബര്‍തിമായിയുടെ കാഴ്‌ച പ്രാപിക്കല്‍:

സഖായി യേശുവിനെ കാണുന്നതിനു തൊട്ടുമുന്‍പ്‌ യെരിഹോ പട്ടണത്തിലെതന്നെ ബര്‍തിമായി എന്ന്‌ കുരുടനായ ഭിക്ഷക്കാരന്‌ യേശു അത്ഭുതകരമായി കാഴ്‌ച നല്‍കിയ വാര്‍ത്ത കാട്ടുതീപോലെ അവിടെയെല്ലാം പ്രചരിക്കപ്പെട്ടിരിക്കണം (ലൂക്കോസ്‌ 18:35 – 43)(മര്‍ക്കോസ്‌ 10:46-52) യേശുവേ എന്നോട്‌ കരുണ തോന്നേണമേ എന്ന്‌ നിലവിളിച്ചു. ബര്‍തിമായിയെ യേശുവിനോട്‌ കൂടെ നടക്കുന്നവര്‍ മിണ്ടാതിരിപ്പാന്‍ ശാസിച്ചു. യേശുവെ ഈ ഭിക്ഷക്കാരനോട്‌ സ്‌നേഹവും അനുതാപവും കാട്ടി. അവനെ വിളിപ്പിച്ചു, കാഴ്‌ച നല്‍കി. ഈ അത്ഭുത സംഭവമറിഞ്ഞ യെരിഹോവിലെ ചുങ്കപ്രമാണിയായ സക്കായിക്ക്‌ ഒരാഗ്രഹം അതുകൊണ്ടു സക്കായി യേശു എങ്ങനെയുള്ളവന്‍ എന്ന്‌ കാണ്മാന്‍ ശ്രമിച്ചു.
3.ചുങ്കക്കാരനെ ശിഷ്യനാക്കിയത്‌: സക്കായിയെപ്പോലെ ചുങ്കം പിരിച്ചിരുന്ന ലേവിയെ (മത്തായിയെ)യേശു തന്റെ ശിഷ്യനാക്കിയിരുന്നുവല്ലോ(ലൂക്കോ5:27-32) ലേവി തന്റെ ജോലി പോലും ഉപേക്ഷിച്ചിട്ടു യേശുവിനെ അനുഗമിച്ചു. സമൂഹം വെറുത്തിരുന്നചുങ്കക്കാരെയും ശിഷ്യനാക്കുന്ന ക്രിസ്‌തുവിനെപ്പറ്റി ഈ ചുങ്കപ്രമാണി അറിഞ്ഞിരുന്നു.
ചുങ്കക്കാരെ മഹാപാപികളായിട്ടാണ്‌ അന്നു ഗണിച്ചിരുന്നത്‌(മത്തായി5:46, 18:17,21:31, ലൂക്കോസ്‌15:21) ലേവി എന്ന മഹാ പാപിയെപ്പോലും സ്‌നേഹിക്കാനും ശിഷ്യനാക്കാനും സന്‍മനസ്സും സ്വാധീനതയും പ്രകടിപ്പിച്ച ഈ യേശു ആരെന്നു കാണാന്‍ സക്കായി ആഗ്രഹിച്ചു. യേശുവിനെക്കുറിച്ച്‌ ഈ കേള്‍ക്കുന്നതൊക്കെ ശരിയാണോ എന്നു പരിശോധിക്കാന്‍ സക്കായി തയ്യാറായി. ശ്രമിച്ചു ഇന്നു പലരും ശ്രമിക്കാത്ത ഒരു കാര്യമാണ്‌ സക്കായി ചെയ്‌തത്‌. അതു പിന്നീടവനു ഗുണമായി. യേശുവിന്റെ നിസ്‌തുല വ്യക്തിത്വം ആരെയും ആകര്‍ഷിക്കുന്നതാണ്‌.(യോഹന്നാന്‍7:46).
യേശുവിനെ കാണാന്‍ സക്കായിക്ക്‌ അതിയായ ആഗ്രഹം ഉണ്ട്‌. പക്ഷേ രണ്ട്‌ തടസ്സം ഒന്ന്‌ സക്കായിക്ക്‌ ഉയരം കുറവാണ്‌….ആളില്‍ കുറിയവനാണ്‌. രണ്ട്‌ യേശുവിനോട്‌ കൂടെ നടക്കുന്ന പുരുഷാരം നിമിത്തംകഴിഞ്ഞില്ല. ഇതില്‍ സക്കായിയുടെ ഭാഗത്തുള്ള കുറവ്‌, മനുഷ്യന്‌ സ്വയമായി കര്‍ത്താവിനെ സ്വീകരിക്കാനാവില്ല എന്ന സത്യത്തെയും, പുരുഷാരം നിമിത്തം കഴിഞ്ഞില്ല എന്നത്‌, ക്രൈസ്‌തവര്‍ എന്നു പ്രശംസിക്കുന്നവര്‍ പോലും ക്രിസ്‌തുവിനെ കാണാന്‍ നമുക്കു തടസ്സമായേക്കാംഎന്നതിനെയും സൂചിപ്പിക്കുന്നു. എങ്കിലും ക്രിസ്‌തുവിങ്കലേക്കു ചെല്ലാനുള്ള ഒരു ആഗ്രഹവും ആകര്‍ഷണവും ദൈവം എല്ലാ മനുഷ്യരിലും കൊടുത്തിട്ടുണ്ട്‌.
സക്കായി എന്താണു ചെയ്‌തത്‌? അവന്‍ മുമ്പോട്ടു ഓടി. യേശുവിനെ കാണേണ്ടതിന്‌ ഒരു കാട്ടത്തിമരത്തില്‍ കയറി. തടസ്സങ്ങളെ അതിജീവിക്കുന്ന ആഗ്രഹമായിരുന്നു സക്കായിയുടേത്‌. സ്വന്തം പോരായ്‌മകളോ, മറ്റുള്ളവരില്‍ നിന്നുള്ള തടസ്സങ്ങളെയോ അവന്‍ വക വച്ചില്ല. ഇന്നു പലരും തടസങ്ങളെയാണ്‌ കാണുന്നത്‌.അവരതെപ്പറ്റി വാതോരാതെ പറയുന്നു ഫലമോ നിരാശ! എന്നാലെങ്ങനെ അതിനെ അതിജീവിക്കാമെന്നവര്‍ ചിന്തിക്കുന്നതേയില്ല. പരിശ്രമിക്കുന്നില്ല, തടസങ്ങളെ കണ്ടു മടിച്ചുനില്‍ക്കരുത്‌. മുമ്പോട്ട്‌ ഓടൂ(പുറ14:15, യോശു3:15, എബ്രാ12:1) ആഗ്രഹിക്കുന്നവന്‌ വഴിയുണ്ട്‌. വഴിയരികില്‍ പരിഹാരിയായൊരു മരവുമുണ്ട്‌.ആഗ്രഹിക്കയും പരിശ്രമിക്കയും ചെയ്യുന്നവരെ തൃപ്‌തിപ്പെടുത്തുന്നവനാണു ദൈവം (സങ്കീ12:5, ലൂക്കോസ്‌ 1:53, യാക്കോ:4:8)
2.}ഞാന്‍ ഇന്ന്‌നിന്റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു.
യേശു അതുവഴി വരികയായിരുന്നു. സക്കായി ഇരുന്നിരുന്ന മരച്ചുവട്ടിലെത്തിയപ്പോള്‍ പെട്ടെന്ന്‌ മേല്‍പ്പോട്ടു നോക്കി ഉറക്കെ വിളിച്ചു…സക്കായിയെ വേഗം ഇറങ്ങി വാ, ഞാന്‍ ഇന്നു നിന്റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു. യേശു എങ്ങനെയുള്ളവന്‍ എന്നു യേശു വ്യക്തമായി കണ്ടു.എന്റെ നിരൂപണം നീ ദൂരത്തു നിന്നുഗ്രഹിക്കുന്നു(സങ്കീ139:2) അവനു മറഞ്ഞിരിക്കുന്നത്‌ ഒന്നുമില്ല(എബ്രാ4:13)യേശുവിന്റെ സര്‍വ്വജ്ഞാനമാണിതു വെളിവാക്കുന്നത്‌. സക്കായിയുടെ പേര്‌ യേശുവിനറിയാമായിരുന്നു. തനിക്കുള്ളവരെ അവന്‍ പേരു ചൊല്ലി വിളിക്കുന്നു(യോഹ10:3).
പശ്ചാത്തലമറിഞ്ഞ്‌ ഇടപെടുന്നവനാണു ക്രിസ്‌തു. യേശുവിനെ കാണാന്‍ ഇവനു ആഗ്രഹമുണ്ടെന്നും, ആളില്‍ കുറിയവനായതുകൊണ്ടാണ്‌ മരത്തില്‍ കയറിയതെന്നും യേശു അറിഞ്ഞു. സക്കായിക്ക്‌ ചില മാനസ്സിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു – ആളില്‍ കുറിയവനാണെന്ന അപകര്‍ഷതാബോധം . ചുങ്കക്കാരനായാല്‍ ജനം അവനെ വെറുത്തിരുന്നു. ആത്മാര്‍ത്ഥ സ്‌നേഹമോ സ്‌നേഹിതനെയോ അവന്‍ കണ്ടിട്ടില്ല. അനുഭവിച്ചിട്ടില്ല . എന്നാല്‍ യേശു അവനെയും ഹൃദയംഗമായി സ്‌നേഹിച്ചു. യേശുവിനെ ഒന്നു കാണണം അത്രമാത്രമെ അവനാഗ്രഹമുള്ളൂ. അതിനപ്പുറം ചിന്തിക്കാന്‍പോലും അവനു കഴിയുമായിരുന്നില്ല. മഹാപാപിയായ എന്നോടു സംസാരിക്കാന്‍പോലും പരിശുദ്ധനായ ക്രിസ്‌തു തയ്യാറാകില്ല എന്നായിരുന്നു സക്കായിയുടെ നിഗമനം. എന്നാല്‍ യേശു പറഞ്ഞതെന്താണ്‌? }ഞാന്‍ ഇന്നു നിന്റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു(എഫെ3:20) എത്ര തീര്‍ച്ചയോടും തൃപ്‌തിയോടുമാണ്‌ യേശു പറഞ്ഞത്‌ . മറ്റാരുമല്ല – ഞാന്‍ തന്നെ , മറ്റൊരിക്കലല്ല- ഇന്നു തന്നെ മറ്റൊരിടത്തല്ല – നിന്റെ വീട്ടില്‍ തന്നെ , വരിക മാത്രമല്ല – പാര്‍ക്കേണ്ടതാകുന്നു. ഹാ! എന്തൊരു സ്‌നേഹം, എന്തൊരു കരുതല്‍.
ഒരു യഥാര്‍ത്ഥ പാപിയുടെ ചിത്രമാണ്‌ സക്കായിയുടേത്‌. അവന്‍ പാര്‍ത്തിരുന്ന യെരിഹോ, ശപിക്കപ്പെട്ടതും, കള്ളന്‍മാരുടെ ഗുഹയുമായിരുന്നു(യോശുവ6:26, ലൂക്കോസ്‌10:30) പാപിയായ ആദാം മരത്തിനു മറഞ്ഞിരുന്നതുപോലെ സക്കായിയും മരത്തില്‍ ഒളിച്ചിരുന്നു(ഉല്‍പ്പത്തി3:8,9) ക്രിസ്‌തുവിലൂടെ മാത്രമെ നമ്മുടെ പാപവും ശാപവും മരണഭയവുമെല്ലാം നീങ്ങിപ്പോകൂ(അപ്പോ4:12, മത്താ1:21) യേശു അതുവഴിയായി വരികയായിരുന്നു എന്നത്‌ , കാണാതെ പോയ പാപിയെ തേടി തെരഞ്ഞു ചെല്ലുകയായിരുന്നു എന്നും മനസ്സിലാക്കാം(ലൂക്കോസ്‌ 19:4-10, 1തിമോ1:15) ഏതൊരു മഹാപാപിയെയും രൂപാന്തരപ്പെടുന്ന ക്രിസ്‌തുവിന്റെ അളവറ്റ കൃപയുടെ മകുടോദാഹരണമാണ്‌ സക്കായിയുടെ ജീവിതം യേശു ക്രിസ്‌തു സ്‌നേഹിക്കാത്ത പാപിയില്ല. യേശു ക്ഷമിക്കാത്ത പാപവുമില്ല.
സക്കായിയെ വേഗം ഇറങ്ങിവാ പേരു ചൊല്ലി വിളിക്കുന്ന യേശുവിന്റെ സ്‌നേഹം ഇറങ്ങിവരാന്‍ കൂടെ ആഹ്വാനം ചെയ്യുന്നതാണ്‌. പെട്ടെന്നാകട്ടെ, സമയം പോകുന്നു. താമസിപ്പിക്കരുതേ എന്നും ധ്വനി (2കൊരി6:2,3 എബ്രാ4:7) യേശു ഏവരെയും വിളിക്കുന്നു(മത്താ11:28-30). എല്ലാവരും ആ വിളി കേള്‍ക്കുന്നുമുണ്ട്‌. പക്ഷേ ആ ദൈവവിളിയോടുള്ള മനുഷ്യന്റെ പ്രതികരണമനുസരിച്ചാണ്‌ അനുഗ്രഹം. യേശുവിന്റെ വിളി കേട്ടപ്പോള്‍ സക്കായി ചെയ്‌ത മൂന്നു പ്രതികരണങ്ങള്‍ നാമും പഠിക്കേണ്ടതും പ്രായോഗികമാക്കേണ്ടതുമാണ്‌.
1.ബദ്ധപ്പെട്ടിറങ്ങി: ബദ്ധപ്പാടു കൂടാതെ ആര്‍ക്കും കര്‍ത്താവിങ്കലേക്കു വരാന്‍ സാദ്ധ്യമല്ല. കാട്ടത്തിയിരുന്ന സക്കായിയെപ്പോലെ മനുഷ്യന്‍ ഇന്ന്‌ ഓരോരോ സുഖസൗകര്യങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കയാണ്‌. ഇങ്ങനെയൊക്കെ അങ്ങു പോകാമെന്നാണ്‌, ഉള്ളിലിരുപ്പ്‌. യേശുവിനെ കാണണം, എന്നാലേശു എന്നെ കാണരുത്‌ എന്നാണു ചിന്ത. എന്നാല്‍ യേശു വിളിക്കുന്നത്‌ വ്യക്തിപരമായിട്ടാണ്‌, അരികിലേക്കാണ്‌, ഇറങ്ങിവരാനാണ്‌, സഹവസിക്കാനാണ്‌, അതല്‍പ്പം പ്രയാസമാണ്‌. ബദ്ധപ്പാടോടെ ഇറങ്ങി വന്ന സക്കായിക്ക്‌ ക്രിസ്‌തുവില്‍ ഒരു പുതുപുത്തന്‍ അനുഭവം ലഭ്യമായി.
2.സന്തോഷത്തോടെ കൈകൊണ്ടു: യേശുവിന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ ദൈവം അധികാരം കൊടുത്തു എന്ന തിരുവചനം സക്കായിയില്‍ നിറവേറി(യോഹ1:12) അപ്പോള്‍ ഒരു സന്തോഷം ലോകം അഭൗമ സന്തോഷം – സക്കായി അനുഭവിച്ചു! തന്നെയുമല്ല വിശ്വാസത്താലുള്ള നീതീകരണം സംബന്ധിച്ച്‌ അബ്രഹാമിന്റെ മകനെന്ന അവസ്ഥയിലേക്ക്‌ ഉയര്‍ത്തപ്പെടുകയും ചെയ്‌തു.(ലൂക്കോസ്‌ 19:9, ഗലാ3:7, റോമ4:11).
4..മാനസാന്തരത്തിനു യോഗ്യമായ ഫലം വെളിപ്പെടുത്തി: സക്കായിയോ നിന്നു കര്‍ത്താവിനോടു….വല്ലതും ചതിവിനായി വാങ്ങിയിട്ടുണ്ടെങ്കില്‍ നാലു മടങ്ങു മടക്കിക്കൊടുക്കുന്നു. റോമാ ഗവണ്‍മെന്റില്‍ നിന്നും കരം പിരിവിനുള്ള അവകാശം ലേലം ചെയ്‌തെടുത്തിട്ട്‌ ജനത്തില്‍ നിന്നു വളരെ അന്യായമായി ചുങ്കക്കാര്‍ പിരിവു നടത്തിയിരുന്നു. വ്യക്തി നികുതി, ഭൂനികുതി, വില്‍പ്പന നികുതി, കയറ്റിറക്കുനികുതി…..ഇങ്ങനെ പല പേരില്‍ ജനത്തെ ഞെക്കിപ്പിഴിയുന്ന ഇക്കുട്ടര്‍ ദൈവത്തിന്റെയും മനുഷ്യന്റെയും മുമ്പില്‍ തെറ്റുകാര്‍ തന്നെ. ന്യായപ്രമാണപ്രകാരം മോഷണ വസ്‌തു തൊണ്ടി സഹിതം പിടിക്കപ്പെട്ടാല്‍ ഇരട്ടി കൊടുക്കണം. ചതിവായി വാങ്ങിച്ചാല്‍ അഞ്ചിലൊന്നു കൂടെകൊടുക്കണം. എന്നാല്‍ അക്രമത്തിലൂടെ അപഹരിച്ചതിനു മാത്രം നാലിരട്ടി മടക്കിക്കൊടുക്കണം എന്നാണു വ്യവസ്ഥ (സംഖ്യ 5:6,7 പുറ22:1, 4:7) പ്രമാണം അറിയുമെങ്കിലും സക്കായി അതു പ്രയോഗികമാക്കിയത്‌ യേശുവിനെ നേരില്‍ കണ്ടപ്പോഴാണ്‌! സക്കായി അനേകരെ കണ്ടിട്ടുണ്ട്‌. അപ്പോഴൊന്നും കുറ്റബോധമുണ്ടായതായോ ചെയ്‌തുപോയ തെറ്റുകള്‍ ഏറ്റു പറഞ്ഞതായോ തെളിവില്ല. യേശുവിനെ കണ്ടപ്പോഴാകട്ടെ കുറ്റബോധമവനെ അലട്ടി. പശ്ചാത്താപമുള്ളവനാക്കി ആ പരിശുദ്ധനോടു പാപമെല്ലാം ഏറ്റു പറഞ്ഞു അനുഗ്രഹം ഏറ്റു വാങ്ങി. തന്റെ ലംഘനങ്ങളെ മറയ്‌ക്കുന്നവനു ശുഭം വരികയില്ല, അവയെ ഏറ്റു പറഞ്ഞു ഉപേക്ഷിക്കുന്നവനോ കര്‍ത്താവിന്റെ കരുണ ലഭിക്കും (സദൃ28:13).
അന്യായമായി വാങ്ങിയത്‌ തിരിച്ചു കൊടുക്കുന്നു – മാനസാന്തരത്തിനു യോഗ്യമായ ഫലമാണിത്‌. പ്രയശ്ചിത്തം, നിരപ്പു പ്രാപിക്കല്‍, ജീവിത ക്രമീകരണം ഒക്കെ സക്കായിയിലുണ്ടായി. ഒരുത്തന്‍ ക്രിസ്‌തുവിലായാല്‍ അവന്‍ പുതിയ സൃഷ്‌ടി ആകുന്നു. പഴതു കഴിഞ്ഞുപോയി. ഇതാ അതു പുതുയായി തീര്‍ന്നിരിക്കുന്നു(2കൊരി5:17, ലൂക്കോ3:8). ദ്രവ്യാഗ്രഹി ഇപ്പോള്‍ ദാനശീലനായി. ക്രിസ്‌തുവിലൂടെയുള്ള രക്ഷയ്‌ക്കും സന്തോഷത്തിനും വിഘാതമായതെല്ലാം മാറ്റാനവന്‍ തയ്യാറായി. ക്രിസ്‌തുവിന്റെ സ്‌നേഹം മനുഷ്യരെ ഉത്തമന്‍മാരാക്കുന്നു. ക്രിസ്‌തുവിന്റെ ഐഹിക ശുശ്രൂഷയില്‍ നടന്ന സംഭവങ്ങളില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌ സക്കായിയുടേത്‌. പാപിയായ ഒരു മനുഷ്യനോടുള്ള യേശുവിന്റെ മനോഭാവം പ്രകടമാക്കുന്നതാണീ സംഭവം. ലൂക്കോസ്‌ 19:1-10 ല്‍ രേഖപ്പെടുത്തിയിട്ടുള്ള ആ സുപരിചിത വേദഭാഗത്തെക്കുറിച്ചുള്ള ഒരു ധ്യാനപഠനമാണ്‌ ഈ അദ്ധ്യായത്തില്‍
1. യേശു എങ്ങനെയുള്ളവന്‍ എന്നു കാണ്മാന്‍ ശ്രമിച്ചു.
യെരിഹോ പട്ടണത്തിലെ ചുങ്കക്കാരില്‍ പ്രമുഖനായ സഖായിക്ക്‌ യേശുവിനെ നേരിട്ടൊന്ന്‌ കാണാനാഗ്രഹം യേശുവിനെ ഒന്നു കണ്ടരിയാന്‍ സഖായിയെ പ്രേരിപ്പിച്ചതായി അനുമാനിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്‌.
1. യേശു പറഞ്ഞ ഉപമ: ലൂക്കോസ്‌ 18:9 -14 ല്‍ വിവരിച്ചിരിക്കുന്ന ചുങ്കക്കാരന്റെയും പരീശന്റെയും ഉപമ ഇവനും അറിഞ്ഞിരിക്കാം. പാപിയായ എന്നോടു കരുണ തോന്നേണമേ എന്ന്‌ അനുതപിച്ച്‌ ചുങ്കക്കാരന്‍ ദൈവത്താല്‍ നീതീകരിക്കപ്പെട്ടവനായി എന്ന്‌ യേശു പ്രസ്‌താവിച്ചു. തന്നെത്താന്‍ താഴ്‌ത്തുന്നവനെയും ചുങ്കക്കാരനെയും ദൈവം സ്‌നേഹിക്കുന്നു എന്നവന്‍ അറിഞ്ഞിരിക്കുന്നു.
2.ബര്‍തിമായിയുടെ കാഴ്‌ച പ്രാപിക്കല്‍: സഖായി യേശുവിനെ കാണുന്നതിനു തൊട്ടുമുന്‍പ്‌ യെരിഹോ പട്ടണത്തിലെതന്നെ ബര്‍തിമായി എന്ന്‌ കുരുടനായ ഭിക്ഷക്കാരന്‌ യേശു അത്ഭുതകരമായി കാഴ്‌ച നല്‍കിയ വാര്‍ത്ത കാട്ടുതീപോലെ അവിടെയെല്ലാം പ്രചരിക്കപ്പെട്ടിരിക്കണം (ലൂക്കോസ്‌ 18:35 – 43)(മര്‍ക്കോസ്‌ 10:46-52) യേശുവേ എന്നോട്‌ കരുണ തോന്നേണമേ എന്ന്‌ നിലവിളിച്ചു. ബര്‍തിമായിയെ യേശുവിനോട്‌ കൂടെ നടക്കുന്നവര്‍ മിണ്ടാതിരിപ്പാന്‍ ശാസിച്ചു. യേശുവെ ഈ ഭിക്ഷക്കാരനോട്‌ സ്‌നേഹവും അനുതാപവും കാട്ടി. അവനെ വിളിപ്പിച്ചു, കാഴ്‌ച നല്‍കി. ഈ അത്ഭുത സംഭവമറിഞ്ഞ യെരിഹോവിലെ ചുങ്കപ്രമാണിയായ സക്കായിക്ക്‌ ഒരാഗ്രഹം അതുകൊണ്ടു സക്കായി യേശു എങ്ങനെയുള്ളവന്‍ എന്ന്‌ കാണ്മാന്‍ ശ്രമിച്ചു.

അന്യായമായി വാങ്ങിയത്‌ തിരിച്ചു കൊടുക്കുന്നു – മാനസാന്തരത്തിനു യോഗ്യമായ ഫലമാണിത്‌. പ്രയശ്ചിത്തം, നിരപ്പു പ്രാപിക്കല്‍, ജീവിത ക്രമീകരണം ഒക്കെ സക്കായിയിലുണ്ടായി. ഒരുത്തന്‍ ക്രിസ്‌തുവിലായാല്‍ അവന്‍ പുതിയ സൃഷ്‌ടി ആകുന്നു. പഴതു കഴിഞ്ഞുപോയി. ഇതാ അതു പുതുയായി തീര്‍ന്നിരിക്കുന്നു(2കൊരി5:17, ലൂക്കോ3:8). ദ്രവ്യാഗ്രഹി ഇപ്പോള്‍ ദാനശീലനായി. ക്രിസ്‌തുവിലൂടെയുള്ള രക്ഷയ്‌ക്കും സന്തോഷത്തിനും വിഘാതമായതെല്ലാം മാറ്റാനവന്‍ തയ്യാറായി. ക്രിസ്‌തുവിന്റെ സ്‌നേഹം മനുഷ്യരെ ഉത്തമന്‍മാരാക്കുന്നു.
ബാബു ജോര്‍ജ്ജ്‌
പത്താനുപുരം

Advertisement
Continue Reading

Latest Updates

Breaking2 days ago

സംയുക്ത ഉപവാസ പ്രാർത്ഥനയ്ക്ക് നാളെ തുടക്കം

പുനലൂർ: ഐ.പി. സി പുനലൂർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. സെൻ്റർ മിനിസ്റ്റർ *പാസ്റ്റർ ജോസ് കെ ഏബ്രഹാം* ഉദ്ഘാടനം ചെയ്യുന്ന...

Top News1 week ago

ശാരോൻ ഫെലോഷിപ്പ് ചർച്ച് യു.എ.ഇ റീജിയൺ: സംയുക്ത സഭായോഗം ഡിസം. 11 ന്

ഷാർജ : ശാരോൻ ഫെലോഷിപ്പ് ചർച്ച് U.A.E. റീജിയന്റെ സംയുക്ത സഭാ യോഗം ഡിസംബർ 11 ഞാറാഴ്ച പകൽ ഒൻപത് മണി മുതൽ അജ്‌മാനിലെ വിന്നേഴ്സ് ക്ലബ്...

Breaking2 weeks ago

ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധനഡിസംബർ 3ന്

കുമ്പനാട് :ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ സംസ്ഥാന താലന്ത് പരിശോധന കുമ്പനാട് ഹെബ്രോൻപുരത്ത് വച്ച് ഡിസംബർ 3ശനി രാവിലെ 8.30മുതല്‍ നടക്കും .ഡപ്യുട്ടി ഡയറക്ടർ ബെന്നി പൂള്ളോലിക്കലിന്റെ...

Breaking2 weeks ago

ഒറ്റപ്പേരാണോ പാസ്പോർട്ടിൽ? ശ്രദ്ധിക്കണം;യാത്രനിഷേധിക്കപ്പെട്ടെക്കാം

ദുബൈ: ഇന്ത്യൻ പാസ്പോർട്ടിൽ സർ നെയിം ചേർക്കാതെ ഒറ്റപ്പേര് മാത്രമുള്ളവർക്ക് മുന്നറിയിപ്പുമായി നാഷനൽ അഡ്വാൻസ് ഇൻഫർമേഷൻ സെന്‍റർ (എൻ.എ.ഐ.സി). സന്ദർശക വിസയിൽ എത്തുന്ന ‘ഒറ്റപ്പേരുകാർക്ക്’ യു.എ.ഇയിലേക്ക് പ്രവേശനാനുമതി...

Breaking2 weeks ago

ഐ.പി.സി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയന് പുതിയ ഭാരവാഹികൾ പാസ്റ്റർ കെ.സി ജോൺ പ്രസിഡന്റ്, പാസ്റ്റർ റോയി വാകത്താനം സെക്രട്ടറി 

ഫ്‌ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 19 ശനിയാഴ്ച്ച ഓർലാന്റോയിൽ വെച്ച് നടത്തപ്പെട്ടു. ജിയൻ ഭാരവാഹികളായി പാസ്റ്റർ കെ. റീസി...

Breaking2 weeks ago

പി. വൈ. പി. എ. പത്തനംതിട്ട മേഖലയ്ക്ക് പുതിയ ഭരണസമിതി

പത്തനംതിട്ട: പി. വൈ. പി. എ. പത്തനംതിട്ട മേഖലയുടെ 2022-25 കാലയളവിലേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. നവംബർ 20 ന് വൈകിട്ട് മൂന്നരയ്ക്ക് ഐ. പി. സി. പത്തനംതിട്ട...

Breaking3 weeks ago

ഐക്യ പെന്തെകോസ്ത് സമ്മേളനം വെള്ളറടയിൽ

വെള്ളറട: കേരളത്തിലെ എല്ലാ പെന്തെക്കോസ്ത് പ്രസ്ഥാനങ്ങളേയും ഏകോപിപ്പിച്ച് പ്രവർത്തിക്കണം എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന പെന്തെകോസ്ത് സമൂഹത്തിൻ്റെ തിരുവനന്തപുരം ജില്ലയുടെ സമ്മേളനം നവംബർ മുപ്പതിന് വെള്ളറടയിൽ നടക്കും. ശുശ്രൂഷകന്മാരും...

Breaking3 weeks ago

സജി മത്തായി കാതേട്ടിന്റെ പിതാവ് കെ സി മത്തായി കർതൃസന്നിധിയിൽ

കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽതൃശൂർ: കൊണ്ടാഴി കാതേട്ട് വീട്ടിൽ കെ.സി മത്തായി കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി കൊണ്ടാഴി സഭയാണ്. സംസ്കാരം പിന്നീട്.ഭാര്യ: സാറാമ്മ...

Breaking3 weeks ago

പെരുമ്പാവൂരിലെ പ്രമുഖ വ്യവസായിയും ബ്രദറൻ സഭാ അംഗവും ആയ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി – 65) നിര്യാതനായി

പെരുമ്പാവൂർ: പ്രമുഖ വ്യവസായിയും ബ്രദറൻ സഭാ അംഗവും ആയ കെ.വി.സാമുവൽ (ജോർജ്ജ്കുട്ടി- 65) നിര്യാതനായി. സംസ്കാരം പിന്നീട്.സുവിശേഷ പ്രവർത്തനങ്ങളിലും ഉത്സാഹിയായിരുന്ന കെ.വി. സാമുവൽ സഭാ വിഭാഗ വ്യത്യാസമില്ലാതെ...

Breaking4 weeks ago

ഐ പി സി ചേരാനെല്ലൂർ ബൈബിൾ കൺവൻഷൻ

എറണാകുളം : ഐ പി സി ചേരാനെല്ലൂർ വർഷിപ്പ് സെന്റെറിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 15 മുതൽ 18 വരെ മാതിരപ്പളളി ജ്വല്ലേഴ്സ് ഹാളിൽ വെച്ച് ബൈബിൾ...

Trending