Connect with us

Obituaries

അന്തരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെയും മക്കളുടെയും സംസ്കാരം ബുധനാഴ്ച

Published

on

അന്തരിച്ച പാസ്റ്റർ വി എം ചാണ്ടിയുടെയും മക്കളുടെയും സംസ്കാരം ബുധനാഴ്ച അണക്കരയിൽ. പൊതുദർശനം നാളെ കുമ്പനാട്.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്, റാന്നി വെസ്റ്റ് സെന്ററിൽ, പൂവൻമല സഭാ ശുശ്രൂഷകൻ പാസ്റ്റർ വി. എം. ചാണ്ടി (48), മക്കളായ ഫേബ വി. ചാണ്ടി (24), ബ്ലെസ്സി വി. ചാണ്ടി (19) എന്നിവരുടെ സംസ്ക്കാരം, നാളെ (02/08/2022) രാവിലെ 8.00 മുതൽ 11.00 വരെ കുമ്പനാട് ബെഥെൽ സഭാ ഹാളിലും, ഉച്ചയ്ക്ക് 12.00 മുതൽ 2.00 വരെ റാന്നി, പൂവൻമല സഭാ ഹാളിലും പൊതുദർശനത്തിന് വെച്ച ശേഷം, തങ്ങളുടെ സ്വദേശമായ കുമളി അണക്കരയിലേക്ക് മൃതദേഹങ്ങൾ കൊണ്ടു പോകുന്നതുമാണ്. തുടർന്ന് (03/08/2022) ബുധനാഴ്ച രാവിലെ 8.00 മണിക്ക് അണക്കര സഭാ ഹാളിൽ ശുശ്രൂഷ ആരംഭിച്ച്, 12 മണിക്ക് അണക്കര ദൈവസഭാ സെമിത്തേരിയിൽ സംസ്ക്കാരം നടത്തപ്പെടുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് – പാസ്റ്റർ വൈ. റെജി, ഫോൺ – 9446911520, പാസ്റ്റർ സജി ജോർജ്, ഫോൺ – 9447171222, പാസ്റ്റർ സാകുട്ടി മാത്യു, ഫോൺ – 9947197324*

Obituaries

മറിയാമ്മ സോളമൻ നിത്യതയിൽ

Published

on

പത്തനാപുരം : പനമ്പറ്റ കാഞ്ഞിക്കൽ കിഴക്കേതിൽ പരേതനായ ഡി. സോളമൻ്റെ ഭാര്യ മറിയാമ്മ സോളമൻ (88) കർണാടകയിലെ ചിക്മഗലൂരിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പത്തനാപുരം എ. ജി. ടൗൺ ചർച്ച് അംഗമാണ്. സംസ്കാരം നാളെ (04/10/2022, ചൊവ്വാഴ്ച) ചിക്മഗലൂർ ഐ. പി. സി. ബെഥേൽ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.

മക്കൾ : സാറാമ്മ ജോൺ, പാസ്റ്റർ ജോൺസൺ സി. എസ്. (ഡൽഹി), പരേതനായ പാസ്റ്റർ സണ്ണി സി. എസ്. (ബാംഗ്ലൂർ), പാസ്റ്റർ ബാബു സി. എസ്. (ബാംഗ്ലൂർ), കുഞ്ഞുമോൾ ജോസ് (ചിക്മഗലൂർ)

മരുമക്കൾ : പാസ്റ്റർ ജോൺ സാമുവൽ (കൊട്ടാരക്കര), കുഞ്ഞുമോൾ ജോൺസൺ, ഏലിയാമ്മ സണ്ണി, ഷിബി ബാബു, പാസ്റ്റർ ജോസ് പോൾ (ചിക്മഗലൂർ)

കൊച്ചുമക്കൾ: ഫേബ ജോൺസൺ, മാത്യു ജോൺ, ഗ്രീഷ ജോൺസൺ, മറിയം ജോൺ, ഗോഡ്സൻ വൈ. എസ്., ഗോഡ്‌വിൻ വൈ. എസ്., ജെസ്വിൻ ജോസ്, ജെസ്ലിൻ ജോസ്.

Continue Reading

Obituaries

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് പാസ്റ്റർ. വി. എ. തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

Published

on

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രസിഡൻ്റ് പാസ്റ്റർ വി. എ. തമ്പി (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ ആയിരിക്കെ ആണ് അന്ത്യം.

സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച (23/08/2022) സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും.

Advertisement

ഫെയ്ത്ട്രാക്കിന്റെ ദുഖവും പ്രത്യാശയും അനുശോചനങ്ങളും അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾ പിന്നാലെ.

Advertisement
Continue Reading

Breaking

പാസ്റ്റർ എം. ജോൺസൺ നിത്യതയില്‍

Published

on

കൊട്ടാരക്കര: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് ഫീല്‍ഡ് സെക്രട്ടറിയും, കൊട്ടാരക്കര സെന്റര്‍ ശുശ്രൂഷകനുമായ പാസ്റ്റര്‍ എം. ജോണ്‍സന്‍ (62) നിത്യതയില്‍ പ്രവേശിച്ചു.

എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കല്ലിശ്ശേരി ഡോ.കെ.എം.ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിൽ ചികിത്സതേടി. അവിടെ നിന്നും വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. സ്ഥിതി അതീവ ഗുരുതരാവസ്ഥയിൽ ആയതിനാൽ അടൂരിലെ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് (17/8/2022) രാവിലെ ആയിരുന്നു അടൂർ ഹോളിക്രോസ്സ് ആശുപത്രിയിൽ മരണം സംഭവിച്ചത്.

Advertisement

പത്തനാപുരം പനംപറ്റ ഇടത്തുണ്ടില്‍ ജി. മത്തായി – കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1961-ല്‍ ജനിച്ചു. പിന്നീട് വെള്ളക്കുളങ്ങരയിലേക്ക് താമസം മാറി. മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ദൈവസഭയോട് ചേർന്ന് സുവിശേഷവേലയില്‍ വ്യാപൃതനായി.

സഭാ ശുശ്രൂഷകന്‍, ഡിസ്ട്രിക്ട് ശുശ്രൂഷകന്‍,സ്റ്റേറ്റ് കൗണ്‍സില്‍ അംഗം, ദൈവസഭയുടെ സൗത്ത് സോണ്‍ ഡയറക്ടര്‍, ക്രഡന്‍ഷ്യല്‍ ബോര്‍ഡ് ഡയറക്ടര്‍, ചര്‍ച്ച് ഓഫ് ഗോഡ് ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി മെമ്പര്‍ എന്നി നിലകളിലും പ്രവര്‍ത്തിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് സഭയുടെ പാസ്റ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെള്ളക്കുളങ്ങര സഭാംഗമാണ്.
ഭാര്യ: റാന്നി വലിയകാവ്, കാവും മണ്ണിൽ കുടുംബാംഗം ജെസി.
മക്കള്‍: ജോബിൻ USA , ജിബിന്‍.(വേദ വിദ്യാർത്ഥി)

Advertisement

(വാർത്ത: മീഡിയ ഡിപ്പാർട്മെന്റ്, cog kerala)

Advertisement
Continue Reading

Latest Updates

Breaking2 days ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Obituaries5 days ago

മറിയാമ്മ സോളമൻ നിത്യതയിൽ

പത്തനാപുരം : പനമ്പറ്റ കാഞ്ഞിക്കൽ കിഴക്കേതിൽ പരേതനായ ഡി. സോളമൻ്റെ ഭാര്യ മറിയാമ്മ സോളമൻ (88) കർണാടകയിലെ ചിക്മഗലൂരിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പത്തനാപുരം എ. ജി....

Breaking7 days ago

ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ 25 ലക്ഷം പേർ ഇരുട്ടിലായി

മ യാ മി: ഇ യാ ൻ ചു ഴ ലി ക്കൊ ടു ങ്കാ റ്റ് അ മേ രി ക്ക യി ലെ ഫ്ലോ...

Breaking1 week ago

ഞായറാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമക്കാനുള്ള തീരുമാനം പിന്‍വലിക്കണം :പെന്തെക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

തിരുവല്ല : ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതും ആരാധനാദിനവുമായ ഞായറാഴ്ച്ച പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളോടൊപ്പം...

Top News1 week ago

ഐ.പി.സി പത്തനാപുരം സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പത്തനാപുരം സെന്ററിന്റെ പുതിയ നേതൃത്വം നിലവിൽ വന്നു സെന്റർ പാസ്റ്റർ : Pr CA തോമസ് വൈസ് പ്രസിഡന്റ് : Pr എബി...

Special Stories2 weeks ago

അഡ്വ. പി. എ. സൈറസ് സാറിനു വിട.

സാം ചെമ്പകത്തിൽ *ജീവിതം* കൊണ്ടും കർമ്മം കൊണ്ടും ഒരു കാലഘട്ടത്തെയാകെ പ്രകാശമണിയിച്ച ഋഷി തുല്ല്യമായ ജീവിതത്തിന് ഉടമയായ അഡ്വ. പി. എ സൈറസ് അന്തരിച്ചു. 95വയസായിരുന്നു.കാവി മുണ്ടും...

Breaking2 weeks ago

ഐപിസി കൊട്ടാരക്കര മേഖലാ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ) കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലയുടെ അടുത്ത കൺവൻഷൻ ജനുവരി 4 മുതൽ 8വരെ ഐപിസി ബേർ-ശേബ ഗ്രൗണ്ടിൽ വച്ച്...

Top News2 weeks ago

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷീക കൺവെൻഷൻ ഒക്ടോബർ 28 മുതൽ 30 വരെ

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷൻ 2022 ഒക്ടോബർ 28മുതൽ 30 വരെ ഡൽഹിയിലെ അംബേദ്കർ ഭവനിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ.പാ....

Today's Special2 weeks ago

33-ാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 13 മുതൽ

വാർത്ത: ജോൺ മാത്യു ഉദയ്‌പുർ ഉദയ്‌പുർ: ജില്ലയിലെ പാനർവ്വക്ക് അടുത്തുള്ള ആന്ദ ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരവല്ലി ട്രൈബൽ മിഷന്റെ (ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുമായി...

Breaking2 weeks ago

മാതൃകാ പാസ്റ്റർ അവാർഡുമായി കുറവിലങ്ങാട് സെന്റർ

നന്നായി ശുശ്രൂഷിച്ച പാസ്റ്റർക്കും ലോക്കൽ സഭകളിൽ മികച്ച പ്രവർത്തനം നടത്തിയ സെക്രട്ടറിക്കും ട്രഷറർക്കും ഐപിസി കുറവിലങ്ങാട് സെന്റർ ഏർപ്പെടുത്തിയ പാ രിതോഷികങ്ങൾ വിതരണം ചെയ്തു. മികച്ച പാസ്റ്ററായി...

Trending