Connect with us

Breaking

ഡോ.പി.എസ്ഫിലിപ്പ് നിത്യതയിൽ

Published

on

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ പി. എസ് ഫിലിപ്പ് നിത്യതയിൽ.ഹൃദയാഘാതം മൂലം ആയിരുന്നു കഴിഞ്ഞ രാത്രിയിൽ അന്ത്യം സംഭവിച്ചത്. മലയാളി പെന്തകോസ്ത് സമൂഹത്തിനു പ്രീയങ്കരനായ ആത്‍മീയ നേതാവായി മാറുകയും, അസംബ്ളീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനെ പുരോഗതിയിലേക്ക് നയിക്കുകയും, നൂറുകണക്കിന് ശിഷ്യരെ വാർത്തെടുക്കുകയും ചെയ്താണ് അഞ്ചര പതിറ്റാണ്ട് നീണ്ട ആത്മീയ ശുശ്രൂഷകൾ അവസാനിപ്പിച്ച് ഫിലിപ്പ് സാർ മടങ്ങിയത്.പത്തനംതിട്ട ജില്ലയിലെ മലയോര ഗ്രാമമായ തോന്ന്യാമലയിൽ പാലയ്ക്കത്തറ കുടുംബത്തിൽ ജനിച്ചു. ഇവാഞ്ചലിക്കൽ വിശ്വാസികൾ ആയിരുന്ന കുടുംബം പിന്നീട് പെന്തകോസ്ത് വിശ്വാസം സ്വീകരിച്ചു.തോന്നിയാമല അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ആരംഭകാല കുടുംബമാണ് പാലക്കത്തറ കുടുംബം. സഭയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വി പി ശമുവേൽ – റാഹേലമ്മ ദമ്പതികളുടെ മകനാണ് ഡോ . പി എസ് ഫിലിപ്.ഇന്ത്യയിലെ വിവിധ വേദപാഠശാലകളിലെ പഠനാനന്തരം 1968ൽ പുനലൂർ ബെഥെൽ ബൈബിൾ കോളേജിൽ അദ്ധ്യാപക ശുശ്രൂഷ ആരംഭിച്ചു. 42 വർഷങ്ങൾ നീണ്ട അദ്ധ്യാപന കാലത്തിനു 2010 ൽ വിശ്രമം നൽകി.1986 ൽ കോളേജിന്റെ അമരക്കാരനായി മാറിയ ഫിലിപ് സാർ ബെഥെലിനെ പ്രശസ്തിയുടെ പടവുകളിലെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. 2009ൽ വെസ്റ്റ്‌ മിനിസ്റ്റർ സെമിനാരിയിൽ നിന്നും ഡോക്ടറേറ്റും നേടി.അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ നേതൃനിരയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളിൽ നിറസാന്നിധ്യമായിരുന്ന ഫിലിപ് സാർ വിവിധ ചുമതലകൾ വഹിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.3500ൽ അധികം സഭകളുള്ള സൗത്ത് ഇന്ത്യാ അസംബ്ളീസ് ഓഫ് ഗോഡിന്റെ നേതൃനിരയിലും Dr. പി എസ് ഫിലിപ്പ് ശോഭിച്ചു. സൂപ്രണ്ട് ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെടുന്ന രണ്ടാമനാണ് റവ.പി എസ് ഫിലിപ്പ്.പുനലൂർ നെടിയകാലയിൽ ലീലാമ്മയാണ് സഹധർമ്മിണി, മക്കൾ : റെയ്ച്ചൽ, സൂസൻ, സാമൂവൽ. ബ്ലെസി.സംസ്കാരം പിന്നീട്.

Click to comment

Leave a Reply

Your email address will not be published.

Breaking

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

Published

on

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ് ജനറൽ കൗൺസിൽ മീറ്റിംഗിനോടനുബന്ധിച്ച് നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഒ. മാത്യു നിയമനം പ്രഖ്യാപിക്കുകയും, ഉത്തരവ് കൈമാറുകയും ചെയ്തു. എ റ്റി എ-യുടെയും, ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ്റെ-യും അംഗീകാരം ഉള്ള മിഡിൽ ഈസ്റ്റിലെ ഏക ബിബ്ളിക്കൽ സെമിനാരിയായ ഗിൽഗാൽ ബിബ്ളിക്കൽ സെമിനാരിയുടെ ഡീൻ ഓഫ് സ്റ്റുഡൻ്റസ് ആണ് നിലവിൽ പാസ്റ്റർ ഗ്ലാഡ്സൺ. ഷാർജാ എമിറേറ്റ്സ് ക്രിസ്ത്യൻ ഫെലോഷിപ്പ് സഭ കൂടാതെ, ചർച്ച് ഓഫ് ഗോഡ് യു എ ഇ-യുടെ കീഴിൽ പ്രവർത്തിക്കുന്ന ഫുജൈറ, മുസ്സഫ സഭകളിലും പാസ്റ്റർ ഗ്ലാഡ്സൺ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു Rev. Gladson V. Karottu, M.Th, MBA, (Ph.D) is appointed as the First Education Director of the Church of God UAE. The National Overseer Rev. Dr. K. O. Mathew announced his appointment as the Director of Education to UAE, at the National General Council meeting.

Continue Reading

Breaking

ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ 25 ലക്ഷം പേർ ഇരുട്ടിലായി

Published

on

മ യാ മി: ഇ യാ ൻ ചു ഴ ലി ക്കൊ ടു ങ്കാ റ്റ് അ മേ രി ക്ക യി ലെ ഫ്ലോ റി ഡ സം സ്ഥാ ന ത്ത് വ ലി യ നാ ശ ന ഷ്ടം വി ത ച്ചു.ക ന ത്ത മ ഴ യും വെ ള്ള പ്പൊ ക്ക വും ഭീ ക ര തി ര മാ ല ക ളും ഉ ണ്ടാ യി. 25 ല ക്ഷം പേർക്കു വൈ ദ്യു തി ഇ ല്ലാ താ യെ ന്നാ ണ് റി പ്പോ ർ ട്ടു ക ൾ.

കാ റ്റ ഗ റി നാ ലി ൽ പ്പെ ട്ട ഇ യാ ൻ ചു ഴ ലി ക്കൊ ടു ങ്കാ റ്റ് ബു ധ നാ ഴ്ച ഉ ച്ച യ്ക്കാ ണ് ഫ്ലോ റി ഡ യു ടെ തെ ക്കു പ ടി ഞ്ഞാ റ ൻ തീ ര ത്തെ ത്തി യ ത്. കാ റ്റി ന്‍റെ വേ ഗം മ ണി ക്കൂ റി ൽ 185 കി ലോ മീ റ്റ റാ യി കു റ ഞ്ഞി ട്ടു ണ്ട്. വ ട ക്കു കി ഴ ക്ക ൻ ഫ്ലോ റി ഡ യി ലും ജോ ർ ജി യ, സൗ ത്ത് ക രോ ളൈ ന സം സ്ഥാ ന ങ്ങ ളി ലെ തീ ര പ്ര ദേ ശ ത്തും ഇ ന്ന് കാ റ്റ് വീ ശി യേ ക്കും.

Advertisement
Continue Reading

Breaking

ഞായറാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമക്കാനുള്ള തീരുമാനം പിന്‍വലിക്കണം :പെന്തെക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

Published

on

തിരുവല്ല : ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതും ആരാധനാദിനവുമായ ഞായറാഴ്ച്ച പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളും ലഹരി വിരുദ്ധ ക്ലാസ്സില്‍ പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഞായറാഴ്ച പൊതു അവധി ദിനമായിരിക്കെയാണ് എല്ലാവര്‍ക്കും അസഹ്യമായ നിലയില്‍ ഒക്‌ടോബര്‍ രണ്ട് പ്രവര്‍ത്തിദിനമാക്കുന്നത്. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണം.
ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിപാടികള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ച് ക്രമീകരണം ചെയ്യണം. വിദ്യാര്‍ത്ഥികളെ തിന്മയിലേക്ക് നയിക്കുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ സമ്പൂര്‍ണ്ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പിസിഐ ദേശീയ സമിതി ആവശ്യപ്പെടുന്നു.
ദേശീയ പ്രസിഡന്റ് എന്‍.എം.രാജു അധ്യക്ഷത വഹിച്ചു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം ജോജി ഐപ്പ് മാത്യുസ് പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ ജെ. ജോസഫ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.എ. ഉമ്മന്‍, അജി കുളങ്ങര, പാസ്റ്റര്‍ ജെയ്‌സ് പാണ്ടനാട്, ഫിന്നി പി. മാത്യു, പാസ്റ്റര്‍ ജിജി തേക്കുതോട്, പാസ്റ്റര്‍ എം.കെ. കരുണാകരന്‍, പാസ്റ്റര്‍ കെ.ഓ. ജോണ്‍സണ്‍, പാസ്റ്റര്‍ ബിനോയി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
Continue Reading

Latest Updates

Breaking2 days ago

ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി.

ഷാർജ: ചർച്ച്ഓഫ് ഗോഡ് യുഎഇ യുടെ ആദ്യ എഡ്യുക്കേഷൻ ഡയറക്ടർ ആയി പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് നിയമിതനായി. യു എ ഇ ചർച്ച് ഓഫ് ഗോഡ്...

Obituaries5 days ago

മറിയാമ്മ സോളമൻ നിത്യതയിൽ

പത്തനാപുരം : പനമ്പറ്റ കാഞ്ഞിക്കൽ കിഴക്കേതിൽ പരേതനായ ഡി. സോളമൻ്റെ ഭാര്യ മറിയാമ്മ സോളമൻ (88) കർണാടകയിലെ ചിക്മഗലൂരിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പത്തനാപുരം എ. ജി....

Breaking7 days ago

ചുഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ 25 ലക്ഷം പേർ ഇരുട്ടിലായി

മ യാ മി: ഇ യാ ൻ ചു ഴ ലി ക്കൊ ടു ങ്കാ റ്റ് അ മേ രി ക്ക യി ലെ ഫ്ലോ...

Breaking1 week ago

ഞായറാഴ്ച്ച സ്‌കൂള്‍ പ്രവര്‍ത്തിദിനമക്കാനുള്ള തീരുമാനം പിന്‍വലിക്കണം :പെന്തെക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

തിരുവല്ല : ക്രൈസ്തവ വിശ്വാസികള്‍ പരിപാവനമായി കരുതുന്നതും ആരാധനാദിനവുമായ ഞായറാഴ്ച്ച പ്രവര്‍ത്തി ദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് പെന്തക്കോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാര്‍ത്ഥികളോടൊപ്പം...

Top News1 week ago

ഐ.പി.സി പത്തനാപുരം സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു

ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ പത്തനാപുരം സെന്ററിന്റെ പുതിയ നേതൃത്വം നിലവിൽ വന്നു സെന്റർ പാസ്റ്റർ : Pr CA തോമസ് വൈസ് പ്രസിഡന്റ് : Pr എബി...

Special Stories2 weeks ago

അഡ്വ. പി. എ. സൈറസ് സാറിനു വിട.

സാം ചെമ്പകത്തിൽ *ജീവിതം* കൊണ്ടും കർമ്മം കൊണ്ടും ഒരു കാലഘട്ടത്തെയാകെ പ്രകാശമണിയിച്ച ഋഷി തുല്ല്യമായ ജീവിതത്തിന് ഉടമയായ അഡ്വ. പി. എ സൈറസ് അന്തരിച്ചു. 95വയസായിരുന്നു.കാവി മുണ്ടും...

Breaking2 weeks ago

ഐപിസി കൊട്ടാരക്കര മേഖലാ കൺവെൻഷൻ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

വാർത്ത: പാസ്റ്റർ ബോബൻ ക്ലീറ്റസ് (പബ്ലിസിറ്റി കൺവീനർ) കൊട്ടാരക്കര: ഐപിസി കൊട്ടാരക്കര മേഖലയുടെ അടുത്ത കൺവൻഷൻ ജനുവരി 4 മുതൽ 8വരെ ഐപിസി ബേർ-ശേബ ഗ്രൗണ്ടിൽ വച്ച്...

Top News2 weeks ago

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷീക കൺവെൻഷൻ ഒക്ടോബർ 28 മുതൽ 30 വരെ

ഐപിസി ഡൽഹി സ്റ്റേറ്റ് 28 മത് വാർഷിക കൺവെൻഷൻ 2022 ഒക്ടോബർ 28മുതൽ 30 വരെ ഡൽഹിയിലെ അംബേദ്കർ ഭവനിൽ വച്ച് നടത്തപ്പെടും. സ്റ്റേറ്റ് പ്രസിഡന്റ് ഡോ.പാ....

Today's Special2 weeks ago

33-ാമത് അരാവലി കൺവെൻഷൻ ഒക്ടോബർ 13 മുതൽ

വാർത്ത: ജോൺ മാത്യു ഉദയ്‌പുർ ഉദയ്‌പുർ: ജില്ലയിലെ പാനർവ്വക്ക് അടുത്തുള്ള ആന്ദ ഗ്രാമം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അരവല്ലി ട്രൈബൽ മിഷന്റെ (ഫിലഡൽഫിയ ഫെല്ലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുമായി...

Breaking2 weeks ago

മാതൃകാ പാസ്റ്റർ അവാർഡുമായി കുറവിലങ്ങാട് സെന്റർ

നന്നായി ശുശ്രൂഷിച്ച പാസ്റ്റർക്കും ലോക്കൽ സഭകളിൽ മികച്ച പ്രവർത്തനം നടത്തിയ സെക്രട്ടറിക്കും ട്രഷറർക്കും ഐപിസി കുറവിലങ്ങാട് സെന്റർ ഏർപ്പെടുത്തിയ പാ രിതോഷികങ്ങൾ വിതരണം ചെയ്തു. മികച്ച പാസ്റ്ററായി...

Trending